ഇന്നലത്തെ കറന്റ് അഫയേഴ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
1. കെ ജി ശങ്കരപിള്ളയ്ക്ക് എഴുത്തച്ഛന് പുരസ്കാരം

സ്രോതസ്സ്: മലയാള മനോരമ
- സംസ്ഥാന സര്‍ക്കാരിന്റെ 2025-ലെ പരമോന്നത സാഹിത്യ പുരസ്കാരമായ എഴുത്തച്ഛന് പുരസ്കാരം കവി കെ ജി ശങ്കരപിള്ളയ്ക്ക് ലഭിച്ചു.
- എഴുത്തച്ഛന് പുരസ്ക്കാരത്തുക അഞ്ച് ലക്ഷം രൂപയാണ്.
- കെ ജി എസ് എന്നറിയപ്പെടുന്ന കെ ജി ശങ്കരപിള്ളയുടെ കവിതാ സമാഹാരങ്ങള്‍: കൊച്ചിയിലെ വൃക്ഷങ്ങള്‍, അമ്മമാര്‍, ഞാനെന്റെ എതിര്‍കക്ഷി, മരിച്ചവരുടെ വീട്, സഞ്ചാരിമരങ്ങള്‍, അതിനാല്‍ ഞാന്‍ ഭ്രാന്തനായില്ല, സൈനികന്റെ പ്രേമലേഖനം
2. ഗര്‍ഭാശയഗള കാന്‍സര്‍ മുക്ത കേരളം
സ്രോതസ്സ്: മലയാള മനോരമ
- സംസ്ഥാനത്ത് ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധത്തിനായി പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ഹ്യൂമന്‍ പാപ്പിലോമ വൈറസ് (എച്ച്പിവി) വാക്സിനേഷന് നല്‍കും.
- എച്ച്പിവി വാക്സിനേഷന്റെ പൈലറ്റ് പദ്ധതി നടപ്പിലാക്കുന്ന ജില്ല: കണ്ണൂര്‍
3. കലാമണ്ഡലം ഫെല്ലോഷിപ്പ്
സ്രോതസ്സ്: മലയാള മനോരമ
- കേരള കലാമണ്ഡലത്തിന്റെ കക്കാട് കാരണവപ്പാട് ഫെല്ലോഷിപ്പ് കലാമണ്ഡലം വി സുബ്രഹ്മണ്യന് (കഥകളി സംഗീതം) ലഭിച്ചു.
- കലാമണ്ഡലത്തിന്റെ തകഴി കുഞ്ചുക്കുറുപ്പ് ഫെല്ലോഷിപ്പിന് കലാമണ്ഡലം പ്രഭാകരന് (തുള്ളല്‍) ലഭിച്ചു.
- കലാമണ്ഡലത്തിന്റെ പട്ടിക്കാതൊടി രാവുണ്ണി മേനോന് ഫെല്ലോഷിപ്പ് കലാമണ്ഡലം എം പി എസ് നമ്പൂതിരിക്ക് (കഥകളി വേഷം) ലഭിച്ചു.
4. ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം
സ്രോതസ്സ്: മലയാള മനോരമ
- ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയമായ ഗ്രാന്‍ഡ് ഈജിപ്ഷ്യന്‍ മ്യൂസിയം പ്രവര്‍ത്തനം ആരംഭിച്ചു.
- ഗിസ പിരമിഡിന് സമീപം രണ്ട് പതിറ്റാണ്ടുകള്‍ കൊണ്ട് നിര്‍മ്മിച്ച ഈ മ്യൂസിയത്തില്‍ 50,000 പുരാവസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
5. സസ്യ ശാസ്ത്രജ്ഞന് ഡോ സി എ നൈനാന് അന്തരിച്ചു
സ്രോതസ്സ്: മലയാള മനോരമ
- ഏറ്റവും കൂടുതല്‍ ക്രോമസോം ഉള്ള സസ്യം ഓഫിയോഗ്ലോസം റെറ്റിക്കുലേറ്റം ആണെന്ന് കണ്ടെത്തിയ മലയാളി ശാസ്ത്രജ്ഞന് ഡോ സി എ നൈനാന് അന്തരിച്ചു.
- സെല്‍ ടു സെല്‍ഫ്, ഡിഎന്‍എ ടു ഡിവിനിറ്റി, കോസ്മിക് കോഡ് ഓഫ് ലൈഫ്, ജീവന്റെ രഹസ്യം തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചു.
- ഡിഎന്‍എ ടു ഡിവിനിറ്റി എന്ന പുസ്തകത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
6. ബൊപ്പണ്ണ വിരമിച്ചു
സ്രോതസ്സ്: മലയാള മനോരമ
- പ്രമുഖ ഇന്ത്യന്‍ ടെന്നീസ് താരം രോഹന് ബൊപ്പണ്ണ വിരമിച്ചു.
- 22 വര്‍ഷത്തെ കരിയറില്‍ രോഹന് ബൊപ്പണ്ണ 2 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ ഉള്‍പ്പെടെ 26 എടിപി ഡബിള്‍സ് കിരീടങ്ങള്‍ നേടിയിട്ടുണ്ട്.
- നാല് ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റുകളില്‍ റണ്ണറപ്പ് ആയിട്ടുണ്ട്.
- പുരുഷ ടെന്നീസിലെ പ്രായം കൂടിയ ഗ്രാന്‍ഡ് സ്ലാം ചാംപ്യന്‍, ഡബിള്‍സ് ടെന്നീസിലെ പ്രായം കൂടിയ ലോക ഒന്നാം നമ്പര്‍ താരം എന്നീ റെക്കോര്‍ഡുകള്‍ രോഹന് ബൊപ്പണ്ണയുടെ പേരിലാണ്.
- 2024-ല്‍ മാത്യു എബ്ദനൊപ്പം ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഡബിള്‍സ് കിരീടം രോഹന് ബൊപ്പണ്ണ നേടിയിരുന്നു. ഈ നേട്ടമാണ് ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന പ്രായം കൂടിയ പുരുഷ താരമെന്ന റെക്കോര്‍ഡ് രോഹന് ബൊപ്പണ്മയ്ക്ക സമ്മാനിച്ചത്.
- 2024-ല്‍ മയാമി ഓപ്പണ്‍ കിരീട നേട്ടത്തോടെ എടിപി മാസ്റ്റേഴ്സ് ചാംപ്യന്‍ഷിപ്പില്‍ ജേതാവാകുന്ന പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡും ബൊപ്പണ്ണ നേടിയിരുന്നു.
- മൂന്ന് ഒളിമ്പിക്സുകളില്‍ ഇന്ത്യയ്ക്കായി മത്സരിച്ചു.
- 2017-ല്‍ കാനഡയുടെ ഗബ്രിയേല ഡബ്രോവ്സ്കിയുമൊത്തം ഫ്രഞ്ച് ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് കിരീടം നേടിയിട്ടുണ്ട്.
- 2023-ല്‍ സാനിയ മിര്‍സ- രോഹന് ബൊപ്പണ്ണ സഖ്യം ഓസ്ട്രേലിയന്‍ ഓപ്പണ്‍ റണ്ണേഴ്സ് അപ്പായി.
- 2016 റിയോ ഒളിമ്പിക്സില്‍ സാനിയ- രോഹന് സഖ്യം നാലാം സ്ഥാനത്ത് എത്തി.
7. വയനാടിന് ഇനി തനത് സ്പീഷിസുകള്‍
സ്രോതസ്സ്: പിആര്‍ഡി, വയനാട് ജില്ല

- വയനാട് ജില്ലയുടെ പക്ഷി, വൃക്ഷം, മൃഗം, മത്സ്യം, ചിത്ര ശലഭം, പുഷ്പം, തുമ്പി, പൈതൃക മരം, ഉരഗം,തവള എന്നിവ പ്രഖ്യാപിച്ചു.
- വയനാട്ടില്‍ ഉയരം കൂടിയ മലകളിലെ ചോലക്കാടുകളില്‍ മാത്രം കാണാന്‍ കഴിയുന്ന തനതു പക്ഷിയായ ബാണാസുര ചിലപ്പന ജില്ലയുടെ പക്ഷിയായും, തേങ്കോലനെ ജില്ലയുടെ മൃഗമായും പ്രഖ്യാപിച്ചു.
- പ്രധാനമായും മാംസഭോജിയായ തേങ്കോലന് കൂടുതലും മരങ്ങളിലാണ് വസിക്കുന്നത്. ചിലപ്പോള്‍ നിലത്തുകൂടിയും സഞ്ചരിക്കും. മലയണ്ണാന്, കൂരമാന്‍, ചെറുപക്ഷികള്‍, ചെറു ഉരഗങ്ങള്‍, ഷഡ്പദങ്ങള്‍ എന്നിവയെ വേട്ടയാടുകയും ഇലകള്‍, പഴങ്ങള്‍ എന്നിവയും ആഹരിക്കുകയും ചെയ്യും. ബ്രഹ്മഗിരി, പേരിയ, ബാണാസുരന്, കുറിച്ചര്മല, ക്യാമല്സ് ഹമ്പ് മലകളിലെ കാടുകളിലും വളരെ അപൂര്‍വ്വമായി ഇവയെ കാണാം.
- വയനാടന്‍ കാടുകളില്‍ ഏറ്റവുമധികം വളരുന്ന ചെറുമരമായ കാട്ടു ചാമ്പയാണ് ജില്ലയുടെ വൃക്ഷം. ഇതിന്റെ ഫലം ഭക്ഷ്യയോഗ്യമാണ്. സമുദ്രനിരപ്പില്‍ നിന്ന് 800 മുതല്‍ 1500 മീറ്റര്‍ വരെ ഉയരത്തില്‍ നന്നായി വളരും.
- പൂക്കോട് തടാകത്തില്‍ കണ്ടെത്തിയ അപൂര്‍വ മത്സ്യ ഇനമായ പൂക്കോടന്‍ പരല്‍ ജില്ലയുടെ മത്സ്യമായി. ചെറു തോടുകളിലും ഇവയെ കണ്ടെത്തിയിട്ടുണ്ട്. വെള്ളത്തിന്റെ ഗുണനിലവാരം കുറയുന്നതിനാല്‍ ഇവ വംശനാശ ഭീഷണി നേരിടുകയാണ്.
- കരിനീലക്കടുവയെ ജില്ലയുടെ ചിത്രശലഭമായും വയനാടന്‍ കാടുകളില്‍ ഏറ്റവുമധികം കാണപ്പെടുന്ന കായാമ്പൂവിനെ ജില്ലയുടെ പുഷ്പമായും പ്രഖ്യാപിച്ചു.
- മഴക്കാലത്ത് മാത്രം പുറത്തെത്തി വീണ്ടും മണ്ണിനടിയിലേക്ക് പോകുന്ന അപൂര്‍വ്വമായി മാത്രം കാണാന്‍ കഴിയുന്ന വിഷമില്ലാത്ത ചെങ്കറുപ്പനെ ജില്ലയുടെ പാമ്പായി പ്രഖ്യാപിച്ചു. കുറിച്യര്‍മല – വെള്ളരിമല എന്നിവിടങ്ങളിലാണ് ഈ പാമ്പിനെ കണ്ടെത്തിയിട്ടുള്ളത്.
- വര്‍ഷത്തില്‍ ഒരു മാസം മാത്രം കാണുന്ന വയനാടന്‍ തീ കറുപ്പനെ ജില്ലയുടെ തുമ്പിയായി പ്രഖ്യാപിച്ചു. ജില്ലയുടെ പൈതൃക മരമായി പന്തപ്പയിനും തവളയായി കാപ്പിത്തോട്ടങ്ങളില്‍ മാത്രം കാണപ്പെടുന്ന മഞ്ഞകരയന് മരത്തവളയെയും പ്രഖ്യാപിച്ചു.
- സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡും ജില്ലാ പഞ്ചായത്ത് ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റിയും ജില്ല ആസൂത്രണ സമിതിയും ചേര്‍ന്ന് ജില്ലയുടെ പക്ഷി, വൃക്ഷം, മൃഗം, മത്സ്യം, ചിത്രശലഭം, പുഷ്പം, തുമ്പി, പൈതൃക മരം, ഉരഗം, തവള എന്നിവയെ പ്രഖ്യാപിച്ചത്.
തസ്തികകളും പദവികളും
- കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍: റസൂല്‍ പൂക്കുട്ടി
- കേരള സംസ്ഥാന ചലച്ചിത്ര അക്കാമദി ഉപാധ്യക്ഷ: കുക്കു പരമേശ്വരന്
പുരസ്കാരങ്ങള്‍
- സാമൂഹിക, രാഷ്ട്രീയ മേഖലകളിലെ മികവിനുള്ള കെ ആര് ഗൗരിയമ്മ ഫൗണ്ടേഷന് പുരസ്കാരം സാമൂഹിക പ്രവര്‍ത്തക അരുണ റോയിക്ക് ലഭിച്ചു. പുരസ്കാരത്തുക ഒരു ലക്ഷം രൂപയാണ്.
