1. ഇന്ത്യയിലെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ പരീക്ഷണ ഓട്ടം നടത്തിയത് എവിടെ?
ഹരിയാനയിലെ ജിന്ദില്‍
- തദ്ദേശീയമായി വികസിപ്പിച്ച ട്രെയിനാണ് ജിന്ദില്‍ പരീക്ഷണ ഓട്ടം നടത്തിയത്.
- ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് ഹൈഡ്രജന്‍ എഞ്ചിന് വികസിപ്പിച്ചത്.
- വേഗം: മണിക്കൂറില്‍ പരമാവധി 150 കിലോമീറ്റര്‍
2. നടന് മോഹന്‍ലാലിന്റെ അരങ്ങേറ്റ ചിത്രമായ തിരനോട്ടത്തില്‍ നായകനായിരുന്ന വ്യക്തി 2026 ഫെബ്രുവരി 24-ന് അന്തരിച്ചു. പേരെന്താണ്?
അഡ്വ കെ പി ഗോപകുമാര്‍ (73)
3. ഇസ്രായേല്‍ പാര്‍ലമെന്റിന്റെ പരമോന്നത ബഹുമതി ആദ്യമായി ലഭിക്കുന്ന നേതാവ് ആരാണ്?
നരേന്ദ്രമോദി
- ബഹുമതി ഇസ്രായേല്‍ സ്പീക്കര്‍ അമിര്‍ ഒഹാന സമ്മാനിച്ചു
- ഇസ്രയേല്‍ പാര്‍ലമെന്റ് അറിയപ്പെടുന്ന പേര്: നെസറ്റ്
- മോദി ഇസ്രായേല്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു
4. ബി വി ആര് സുബ്രഹ്മണ്യം വിരമിച്ചതിനെ തുടര്‍ന്ന് നിതി ആയോഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ അധിക ചുമതല നല്‍കിയത് ആര്‍ക്കാണ്?
നിധി ചിബ്ബര്‍
5. ഇന്ത്യയില്‍ തുരങ്കമുള്ള ഏക ജലപാത ഏതാണ്?
ആക്കുളം-ചേറ്റുവ ജലപാത
- പശ്ചിമതീര കനാല്‍ പദ്ധതിയുടെ ഭാഗമായുള്ള ആക്കുളം- ചേറ്റുവ ജലപാതയുടെ ദൈര്‍ഘ്യം 280 കിലോമീറ്റര്‍ ആണ്.
6. സംസ്ഥാന യുവജനകമ്മീഷന്റെ 2025-26 വര്‍ഷത്തെ യുവപ്രതിഭ പുരസ്കാരങ്ങള്‍ നേടിയവര്‍ ആരെല്ലാം?
ജിലുമോള്‍ മരിയറ്റ് തോമസ്, ഡോ ശാരദാ ദേവി, അമല്‍ ഇക്ബാല്‍
7. സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കുന്ന കുപ്പിവെള്ള ബ്രാന്‍ഡിന്റെ പേരെന്താണ്?
ഹില്ലി അക്വ
8. ഭിന്നശേഷി സൗഹൃദ കേരളം എന്ന ലക്ഷ്യത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ആദ്യത്തെ മാതൃകാ പുനരധിവാസ ഗ്രാമം സ്ഥാപിക്കുന്നത് എവിടെ?
മലപ്പുറം ജില്ലയിലെ പുത്തനത്താണിയിലെ പാലക്കാട്ട്പറമ്പില്‍
9. ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലര്‍ ആരാണ്?
പ്രൊഫ സജി ഗോപിനാഥ്
10. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സൗരോര്‍ജം ഉപയോഗിക്കുന്ന ഗ്രാമപഞ്ചായത്ത് ഏത്?
തൃശൂര്‍ ജില്ലയിലെ പെരിഞ്ഞനം
- ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം എന്ന ബസ് സിസ്റ്റം ഉപയോഗിച്ച് വൈദ്യുതി സംഭരിച്ച് തിരക്കേറിയ രാത്രി സമയത്ത് വൈദ്യുതി വില്‍ക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഗ്രാമപഞ്ചായത്തും പെരിഞ്ഞനം ആണ്.
കറന്റ് അഫയേഴ്സ് ക്വിസ്: 2026 ഫെബ്രുവരി 26
ജനുവരി 24-ലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


1 thought on “ഇന്നത്തെ കറന്റ് അഫയേഴ്സ് 26 ഫെബ്രുവരി 2026 (Kerala PSC Current Affairs 26 February 2026)”