നവംബര്‍ 5-ലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ സന്ദര്‍ശിക്കുക
1. ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പ്
സ്രോതസ്സ്: മലയാള മനോരമ
- ന്യൂയോര്‍ക്ക് സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജന്: സൊഹ്റാന് മംദാനി (34)
- ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവാണ് സൊഹ്റാന് മംദാനി.
- പ്രശസ്ത ഇന്ത്യന്‍ സംവിധായിക മീരാ നായരുടേയും കൊളംബിയ സര്‍വകലാശാല പ്രൊഫസറായ മഹ്മൂദ് മംദാനിയുടേയും മകനാണ് സൊഹ്റാന് മംദാനി.
- ഉഗാണ്ടയിലാണ് ജനിച്ചത്.
- ന്യൂയോര്‍ക്ക് മേയറാകുന്ന ആദ്യ മുസ്ലീമും ആദ്യ ഇന്ത്യന്‍ വംശജനും ആണ് സൊഹ്റാന് മംദാനി.
- ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ജവഹര്‍ലാല്‍ നെഹ്റു നടത്തിയ പ്രസിദ്ധമായ ‘വിധിയുമായുള്ള സമാഗമം’ എന്ന പ്രസംഗം വിജയ പ്രസംഗത്തില്‍ മംദാനി ഉദ്ധരിച്ചു.
- വെര്‍ജീനിയ ലഫ്റ്റനന്റ് ഗവര്‍ണറായി ഇന്ത്യന്‍ വംശജ ഗസാല ഹഷ്മി വിജയിച്ചു.
- സിന്‍സിനാറ്റിയില്‍ ഇന്ത്യന്‍ വംശജനായ അഫ്താബ് പുരേവാല്‍ മേയര്‍ സ്ഥാനം നിലനിര്‍ത്തി.
2. ഇസ്ലാംപുരിന്റെ പേര് മാറി
സ്രോതസ്സ്: മലയാളമനോരമ
- മഹാരാഷ്ട്രയിലെ ഇസ്ലാംപുര് നഗരത്തിന്റെ പേര് ഈശ്വര്‍പുര്‍ എന്നാക്കി.
- ഔറംഗാബാദ്, ഉസ്മാനാബാദ്, അഹമ്മദ് നഗര്‍ എന്നീ സ്ഥലങ്ങളുടെ പേരുകള്‍ നേരത്തെ ഛത്രപതി സംഭാജി നഗര്‍, ധാരാശിവ്, അഹില്യാ നഗര്‍ എന്നിങ്ങനെ മാറ്റിയിരുന്നു.
3. കല്‍മേഗി ചുഴലിക്കാറ്റ്
സ്രോതസ്സ്: ദേശാഭിമാനി
- കല്‍മേഗി ചുഴലിക്കാറ്റ് വീശിയ രാജ്യം: ഫിലിപ്പീന്‍സ്
4. ബഹിരാകാശ നിലയത്തിലും പാചകം
സ്രോതസ്സ്: ദേശാഭിമാനി
- ബഹിരാകാശത്ത് മൈക്രോഗ്രാവിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഓവന് വിജയകരമായി പരീക്ഷിച്ച രാജ്യം: ചൈന
- ചൈനയുടെ ബഹിരാകാശ നിലയമായ ടിയാഗോങ്ങിലാണ് പരീക്ഷണം നടത്തിയത്.
- ഗുരുത്വാകര്‍ഷണം ഇല്ലാത്തതും കുറഞ്ഞതുമായ സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ വികസിപ്പിച്ച ഓവനാണിത്.
5. റംസാര്‍ പട്ടികയില്‍ ഗോഗാബീല്‍
സ്രോതസ്സ്: മാതൃഭൂമി
- ആഗോള തണ്ണീര്‍ത്തടങ്ങളുടെ പട്ടികയായ റംസാറില്‍ ഇടംപിടിച്ച ബീഹാറിലെ തടാകം: ഗോഗാബീല്‍ തടാകം
- ഇന്ത്യയില്‍നിന്നും റംസാര്‍ പട്ടികയിലുള്‍പ്പെട്ട തണ്ണീര്‍ത്തടങ്ങളുടെ എണ്ണം: 94
- 1971-ല്‍ ഇറാനിലെ റംസാര്‍ നഗരത്തില്‍ നടന്ന കണ്‍വെഷനിലാണ് തണ്ണീര്‍ത്തടങ്ങളെ സംരക്ഷിക്കുന്നതിനായി ഉടമ്പടി തയ്യാറാക്കിയത്.
- കേരളത്തിലെ അഷ്ടമുടിക്കായല്‍, ശാസ്താംകോട്ടക്കായല്, വേമ്പനാട്ട് കായല്‍ എന്നിവ റാസാര് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
- ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസര്‍വ് തടാകമാണ് ഗോഗാബീല്‍.
തസ്തികകളും പദവികളും
- മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായുള്ള സംസ്ഥാന കമ്മിഷന് അധ്യക്ഷന്‍: ജസ്റ്റിസ് (റിട്ട) സി എന്‍ രാമചന്ദ്രന് നായര്‍. അംഗങ്ങള്‍: സെബാസ്റ്റ്യന്‍ ചൂണ്ടല്‍, ജി രതികുമാര്‍.
- ടെസ്ല ഇന്ത്യ മേധാവി: ശാരദ് അഗര്‍വാള്‍
പുരസ്കാരങ്ങള്‍
- ഗുരുവായൂര്‍ ദേവസ്വത്തിന്റെ ശ്രീഗുരുവായൂരപ്പന് ചെമ്പൈ പുരസ്കാരം കര്‍ണാടക സംഗീതജ്ഞ പ്രൊഫസര്‍ പാല്‍ക്കുളങ്ങര കെ അംബികാദേവിക്ക് ലഭിച്ചു. 10 ഗ്രാം സ്വര്‍ണ പതക്കവും 50,001 രൂപയും ആണ് പുരസ്കാരം.
- ബോസ്റ്റണ്‍ ഗ്ലോബല്‍ ഫോറത്തിന്റെ സമാധാന പുരസ്കാരം: ശ്രീശ്രീ രവിശങ്കര്‍
റെക്കോര്‍ഡുകള്‍
- ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ മത്സരം കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം: മാക്സ് ഡോമാന്‍. ആഴ്സണല്‍ താരമാണ് മാക്സ്.
വേദികള്‍
- സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവ വേദി: പാലക്കാട്
ചരമം
- നാടക നടനും എഴുത്തുകാരനുമായ ബാബു കിളിരൂര്‍ (രവീന്ദ്രനാഥന്‍-74ഃ അന്തരിച്ചു.
