1. ശ്രീനാരായണ രാജ്യാന്തര പഠന തീര്‍ത്ഥാടന കേന്ദ്രം നല്കുന്ന ശ്രീനാരായണ രാജ്യാന്തര പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
എം ചന്ദ്രബാബു
- ശ്രീനാരായണ ഗുരു അപൂര്‍വതകളുടെ ഋഷി എന്ന പുസ്തകത്തിന്റെ രചയിതാവ് ആണ്.
2. ശാസ്ത്ര സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഏര്‍പ്പെടുത്തിയ എപിജെ അബ്ദുല്‍കലാം ദേശീയ പുരസ്കാരം നേടിയത് ആരാണ്?
രമേശ് ചെന്നിത്തല
3. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ ഒറ്റ പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍/ വെബ് പോര്‍ട്ടല്‍ ഏത്?
നമ്മുടെ കേരളം
4. ഭരണഘടനയുടെ എത്രാമത്തെ ഷെഡ്യൂളുകളില്‍ ആണ് സംസ്ഥാനത്തിന്റെ പേര് കേരള എന്നത് കേരളം എന്നാക്കുന്നത്?
ഒന്ന്, നാല്, എട്ട് ഷെഡ്യൂളുകളില്‍
- കേരള എന്നത് കേരളം എന്നാക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കിയ തിയതി: 2024 ജൂണ്‍
- ഭരണഘടനയുടെ മൂന്നാം വകുപ്പ് പ്രകാരമാണ് സംസ്ഥാനങ്ങളുടെ പേരില്‍ മാറ്റം വരുത്തുന്നത്.
- സാധാരണ ബില്ലായതിനാല്‍ ഭരണഘടനാ ഭേദഗതി ആവശ്യമില്ല.
- പേര് മാറ്റത്തിനുള്ള ബില്‍: കേരള (ഓള്‍ട്ടറേഷന്‍ ഓഫ് നെയിം) ബില്‍, 2025
- സംസ്ഥാനത്തിന്റെ അതിര്‍ത്തി, പേര്, വിസ്തൃതി എന്നിവ മാറ്റുന്നതിനുള്ള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് രാഷ്ട്രപതി ബന്ധപ്പെട്ട സംസ്ഥാന നിയമസഭയുടെ അഭിപ്രായം തേടണം.
- നിയമസഭയുടെ അഭിപ്രായം ലഭിക്കുന്നതിനെ തുടര്‍ന്ന് രാഷ്ട്രപതിയുടെ ശിപാര്‍ശയോടെ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കും.
- ഭരണഘടനയില്‍ ഒന്ന്, നാല് പട്ടികകളിലും 31 എ, 290 എ വകുപ്പുകളിലും കേരളത്തിന്റെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയില്‍ മാറ്റം വരുത്തും.
- ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ സംസ്ഥാനങ്ങളുടെ പേരുകളും അതിരുകളും രേഖപ്പെടുത്തിയിരിക്കുന്നു.
- നാലാം പട്ടികയില്‍ രാജ്യസഭയില്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള അംഗങ്ങളുടെ എണ്ണം രേഖപ്പെടുത്തിയിരിക്കുന്നു.
- 8-ാം പട്ടികയില്‍ പരാമര്‍ശിച്ചിരിക്കുന്ന 22 ഔദ്യോഗിക ഭാഷകളുടെ പട്ടികയിലും കേരള എന്നത് കേരളം ആകും.
- വകുപ്പ് 31 എ-യില്‍ സ്വകാര്യഭൂമി ഏറ്റെടുക്കലിനെക്കുറിച്ച് പരാമര്‍ശിക്കുന്നു.
- വകുപ്പ് 290 എ-യില്‍ സര്‍ക്കാരില്‍നിന്നും ദേവസ്വത്തിന് പണം നല്‍കുന്നത് സംബന്ധിച്ചുള്ളതാണ്.
- 31എ, 290എ എന്നീ വകുപ്പുകളില്‍ കേരളം, തമിഴ്നാട് സംസ്ഥാനങ്ങളുടെ പേരുകള്‍ പരാമര്‍ശിക്കുന്നു.
5. ഗായകന് കെ ജെ യേശുദാസിന്റെ പേരില്‍ സംഗീത മ്യൂസിയം സ്ഥാപിക്കുന്നത് എവിടെ?
ഫോര്‍ട്ട് കൊച്ചി
- യേശുദാസ് ജനിച്ചുവളര്‍ന്ന വീട് ഏറ്റെടുത്ത് കൊച്ചി കോര്‍പറേഷനാണ് സംഗീത മ്യൂസിയം സ്ഥാപിക്കു്നനത്.
- കൊച്ചി കോര്പറേഷന് മേയര്‍: വി കെ മിനിമോള്‍
6. സ്ത്രീകളുടെ രാത്രിയാത്രാ സുരക്ഷയ്ക്കായി പൊലീസ് ആവിഷ്കരിച്ച പദ്ധതി ഏത്?
നിര്‍ഭയ നിശ
- സംസ്ഥാന ഡിജിപി: റാവാഡ ചന്ദ്രശേഖര്‍
7. 2026 ഫെബ്രുവരി 25, 26 തിയതികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ച രാജ്യം ഏത്?
ഇസ്രായേല്‍
8. 2026 ഫെബ്രുവരി 24-ന് അന്തരിച്ച പ്രമുഖ സിനിമ നിര്‍മ്മാതാവ് ആരാണ്?
എസ് സി പിള്ള (ബേബി 84)
9. 2026 ഫെബ്രുവരി 17-ന് അന്തരിച്ച അമേരിക്കന്‍ പരിസ്ഥിതി- സഞ്ചാര സാഹിത്യകാരന് ആരാണ്?
എഡ്വേഡ് ഹോഗ്ലന്ഡ് (93)
10. ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ തടയാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്കുന്ന ഐടി ആക്ടിന്റെ വകുപ്പേത്?
സെക്ഷന്‍ 69എ
കറന്റ് അഫയേഴ്സ് ക്വിസ് 2026 ഫെബ്രുവരി 24
ജനുവരി 24-ലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

