1. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ശമ്പളവും പെന്‍ഷനും പരിഷ്കരിക്കാനായി രൂപീകരിച്ച 12-ാം ശമ്പള പരിഷ്കരണ കമ്മിഷന്റെ അധ്യക്ഷന്‍ ആരാണ്?
മുന്‍ ചീഫ് സെക്രട്ടറി ഡോ വി പി ജോയി
2. കാനഡ പ്രധാനമന്ത്രി ആരാണ്?
മാര്‍ക്ക് കാര്‍ണി
3. 2026 ഫെബ്രുവരിയില്‍ ലഹരി മാഫിയ തലവനായ എല്‍ മാന്ജോ എന്ന നെമെസിയോ ഒസിഗുറെയെ പട്ടാളം വധിച്ചതിനെ തുടര്‍ന്ന് കലാപം നടന്ന രാജ്യം ഏത്?
മെക്സികോ
4. 2026 ഫെബ്രുവരി 23-ന് അന്തരിച്ച മുന്‍ കേന്ദ്ര റെയില്‍വേ മന്ത്രി ആരാണ്?
മുകുള്‍ റോയ്
- തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപക നേതാവാണ് മുകുള്‍ റോയ്
5. കുട്ടികള്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കുമുള്ള സിനിമ വിഭാഗത്തില്‍ ബാഫ്റ്റ പുരസ്കാരം നേടിയ ആദ്യ ഇന്ത്യന്‍ സിനിമ ഏത്?
ബൂങ്
- ബാഫ്റ്റ- ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ആര്‍ട്സ്
- മണിപ്പൂര്‍ ഭാഷയിലെ സിനിമയാണ് ബൂങ്
- മികച്ച ചിത്രത്തിനുള്ള ബാഫ്റ്റ പുരസ്കാരം നേടിയത്: വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍
- മികച്ച സംവിധായകന്: പോള്‍ തോമസ് ആന്ഡേഴ്സണ് (വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍)
- മികച്ച സിനിമ: വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍
- വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍ ആറ് പുരസ്കാരങ്ങള്‍ നേടി.
- മികച്ച നടന്: റോബര്‍ട്ട് അരാമായോ (ഐ സ്വയര്‍)
- മികച്ച നടി: ജെസ്സി ബക്ക്ലി (ഹാംനെറ്റ്)
- മികച്ച ഇംഗ്ലീഷിതര സിനിമ: സെന്റിമെന്റല്‍ വാല്യൂ
6. ഏത് സമുദ്രത്തിലാണ് ഈ വര്‍ഷം എല്‍ നിനോ പ്രതിഭാസം രൂപംകൊള്ളുന്നത്?
പസിഫിക് സമുദ്രം
7. ആമസോണിന്റെ ഏഷ്യയിലെ രണ്ടാമത്തെ വലിയ കോര്‍പറേറ്റ് ഓഫീസ് ആരംഭിച്ചത് എവിടെ?
ബംഗളുരു
- ആമസോണിന്റെ ഏഷ്യയിലെ ഏറ്റവും വലിയ ഓഫീസ് ഹൈദരാബാദ്
8. കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള റബ്ബര്‍ അധിഷ്ഠിത വ്യവസായ പാര്‍ക്കായ കേരള റബര്‍ ലിമിറ്റഡ് സ്ഥിതി ചെയ്യുന്നത് എവിടെ?
കോട്ടയം ജില്ലയിലെ വെള്ളൂര്‍
9. രാത്രിയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാന്‍ കേരള പൊലീസ് നടപ്പിലാക്കുന്ന പദ്ധതി ഏത്?
നിര്‍ഭയ നിശ
- അന്താരാഷ്ട്ര വനിതാ ദിനം: മാര്‍ച്ച് 8
10. കുട്ടികളിലെ സാംക്രമികേതര രോഗങ്ങളുടെ പ്രതിരോധവും നിയന്ത്രണവും സംബന്ധിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏത് അന്താരാഷ്ട്ര സംഘടനയുടെ അംഗീകാരമാണ് ലഭിച്ചത്?
യൂണിസെഫ്
11. ഇന്ത്യ ഭീകരവാദത്തെ നേരിടുന്നതിന് പ്രഖ്യാപിച്ച പുതിയ കര്‍മ പദ്ധതി ഏത്?
പ്രഹാര്‍ (PRAHAAR)
- PRAHAAR- Prevention, Responses, Aggregating, Human rights, Attenuating, Aligning and Shaping, Recovery and resilience
12. തുടര്‍ച്ചയായ അപകടങ്ങളെത്തുടര്‍ന്ന് ഇന്ത്യന്‍ വ്യോമസേന നിലത്തിറക്കിയ യുദ്ധവിമാനം ഏത്?
തേജസ്
ഫെബ്രുവരി 23-ലെ കറന്റ് അഫയേഴ്സ് ക്വിസ്
ജനുവരി 23-ലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

