1. 2026 മാര്‍ച്ചില്‍ അന്തരിച്ച ഫ്രാന്‍സിന്റെ മുന്‍പ്രധാനമന്ത്രി ആരാണ്?
ലയണല്‍ ജോസ്പാന്
2. സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട പരാതികള്‍ ഫയല്‍ ചെയ്യുന്നതിനുള്ള ആര്‍ബിഐയുടെ വെബ്സൈറ്റ് ഏത്?
സചേത് പോര്‍ട്ടല്‍
3. പാലക്കാട് അട്ടപ്പാടിയിലെ ആദിവാസി ഉന്നതികളില്‍ ശിശുമരണനിരക്ക് കുറയ്ക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ ഏതെല്ലാം?
- അമ്മവീട്: ഉള്‍വനങ്ങളിലും ദുര്‍ഘട മേഖലകളിലും താമസിക്കുന്ന ഗര്‍ഭിണികളെ പ്രസവത്തിന് ആഴ്ചകള്‍ക്ക് മുമ്പേ ‘അമ്മവീടുകളിലേക്ക്’ മാറ്റി ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ താമസിപ്പിക്കുന്നു.
- പോഷകാഹാരം ഉറപ്പ്: അങ്കണവാടികള്‍ വഴി ഗര്‍ഭിണികള്‍ക്കും മുലയൂട്ടൂന്ന അമ്മമാര്‍ക്കും പ്രത്യേക പോഷകാഹാര കിറ്റുകള്‍ വിതരണം ചെയ്യുന്നു.
- പെണ്‍ട്രിക കൂട്ടായ്മ: അങ്കണവാടികള്‍ കേന്ദ്രീകരിച്ച് സ്ത്രീകളുടെ ആരോഗ്യവിവരങ്ങള്‍ ശേഖരിക്കാനും അവര്‍ക്ക് പിന്തുണ നല്‍കാനും പ്രത്യേക സംവിധാനം.
- സമഗ്ര ചികിത്സ: അഗളി, കോട്ടത്തറ, പുതൂര്‍ തുടങ്ങിയ മേഖലകളില്‍ മികച്ച സൗകര്യങ്ങളുള്ള പ്രസവ കേന്ദ്രങ്ങളും ആരോഗ്യ സംവിധാനങ്ങളും സജ്ജമാക്കി.
4. ഇന്ത്യയില്‍ ആദ്യമായി ഇഎസ്ജി വ്യവസായ നയം പ്രഖ്യാപിച്ച സംസ്ഥാനമേത്?
കേരളം
5. ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ സഹപരിശീലകനായി നിയമിതനായ മലയാളി ആരാണ്?
ടി എ രഞ്ജിത്
6. ഗുരുതരാവസ്ഥയില്‍ അത്യാഹിത വിഭാഗത്തില്‍ എത്തുന്ന ഹാര്‍ട്ട് ഫെയിലിയര്‍ രോഗികള്‍ക്കായി ഹോപ് എന്ന പ്രത്യേക ചികിത്സാ സംവിധാനം ആരംഭിച്ച മെഡിക്കല്‍ കോളെജ് ആശുപത്രി ഏതാണ്?
കോഴിക്കോട്
7. ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസിന്റെ പുതിയ മേയര്‍ ആരാണ്?
ഇമ്മാനുവല്‍ ഗ്രിഗയര്
- സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവാണ് ഇമ്മാനുവല്‍ ഗ്രിഗയര്
8. ഇന്ത്യയില്‍ ആദ്യമായി നടന്ന നീരുറവ സെന്‍സെസ് അനുസരിച്ച് കേരളത്തില്‍ നിലവില്‍ എത്ര പ്രകൃതിദത്ത നീരുറവകള്‍ ഉണ്ട്?
4333
- കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ പദ്ധതിപ്രകാരം സംസ്ഥാന ഭൂഗര്‍ഭജല വകുപ്പാണ് സെന്‍സസ് നടത്തിയത്.
- കേരളം കൂടാതെ ബീഹാര്‍, കര്‍ണാടക, സിക്കിം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ ലഡാക്കിലും സര്‍വേ നടത്തിയ.
- ഏറ്റവും കൂടുതല്‍ നീരുറവകള്‍ കേരളത്തിലാണുള്ളത്.
9. കേരളത്തില്‍ അപൂര്‍വമായ പീഡിയാട്രിക്കല്‍ കാവാസാക്കി രോഗം കണ്ടെത്തിയത് എവിടെ?
കട്ടപ്പന, ഇടുക്കി
10. ഫലിതസാഹിത്യകാരരുടെ സംസ്ഥാന സംഘടനയായ ഹാസ്യവേദിയുടെ 2026-ലെ എസ് എന്‍ ജി നര്‍മകഥ പുരസ്കാരം ലഭിച്ച കഥയേത്?
ശുനകനും ഒരുദിനം (രചയിതാവ്: നൈന മണ്ണഞ്ചേരി)
11. ഐഎസ്എല്‍ ടീമായ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകന് ആരാണ്?
ആഷ്ലി വെസ്റ്റ് വുഡ്
- ഇംഗ്ലണ്ടുകാരനാണ് ആഷ്ലി വെസ്റ്റ് വുഡ്
12. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ 2026 ഫെബ്രുവരിയിലെ മികച്ച വനിത താരത്തിനുള്ള പുരസ്കാരം നേടിയ ഇന്ത്യന്‍ താരം ആരാണ്?
അരുന്ധതി റെഡ്ഡി
- പുരുഷ താരം: സാഹിബ്സദ ഫര്ഹാന്, പാകിസ്ഥാന്
13. ഫുട്ബോളില്‍ ഫ്രീ കിക്ക് ഗോളുകളുടെ എണ്ണത്തില്‍ ഇതിഹാസതാരം പെലെയെ മറികടന്ന താരം ആരാണ്?
ലയണല്‍ മെസ്സി
- കരിയറില്‍ മെസി ഇതുവരെ (2026 മാര്‍ച്ച് 23) 71 ഫ്രീകിക്ക് ഗോളുകള്‍ നേടിയിട്ടുണ്ട്.
- ഫ്രീ കിക്ക് ഗോളുകളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ളത്: ജുനീന്യോയ (ബ്രസീല്‍), 77 ഗോളുകള്‍
- രണ്ടാം സ്ഥാനത്ത് മെസ്സി
14. കേരള സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ആരാണ്?
ഡോ രത്തന്‍ യു കേല്‍ക്കര്‍
15. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആരാണ്?
സൗമ്യന്‍ സെന്‍
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
മാര്‍ച്ച് 23-ലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
