ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
1. 2026 ഫെബ്രുവരിയില്‍ ഇന്ത്യ സന്ദര്‍ശിച്ച ഫ്രഞ്ച് പ്രസിഡന്റിന്റെ പേരെന്ത്?
ഇമ്മാനുവേല്‍ മക്രോണ്‍
2. ഏത് മിസൈല്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാനാണ് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും ഫ്രഞ്ച് പ്രതിരോധ കമ്പനിയായ സഫ്രാനും ചേര്‍ന്ന് സംയുക്ത സംരംഭം രൂപീകരിക്കുന്നത്?
ഹാമര്‍ മിസൈല്‍
3. ഇന്ത്യ-ഫ്രാന്‍സ് നവീകരണ വര്‍ഷമായി ആചരിക്കുന്ന വര്‍ഷമേത്?
2026
4. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണിന്റെ ഇന്ത്യ സന്ദര്‍ശന വേളയില്‍ എത്ര കരാറുകളില്‍ ഒപ്പുവച്ചു?
21
5. ബംഗ്ലാദേശിന്റെ പുതിയ പ്രധാനമന്ത്രി ആരാണ്?
താരിഖ് റഹ്മാന്
6. ബ്രിട്ടീഷ് അക്കാദമിയുടെ ബാഫ്റ്റ അവാര്‍ഡ് പ്രഖ്യാപനത്തില്‍ അവതാരകയാകുന്ന ബോളിവുഡ് നടി ആരാണ്?
ആലിയ ഭട്ട്
7. ഇന്ത്യയിലെ കര്‍ഷകരോട് അവരവരുടെ ഭാഷയില്‍ സംവദിക്കുന്ന എഐ വിവരജാലകം ഏതാണ്?
ഭാരത് വിസ്താര്‍
- കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാന്
8. 60 വയസ്സു കഴിഞ്ഞ ബിപിഎല്‍ വിഭാഗക്കാര്‍ക്ക് പ്രമേഹ പരിശോധനയ്ക്കുള്ള ഗ്ലൂക്കോമീറ്റര്‍ സൗജന്യമായി നല്കുന്ന പദ്ധതി ഏത്?
വയോമധുരം
9. ട്വന്റി 20 ലോകകപ്പില്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരം ആരാണ്?
യുവരാജ് സാമ്ര (19 വയസ്സ്)
- ഇന്ത്യന്‍ വംശജനായ യുവരാജ് സാമ്ര കാനഡ ടീം അംഗമാണ്.
10. ഒറ്റ നാനോ പദാര്‍ഥത്തില്‍നിന്നും പലനിറത്തിലുള്ള വെളിച്ചം പുറപ്പെടുവിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ച് പേറ്റന്റ് നേടിയ സര്‍വകലാശാല ഏത്?
കേരള സര്‍വകലാശാല
11. ദേശീയ പാത 65 കേരളത്തിലൂടെ എത്ര കിലോമീറ്റര്‍ കടന്നുപോകുന്നു?
702 കിലോമീറ്റര്‍
12. 2026 ഫെബ്രുവരിയില്‍ അന്തരിച്ച അമേരിക്കന്‍ പൗരാവകാശ പ്രക്ഷോഭകന് ആരാണ്?
ജെസ്സി എല്‍ ജാക്സണ് (84)
- മാര്ട്ടിന് ലുഥര്‍ കിങ് ജൂനിയറിന്റെ പിന്‍ഗാമി എന്നറിയപ്പെട്ടു.
2026 ഫെബ്രുവരി 17-ലെ കറന്റ് അഫയേഴ്സ് ക്വിസ് ചെയ്യാം
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

