
ആഗസ്റ്റ് 2
1. ദേശീയ ചലച്ചിത്ര പുരസ്കാരം 2023
- മികച്ച സിനിമ: ട്വല്‍ത്ത് ഫെയില്‍ (വിധു വിനോദ് ചോപ്ര)
- മികച്ച നടി: റാണി മുഖര്‍ജി (സിനിമ- മിസിസ് ചാറ്റര്‍ജി വേഴ്സസ് നോര്‍വേ)
- മികച്ച നടന്മാര്- ഷാരൂഖ് ഖാന് (സിനിമ- ജവാന്), വിക്രാന്ത് മേസി (ട്വല്‍ത് ഫെയില്‍)
- ഷാറൂഖ് ഖാന് ആദ്യമായിട്ടാണ് ദേശീയ പുരസ്കാരം നേടുന്നത്.
- മികച്ച എഡിറ്റര്‍- മിഥുന് മുരളി
- പ്രൊഡക്ഷന്‍ ഡിസൈനര്‍- മോഹന്‍ദാസ് (സിനിമ- 2018 എവരിവണ്‍ ഈസ് എ ഹീറോ)
- മികച്ച മലയാള ചിത്രം- ഉള്ളൊഴുക്ക് (സംവിധാനം- ക്രിസ്റ്റോ ടോമി)
- മികച്ച സഹനടി- ഉര്‍വശി (ഉള്ളൊഴുക്ക്)
- മികച്ച സഹനടന്‍- വിജയരാഘന് (പൂക്കാലം)
- മികച്ച സൗണ്ട് ഡിസൈനര്‍- ഹരിഹരന് മുരളീധരന്, സച്ചിന് സുധാകരന് (സിനിമ- അനിമല്‍)
- റീറെക്കോര്‍ഡിങ്- എം ആര് രാജാകൃഷ്ണന്.
- ഫീച്ചര്‍ ഇതര വിഭാഗത്തില്‍ പ്രത്യേക പരാമര്‍ശം: എംകെ രാമദാസ് നിര്‍മ്മിച്ചു സംവിധാനം ചെയ്ത നെകല്: നെല്ലുമനുഷ്യന്റെ കഥ
- മികച്ച സംവിധായകന്: സുദീപ്തോസെന്‍ (ദ കേരള സ്റ്റോറി)
2. നടനും മിമിക്രി താരവുമായ കലാഭവന്‍ നവാസ് അന്തരിച്ചു. (മലയാള മനോരമ)
3. പുതിയ ഉപരാഷ്ട്രപതിക്കായുള്ള തിരഞ്ഞെടുപ്പ് സെപ്തംബര്‍ 9-ന് നടക്കും. തിരഞ്ഞെടുപ്പ് കമ്മീഷനാണ് ചുമതല. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവര്‍ ഉള്‍പ്പെടെയുള്ള രാജ്യസഭാംഗങ്ങള്‍ക്കും ലോകസഭയിലെ അംഗങ്ങള്‍ക്കും വോട്ട് ചെയ്യാം. ഇവര്‍ ഇലക്ട്രല്‍ കോളെജ് എന്ന് അറിയപ്പെടുന്നു. ഇലക്ട്രല്‍ കോളെജില്‍ 782 പേരാണുള്ളത്. രാജ്യസഭയില്‍നിന്നും 240 പേരും ലോകസഭയില്‍നിന്നും 542 പേരും ഇലക്ട്രല്‍ കോളെജില്‍ ഉണ്ട്. (മലയാള മനോരമ)
4.സൈറൺ മുഴക്കി വരുന്ന ആംബുലൻസിനെ തിരിച്ചറിഞ്ഞ് സ്വയം പച്ച സിഗ്നൽ തെളിയിക്കുന്ന ട്രാഫിക് ലൈറ്റ് തിരുവനന്തപുരം കഴക്കൂട്ടം ഇൻഫോസിസ് ജംഗ്ഷനിൽ സ്ഥാപിച്ചു. (മലയാള മനോരമ)
5. 2017 ഒക്ടോബറിൽ യുഎസിലെ ടെക്സസ് മുതൽ കാൻസസ് സിറ്റി വരെ ഏകദേശം 829 കിലോമീറ്ററോളം നീളത്തിലുണ്ടായ മിന്നൽ ചരിത്രത്തിലെ ഏറ്റവും നീളമേറിയ ഇടിമിന്നലായി ഗിന്നസ് ബുക്കിൽ ഇടംപിടിച്ചു. (മലയാള മനോരമ)
6. കോഴിക്കോട് സാഹിത്യനഗര പുരസ്കാരം സാറാ ജോസഫിന് ലഭിച്ചു. സാഹിത്യ നഗര ദിനാഘോഷങ്ങളോട് അനുബന്ധിച്ച് കോഴിക്കോട് കോര്പറേഷന് നല്കുന്ന പുരസ്കാരമാണിത്. ഒരു ലക്ഷം രൂപയാണ് പുരസ്കാരത്തുക. മറ്റ് പുരസ്കാരങ്ങള്‍: ആര് രാജശ്രീ (ആത്രേയകം- നോവല്‍), സന്തോഷ് എച്ചിക്കാനം (മിസാറു- ബാലസാഹിത്യം), ആദി (കവിത- യുവപുരസ്കാരം), ജെ ഗോപാലകൃഷ്ണന് (മലയാളത്തിലേക്കുള്ള വിവര്‍ത്തനം- തേജോ തുംഗഭദ്ര), എം ജെ തോമസ് (മലയാളത്തില്‍നിന്നും ഇതഭാഷകളിലേക്കുള്ള വിവര്‍ത്തനം- ദ് ഗ്രേറ്റസ്റ്റ് മലയാളം സ്റ്റോറീസ് എവര്‍ ടോള്‍ഡ്) മറ്റ് പുരസ്കാരങ്ങള്‍ക്കുള്ള സമ്മാനത്തുക 25,000 രൂപയാണ്. (മലയാളമനോരമ)
7. കുറ്റിപ്പുഴ കൃഷ്ണപിള്ള സ്മാരക ഗ്രാമീണ വായനശാല ഏര്‍പ്പെടുത്തിയ പ്രഥമ കുറ്റിപ്പുഴ കൃഷ്ണപിള്ള സ്മാരക സാഹിത്യ പുരസ്കാരം പി എന്‍ ഗോപീകൃഷ്ണന് ലഭിച്ചു. 50,000 രൂപയാണ് പുരസ്കാരത്തുക. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ എന്ന കൃതിക്കാണ് പുരസ്കാരം. (മലയാള മനോരമ)
8. 2025 ജൂലൈയില്‍ രാജ്യത്ത് 1.96 ലക്ഷം കോടി രൂപ ജിഎസ്ടി വരുമാനമായി ലഭിച്ചു. 2024 ജൂലൈയിലെ കണക്കിനെ അപേക്ഷിച്ച് 7.5 ശതമാനം വര്‍ദ്ധിച്ചു. കേരളത്തിന്റെ 2025 ജൂലൈയിലെ ജിഎസ്ടി വരുമാനം 2,721 കോടി രൂപയാണ്. 2024 ജൂലൈയില്‍ 2,493 കോടി രൂപയും. (മലയാള മനോരമ)
9. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് സിഇഒയായി ദീപക് റെഡ്ഡി ചുമതലയേറ്റു (മലയാള മനോരമ)
10. ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീമിന്റെ പരിശീലകനായി ഖാലിദ് ജമീലിനെ നിയമിച്ചു. ഐഎസ്എല്‍ ക്ലബ്ബായ ജംഷഡ്പൂര്‍ എഫ്സിയുടെ പരിശീലകനായിരുന്നു. ഐലീഗിലെ ഏറ്റവും പ്രായംകുറഞ്ഞ പരിശീലകനെന്ന റെക്കോര്‍ഡ് ഖാലിദ് ജമീലിന്റെ പേരിലാണ്. ഐഎസ്എല്ലില്‍ പരിശീലകനാകുന്ന ആദ്യ ഇന്ത്യക്കാരനും ഖാലിദ് ജമീല്‍ ആണ്. (മലയാള മനോരമ)
11. ചട്ടമ്പിസ്വാമി സാംസ്കാരിക സമിതിയുടെ ചട്ടമ്പിസ്വാമി ജയന്തി പുരസ്കാരം ഗോകുലം ഗോപാന്‍ ലഭിച്ചു. (ദേശാഭിമാനി)
12. കേരള സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര നയരൂപീകരണത്തിന്റെ ഭാഗമായുള്ള ദ്വദിന കോണ്‍ക്ലേവ് വേദി- തിരുവനന്തപുരം. (ദേശാഭിമാനി)
13. പ്രതിരോധകാര്യ സഹമന്ത്രി കീര്ത്തിവര്ധന്സിങ്
14. മലയാളിയായ വൈസ് അഡ്മിറൽ സി ആർ പ്രവീൺ നായർ നാവികസേനയുടെ കൺട്രോളർ പേഴ്സൺ സർവീസസ് (സിപിഎസ്) ആയി ചുമതലയേറ്റു. (ദേശാഭിമാനി)
15. പുതുമഴ ആദ്യമായി മണ്ണില്‍ വീഴുമ്പോള്‍ ഉണ്ടാകുന്ന മണ്ണിന്റെ മണത്തെ പാലോട് ജവഹര്‍ലാല്‍ നെഹ്റു ബൊട്ടാണിക്ക് ഗാര്ഡന് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അത്തറാക്കി ട്രോപ്പിക്കല്‍ സോയില്‍ സെന്റ് എന്ന പേരില്‍ വിപണിയില്‍ എത്തിക്കുന്നു. സസ്യങ്ങളില്നിന്നുമാണ് ഈ ഗന്ധത്തെ ഉണ്ടാക്കുന്നത്. സ്ട്രെപ്റ്റോമൈസിസ് എന്ന ബാക്ടീരിയ ഉല്പാദിപ്പിക്കുന്ന സെസ്ക്വിറ്റര്‍പീന്‍ ജിയോസ്മിന്‍ എന്ന ബാക്ടീരിയയാണ് മണ്ണിന്റെ സ്വഭാവഗുണമുള്ള മണത്തിന് കാരണമാകുന്നത്. (ദേശാഭിമാനി)
16. കുഴിയില്‍ വസിക്കാത്ത മൂന്ന് ഇനം കുഴിയാനകളെ കേരളത്തില്‍ കണ്ടെത്തി. ഇന്ഡോപാല്പാരസ് പാര്‍ഡസ്, പാല്പ്പാരസ് കണ്ട്രേറിയസ്, സ്റ്റെനാരസ് ഹാര്‍പിയ എന്നീ ഇനം കുഴിയാനകളെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിലെ ഗവേഷകരാണ് കണ്ടെത്തിയത്. (ദേശാഭിമാനി)
17. പരോക്ഷ നികുതി സംവിധാനത്തില്‍ ഇന്ത്യയില്‍ ആദ്യമായി ഫെയ്സ്ലസ് അഡ്ജുഡിക്കേഷന് കേരളത്തിലെ ജിഎസ്ടി വകുപ്പ് നടപ്പിലാക്കി. നികുതി ദായകര്‍ നേരിട്ട് ഓഫീസുകളില്‍ ഹാജരാകാതെയും ഉദ്യോഗസ്ഥരെ മുന്‍കൂട്ടി നിശ്ചയിക്കാതെയും ജിഎസ്ടി തര്‍ക്കങ്ങളില്‍ ഓണ്‍ലൈനായി വിധി നിര്‍ണയിക്കുന്ന സംവിധാനമാണിത്. (മാതൃഭൂമി)
ആഗസ്റ്റ് 3
1. കേരളം സാനുമാഷ് എന്ന് വിളിച്ചിരുന്ന പ്രൊഫസർ എം കെ സാനു ആഗസ്റ്റ് രണ്ടിന് അന്തരിച്ചു. അധ്യാപകൻ, നിരൂപകൻ, എഴുത്തുകാരൻ, വാഗ്മി, ജനപ്രതിനിധി തുടങ്ങിയ വിവിധ മേഖലകളിൽ തിളങ്ങി. 1987-91 കാലഘട്ടത്തിൽ എറണാകുളത്ത് നിന്നും ഇടതു സ്വതന്ത്ര എംഎൽഎ ആയിരുന്നു. എൺപതിലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 1927 ഒക്ടോബർ 27-ന് ആലപ്പഴുയിൽ ജനനം. കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റ് ആയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ കേരള ജ്യോതി പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം, വയലാർ അവാർഡ്, കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം, വൈലോപ്പിള്ളി പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. (മലയാള മനോരമ)
- പ്രൊഫ എം കെ സാനുവിന്റെ പ്രധാന കൃതികൾ
- ഇരുളുംവെളിച്ചവും രാജഥീവി
- ചുവരിലെ ചിത്രങ്ങൾ
- പ്രഭാതദർശനം
- അവധാരണം
- മൃത്യുഞ്ജയം
- ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം
- കർമ്മഗതി (ആത്മകഥ)
- ബഷീർ- ഏകാന്തവീഥിയിലെ അവധൂതൻ
- ചക്രവാളം
- രാജവീതി
- അസ്തമിക്കാത്ത വെളിച്ചം
- നാരായണ ഗുരുസ്വാമി
- സഹോദരൻ കെ അയ്യപ്പൻ
- മണ്ണിന് മണ്ണിന്റെ ഗുണം
- അഞ്ച് ശാസ്ത്രനായകർ
- അയ്യപ്പപ്പണിക്കർ: നിഷേധത്തിന്റെ ചാരുരൂപം
- താഴ് വരയിലെ സന്ധ്യ
- അജീവശാന്തിയിൽ നിന്ന് ശാന്തിയിലേക്ക്
- കാവ്യതത്ത്വപ്രവേശിക
- കാവ്യജീവിതം
2. ബീഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
3. പ്രശസ്ത തമിഴ് ഹാസ്യ നടൻ മദൻ ബോബ് (കൃഷ്ണമൂർത്തി 71) അന്തരിച്ചു. (മലയാള മനോരമ)
4. ലോക സൗഹൃദ ദിനം- ആഗസ്റ്റ് 3
5. മലയാളി ലോങ്ജമ്പ് കാപം എം ശ്രീശങ്കർ കസഖ്സ്ഥാനിൽനടന്ന കൊസനോവ മെമ്മോറിയൽ ഇൻവിറ്റേഷൻ മീറ്റിൽ സ്വർണം നേടി. 7.94 മീറ്റർ ദൂരം ശ്രീശങ്കർ ചാടി. ജൂലൈ 21-ന് പോർച്ചുഗലിൽ നടന്ന ചാമ്പ്യൻഷിപ്പിലും ശ്രീശങ്കറിന് സ്വർണം ലഭിച്ചിരുന്നു. (മലയാള മനോരമ)
6. ലോക ഒന്നാം നമ്പർ ചെസ് താരം മാഗ്നസ് കാൾസൺ സൗദി അറേബ്യയിലെ റിയാദിൽ നടന്ന ഇ സ്പോർട്സ് ലോകകപ്പിൽ ചാമ്പ്യനായി. ഇ-സ്പോർട്സിലെ ആദ്യ ചെസ് ചാമ്പ്യൻ എന്ന റെക്കോർഡ് നോർവീജിയൻ താരമായ കാൾസൺ സ്വന്തമാക്കി. (മലയാള മനോരമ)
7. സച്ചിൻ ടെണ്ടുൽക്കർക്കുശേഷം 23 വയസ്സിനുള്ളിൽ ആറ് ടെസ്റ്റ് സെഞ്ച്വറികൾ നേടുന്ന ഇന്ത്യൻതാരമെന്ന റെക്കോർഡ് യശസ്വി ജയ്സ്വാളിന്. (മലയാള മനോരമ)
8. ഇംഗ്ലണ്ടിൽ നടന്ന ടെസ്റ്റ് മത്സരങ്ങളിൽ ആറാം നമ്പറിലോ അതിന് താഴെയോ ബാറ്റ് ചെയ്ത് ഏറ്റവും കൂടുതൽ അർധ സെഞ്ച്വറി നേടുന്ന വിദേശ താരമെന്ന റെക്കോർഡ് രവീന്ദ്ര ജഡേജയ്ക്ക്. 10 സെഞ്ച്വറികളാണ് ജഡേജ നേടിയത്. ജഡേജ മറികടന്ന വെസ്റ്റ്ഇൻഡീസ് ഇതിഹാസ താരമായ ഗാരിഫീൽഡ് സോബേഴ്സിനെയാണ്. (മലയാള മനോരമ)
9. ഏഷ്യൻ സർഫിങ് ചാമ്പ്യൻഷിപ്പ് വേദി തമിഴ്നാട്ടിലെ മഹാബലിപുരം. (മലയാള മനോരമ)
10. നാട്യവേദ സെന്റർ ഫോർ പെർഫോമിങ് ആർട്സിന്റ നാട്യവേദ പുരസ്കാരം നർത്തകി പത്മാ സുബ്രഹ്മണ്യത്തിന്. ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തി പത്രവുമാണ് അവാർഡ്. (ദേശാഭിമാനി)
11. ഭാവിയിലെ ഗ്രഹാന്തര മനുഷ്യദൗത്യങ്ങൾക്കായി ഐഎസ്ആർഒയുടെ പ്രത്യേക പരീക്ഷണ പരിശീലന കേന്ദ്രം ലഡാക്കിലെ സോക്കർ താഴ് വരയിൽ പ്രവർത്തനം ആരംഭിച്ചു. ഹിമാലയൻ ഔട്ട്പോസ്റ്റ് ഫോർ പ്ലാനറ്ററി എക്സ്പ്ലോറേഷൻ (ഹോപ്പ്) എന്നാണ് സ്റ്റേഷന്റെ പേര്. ചന്ദ്രനും ചൊവ്വയ്ക്കും സമാനമായ പാരിസ്ഥിതി സവിശേഷത പരിഗണിച്ചാണ് സോക്കറിൽ ഹോപ്പ് സ്ഥാപിച്ചത്. (ദേശാഭിമാനി)
12. മനുഷ്യ-വന്യജീവി സംഘർഷത്തിന് അയവുവരുത്തുന്നതിനായി വനംവകുപ്പ് വനത്തിൽ വിത്തുകൾ നിക്ഷേപിക്കുന്നതിനായി നടപ്പിലാക്കുന്ന പദ്ധതിയാണ് വിത്തൂട്ട് പദ്ധതി. ഏഴ് ലക്ഷത്തോളും വിത്തുകൾ പാകുകയാണ് ലക്ഷ്യം. (മാതൃഭൂമി)
13. ഭൂട്ടാനിലെ വനാഖ- ഹാ റോഡ് നിർമ്മിച്ചത്- ഇന്ത്യൻ ബോർഡർ റോഡ്സ്. റോഡിന്റെ ഉദ്ഘാടനം ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്ഗെ നിർവഹിച്ചു. 2017ൃല്‍ ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷമുണ്ടായ ഡോക്ലാമിന് സമീപത്തുള്ള ഈ റോഡ് പ്രോജക്ട് ദാന്തകിന്റെ ഭാഗമായിട്ടാണ് നിർമ്മിച്ചത്. ഡോക്ലാമിലേക്ക് ഇന്ത്യയ്ക്ക് വേഗത്തിലും എളുപ്പത്തിലും ഈ റോഡിലൂടെ എത്താനാകും. (മാതൃഭൂമി)
14. ഇന്ത്യയിലെ ഏറ്റവും വലിയ ആറാമത്തെ സ്വകാര്യ ബാങ്ക് എന്ന റെക്കോർഡ് കേരളം ആസ്ഥാനമായ ഫെഡറൽ ബാങ്കിന്. (മാതൃഭൂമി)
15. ഇന്ത്യൻ വ്യോമ സേന എയർബസ് സി-295 ചരക്കുവിമാനം സ്പെയിനിൽനിന്നും വാങ്ങി. സ്പെയിനിൽ നിർമ്മിച്ച 16 വിമാനങ്ങളാണ് വാങ്ങിയത്. 40 എണ്ണം ഇന്ത്യയിൽ നിർമ്മിക്കും. ആവ്രോ വിമാനങ്ങൾക്ക് പകരമായിട്ടാണ് സി-295 വിമാനം വ്യോമസേന വാങ്ങിയത്. 5-10 ടൺ ഭാരം വഹിക്കാൻ ശേഷിയുണ്ട്. (മാതൃഭൂമി)
16. കൊളംബിയൻ മുൻ പ്രസിഡന്റ് യുറൈബിന് 12 വർഷം വീട്ടുതടങ്കൽ കോടതി വിധിച്ചു. സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് ശിക്ഷ. കൊളംബിയയുടെ ചരിത്രത്തിൽ ഒരു മുൻ പ്രസിഡന്റ് കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെടുന്നത്. (മാതൃഭൂമി)
ആഗസ്റ്റ് 4
1. മനുഷ്യാവകാശ-പരിസ്ഥിതി പ്രവർത്തകനുമായ വി ബി അജയകുമാർ അന്തരിച്ചു. ദളിത്, ആദിവാസികൾക്കുവേണ്ടി പ്രവർത്തിക്കുന്ന റൈറ്റ്സ് എന്ന സംഘടനയുടെ സ്ഥാപകനാണ്. (മലയാള മനോരമ)
2. ഫോർമുല വൺ ഹംഗേറിയൻ ഗ്രാൻപ്രീ കാറോട്ട മത്സരത്തിൽ മക്ലാരന്റെ ലാൻഡോ നോറിസ് വിജയിച്ചു. മക്ലാരന്റെ 200-ാം ഫോർമുല വൺ വിജയമാണിത്. (മലയാള മനോരമ)
3. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 6000 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്റർ- ഇംഗ്ലണ്ടിന്റെ ജോ റൂട്ട്. 2019-ൽ ആരംഭിച്ച ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 69 മത്സരങ്ങളിൽനിന്നായി 6066 റൺസ് റൂട്ട് നേടി. 38 മത്സരങ്ങളിൽനിന്നും 2731 റൺസ് നേടിയിട്ടുള്ള ഋഷഭ് പന്താണ് ഇന്ത്യൻ താരങ്ങളിൽ ഒന്നാമത്. (മലയാള മനോരമ)
4. ലോക അക്വാട്ടിക്സ് ടെക്നിക്കൽ സ്വിമ്മിങ് കമ്മിറ്റി അംഗമായി മലയാളിയായ എസ് രാജീവ് തിരഞ്ഞെടുത്തു. കേരള അക്വാട്ടിക് അസോസിയേഷന്റെ പ്രസിഡന്റ് ആണ്. വീരേന്ദ്ര നാനാവാതിക്കുശേഷം കമ്മിറ്റിയിൽ അംഗമാകുന്ന ഇന്ത്യാക്കാരനാണ് രാജീവ്. (മലയാള മനോരമ)
5. ലോക അക്വാട്ടിക് കോൺഗ്രസ് വേദി- സിങ്കപ്പൂർ
4. ലെജൻഡ്സ് ക്രിക്കറ്റ് കിരീടം ദക്ഷിണാഫ്രിക്കയ്ക്ക്. പാകിസ്താനെ പാകിസ്താനെ പരാജയപ്പെടുത്തി. (മലയാള മനോരമ)
5. കോപ്പ അമേരിക്ക വനിത ചാമ്പ്യൻഷിപ്പിൽ ബ്രസീൽ കിരീടം നേടി. കൊളംബിയയെ പരാജയപ്പെടുത്തി. കോപ്പ അമേരിക്ക ഫെമിനിന എന്നറിയപ്പെടുന്ന ചാമ്പ്യൻഷിപ്പിൽ 9 എഡിഷനുകളിൽ എട്ട് തവണയും ബ്രസീലാണ് ജേതാക്കൾ. (മലയാള മനോരമ)
6. സതീഷ് ധവാൻ സ്പെയ്സ് സെന്റർ ഡയറക്ടറായി ഇ എസ് പത്മകുമാർ ചുമതലയേറ്റു. (മാതൃഭൂമി)
7. 600 വർഷത്തിനുശേഷം റഷ്യയിൽ അഗ്നിപർവത സ്ഫോടനം നടന്നു. കാംചത്കയിലെ ക്രാഷെനിന്നിക്കോവ് അഗ്നിപർവ്വതമാണ് പൊട്ടിത്തെറിച്ചത്. റഷ്യയിലുണ്ടായ ഭൂകമ്പമാണ് അഗ്നിപർവ്വത സ്ഫോടനത്തിലേക്ക് നയിച്ചത്. 1425-ലാണ് ഇതിനുമുമ്പ് ക്രാഷെനിന്നിക്കോവ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. (ദേശാഭിമാനി)
8. കസാഖ്സ്ഥാനിലെ ക്വസനോവ് സ്മാരക അത്ല്റ്റിക് മീറ്റിൽ പുരുഷൻമാരുടെ ട്രിപ്പിൾ ജമ്പിൽ ഇന്ത്യയുടെ മലയാളി അതല്റ്റ് അബ്ദുള്ള അബൂബക്കറിന് സ്വർണം. 16.08 മീറ്റർ ചാടി. മലയാളിയായ എം ശ്രീശങ്കർ ക്വസനോവ് മീറ്റിൽ ലോങ്ജമ്പിൽ സ്വർണം നേടിയിരുന്നു. (ദേശാഭിമാനി)
9. ലോകത്തിലെ ഏറ്റവും പ്രായമേറിയ ശിശു എന്ന വിശേഷണവുമായി അമേരിക്കയിൽ കുഞ്ഞ് പിറന്നു. മൂപ്പത് വർഷം ശീതീകരിച്ച് സൂക്ഷിച്ച ഭ്രൂണത്തിൽനിന്നാണ് കുഞ്ഞ് പിറഞ്ഞത്. ജൂലൈ 26-ന് ജനിച്ച താദിയൂസ് ഡാനിയേൽ പിയേഴ്സിനാണ് ഈ വിശേഷണം ലഭിച്ചത്. (ദേശാഭിമാനി)
ആഗസ്റ്റ് 5
1. ഇംഗ്ലണ്ടിനെതിരായ ഓവൽ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് ആറ് റൺസിന്റെ വിജയം. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 2-2 എന്ന നിലയിൽ സമനിലയിൽ അവസാനിച്ചു. രണ്ട് ഇന്നിങ്സിലുമായി ഒമ്പത് വിക്കറ്റുകൾ നേടിയ മുഹമ്മദ് സിറാജ് മാൻ ഓഫ് ദ് മാച്ചായി. ഇന്ത്യയുടെ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും ഇംഗ്ലണ്ടിന്റെ ബാറ്റർ ഹാരി ബ്രൂക്കും പ്ലെയർ ഓഫ് ദ് സീരീസ് പുരസ്കാരം പങ്കുവച്ചു. 2018-നുശേഷം ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര തോറ്റിട്ടില്ല. ടെസ്റ്റ് ക്രിക്കറ്ിൽ ഇന്ത്യയുടെ ഏറ്റവും ചുരുങ്ങിയ മാർജിനിലുള്ള വിജയമാണ് ഓവൽ ടെസ്റ്റിലേത്. 2004-ൽ ഓസ്ട്രേലിയക്കെതിരെ മുംബൈയിൽ നേടിയ 13 റൺസിന്റെ വിജയം എന്ന റെക്കോർഡ് പഴങ്കഥയായി. (മലയാള മനോരമ)
2. നടൻ ഷാനവാസ് അന്തരിച്ചു. പ്രേംനസീറിന്റെ മകനാണ്. 1981-ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത പ്രേമ ഗീതങ്ങൾ ആണ് ആദ്യ സിനിമ. അവസാന ചിത്രം ജനഗണമന. (മലയാള മനോരമ)
3. ഝാർഖണ്ഡ് മുൻമുഖ്യമന്ത്രിയും ഝാർഖണ്ഡ് മുക്തിമോർച്ച സ്ഥാപകനുമായ ഷിബു സോറൻ അന്തരിച്ചു. ഒന്നാം യുപിഎ സർക്കാരിൽ ഖനി മന്ത്രിയായിരുന്നു. ഝാർഖണ്ഡ് സംസ്ഥാന രൂപീകരണത്തിനുവേണ്ടി പോരാടിയ നേതാവാണ് ഷിബു സോറൻ. മലയാള മനോരമ, ദേശാഭിമാനി)
4. അച്ചാണി രവി കാരുണ്യ അവാർഡ് മജീഷ്യൻ ഗോപിനാഥ് മുതുകാടിന്. കെ രവീന്ദ്രൻനായരുടെ (അച്ചാണി രവി) സ്മരണയ്ക്കായി കൊല്ലം ഫൈൻ ആർട്സ് സൊസൈറ്റി (കൊല്ലം ഫാസ്) ഏർപ്പെടുത്തിയതാണ് പുരസ്കാരം. 25,001 രൂപയാണ് സമ്മാനത്തുക. (മലയാളമനോരമ)
5. ഇന്ത്യൻ വംശജയായ മഥുര ശ്രീധരൻ യുഎസ് സംസ്ഥാനമായ ഒഹായോയുടെ സോളിസിറ്റർ ജനറൽ ആയി. (മലയാളമനോരമ)
6. തക്കാളിയിൽനിന്നാണ് ഉരുളക്കിഴങ്ങ് ഉണ്ടായതെന്ന് പഠനം. ആൻഡീസ് പർവതനിരയിലെ കാട്ടുതക്കാളികളും എറ്റുബെറുസം ചെടികളും തമ്മിലുള്ള സങ്കരണത്തിലൂടെയാണ് ഉരുളക്കിഴങ്ങ് പിറന്നത്. തക്കാളിയും എറ്റുബെറുസവും ഉരുളക്കിഴങ്ങും തമ്മിൽ ജനിതക സാമ്യതയുണ്ട്. തക്കാളിയുടെ എസ്പി6എ ജീനും എറ്റുബറുസത്തിലുള്ള ഐടി1 ജീനും ചേരുമ്പോഴാണ് കിഴങ്ങുകൾ ഉണ്ടായത്. (മലയാള മനോരമ)
7. കേരളത്തിൽ ഔദ്യോഗികമായി കാർബൺ സന്തുലിത പദവി ലഭിക്കുന്ന ആദ്യ വീട് കോഴിക്കോട് വേങ്ങേരിയിലെ ഡോ ബാബു പറമ്പത്തിന്റെ വീടായ മേടയ്ക്ക് ലഭിച്ചു. സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡവലപ്മെന്റ് ആൻഡ് മാനേജ്മെന്റ് (സിഡബ്ല്യുആർഡിഎം) ആണ് ബഹുമതി നൽകിയത്. (മലയാളമനോരമ)
8. നാടൻ കലാരംഗത്തെ സമഗ്ര സംഭാവനയ്ക്ക് കേരള സർക്കാർ നൽകുന്ന പി കെ കാളൻ പുരസ്കാരം കുഞ്ഞിരാമ പെരുവണ്ണാന് ലഭിച്ചു. തെയ്യം കലാകാരനാണ് അതിയടം കുഞ്ഞിരാമ പെരുവണ്ണാൻ. കേരള ഫോക്ലോർ അക്കാദമി ചെയർമാനും ഗദ്ദിക കലാകാരനുമായ പി കെ കാളന്റെ സ്മരണാർഥമാണ് ഒരു ലക്ഷം രൂപ സമ്മാനത്തുകയുള്ള സർക്കാർ ഏർപ്പെടുത്തിയത്. (മലയാളമനോരമ)
9. ആദ്യത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ നിർമ്മിക്കുന്നത് ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ്. (മലയാള മനോരമ)
10. ഐഎസ്ആർഒ ചെയർമാൻ വി നാരായണൻ
ആഗസ്റ്റ് 6
1. ഉത്തരാഖണ്ഡിലെ ഗംഗോത്രി തീർത്ഥാടന പാതയിലെ ഗ്രാമമായ ധരാലി മേഘവിസ്ഫോടനത്തിൽ തകർന്നു. ആഗസ്റ്റ് 5-ന് ഉണ്ടായ കനത്തമഴയിലും പ്രളയത്തിലും നാലുപേർ കൊല്ലപ്പെട്ടു. 70 ഓളം പേരെ കാണാതായി. (മലയാളമനോരമ)
എന്താണ് മേഘവിസ്ഫോടനം
- 20-30 ചതുരശ്ര കിലോമീറ്റർ പ്രദേശത്തിനുള്ളിൽ ഒരു മണിക്കൂറിനിടെ 100 മില്ലിമീറ്ററിലേറെ മഴ പെയ്യുന്ന പ്രതിഭാസം. നിമിഷങ്ങൾക്കകം വെള്ളപ്പൊക്കവും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകും.
- മുൻ ദുരന്തങ്ങൾ: 2013-ൽ ഉത്തരഖണ്ഡിലെ കേദാർനാഥിൽ ആയിരത്തിലേറെപ്പേരും 2021-ൽ ചമോലി ജില്ലയിൽ മഞ്ഞുമലയിടിഞ്ഞുണ്ടായ മിന്നൽപ്രളയത്തിൽ ഇരുന്നൂറോളം പേരും മരിച്ചു. 2010 ആഗസ്റ്റിൽ ലഡാക്കിലെ ലേയിൽ ഇരുന്നൂറോളം പേരും 2023 ഒക്ടോബറിൽ സിക്കിമിൽ നൂറോളം പേരും മേഘവിസ്ഫോടനത്തിൽ മരിച്ചു.
2. ഉത്തരഖണ്ഡിന്റെ തലസ്ഥാനം- ഡെറാഡൂൺ
3. ഉത്തരഖണ്ഡ് മുഖ്യമന്ത്രി- പുഷ്കർ ധാമി
4. ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖ നിർമ്മാണ നടത്തിപ്പ് കമ്പനിയായ അദാനി പോർട്സ് ആന്റ് ഇക്കണോമിക് സോണിന്റെ എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനം ഗൗതം അദാനി ഒഴിഞ്ഞു. ഇനി മുതൽ അദാനി നോൺ-എക്സിക്യൂട്ടീവ് ചെയർമാനായി തുടരും. ഇന്ത്യയിലെ 15 തുറമുഖങ്ങൾ അദാനി പോർട്സിന്റെ പക്കലാണ്. ഇന്ത്യയിലെ തുറമുഖങ്ങളുടെ മൊത്തം ശേഷിയിൽ 28% ഈ തുറമുഖങ്ങളാണ് കൈകാര്യം ചെയ്യുന്നത്. (മലയാളമനോരമ)
5. ടാറ്റാ സൺസിലുള്ള ഓഹരികൾ ഷാപൂർജി പല്ലോൻജി (എസ്പി) ഗ്രൂപ്പ് ടാറ്റ സൺസിന് വിൽക്കും. ടാറ്റാ കമ്പനികളുടെ മാതൃകമ്പനിയായ ടാറ്റ സൺസിൽ 18.37 % ഓഹരികളാണ് എസ്പി ഗ്രൂപ്പിനുള്ളത്. ടാറ്റ സൺസിലെ ഏറ്റവും വലിയ വ്യക്തിഗത നിക്ഷേപകർ കൂടിയാണ് അവർ. (മലയാളമനോരമ)
6. സ്വതന്ത്ര ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തിയെന്ന റെക്കോർഡ് അമിത് ഷായ്ക്ക്. എൽ കെ അദ്വാനിയുടെ 2256 ദിവസം എന്ന റെക്കോർഡ് അമിത് ഷാ മറികടന്നു. (മലയാളമനോരമ)
7. ബ്രിട്ടന്റെ ആഭ്യന്തര രഹസ്വാന്വേഷണ ഏജൻസിയായ മിലിറ്ററി ഇന്റലിജൻസ് 5 (എംഐ 5) മേധാവിയായ ആദ്യത്തെ വനിത സ്റ്റെല്ല റിമിങ്ടൺ (90) അന്തരിച്ചു. 1992-ലാണ് മേധാവിയായത്. ജയിംസ് ബോണ്ട് സിനിമകളിൽ നടി ജൂഡി ഡെഞ്ച് അവതരിപ്പിച്ച കഥാപാത്രത്തിന് മാതൃകയായത് സ്റ്റെല്ലയാണ്. ആത്മകഥ: ഓപ്പൺ സീക്രട്ട്. ചാരനോവലുകളും എഴുതിയിട്ടുണ്ട്. (മലയാള മനോരമ)
8. ജമ്മുകശ്മീർ സംസ്ഥാനത്തിന്റെ അവസാന ഗവർണറായിരുന്ന സത്യപാൽ മാലിക് അന്തരിച്ചു. (മലയാളമനോരമ)
9. ദേശീയ ബഹുമതികളെ അപമാനിക്കുന്നത് തടയുന്ന നിയമം 1971
10. ഹൊസ്ദുർഗ് എംഎൽഎയായിരുന്ന സിപിഐ നേതാവ് എം നാരായണൻ അന്തരിച്ചു. 1991 മുതൽ 2001 വരെ തുടർച്ചയായി രണ്ട് തവണ എംഎൽഎയായിരുന്നു. ഹൊസ്ദുർഗ് മണ്ഡലത്തിന്റെ നിലവിലെ പേര് കാഞ്ഞങ്ങാട് മണ്ഡലം. (മലയാള മനോരമ)
11. ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനൻഡ് ആർ മാക്കോസ് ജൂനിയറും ഭാര്യ ലൂയിസ് മാർക്കോസും ഇന്ത്യ സന്ദർശിച്ചു. ഇന്ത്യയും ഫിലിപ്പീൻസും തമ്മിലുള്ള സഹകരണത്തിന് 9 കരാറുകൾ ഒപ്പിടും. ആഗസ്റ്റിൽ ഇരുരാജ്യങ്ങളുടേയും നാവിക സേനകൾ ഫിലിപ്പീൻസിൽ നാവിക അഭ്യാസം നടത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കി. (മലയാളമനോരമ)
12. ലോകത്തിലെ ഏറ്റവും ഉയരമുള്ള പൂവ് എന്ന റെക്കോർഡുള്ള സുമാത്രൻ ടൈറ്റൻ ആരം പോളണ്ടില വാഴ്സയിലെ ബൊട്ടാണിക്കൽ ഉദ്യാനത്തിൽ വിരിഞ്ഞു. ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപുകളിലുള്ള മഴക്കാടുകളിലാണ് സാധാരണ ഇവയെ കണ്ടുവരുന്നത്. അഴുകുന്ന ശരീരത്തിന്റേത് പോലെ അസഹനീയമായ ദുർഗന്ധമാണിതിനുള്ളത്. (മലയാള മനോരമ)
13. 2025 ആഗസ്റ്റ് 5-ന് ഭൂമിയുടെ ഭ്രമണത്തിന്റെ വേഗം വർദ്ധിച്ചതായി ഗവേഷകർ കണ്ടെത്തി. 1.5 മില്ലിസെക്കഡിന്റെ വ്യത്യാസമാണുണ്ടായത്. ഈ വർഷം ജൂലൈ 9, 22 തിയതികളിലും ഭൂമിയുടെ ഭ്രമണവേഗം കൂടിയിരുന്നു. ഇതിനുള്ള കാരണം വ്യക്തമായിട്ടില്ല. (മലയാളമനോരമ)
14. പോർച്ചുഗൽ ഫുട്ബോളിലെ ഇതിഹാസ താരം ഹോർഗേ കോസ്റ്റ (53) അന്തരിച്ചു (മലയാളമനോരമ).
15. ബംഗാൾ ഉൾക്കടലിൽ ആഗോളതലത്തിൽ നടക്കുന്ന സമുദ്ര ശാസ്ത്ര ഗവേഷണയാത്രയിൽ കുസാറ്റും പങ്കെടുക്കും. (ദേശാഭിമാനി)
16. ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ
17. ലോകത്ത് ഏറ്റവും കൂടുതൽ വരയാടുകളുള്ളത് കേരളത്തിലാണെന്ന് സർവേ റിപ്പോർട്ട്. ആകെയുള്ള 2668 വരയാടുകളിൽ 1365 എണ്ണം കേരളത്തിലാണ്. 1303 എണ്ണം തമിഴ്നാട്ടിലും ആണ്. ഇരവികുളം നാഷണൽ പാർക്കിന്റെ 50-ാം വാർഷിത്തിന്റെ ഭാഗമായി ഇരുസംസ്ഥാനങ്ങളും ചേർന്നാണ് വരയാടുകളുടെ കണക്കെടുത്തത്. ഇരവികളും നാഷണൽ പാർക്കാണ് ഏറ്റവുമധികം വരയാടുകളുള്ള വന്യജീവി സങ്കേതം. 841 എണ്ണം ഇവിടെയുണ്ട്. കേരളത്തിലെ വരയാടുകളിൽ 90 ശതമാനവും മൂന്നാറിലാണ്. തമിഴ്നാട്ടിൽ മുക്കുർത്തി നാഷണൽ പാർക്കിലും ഗ്രാസ്ഹിൽസ് നാഷണൽ പാർക്കിലുമാണ് ഏറ്റവുമധികം വരയാടുകളുള്ളത്. (ദേശാഭിമാനി)
18. സംസ്ഥാന വനം മന്ത്രി- എ കെ ശശീന്ദ്രൻ
19. കന്നഡ സിനിമാ താരം സന്തോഷ് ബൽരാജ് (34) അന്തരിച്ചു. (ദേശാഭിമാനി)
20. കേന്ദ്ര ആഭ്യന്തര മന്ത്രാലയം, വിദേശകാര്യമന്ത്രാലയം, ഗ്രാമവികസന മന്ത്രാലയം തുടങ്ങിയവയുടെ പുതിയ ഓഫീസ് കെട്ടിടം- കർത്തവ്യഭവൻ. സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായിട്ടാണ് കർത്തവ്യഭവൻ നിർമ്മിച്ചത്. (മാതൃഭൂമി)
21. പുരപ്പുറ സൗരോർജ വൈദ്യുതി നിലയങ്ങളുടെ ശേഷിയിൽ കേരളം നാലാമത്. ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. (മാതൃഭൂമി)
22. ആർബിഐ ഗവർണർ- സഞ്ജയ് മൽഹോത്ര
ആഗസ്റ്റ് 7
1. ലീപ് കേരള- ലോക്കൽ ബോഡി ഇലക്ഷൻ അവയർനസ് പ്രോഗ്രാം. വോട്ടർ ബോധവൽക്കരണ പരിപാടി ആരംഭിക്കുക.
2. ശാസ്ത്ര, ഗവേഷണ, വികസന രംഗത്തെ കേരളത്തിന്റെ നേട്ടങ്ങളും സാധ്യതകളും ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന ഗവേഷണ വികസന ഉച്ചകോടിയുടെ വേദി- തിരുവനന്തപുരം (മലയാള മനോരമ)
3. ഇന്ത്യയിലെ ഏറ്റവും വലിയ മുട്ട ഉൽപ്പാദന കേന്ദ്രം- നാമക്കൽ
4. ആഗസ്റ്റ് 6-ന് ചേർന്ന ഇന്ത്യയുടെ റിസർവ് ബാങ്കിന്റെ (ആർബിഐ) പണനയസമിതി (എംപിസി) യോഗം അടിസ്ഥാന പലിശനിരക്കിൽ മാറ്റം വരുത്തിയില്ല. രണ്ട് മാസത്തുടർച്ചയായി മൂന്ന് തവണ പലിശ കുറച്ച ആർബിഐ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര ഭീഷണി അടക്കമുള്ള സാഹചര്യം മുൻകൈയെടുത്ത്ാണ് പലിശ നിരക്കിൽ മാറ്റം വരുത്താതിരുന്നത്. റിപ്പോനിരക്ക് 5.5 ശതമാനമായി തുടരും. അടുത്ത എംപിസി യോഗം സെപ്തംബർ 29 മുതൽ ഒക്ടോബർ 1 വരെ നടക്കും. ഫെബ്രുവരി, ഏപ്രിൽ, ജൂൺ എംപിസി യോഗങ്ങളിലായി 1% പലിശ കുറച്ചിരുന്നു. എംപിസിയുടെ അംഗ സംഖ്യ ആറ് ആണ്. (മലയാള മനോരമ)
5. റിസർവ് ബാങ്ക് ഗവർണർ- സഞ്ജയ് മൽഹോത്ര
6. ആഗസ്റ്റ് 7- ദേശീയ കൈത്തറി ദിനം
7. ഇന്ത്യയുടെ വിദേശകാര്യമന്ത്രി- എസ് ജയശങ്കർ
8. നാടകനടനും സംവിധായകനുമായിരുന്ന കൊടുങ്ങല്ലൂർ കൃഷ്ണൻ കുട്ടി അന്തരിച്ചു. (മലയാളമനോരമ)
9. കേന്ദ്ര ഫിഷറീസ് മന്ത്രി സഞ്ജയ് നിഷാദ്
10. കുടുംബങ്ങളെ സന്തോഷ കേന്ദ്രങ്ങളാക്കാൻ ലക്ഷ്യമിട്ടുള്ള കുടുംബശ്രീ പദ്ധതി- ഹാപ്പി കേരളം (ദേശാഭിമാനി)
11. പ്രമുഖ അർബുദ രോഗ ചികിത്സകനും ഗവേഷകനുമായ ഡോ ആർ ശങ്കരനാരായണൻ അന്തരിച്ചു. (ദേശാഭിമാനി)
12. 2024-25 സാമ്പത്തിക വർഷത്തിൽ മൊത്തം സംസ്ഥാന ആഭ്യന്തര ഉത്പാദനത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വളർച്ച കൈവരിച്ചത് തമിഴ്നാട്. കഴിഞ്ഞ സാമ്പത്തിക വർഷം 11.19 ശതമാനം വളർച്ച കൈവരിച്ചു. കേരളത്തിന്റെ വളർച്ചാ നിരക്ക് 6.19 ശതമാനം. (മാതൃഭൂമി)
13. ആഗസ്റ്റ് 7- ദേശീയ ജാവലിൻ ദിനം. നീരജ് ചോപ്ര 2020 ടോക്യോ ഒളിമ്പിക്സിൽ സ്വർണം നേടിയതിന്റെ സ്മരണയ്ക്കായിട്ടാണ് ജാവലിൻദിനം ആചരിക്കുന്നത്. (മാതൃഭൂമി)
14. സംസ്ഥാന പട്ടിക വർഗ വികസന വകുപ്പ് സ്ഥാപിച്ചിട്ട് 50 വർഷമായി. (മാതൃഭൂമി)
ആഗസ്റ്റ് 8
1. കേരള ശാസ്ത്ര പുരസ്കാരം ഐ എസ് ആർ ഒ മുൻ ചെയർമാൻ ഡോ എസ് സോമനാഥിന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. (മലയാളമനോരമ)
2. സബ് രജിസ്ട്രാർ ഓഫീസുകളിലെ അഴിമതി കണ്ടെത്താൻ ഓപ്പറേഷൻ സെക്വർ ലാൻഡ് എന്ന പേരിൽ വിജിലൻസ് സംസ്ഥാന തലത്തിൽ മിന്നൽ പരിശോധന നടത്തി. (മലയാള മനോരമ)
3. പാകിസ്താൻ സൈനിക മേധാവി- അസിം മുനീർ
4. റഷ്യൻ പ്രസിഡന്റ്- വ്ളാഡിമർ പുടിൻ
5. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കുകയും സംസ്ഥാന പദവി എടുത്തുകളഞ്ഞ് ജമ്മുകശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണപ്രദേശങ്ങൾ രൂപീകരിക്കുകയും ചെയ്ത തിയതി- 2019 ഓഗസ്റ്റ് 5
6. ഗോസ്റ്റ്സ് ഓഫ് ഹിരോഷിമ എന്ന പുസ്തകത്തിന്റെ രചയിതാവ്- ചാൾസ് പെലഗ്രിനോ
7. 2025 ആഗസ്റ്റ് 7-ലെ ഫിഫ റാങ്കിങ് അനുസരിച്ച് ഇന്ത്യയുടെ വനിത ഫുട്ബോൾ ടീമിന്റെ റാങ്ക്- 63
8. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) പ്രസിഡന്റ്- കല്യാൺ ചൗബേ
9. യുഎസ് ഓപ്പൺ ടെന്നീസിൽ സമ്മാനത്തുക വർദ്ധിപ്പിച്ചു. ആകെ തുകയിൽ 20 ശതമാനം വർദ്ധിപ്പിച്ചു. 786 കോടി രൂപ (9 കോടി ഡോളർ) സമ്മാനമായി നൽകും. ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള ടെന്നീസ് ടൂർണമെന്റ് എന്ന റെക്കോർഡ് യുഎസ് ഓപ്പണിന്റെ പേരിലാണ്. പുരുഷ, വനിത സിംഗിൾസ് ചാമ്പ്യൻമാർക്ക് 50 ലക്ഷം യുഎസ് ഡോളർ (44 കോടി രൂപ) സമ്മാനമായി ലഭിക്കും. റണ്ണറപ്പിന് 22 കോടി രൂപയും ലഭിക്കും. (മലയാള മനോരമ)
10. ആഗോള വ്യവസായത്തിലെ 100 ശക്തരായ വ്യക്തിത്വങ്ങളുടെ പട്ടികയിൽ ഇന്ത്യൻ വംശജ ഡോ രേഷ്മ കേവൽരമാനി (62-ാം സ്ഥാനം) ഉൾപ്പെട്ടു. മുകേഷ് അംബാനി 56-ാം സ്ഥാനത്തുണ്ട്. മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല, ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ, യൂട്യൂബ് സിഇഒ നീൽ മോഹൻ എന്നീ ഇന്ത്യൻ വംശജരും പട്ടികയിലുണ്ട്. (മലയാള മനോരമ)
11. കോഴിക്കോടിനേയും വയനാടിനേയും ബന്ധിപ്പിച്ച് സംസ്ഥാന സർക്കാർ നിർമ്മിക്കുന്ന തുരങ്ക പാത- ആനക്കാംപൊയിൽ- കള്ളാടി- മേപ്പാടി തുരങ്കപാത (ദേശാഭിമാനി)
12. പലസ്തീൻ പെലെ എന്നറിയപ്പെടുന്ന ഇതിഹാസ ഫുട്ബോൾ താരം സുലൈമാൻ അൽ ഉബൈദ് (41) ഇസ്രായേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. (ദേശാഭിമാനി)
13. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്ന മൂന്നാറിനെ മാലിന്യമുക്തമായി സംരക്ഷിക്കുന്നതിന് സംസ്ഥാന സർക്കാർ മൂന്നാർ ഹരിത ഇടനാഴി പദ്ധതി നടപ്പിലാക്കും. (ദേശാഭിമാനി)
14. മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഫ്ളാറ്റ് പണിത് നൽകുന്ന സംസ്ഥാന സർക്കാർ പദ്ധതി- പുനർഗേഹം
15. സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് ആരോഗ്യകരവും പോഷക സമ്പുഷ്ടവുമായ ഭക്ഷണങ്ങൾ, പഠനോപകരണങ്ങൾ, സാനിട്ടറി നാപ്കിനുകൾ എന്നിവ ലഭ്യമാക്കുന്ന കുടുംബശ്രീയുടെ പദ്ധതി- മാ കെയർ സ്റ്റോർ. ആദ്യത്തെ സ്റ്റോർ തിരുവനന്തപുരം കരമന ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ചു. (ദേശാഭിമാനി)
16. നടൻ ക്യാപ്റ്റൻ രാജുവിന്റെ പേരിൽ സിനിമ പ്രേക്ഷക കൂട്ടായ്മ ഏർപ്പെടുത്തിയ പുരസ്കാരം മണിയൻ പിള്ള രാജുവിന് (ദേശാഭിമാനി)
17. കേരള സ്റ്റാർട്ടപ്പ് മിഷന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സ്റ്റാർട്ടപ്പ് ഉച്ചകോടി ഹഡിൽ ഗ്ലോബൽ വേദി- കോവളം (ദേശാഭിമാനി)
18. ഇന്ന് ക്വിറ്റിന്ത്യാ ദിനം. ബ്രിട്ടീഷുകാർ ഇന്ത്യ വിടണമെന്ന ആവശ്യവുമായി ക്വിറ്റിന്ത്യാ പ്രക്ഷോഭം ആരംഭിക്കാൻ ബോംബെയിൽ നടന്ന കോൺഗ്രസ് യോഗം 1942 ആഗസ്റ്റ് എട്ടിന് തീരുമാനിച്ചു. ഈ യോഗത്തിൽ വച്ച് മഹാത്മാഗാന്ധി പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന് ഇന്ത്യാക്കാരോട് ആഹ്വാനം ചെയ്തു.
19. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെ (ബിസിസിഐ) വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്നും ഒഴിവാക്കി കേന്ദ്ര കായിക ബിൽ ഭേദഗതി ചെയ്തു. ജൂലായ് 23-നാണ് ലോകസഭയിൽ ബിൽ അവതരിപ്പിച്ചത്. (മാതൃഭൂമി)
20. നിപാ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാൻശേഷിയുള്ള സസ്യ തന്മാത്രകളെ പാലക്കാട് ഐഐടിയിലെ ഗവേഷകർ കണ്ടെത്തി. ആൻഡ്രോഗ്രാഫോളൈഡ്, സ്റ്റിഗ്മാസ്റ്ററോൾ എന്നീ രണ്ട് സസ്യ തന്മാത്രകളെയാണ് തിരിച്ചറിഞ്ഞത്. തുളസി, യൂക്കാലി, നിലവേമ്പ് മുതലായ സസ്യങ്ങളിൽ ഇവയുണ്ട്. നിപ വൈറസിന് അതിന്റെ ആർഎൻഎ പുനർനിർമ്മാണത്തിന് ആവശ്യായ മാംസ്യങ്ങൾക്കെതിരെ പ്രവർത്തിക്കാൻ ഈ തന്മാത്രകൾക്ക് ശേഷിയുണ്ട്. (മാതൃഭൂമി)
ആഗസ്റ്റ് 9
1. ഇന്ത്യയുടെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ- ഗ്യാനേഷ് കുമാർ
2. ധനകാര്യ കമ്മീഷൻ അധ്യക്ഷൻ- അരവിന്ദ് പനഗരിയ
3. കേന്ദ്ര പ്രതിരോധ മന്ത്രി- രാജ്നാഥ് സിങ്
4. പത്തുവർഷത്തിനകം തിരുവനന്തപുരം നഗരത്തെ കാർബൺ രഹിത നഗരമായി പ്രഖ്യാപിക്കും. (മലയാള മനോരമ)
5. കഥകളി ചെണ്ടവാദ്യ കലാകാരനും ആലപ്പുഴ എസ്ഡി കോളെജ് മുൻ പ്രിൻസിപ്പലുമായ ഡോ മാങ്കുളം കൃഷ്ണൻ നമ്പൂതിരി അന്തരിച്ചു. ചെണ്ടവാദ്യ കലാരംഗത്തെ സമഗ്രസംഭാവനയ്ക്ക് കേരള സംഗീത നാടക അക്കാദമി ടാഗോർ ജയന്തി പുരസ്കാരം, കലാമണ്ഡലം കൃഷ്ണൻ നായർ ജന്മശതാബ്ദി പുരസ്കാരം, മികച്ച കോളജ് അധ്യാപകനുള്ള സെന്റ് ബെർക്മാൻസ് അവാർഡും നേടിയിട്ടുണ്ട്. (മലയാള മനോരമ)
6. സുപ്രീംകോടതി ചീഫ് ജസ്റ്റിസ്- ബി ആർ ഗവായി
7. 2025 ഫെബ്രുവരിയിൽ ലോകസഭയിൽ അവതരിപ്പിച്ച ആദായ നികുതി ബിൽ കേന്ദ്രസർക്കാർ പിൻവലിച്ചു. ബിൽ നേരത്തെ 31 അംഗ സിലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയച്ചിരുന്നു. ഈ കമ്മിറ്റിയുടെ ശിപാർശകളും ഭേദഗതികളും ഉൾപ്പെടുത്തി പുതിയ ബിൽ തിങ്കളാഴ്ച്ച അവതരിപ്പിക്കും. (മലയാള മനോരമ)
8. നാസയുടെ അസ്ട്രോനട്ടായ ബുച്ച് വിൽമോർ വിരമിച്ചു. 25 വർഷം നാസയിൽ പ്രവർത്തിച്ചു. നാല് യാത്രകളിലായി ആകെ 464 ദിവസങ്ങളിൽ ബഹിരാകാശത്ത് വസിച്ചു. ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ സുനിത വില്യംസിന്റെ സഹയാത്രികനായിരുന്നു. (മലയാളമനോരമ)
9. യുഎന്നിന്റെ ഈ വർഷത്തെ ഇക്വേറ്റർ പ്രൈസ് കർണാടകയിലെ ബീബി ഫാത്തിമ വനിത സ്വായം സഹായ സംഘത്തിന് ലഭിച്ചു. യുഎൻഡിപി ഏർപ്പെടുത്തിയ ഈ പുരസ്കാരം ആകെ 10 സംരംഭങ്ങൾക്ക് ആണ് ലഭിച്ചത്. (മലയാളമനോരമ)
10. മുൻ കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് താരം വി മണികണ്ഠ കുറുപ്പ് (86) അന്തരിച്ചു. (മലയാള മനോരമ)
11. വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോ
12. ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ
13. ഓസ്ട്രേലിയൻ അണ്ടർ 19 ക്രിക്കറ്റ് ടീമിൽ ഇന്ത്യൻ വംശജരായ ബാറ്റർ ആര്യൻ ശർമയും ഓൾറൗണ്ടർ യാഷ് ദേശ്മുഖും ഇടംപിടിച്ചു. (ദേശാഭിമാനി)
14. കുതിരക്കോലം എന്ന നാടൻ കലയിൽ വ്യക്തിമുദ്ര പതിപ്പിച്ച മാപ്പിളക്കുനി ബാലൻ അന്തരിച്ചു. കേരള ഫോക്ലോർ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. (ദേശാഭിമാനി)
15. ഓപ്പൺഎഐയുടെ ചാറ്റ്ജിപിടിയുടെ പുതിയ പതിപ്പ് ജിപിടി-5. കോഡിങ്, ഏജന്റിക് ജോലികൾക്ക് ഏറ്റവും അനുയോജ്യമായ പതിപ്പാണിതെന്ന് ഓപ്പൺഎഐയുടെ സിഇഒ സാം ആൾട്ട്മാൻ പറഞ്ഞു. (മാതൃഭൂമി)
16. മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണൻ
17. അമേരിക്കൻ ഉപഗ്രഹം ഐഎസ്ആർഒ വിക്ഷേപിക്കും. അമേരിക്കൻ കമ്പനിയായ എഎസ്ടി സ്പേസ് മൊബൈലിന്റെ ബ്ലൂബേഡ് 2 ഉപഗ്രഹമാണ് ഇസ്രോ വിക്ഷേപിക്കുന്നത്. 6,500 കിലോഗ്രാം ഭാരം വരുന്ന വാർത്താ വിനിമയ ഉപഗ്രഹം ശ്രീഹരിക്കോട്ടയിൽനിന്നും മാർക്ക്ത്രീ റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ വി നാരായണൻ പറഞ്ഞു. (മാതൃഭൂമി)
18. യുഎസ് വിദേശകാര്യ സെക്രട്ടറി- മാർക്കോ റൂബിയോ
19. വൈൽഡ് കാർഡ് എൻട്രിയിലൂടെ കളിക്കാൻ അവസരം ലഭിച്ച് ഡബ്ല്യുടിഎ 1000 ടൂർണമെന്റ് ജേതാവാകുന്ന മൂന്നാമത്തെ താരം- കാനഡയുടെ വിക്ടോറിയ എംബൊകൊ. മോൺട്രിയൽ ഓപ്പൺ ഡബ്ല്യുടിഎ കിരീടം 18 വസ്സുള്ള വിക്ടോറിയ സ്വന്തമാക്കി. ഫൈനലിൽ മുൻ ലോക ഒന്നാം നമ്പർ താരം ജപ്പാന്റെ നവോമി ഒസാക്കെയെ പരാജയപ്പെടുത്തി. (മാതൃഭൂമി)
20. ദേശീയ ജൂനിയർ അക്വാട്ടിക് ചാമ്പ്യൻഷിപ്പിലെ വാട്ടർപോളോ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളം കിരീടം നിലനിർത്തി. ഫൈനലിൽ കർണാടകത്തെ പരാജയപ്പെടുത്തി. (മാതൃഭൂമി)
ആഗസ്റ്റ് 10
1. കേരളം 2050 ഓടെ കാർബൺ ന്യൂട്രൽ ആകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. (മലയാള മനോരമ)
2. കേരളത്തിൽ ആദ്യമായി ഗ്രീൻ ബജറ്റ് നടപ്പിലാക്കുന്ന കോർപറേഷൻ- തിരുവനന്തപുരം (മലയാള മനോരമ)
3. വീട്ടിലും പൊതുസമൂഹത്തിലും കുട്ടികൾ നേരിടുന്ന അതിക്രമങ്ങളും പീഡനങ്ങളും കണ്ടെത്തി സംരക്ഷണം നൽകാൻ സുരക്ഷാ മിത്രം പദ്ധതി നടപ്പിലാക്കും. ഇതിന്റെ ഭാഗമായി എല്ലാ സ്കൂളിലും കുട്ടികൾക്ക് പരാതികളും അനുഭവങ്ങളും രേഖപ്പെടുത്തി ഇടാനുള്ള ഹെൽപ് ഡെസ്ക് സ്ഥാപിക്കും. (മലയാള മനോരമ, ദേശാഭിമാനി)
4. ഓപ്പറേഷൻ സിന്ദൂറിനിടെ അഞ്ച് യുദ്ധ വിമാനങ്ങൾ ഉൾപ്പെടെ ആറ് പാക് വിമാനങ്ങൾ ഇന്ത്യ വെടിവച്ചിട്ടുമെന്ന് ഇന്ത്യയുടെ വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ എ പി സിങ് (മലയാള മനോരമ)
5. സംസ്ഥാനത്ത് ഗാർഹിക ബയോമെഡിക്കൽ സാനിറ്ററി മാലിന്യം ശാസ്ത്രീയമായി സംസ്കരിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്ന ആദ്യത്തെ പ്ലാന്റ് വർക്കലയിൽ ആരംഭിച്ചു. (മലയാളമനോരമ)
6. അബുദാബി മലയാളി സമാജത്തിന്റെ സാഹിത്യ പുരസ്കാരം ആലങ്കോട് ലീലാ കൃഷ്ണൻ (മലയാളമനോരമ)
7. കേരള ബാലസാഹിത്യ അക്കാദമി പുസ്കാരങ്ങൾ- 2025 (മലയാള മനോരമ)
- ഉല്ലല ബാബു പുരസ്കാരം (25,000 രൂപ)- ആലങ്കോട് ലീലാകൃഷ്ണൻ
- ബാലകവിത- അഖില സന്തോഷ്
- ബാലകഥ- സുനിൽ പി മതിലകം
- നോവൽ- ഗിരീഷ് വാസുദേവ്, ലൈല സൈൻ
- പുനരാഖ്യാനം- സാബി തെക്കേപ്പുറം
- ശാസ്ത്രം- ഡോ മുഹ്സിന കെ ഇസ്മായിൽ
- ബാലപ്രതിഭ- എച്ച് ധ്വനി
8. മലയാളിയായ പ്രമുഖ ഹിന്ദി സാഹിത്യകാരനും പരിഭാഷകനുമായ ഡോ കെ സി അജയകുമാറിന് മധ്യപ്രദേശ് സർക്കാരിന്റെ സംസ്കൃതി വകുപ്പിന്റെ 2024-ലെ ദേശീയ ഹിന്ദി സേവ പുരസ്കാരം (5 ലക്ഷം രൂപ) ലഭിച്ചു. (മലയാളമനോരമ)
9. മലയാറ്റൂർ ട്രസ്റ്റിന്റെ മലയാറ്റൂർ അവാർഡ് (25,000 രൂപ) ഇ സന്തോഷ് കുമാറിന്റെ തപോമയിയുടെ അച്ഛൻ എന്ന നോവലിന് ലഭിച്ചു. പുതിയ തലമുറയിലെ എഴുത്തുകാർക്കുള്ള മലയാറ്റൂർ പ്രൈസിന് (10,001 രൂപ) മലയാള മനോരമ) സലിൽ മാങ്കുഴിയുടെ ആനന്ദലീല എന്ന നോവലിന് ലഭിച്ചു. (മലയാള മനോരമ)
10. നാസയുടെ അപ്പോളോ 13-ന്റെ കമാൻഡറായിരുന്ന ബഹിരാകാശ യാത്രികൻ ജി ലോവൽ (97) അന്തരിച്ചു. നാസയുടെ പരാജയപ്പെട്ട ചാന്ദ്ര ദൗത്യമാണ് അപ്പോളോ 13 എങ്കിലും ലോവലിന്റേയും സഹയാത്രികരുടേയും മനോധൈര്യം പ്രശംസിക്കപ്പെട്ടു. 1970 ഏപ്രിൽ 11-ന് ചന്ദ്രനിലേക്ക് യാത്ര പുറപ്പെട്ട പേടകത്തിന്റെ ഓക്സിജൻ ടാങ്ക് രണ്ടുദിവസത്തിനുശേഷം പൊട്ടിത്തെറിച്ചു. ചന്ദ്രനിൽ കാലുകുത്തുകയെന്ന യാത്രികരുടെ സ്വപ്നം പൊലിഞ്ഞു. പേടകത്തിലെ വൈദ്യുത, ജീവൻരക്ഷാ സംവിധാനങ്ങൾ പ്രവർത്തിക്കാൻ സാധിക്കാതെ വന്നതിനെ തുടർന്ന് യാത്രികരുടെ ജീവൻ അപകടത്തിലായി. എന്നാൽ എല്ലാ പ്രതിസന്ധികളേയും മറികടന്ന് ഏപ്രിൽ 17-ന് പേടകം പസഫിക് സമുദ്രത്തിൽ തിരിച്ചിറങ്ങി. ലോവൽ, ജാക്ക് സ്വിഗർട്ട്, ഫ്രെഡ് ഹെയ്സ് എന്നിവരായിരുന്നു യാത്രികർ. അപ്പോളോ 13 എന്ന സിനിമയിൽ ലോവലായി വേഷമിട്ടത് ടോം ഹാങ്ക്സ് ആണ്. (മലയാള മനോരമ)
11. സിംബാബ്വേയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസിലൻഡ് ഇന്നിങ്സിനും 359 റൺസിനും വിജയിച്ചു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ വിജയമാണിത്. സ്കോർ: സിംബാബ്വേ 125, 117. ന്യൂസിലൻഡ് 3-ന് 601 ഡിക്ലയേഡ്. 1938-ൽ ഓസ്ട്രേലിയയെ ഇന്നിങ്സിനും 579 റൺസിനും തോൽപിച്ച ഇംഗ്ലണ്ടിന്റെ പേരിലാണ് മികച്ച ടെസ്റ്റ് ഇന്നിങ്സ് വിജയത്തിന്റെ ലോക റെക്കോർഡുള്ളത്. (മലയാളമനോരമ)
12. ഇന്ത്യയിൽ ആദ്യമായി നടക്കുന്ന കോണ്ടിനെന്റൽ ടൂർ അത്ലറ്റിക്സ് വേദി- ഒഡീഷയിലെ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയം (മലയാളമനോരമ)
13. ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ് ലക്ഷ്യം കൈവരിച്ച ഇന്ത്യയിലെ ആദ്യത്തെ ബാങ്കിതര സ്ഥാപനമെന്ന റെക്കോർഡ് കെഎസ്എഫ്ഇയ്ക്ക് ലഭിച്ചു. (ദേശാഭിമാനി)
14. ഹൈദരാബാദിലെ സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്കൈറൂട്ട് എയ്റോസ്പേസ് വികസിപ്പിക്കുന്ന വിക്രം 1 റോക്കറ്റിൽ ഉപയോഗിക്കാനുള്ള കലാം 1200 ഖര ഇന്ധന മോട്ടോർ ഐഎസ്ആർഒയുടെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ വിജയകരമായി പരീക്ഷിച്ചു (ദേശാഭിമാനി)
15. കർണാടക മുഖ്യമന്ത്രി- സിദ്ധരാമയ്യ
16. കേന്ദ്ര റെയിൽവേ മന്ത്രി- അശ്വിനി വൈഷ്ണവ്
17. നഗോർണോ-കാരബാക്ക് പ്രദേശത്തെച്ചൊല്ലി നാല് പതിറ്റാണ്ടോളമായി യുദ്ധത്തിലേർപ്പെട്ടിരുന്ന അസർബയ്ജാനും അർമീനിയയും സമാധാനക്കരാറിൽ ഒപ്പുവച്ചു. യുഎസ് പ്രസിഡന്റ് ട്രംപിന്റെ മധ്യസ്ഥതയിലാണ് കരാറിലെത്തിയത്. ഇരുരാജ്യങ്ങൾക്കും ഇടയിൽ സ്ഥാപിക്കുന്ന പുതിയ ഇടനാഴിക്ക് ട്രംപ് റൂട്ട് ഫോർ ഇന്റർനാഷണൽ പീസ് ആൻഡ് പ്രോസ്പിരിറ്റി എന്ന് പേരിടും. ഇരുരാജ്യങ്ങളും അമേരിക്കയുമായി സാമ്പത്തികക്കരാറിൽ ഏർപ്പെടുകയും ചെയ്തു. (മാതൃഭൂമി)
ആഗസ്റ്റ് 11
1. കേരളത്തിൽ സർക്കാർ ഉദ്യോഗസ്ഥ തലത്തിൽ കേരള എഐ വെർച്വൽ കേഡർ രൂപീകരിക്കും. ഭരണകാര്യങ്ങളിൽ ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി 20 എഐ ടൂളുകൾ വാങ്ങും. ഭരണത്തിൽ എഐ ഉപയോഗിക്കുന്നത് സംബന്ധിച്ച് പഠിക്കുന്നതിനായി സർക്കാർ രൂപീകരിച്ചിരുന്ന കെ-എഐ വെർച്വൽ ടാസ്ക് ഫോഴ്സ് എഐ ടൂളുകൾ വാങ്ങുന്നതിനുള്ള അനുമതി നൽകി. വിവിധ സേവനങ്ങൾക്ക് ചാറ്റ് ബോട്ടുകൾ, പരാതികൾ തരംതിരിക്കൽ, ലൈസൻസും മറ്റും പുതുക്കുന്നതിനുള്ള അലർട്ട്, രേഖകൾ തയ്യാറാക്കലും തരംതിരിക്കലും, കുഴഞ്ഞുമറിഞ്ഞ ഡേറ്റ കണ്ടെത്തൽ, ചെലവുചുരുക്കാനും അമിത ചെലവ് കണ്ടെത്താനും, സമൂഹമാധ്യമങ്ങൾ നിരീക്ഷിച്ച് അറിയിക്കാനും വകുപ്പുകളിലെ താരതമ്യ പഠനങ്ങൾ നടത്താനും എഐ ടൂളുകൾ കേരള സർക്കാർ ഉപയോഗിക്കും. (മലയാള മനോരമ)
2. രാമു കാര്യാട്ട് സംവിധാനം ചെയ്ത ചെമ്മീൻ സിനിമ റിലീസ് ചെയ്തിട്ട് 60 വർഷം ആകുന്നു. (മലയാള മനോരമ)
3. വംശനാശഭീഷണി നേരിടുന്ന ഏഷ്യൻ സിംഹങ്ങളുടെ എണ്ണം ഇന്ത്യയിൽ വർദ്ധിച്ചു. നിലവിൽ ആകെ 891 സിംഹങ്ങളുണ്ടെന്ന് 16-ാമത് ലയൺ പോപ്പുലേഷൻ എസ്റ്റിമേറ്റ് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ അഞ്ച് വർത്തിനുള്ളിൽ 32% വർദ്ധനവുണ്ടായി. (മലയാളമനോരമ)
4. കേരളത്തിൽ പശ്ചിമഘട്ടത്തിൽ പുതിയ രണ്ടിനം ശുദ്ധജല ഞണ്ടുകളെ കണ്ടെത്തി. പിലാർട്ട വാമൻ, കാസർഗോഡിയ ഷീബേ ഇനങ്ങളെ കേരള സർവകലാശാലയിലെ അക്വാറ്റിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പിൽ ഗവേഷകനായ ഡോ സ്മൃതിരാദ്, കുഫോസ് വൈസ് ചാൻസലർ ഡോ ബിജു കുമാർ എന്നിവർ പത്തനംതിട്ടയിലെ ഗവിയും കാസർഗോഡും കണ്ടെത്തി. വലിപ്പം കുറവായതിനാൽ ഗവിയിൽ കണ്ടെത്തിയ ഞണ്ടിന് പിലാർട്ട വാമൻ എന്ന് പേരിട്ടു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജിലെ സുവോളജി വിഭാഗം അധ്യാപികയും ഡോ സ്മൃതിരാജിന്റെ ഭാര്യയുമായ ഡോ ഷീബയുടെ പേരു കൂടി ചേർത്താണ് കാസർഗോഡിയ ഷീബ എന്ന പേരിട്ടത്. കേരളത്തിൽ കാണുന്ന ശുദ്ധജല ഞണ്ടുകളിൽ 70 ശതമാനത്തോളവും പശ്ചിമഘട്ടത്തിലാണ് കാണപ്പെടുന്നത്. (മലയാളമനോരമ)
5. കരസേന മേധാവി- ജനറൽ ഉപേന്ദ്ര ദ്വിവേദി
4. സംയുക്ത സേന മേധാവി ജനറൽ അനിൽ ചൗഹാൻ
5. റഷ്യ- യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകൾക്കായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ അലാസ്കയിൽ വച്ച് ചർച്ച നടത്തും. (മലയാളമനോരമ)
6. അർബുദ നിയന്ത്രണത്തിനായി കണ്ണൂർ ജില്ലയിലെ കണ്ണപുരം പഞ്ചായത്ത് നടത്തുന്ന കാൻസർമുക്ത ഗ്രാം പദ്ധതിയെക്കുറിച്ച് ലോകാരോഗ്യ സംഘടനയുടെ ശാസ്ത്ര ജേണലിൽ ലേഖനം പ്രസിദ്ധീകരിച്ചു. കണ്ണപുരം മാതൃക എന്ന ലോകാരോഗ്യ സംഘടന പദ്ധതിയെ വിശേഷിപ്പിച്ചു. (മലയാളമനോരമ)
7. 2025-ലെ വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പ് വേദി- ഇന്ത്യയും ശ്രീലങ്കയും (മലയാള മനോരമ)
8. ഏഷ്യൻ സർഫിങ്ങിൽ മലയാളിക്ക് മെഡൽ. സർഫിങ്ങിൽ ഇന്ത്യയുടെ ആദ്യത്തെ രാജ്യാന്തര മെഡലാണിത്. തിരുവനന്തപുരം സ്വദേശി രമേഷ് ബുദ്ധിഹാലിന് ഏഷ്യൻ സർഫിങ് ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടി. ചരിത്രത്തിലാദ്യമായിട്ടാണ് മലയാളി സർഫിങ്ങിൽ മെഡൽ നേടുന്നത്. അടുത്ത വർഷം ജപ്പാൻ വേദിയാകുന്ന ഏഷ്യൻ ഗെയിംസിന് രമേഷ് യോഗ്യത നേടി. (മലയാളമനോരമ)
9. അണ്ടർ 20 വനിത ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഇന്ത്യ ഫൈനൽ റൗണ്ടിലെത്തി. യോഗ്യത റൗണ്ടിലെ അവസാന മത്സരത്തിൽ ഇന്ത്യ മ്യാന്മറിനെ പരാജയപ്പെടുത്തി. 20 വർഷത്തിനിടെ ആദ്യമായിട്ടാണ് ഇന്ത്യൻ വനിത ജൂനിയർടീം ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ റൗണ്ടിലെത്തിയത്. (മലയാള മനോരമ)
10.ജർമ്മൻ ഫുട്ബോളിലെ പ്ലെയർ ഓഫ് ദി ഇയർ 2024-25 പുരസ്കാരം ഫ്ളോറിയൻ വിറ്റ്സ് നേടി. (മലയാളമനോരമ)
11. ഭുവനേശ്വറിൽ നടക്കുന്ന കോണ്ടിനന്റൽ ടൂർ അത്ലറ്റിക്സിൽ മലയാളി താരങ്ങൾക്ക് ഏഴ് മെഡലുകൾ ലഭിച്ചു. ഇന്ത്യ ആദ്യമായിട്ടാണ് കോണ്ടിനന്റൽ ടൂറിന് വേദിയൊരുക്കിയത്. പുരുഷ ലോങ്ജംപിൽ എം ശ്രീങ്കറും ട്രിപ്പിൾജംപിൽ അബ്ദുള്ള അബൂബക്കറും 800 മീറ്റർ ഓട്ടത്തിൽ സ്വർണം നേടി. പുരുഷ ട്രിപ്പിൾ ജംപിൽ കാർത്തിക് ഉണ്ണിക്കൃഷ്ണനും 400 മീറ്ററിൽ അമോജ് ജേക്കബും വെള്ളി നേടി. വനിത ലോഹ്ജമ്പിൽ സാന്ദ്ര ബാബുവും 100 മീറ്റർ ഹർഡിൽസിൽ സി അഞ്ജലിയും വെങ്കം നേടി. (മലയാള മനോരമ)
12. ജാപ്പനീസ് ഫുട്ബോൾ ഇതിഹാസം കുനിഷിഗെ കമാമോട്ടോ (81) അന്തരിച്ചു. ജപ്പാനുവേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ കളിക്കാരനാണ്. 76 കളിയിൽനിന്നും 75 ഗോളടിച്ചു. 1968-ലെ ഒളിമ്പിക്സിൽ വെങ്കലം നേടിയ ടീമിൽ അംഗമായിരുന്നു. (ദേശാഭിമാനി)
13. ഫിദൽ കാസ്ട്രോ സെന്റിനറി ഫുട്ബോൾ കിരീടം നെക്സസ് എഫ്സിക്ക് ലഭിച്ചു. (ദേശാഭിമാനി)
14. രാജ്യത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിൽ ഏഴാം സ്ഥാനം തിരുവനന്തപുരം. ഓൺലൈൻ ഡേറ്റാബേസ് സ്ഥാപനമായ നംബിയോ തയ്യാറാക്കിയ 2025ലെ സുരക്ഷാ സൂചികയിലാണ് തിരുവനന്തപുരത്തിന് ഏഴാം സ്ഥാനം ലഭിച്ചത്. ഒന്നാം സ്ഥാനം കർണാടകയിലെ മംഗളുരു ആണ്. (ദേശാഭിമാനി)
15. വിശാഖപട്ടണത്ത് ആഗസ്റ്റ് 26-ന് കമ്മീഷൻ ചെയ്യുന്ന നാവികസേനയുടെ യുദ്ധക്കപ്പലുകൾ- ഹിമഗിരിയും ഉദയിഗിരിയും. ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എഞ്ചിനീയേഴ്സ് ആണ് ഹിമഗിരി നിർമ്മിച്ചത്. മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡ് ആണ് ഉദയഗിരി നിർമ്മിച്ചത്. (മാതൃഭൂമി)
16. 1971-ലെ ഇന്ത്യ-പാക് യുദ്ധത്തിൽ പാകിസ്താന്റെ പിടിയിലായശേഷം തടവിൽനിന്നും രക്ഷപ്പെട്ട് ഇന്ത്യയിൽ തിരിച്ചെത്തിയ വ്യോമസേന മുൻ ഗ്രൂപ്പ് ക്യാപ്റ്റൻ ഡി കെ പരുൽകർ (82) അന്തരിച്ചു. (മാതൃഭൂമി)
17. ഭൂമിയിൽനിന്നും നാല് പ്രകാശവർഷം അകലെയുള്ള ആൽഫ സെന്റോറി- എ എന്ന നക്ഷത്രത്തിന്റെ ഗോൾഡിലോക്സ് സോണിൽ സ്ഥിതി ചെയ്യുന്ന ഗ്രഹത്തിന്റെ ചിത്രം ജെയിംസ് വെബ് ടെലിസ്കോപ്പ് പകർത്തി. ഒരു നക്ഷത്രത്തിന് സമീപം ജലത്തിന് ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യാൻ കഴിയുന്ന പ്രദേശമാണ് ഗോൾഡിലോക്സ് സോൺ. ഇവിടെ ജീവൻ നിലനിൽക്കാൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. (മാതൃഭൂമി)
18. ഭൂമിയേക്കാൾ രണ്ട് കോടി വർഷത്തിലധികം കൂടുതൽ അധികം പ്രായമുള്ള ഉൽക്കാശില ജോർജിയയിൽ പതിച്ചു. 456 കോടി വർഷം മുമ്പ് രൂപം കൊണ്ട ഉൽക്കയുടെ ഭാഗമാണ് പതിച്ചത്. ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലെ ഛിന്നഗ്രഹ മേഖലയിലെ ഒരു ഭീമൻ ഉൽക്കയിൽനിന്നും 47 കോടി വർഷം മുമ്പ് വേർപെട്ട ശിലയാണിതെന്ന് കരുതുന്നു. (മാതൃഭൂമി)
19. ഇന്ത്യയിലെ ആദ്യ ന്യൂറോ ഡൈവേഴ്സിറ്റി കോ വർക്കിങ് സ്പേസ് കൊച്ചിയിൽ സ്ഥാപിച്ചു. ഐ എന്ന പേരിലെ സ്പേസ് ഇൻഫോപാർക്കിൽ ആണ് സ്ഥാപിച്ചത്. ഓട്ടിസം സ്പെക്ട്രം ഡിസോർഡർ, എഡിഎച്ച്ഡി, ഡിസ്ലെക്സിയ, ടുറെറ്റ് സിൻഡ്രോം തുടങ്ങിയ വെല്ലുവിളികൾ അഭിമുഖീകരിക്കുന്നവർക്കും ഇവിടെ പ്രവർത്തിക്കാം. (മാതൃഭൂമി)’
20. കമ്മ്യൂണിറ്റി ഷീൽഡ് ഫുട്ബോൾ കിരീടം ക്രിസ്റ്റൽ പാലസിന് ലഭിച്ചു. ഫൈനലിൽ ലിവർപൂളിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ തോൽപ്പിച്ചു. (മാതൃഭൂമി)
ആഗസ്റ്റ് 12
1. ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ് നേട്ടം കൈവരിച്ച ഇന്ത്യയിലെ ആദ്യ മിസ്ലേനിയസ് ബാങ്കിങിതര കമ്പനി- കെഎസ്എഫ്ഇ (മലയാളമനോരമ)
2. സെക്രട്ടറിയേറ്റിൽ വ്യവസായ മന്ത്രി പി രാജീവിന്റെ ഓഫീസിൽ അതിഥികളെ സ്വീകരിക്കുന്ന എഐ റിസപ്ഷനിസ്റ്റ്- കെല്ലി. കെൽട്രോൺ ആണ് കെല്ലിയെ വികസിപ്പിച്ചത്. റിട്രീവൽ ഓഗ്മെന്റഡ് ജനറേഷൻ ഉപയോഗിച്ചാണ് കെല്ലിയുടെ എഐ ബുദ്ധി പ്രവർത്തിക്കുന്നത്. ഇംഗ്ലീഷും മലയാളവും സംസാരിക്കും. (മലയാളമനോരമ)
3. പുതിയ ആദായ നികുതി ബിൽ, സ്പോർട്സ് ഗവേണൻസ് ബില്ലും ദേശീയ ആന്റി ഡോപ്പിങ് ഭേദഗതി ബില്ലും ലോകസഭ പാസാക്കി. (മലയാള മനോരമ)
4. യുഎസിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഇന്റലിജൻസ് ഏജൻസിടേയും മേധാവിയായ ഏക വ്യക്തിയെന്ന റെക്കോർഡുള്ള വില്യം വെബസ്റ്റർ (101) അന്തരിച്ചു. (മലയാളമനോരമ)
5. കടലിലും രാജ്യത്തിന് പുറത്തും നടത്തുന്ന ധാതുഖനനത്തിന് ദേശീയ ധാതു പര്യവേഷണ ട്രസ്റ്റിൽ നിന്നുള്ള തുക ചെലവഴിക്കാൻ അനുമതി നൽകുന്ന മൈൻസ് ആൻഡ് മിനറൽസ് ഭേദഗതി ബിൽ ലോകസഭയിൽ 2025 ആഗസ്റ്റ് 11-ന് അവതരിപ്പിച്ചു. (മലയാളമനോരമ)
6. കേന്ദ്ര വിദേശകാര്യ സെക്രട്ടറി: വിക്രം മിശ്രി
7. ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സ്പോർട്സ് സിനിമയെന്ന റെക്കോർഡ് എഫ് 1: ദ് മൂവി എന്ന ചിത്രത്തിന് ലഭിച്ചു. ജോസഫ് കൊസൻസ്കിയാണ് സംവിധായകൻ. ബ്രാഡ് പിറ്റാണ് നായകൻ. ജൂൺ 25-ന് റിലീസ് ചെയ്ത സിനിമ 4995 കോടി രൂപയാണ് നേടി. ഡിസ്നി പുറത്തിറക്കിയ കാർസ് 2 എന്ന സിനിമയുടെ റെക്കോർഡാണ് തകർന്നത്. (മലയാളമനോരമ)
8. കേന്ദ്ര കായികമന്ത്രി- മൻസൂഖ് മാണ്ഡവ്യ
9. കെഎസ്എഫ്ഇയുടെ ബ്രാൻഡ് അംബാസിഡർ- സുരാജ് വെഞ്ഞാറമൂട്
10. ഇന്ത്യയിൽനിന്നുള്ള കയറ്റുമതിയുടെ 75 ശതമാനവും കൈകാര്യം ചെയ്യുന്ന സംസ്ഥാനങ്ങൾ- മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, യുപ, കർണാടക (ദേശാഭിമാനി)
11. കേരള സംസ്ഥാന സർക്കാരിന്റെ കുപ്പിവെള്ള ബ്രാൻഡ്- ഹില്ലി അക്വ. ജലവിഭവ വകുപ്പിന് കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർറേഷനാണ് ഹില്ലി അക്വ പുറത്തുറിക്കുന്നത്. (ദേശാഭിമാനി)
12. ആദായ നികുതി ബിൽ ലോകസഭയിൽ അവതരിപ്പിച്ചത് ധനമന്ത്രി നിർമ്മല സീതാരാമൻ. 1961-ലെ ആദായ നികുതി നിയമത്തിന് പകരമുള്ള ബിൽ ഫെബ്രുവരിയിൽ ലേകാസഭയിൽ അവതരിപ്പിച്ചിരുന്നു. ഈ ബിൽ പിൻവലിച്ചശേഷണാണ് പുതിയ ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചത്. ആദായനികുതി നമ്പർ (2) ബിൽ 2025 എന്നാണ് ബില്ലിന്റെ പേര്. (ദേശാഭിമാനി)
13. ദേശീയ അണ്ടർ 11 ചെസ് ചാമ്പ്യൻഷിപ്പ് പെൺകുട്ടികളുടെ വിഭാഗത്തിൽ മലയാളിയായ ദിവി ബിജേഷിന് വെള്ളി ലഭിച്ചു. (ദേശാഭിമാനി)
14. ലോക ഗജദിനം: ആഗസ്റ്റ് 12
ആഗസ്റ്റ് 13
1. വീടിന്റെ ഔട്ട്ഹൗസിൽനിന്നും നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മയെ കുറ്റവിചാരണ (ഇംപീച്ച്മെന്റ്) ചെയ്യാനുള്ള നടപടികൾ പാർലമെന്റിൽ ആരംഭിച്ചു. 146 ഭരണ, പ്രതിപക്ഷ എംപിമാർ കുറ്റവിചാരണ നോട്ടീസിൽ ഒപ്പുവച്ചു. വർമ്മയ്ക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ ലോകസഭ സ്പീക്കർ മൂന്നംഗ സമിതിയെ നിയോഗിച്ചു. സുപ്രീംകോടതി ജസ്റ്റിസ് അരവിന്ദ് കുമാർ, മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ, കർണാടക ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ ബി വി ആചാര്യ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. (മലയാള മനോരമ)
2. ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന വനിത ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ മത്സരങ്ങൾക്ക് തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ് വേദിയാകും. (മലയാളമനോരമ)
3. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനമായ ആഗസ്റ്റ് 20-ന് സംസ്ഥാനത്ത് സദ്ഭാവന ദിനമായി ആചരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. (മലയാളമനോരമ)
4. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ മലേറിയ വാക്സിൻ- ആർ21/മാട്രിക്സ്-എം. മലേറിയ ബാധിച്ച് കുട്ടികൾ വൻതോതിൽ മരിക്കുന്ന രാജ്യങ്ങളിൽ ഈ വാക്സിൻ ഉപയോഗിക്കാൻ ലോകാരോഗ്യസംഘടന നിർദ്ദേശിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ ഇന്ത്യയിൽ ഈ വാക്സിൻ ഉപയോഗിക്കാൻ അനുമതി കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകിയിട്ടില്ല. (മലയാള മനോരമ)
5. ശബരമല തീർത്ഥാടനത്തെ ശ്രീലങ്കൻ സർക്കാർ അംഗീകരിച്ചു. (മലയാളമനോരമ)
6. കേരളത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ആകെ എണ്ണം 23,612 ആയി വർദ്ധിച്ചു. വാർഡ് വിഭജനത്തിന് ഡീലിമിറ്റേഷൻ കമ്മിഷൻ അംഗീകാരം നൽകി വിജ്ഞാപനം പുറപ്പെടുവിച്ചു. പുതുതായി 87 നഗരസഭകളിൽ 3241 വാർഡുകളും ആറ് കോർപറേഷനുകളിൽ 421 വാർഡുകളും 941 പഞ്ചായത്തുകളിൽ 17337 വാർഡുകളും 152 ബ്ലോക്ക് പഞ്ചായത്തുകളിൽ 2267 വാർഡുകളും 14 ജില്ലാ പഞ്ചായത്തുകളിൽ 346 വാർഡുകളും ഉണ്ട്. (മലയാള മനോരമ)
7. പുരുഷ പോൾവോൾട്ടിൽ സ്വീഡിഷുകാരനായ അർമാൻഡ് ഡുപ്ലന്റിസ് സ്വന്തം പേരിലെ ലോകറെക്കോർഡ് വീണ്ടും തിരുത്തി. 13-ാം തവണയാണ് അദ്ദേഹം സ്വന്തം റെക്കോർഡ് തിരുത്തുന്നത്. ഹംഗേറിയൻ അത്ലറ്റിക്സ് ഗ്രാൻപിയിൽ 6.29 മീറ്റർ ഉയരം ചാടി. (മലയാള മനോരമ)
8. പുതിയ കായിക നിയമപ്രകാരം കായിക സംഘടനകളുടെ പ്രധാന ഭാരവാഹികളുടെ പ്രായപരിധി 75 വയസ്സ് ആണ്. (മലയാളമനോരമ)
9. കേരള സർക്കാരിന്റെ ഇന്റർനെറ്റായ കെ ഫോണിന്റെ ഭാഗ്യ ചിഹ്നം- ഫിബോ എന്ന കടുവ (മലയാളമനോരമ)
10. അന്തർദേശീയ അവയവദാന ദിനം- ആഗസ്റ്റ് 13
11. ഗോത്രവർഗക്കാരെ തനതുഭാഷയിൽ പഠിപ്പിച്ചശേഷം പിന്നീട് മലയാളത്തിലേക്കുമാറ്റി സ്കൂൾ പഠനത്തിന്റെ ഭാഗമാക്കുന്ന പദ്ധതി- പഠിപ്പുറസി (മാതൃഭൂമി)
12. ഗ്രാൻഡ്മാസ്റ്ററെ കീഴടക്കുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് ബ്രിട്ടന്റെ ഇന്ത്യൻ വംശജയായ ബോധന ശിവാനന്ദൻ സ്വന്തമാക്കി. ബ്രിട്ടീഷ് നാഷണൽ ചാമ്പ്യൻഷിപ്പിൽ അറുപത് വയസ്സുകാരനായ ഗ്രാൻഡ് മാസ്റ്റർ പീറ്റർ വെൽസിനെയാണ് പത്തുവയസ്സും അഞ്ചു മാസവും പ്രായമുള്ള ബോധന പരാജയപ്പെടുത്തിയത്. തമിഴ് വംശജയാണ്. 2024-ലെ ചെസ് ഒളിമ്പ്യാഡിൽ ബ്രിട്ടീഷ് വനിതാ ടീമിൽ അംഗമായിരുന്നു. ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിലെ പ്രായം കുറഞ്ഞ താരമാണ് ബോധന. (മാതൃഭൂമി)
ആഗസ്റ്റ് 14
1. സംസ്ഥാന കൃഷി വകുപ്പിന്റെ 2024-ലെ മികച്ച കർഷനുള്ള അവാർഡ് സി ജെ സ്കറിയ പിള്ള. മികച്ച തദ്ദേശസ്ഥാപനത്തിനുള്ള സി അച്യുതമേനോൻ സ്മാരക പുരസ്കാരം വയനാട് മീനങ്ങാട് ഗ്രാമപഞ്ചായത്തിന് ലഭിച്ചു. മികച്ച കൃഷിഭവനുള്ള വി വി രാഘവൻ സ്മാരക അവാർഡ് മലപ്പുറം താനാളൂർ കൃഷിഭവന് ലഭിച്ചു. (മലയാള മനോരമ)
2. പോപ് താരം ടെയ്ലർ സ്വിഫ്റ്റിന്റെ 12-ാമത് ആൽബം- ദ് ലൈഫ് ഓഫ് എ ഷോഗേൾ (മലയാള മനോരമ)
3. ഓപ്പൺഎഐ സ്ഥാപകൻ, സിഇഒ- ഇലോൺ മസ്ക്
4. ഇന്ത്യൻ ദേശീയ പുരുഷ ഫുട്ബോൾ ടീം പരിശീലകൻ- ഖാലിദ് ജമീൽ. ഖാലിദുമായി രണ്ട് വർഷത്തെ കരാറിലാണ് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ഒപ്പിട്ടത്.
5. രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ യുഎസ് പുരുഷ സ്പ്രിന്റർ ഫെഡ് കെർലിക് ഉത്തജേക മരുന്ന് പരിശോധനകൾക്ക് വിധേയനാകാത്തതിന്റെ പേരിൽ അത്ലറ്റിക്സ് ഇന്റഗ്രിറ്റി യൂണിറ്റ് (എഐയു) താൽക്കാലിക വിലക്കേർപ്പെടുത്തി. ടോക്കിയോ ഒളിമ്പിക്സ് 100 മീറ്ററിൽ വെള്ളിയും പാരീസ് ഒളിമ്പിക്സിൽ വെങ്കലവും നേടിയിട്ടുണ്ട്. (മലയാള മനോരമ)
6. 34 വർഷത്തിനുശേഷം ആദ്യമായി ഏകദിനക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസ് പാകിസ്ഥാനെ പരാജയപ്പെടുത്തി. 202 റൺസിന്റെ കൂറ്റൻ വിജയം വിൻഡീസ് നേടി. വിൻഡീസിന്റെ 294 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ 92 റൺസിന് പുറത്തായി. വിൻഡീസ് പേസർ ജെയ്ഡൻ സെയിൽസ് 18 റൺസ് വഴങ്ങി ആറ് വിക്കറ്റുകൾ വീഴ്ത്തി. (മലയാളമനോരമ)
7. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനം- കേരളം. 14-നും 60-നും ഇടയിൽ പ്രായമുള്ള 99 ശതമാനം പേരും ഡിജിറ്റൽ സാക്ഷരരായി. 90 ശതമാനമാണ് ദേശീയ മാനദണ്ഡം. 2022-ൽ തുടക്കമിട്ട ഡിജി കേരളം പദ്ധതിയിലൂടെയാണ് സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ചത്. തദ്ദേശസ്ഥാപനങ്ങളിലൂടെയുള്ള മുഴുവൻ സേവനങ്ങളും ഓൺലൈനാക്കുമ്പോൾ അത് നേടാൻ എല്ലാവരേയും പ്രാപ്തരാക്കുകയെന്ന കാഴ്ച്ചപ്പാടിലാണ് ഡിജി കേരളം ആരംഭിച്ചത്. (ദേശാഭിമാനി)
8. കേരളത്തില്‍ കുട്ടികളുടെ സമഗ്ര ക്ഷേമത്തിനായി വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച പദ്ധതി- ബാലസുരക്ഷിത കേരളം (ദേശാഭിമാനി)
9. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകൾക്കായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാദിമർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ച്ച ആഗസ്റ്റ് 15-ന് അലാസ്കയിലെ സൈനിക താവളത്തിൽ നടക്കും. 1867-ൽ റഷ്യയിൽനിന്നും യുഎസ് വാങ്ങിയ പ്രദേശാണ് അലാസ്ക. അലാസ്കയിലെ ഏറ്റവും വലിയ നഗരമായ ആങ്കറേജിൽ സ്ഥിതി ചെയ്യുന്ന യുഎസ് ജോയിന്റ് ബേസ് എൽമെൻ ഡോർഫ് റിച്ചാർഡ്സണിലാണ് കൂടിക്കാഴ്ച്ച. (മാതൃഭൂമി)
10. യു പി എസ് സി നടത്തുന്ന സിവിൽസർവീസ് പരീക്ഷ അടക്കമുള്ള വിവിധ പരീക്ഷകളിൽ അഭിമുഖ ഘട്ടം വരെ എത്തി അന്തിമ റാങ്ക് പട്ടികയിൽ ഇടംപിടിക്കാതെ പുറത്താകുന്ന ഉദ്യോഗാർത്ഥികളെ സ്വകാര്യമേഖലയിലും മറ്റും ജോലി ലഭിക്കുന്നതിനായി ആരംഭിച്ച പദ്ധതി- പ്രതിഭ സേതു. പ്രൊഫഷണൽ റിസോഴ്സ് ആന്റ് ടാലന്റ് ഇന്റഗ്രേഷൻ- ബ്രിഡ്ജ് ഫോർ ഹയറിങ് ആസ്പിറന്റ് എന്നതാണ് പ്രതിഭ സേതുവിന്റെ പൂർണരൂപം. 2018-ൽ പിഡിഎസ് എന്ന പേരിൽ അവതരിപ്പിച്ച പദ്ധതിയുടെ പുതിയ രൂപമാണിത്. കേന്ദ്ര സർക്കാരിന്റെ പേഴ്സണൽ ആൻഡ് ട്രെയിനിങ് വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്. സിവിൽ സർവീസ്, ഇന്ത്യൻ ഫോറസ്റ്റ് സർവീസ്, കേന്ദ്ര സായുധ പോലീസ് സേന (എസി), എഞ്ചിനീയറിങ് സർവീസസ്, സംയോജിത ജിയോ സയന്റിസ്റ്റ്, സിഡിഎസ്, ഇന്ത്യൻ ഇക്കണോമിക് സർവീസ്/ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ്, കമ്പൈൻഡ് മെഡിക്കൽ സർവീസസ് പരീക്ഷ എന്നിവയാണ് ഈ പദ്ധതിക്ക് കീഴിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. (മാതൃഭൂമി)
ആഗസ്റ്റ് 15
1. ആഗസ്റ്റ് 15- ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യ ദിനം
2. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയുടെ വ്യോമാക്രമണത്തിന് നേതൃത്വം നൽകിയ ഒമ്പത് യുദ്ധവിമാന പൈലറ്റുകൾ ഉൾപ്പെടെ 15 പേർക്ക് വീർ വക്ര പുരസ്കാരം നൽകി. നേവൽ ഓപ്പറേഷൻസ് ഡയറക്ടർ ജനറലായിരുന്ന മലയാളി വൈസ് അഡ്മിറൽ എൻ പ്രമോദിന് യുദ്ധ സേവാ മെഡൽ, മിലിറ്ററി ഓപ്പറേഷൻസ് ഡയറക്ടർ ജനറലായിരുന്ന ലഫ്റ്റനന്റ് ജനറൽ രാജീവ് ഖായിക്ക് സർവോത്തം യുദ്ധ സേവ മെഡൽ, കരസേനയുടെ നോർത്തേൺ കമാൻഡർ ലഫ്റ്റനൻഡ് ജനറൽ പ്രതീക് ശർമയും സർവോത്തം യുദ്ധ സേവാ മെഡലിന് അർനായി. 127 പേർക്ക് ധീരതയ്ക്കുള്ള അവാർഡ്, 40 പേർക്ക് വിശിഷ്ട സേവനത്തിനുള്ള പുരസ്കാരം എന്നിവ ലഭിച്ചു. (മലയാള മനോരമ)
3. സമുദ്രത്തിൽ ആദ്യമായി അഞ്ച് കിലോമീറ്റർ ആഴത്തിൽ എത്തിയ ഇന്ത്യക്കാർ- രാജു രമേശ് (തമിഴ്നാട്), ജതീന്ദർ പാൽ സിങ്ങും (ജമ്മുകശ്മീർ). ഇന്ത്യ ഫ്രാൻസുമായി സഹകരിച്ചാണ് അക്വാനോട്ട് എന്നറിയപ്പെടുന്ന ജലയാത്രികരെ വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് യാത്ര ചെയ്തത്. ഇന്ത്യയുടെ മനുഷ്യ സമുദ്ര ദൗത്യമായ സമുദ്രയാൻ പദ്ധതിക്ക് മുന്നോടിയായിട്ട് ആഗസ്റ്റ് 5, 6 തിയതികളിലാണ് യാത്ര നടത്തിയത്. നോട്ടീൽ എന്ന ജല പേടകത്തിലായിരുന്നു യാത്ര. കടൽത്തട്ടിൽ അഞ്ച് മണിക്കൂർ ചെലവഴിച്ച യാത്രാസംഘം ഇന്ത്യയുടേയും ഫ്രാൻസിന്റേയും ദേശീയ പതാകകൾ കടലിന്റെ അടിത്തട്ടിൽ സ്ഥാപിച്ചു. യാത്രയുടെ ആകെ സമയം- 9 മണിക്കൂർ. സമുദ്രയാൻ പദ്ധതി 2027 അവസാനത്തോടെ നടക്കും. ആറ് കിലോമീറ്റർ ആഴത്തിലേക്ക് യാത്രികരെ എത്തിക്കും. ഇതിനായി ഉപയോഗിക്കുന്ന പേടകം- മത്സ്യ 6000. ജി ഹരികൃഷ്ണൻ എന്ന മലയാളിയും നോട്ടീൽ ദൗത്യത്തിൽ പങ്കെടുത്തു. കടൽപരപ്പിലെ കപ്പലിന്റെ കൺട്രോൾ മുറിയിൽനിന്നും ജലപേടകത്തെ നിയന്ത്രിച്ച സംഘത്തിൽ ഹരികൃഷ്ണൻ ഉണ്ടായിരുന്നു. മനുഷ്യരെ വഹിക്കാതെ 6000 മീറ്റർ ആഴത്തിലേക്ക് പോകുന്ന റോസബ് എന്ന ജലപേടകം വികസിപ്പിക്കുന്നതിൽ അദ്ദേഹം പങ്കുവഹിച്ചു. (മലയാളമനോരമ)
4. ആഗസ്റ്റ് 14-ന് ജമ്മുകശ്മീരിലെ കിശ്ത്വാഡിലെ ചഷോത്തി ഗ്രാമത്തിൽ മേഘവിസ്ഫോടനത്തിലും മിന്നൽ പ്രളയത്തിലും 46 പേർ കൊല്ലപ്പെട്ടു. (മലയാള മനോരമ)
5. ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെ ബ്രിട്ടീഷ് ചാര സംഘടനകളായ എംഐ6, എംഐ5 എന്നിവ പ്രവർത്തിച്ചുവെന്ന് വെളിപ്പെടുത്തിയ പുസ്തകം- സ്പൈയിങ് ഇൻ സൗത്ത് ഏഷ്യ: ബ്രിട്ടൻ, ദ് യുണൈറ്റഡ് സ്റ്റേറ്റ്സ് ആൻഡ് ഇന്ത്യാസ് സീക്രട്ട് വാർ. രചയിതാവ്- പോൾ മക്ഗാർ. (മലയാളമനോരമ)
6. ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ നേടിയ ഡോക്യുമെന്ററി സംവിധായകൻ ആർ എസ് പ്രദീപ് കുമാർ അന്തരിച്ചു. സിനിമ സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ ജീവിതത്തെ ആസ്പദമാക്കി അദ്ദേഹം സംവിധാനം ചെയ്ത വേനൽ പെയ്ത ചാറ്റുമഴയ്ക്ക് 2019-ലെ മികച്ച ഡോക്യുമെന്ററിക്കുള്ള സംസ്ഥാന പുരസ്കാരം നേടി. 2023-ൽ മൂന്നാം വളവ് മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടി. പ്ലാവ് സയൻസ് ആന്റ് എൻവയോൺമെന്റൽ വിഭാഗത്തിൽ സംസ്ഥാന പുരസ്കാരം ലഭിച്ചു. (മലയാളമനോരമ)
7. ചതുർഭാഷാ നിഘണ്ടുവിന്റെ പിതാവ് ഞാറ്റ്യേല ശ്രീധരൻ അന്തരിച്ചു. മലയാളം, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിൽ 1.25 ലക്ഷത്തിൽ അധികം പദങ്ങളുള്ള നിഘണ്ടുവാണ് അദ്ദേഹം തയ്യാറാക്കിയത്. നാലാം ക്ലാസിൽ പഠനം അവസാനിപ്പിച്ച് ബീഡിത്തെറുപ്പുകാരൻ ആയ വ്യക്തിയാണ് അദ്ദേഹം. (മലയാള മനോരമ)
8. പാക്കിസ്ഥാൻ ആർമി റോക്കറ്റ് ഫോഴ്സ് എന്ന പുതിയ സേനാവിഭാഗം രൂപീകരിച്ചു. (മലയാള മനോരമ)
9. വിശ്വസുന്ദരി മത്സരത്തിൽ പാലസ്തീനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന ആദ്യ വനിത- നദീൻ അയൂബ്. ഈ നവംബർ 21-ന് തായ്ലൻഡിലാണ് മത്സരം. (മലയാളമനോരമ)
10. കേരളത്തിന് പുറത്ത് 46 ലക്ഷം മലയാളികൾ വസിക്കുന്നുവെന്നും ഇതിൽ 30 ലക്ഷത്തോളം പേർ വിദേശത്താണെന്നും ബാക്കിയുള്ളവർ വിവിധ സംസ്ഥാനങ്ങളിലാണെന്നും അഹമ്മദാബാദ് ഐഐഎം പഠനം. 84 ലക്ഷം തമിഴർ തമിഴ്നാടിന് പുറത്ത് വസിക്കുന്നു. അതിൽ 45 ലക്ഷം പേർ വിദേശത്താണ്. ശതമാനക്കണക്കിൽ ഏറ്റവും കൂടുതൽ പേർ സ്വന്തം സംസ്ഥനാനത്തിന് പുറത്തുള്ളത് പഞ്ചാബിലാണ്- 12.4 ശതമാനം. രണ്ടാം സ്ഥാനം കേരളത്തിനാണ്. 12.2 ശതമാനം. സംസ്ഥാനത്തിന് പുറത്ത് ഏറ്റവും കുറച്ച് ആളുകളുള്ളത് ബംഗാളിലാണ്. 9.7 കോടി ബംഗാളികളിൽ 36 ലക്ഷം പേർ മാത്രമാണ് സംസ്ഥാനത്തിന് പുറത്തുള്ളത്. 3.7 ശതമാനം മാത്രം. (മലയാളമനോരമ)
11. യുവേഫ സൂപ്പർ കപ്പിൽ പിഎസ്ജി ജേതാക്കൾ. യുവേഫ സൂപ്പർ കപ്പ് നേടുന്ന ആദ്യ ഫ്രഞ്ച് ക്ലബാണ് പിഎസ്ജി. ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഇംഗ്ലീഷ് ക്ലബ് ടോട്ടനം ഹോട്സ്പറിനെ 4-3 എന്ന സ്കോറിൽ പരാജയപ്പെടുത്തി. (മലയാള മനോരമ)
12. ഹോക്കിയിലെ ഒളിമ്പിക്സ് മെഡൽ ജേതാവ് വീസ് പെയ്സ് അന്തരിച്ചു. ഇന്ത്യയുടെ ടെന്നീസ് ഇതിഹാസം ലിയാണ്ടർ പെയ്സിന്റെ പിതാവാണ്. 1972-ൽ മ്യൂണിക് ഒളിംപിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി ടീമിൽ അംഗമായിരുന്നു വീസ്. 1971-ലെ ബാഴ്സലോണ ലോകകപ്പിൽ വെങ്കലം നേടി. മുൻരാജ്യാന്തര ബാസ്കറ്റ് ബോൾ താരം ജെന്നിഫർ പെയ്സാണ് ഭാര്യ. (മലയാളമനോരമ)
13. കുളവാഴയിൽനിന്നും നാരുകൾ വേർതിരിച്ച് മൂല്യവർധിത ഉൽപന്നങ്ങൾ നിർമ്മിക്കാനുള്ള പദ്ധതി നടപ്പിലാക്കുന്ന ബ്ലോക്ക് പഞ്ചായത്ത്- നേമം ബ്ലോക്ക് പഞ്ചായത്ത്, തിരുവനന്തപുരം. വെള്ളായണി കായൽ ശുദ്ധീകരണത്തിന്റെ ഭാഗമായിട്ട് പദ്ധതി. നാരുകൾ വേർതിരിച്ചെടുക്കാൻ ക്ലോസ്ഡ് റെറ്റിങ് എന്ന ഹരിത സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. (ദേശാഭിമാനി)
14. സ്ത്രീധന നിരോധന നിയമപ്രകാരമുള്ള പരാതികൾ നൽകാൻ വനിത ശിശുവികസന വകുപ്പ് പ്രത്യേക പോർട്ടൽ ആരംഭിച്ചു. (ദേശാഭിമാനി)
15. കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പാക്കാൻ സംസ്ഥാനത്തെ എട്ട് വകുപ്പുകൾ സഹകരിച്ച് ബാലസുരക്ഷിത കേരളം എന്ന പദ്ധതി നടപ്പിലാക്കും. വനിത-ശിശുവികസനം, ആരോഗ്യം, വിദ്യാഭ്യാസം, ആഭ്യന്തരം, തദ്ദേശ ഭരണം, സാമൂഹ്യനീതി, തൊഴിൽ, എക്സൈസ് എന്നീ വകുപ്പുകളാണ് പദ്ധതിയിൽ ഒരുമിക്കുന്നത്. കുട്ടികൾക്കെതിരെയുള്ള പീഡനം, ബാലവിവാഹം, സ്കൂളിലെ ലഹരി ഉപയോഗം, ഭിക്ഷാടനം, ഓൺലൈൻ ദുരുപയോഗം തുടങ്ങിയവ പൂർണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യം. (ദേശാഭിമാനി)
16. അമേരിക്കൻ വെറ്റ്ലാൻഡ് സൊസൈറ്റി അന്താരാഷ്ട്ര അവാർഡ് ഡോ കെ ഷഡാനനൻ നായർക്ക് ലഭിച്ചു. കാലാവസ്ഥാ വ്യതിയാനവും തണ്ണീർത്തടങ്ങളും എന്ന വിഷയത്തിലെ ഗവേഷണത്തിനാണ് പുരസ്കാരം. (മാതൃഭൂമി)
17. ചെന്നൈ ഗ്രാന്റ് മാസ്റ്റേഴ്സ് ചെസിൽ ജർമ്മനിയുടെ വിൻസെന്റ് കെയ്മർ ജേതാവായി. (മാതൃഭൂമി)
ആഗസ്റ്റ് 17
1. മലയാള വർഷമായ കൊല്ലവർഷം ഇന്ന് 13-ാം നൂറ്റാണ്ടിലേക്ക് കടക്കുന്നു. 2025 ആഗസ്റ്റ് 17 എന്ന ഇംഗ്ലീഷ് വർഷ തിയതിയിൽ കൊല്ലവർഷം 1201 ചിങ്ങം ഒന്നിലേക്ക് കടന്നു. എഡി 825-ൽ വേണാട് രാജാവായിരുന്ന ഉദയ മാർത്താണ്ഡവർമയാണ് കൊല്ലവർഷത്തിന് തുടക്കമിട്ടത്. ചിങ്ങത്തിൽ ആരംഭിച്ച് കർക്കിടകത്തിൽ വർഷം അവസാനിക്കും. (മലയാള മനോരമ)
2. ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനും പരിശീലകനുമായിരുന്ന ബോബ് സിംപ്സൺ (89) അന്തരിച്ചു. 62 ടെസ്റ്റ് മത്സരങ്ങളിൽ ഓസ്ട്രേലിയക്കുവേണ്ടി കളിച്ചിട്ടുണ്ട്. 10 സെഞ്ച്വറികളും 27 അർദ്ധ സെഞ്ച്വറികളും അടക്കം 4,869 റൺസ് നേടിയിട്ടുണ്ട്. ടെസ്റ്റിൽ 71 വിക്കറ്റുകളും വീഴ്ത്തി. 39 ടെസ്റ്റ് മത്സരങ്ങളിൽ ഓസ്ട്രേലിയൻ ക്യാപ്റ്റനായിരുന്നു. രണ്ട് ഏകദിന മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. (മലയാള മനോരമ)
3. കേരള ഫുട്ബോൾ അസോസിയൻ 2024-25 വർഷത്തെ മികച്ച സീനിയർ പുരുഷ ഫുട്ബോൾ താരമായി ജി സഞ്ജുവിനേയും വനിത താരമായി ആര്യശ്രീയേയും തിരഞ്ഞെടുത്തു. (മലയാളമനോരമ)
4. ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വ ചലച്ചിത്രമേളയുടെ ഭാഗമായി ഡോക്യുമെന്ററി രംഗത്തെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരം സംവിധായകൻ രാകേഷ് ശർമ്മയ്ക്ക്. രണ്ട് ലക്ഷം രൂപയാണ് പുരസ്കാര തുക. ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള ഫൈനൽ സൊലൂഷൻ, ഭൂകമ്പാനന്തര വംശഹത്യയെക്കുറിച്ചുള്ള അഫ്റ്റർ ഷോക്സ്: ദ് റഫ് ഗൈഡ് ടു ഡെമോക്രസി തുടങ്ങിയ ഡോക്യുമെന്ററികളുടെ സംവിധായകനാണ് രാകേഷ് ശർമ്മ. (മലയാളമനോരമ)
5. ഫ്യൂച്ചർ ലൈബ്രറി എന്ന ആശയത്തിലേക്ക് പുസ്തകം രചിക്കാൻ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരനായ സാഹിത്യകാരൻ- അമിതാവ് ഘോഷ്. 2114-ൽ ജീവിച്ചിരിക്കുന്ന വായനക്കാർക്കുവേണ്ടി പുസ്തകം രചിക്കുകയെന്നതാണ് ഈ ലൈബ്രറിയുടെ ലക്ഷ്യം. ഈ ലൈബ്രറിയിലേക്ക് പുസ്തകം എഴുതാൻ തിരഞ്ഞെടുക്കപ്പെട്ട 12-ാമത്തെ എഴുത്തുകാരനാണ് അമിത് ഘോഷ്. 2014-ൽ കലാകാരിയായ കെയ്റ്റി പറ്റേഴ്സൺ ആണ് ഈ ആശയത്തിന് തുടക്കമിട്ടത്. ഓസ്ലോയിലെ ലൈബ്രറിയിലാണ് പുസ്തകങ്ങളുടെ കൈയെഴുത്ത് പ്രതി സൂക്ഷിക്കുക. 2114-ൽ പുറത്തെടുത്ത് പുസ്തകമാക്കും. (മലയാളമനോരമ)
6. ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ തീവണ്ടി ചെന്നൈയിലെ പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമ്മാണം പൂർത്തിയായി. ഹൈഡ്രജൻ തീവണ്ടിയുടെ പരീക്ഷണ ഓട്ടം നടത്തുന്നത് ഹരിയാനയിലെ സോനിപത്- ജിങ് പാതയിലാണ്. തീവണ്ടിയിലെ ടാങ്കിൽ സംഭരിച്ച ഹൈഡ്രജൻ അന്തരീക്ഷവായുവിലെ ഓക്സിജനുമായി ഫ്യുവൽ സെൽ ഉപയോഗിച്ച് സംയോജിപ്പിച്ച് ഉൽപാദിപ്പിക്കുന്ന വൈദ്യുതി എഞ്ചിനെ ചലിപ്പിക്കും. ഹൈഡ്രജനും ഓക്സിജനും ചേർന്നുണ്ടാകുന്ന ജലം ആണ് പുറന്തള്ളുക. (മാതൃഭൂമി)
ആഗസ്റ്റ് 18
1. ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ- ഗ്യാനേഷ് കുമാർ
2. ലോകസഭ പ്രതിപക്ഷ നേതാവ്- രാഹുൽ ഗാന്ധി
3. പ്രശസ്ത യൂറോളജിസ്റ്റ് ഡോ ജി വേണുഗോപാൽ അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ആദ്യമായി മരണാനന്തര അവയവദാനത്തിലൂടെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത് വേണുഗോപാലാണ്. (മലയാള മനോരമ)
4. സംരംഭങ്ങൾ ആരംഭിക്കാനുള്ള നടപടിക്രമങ്ങളും അനുമതികളും എളുപ്പത്തിലാക്കാൻ കേരള സർക്കാർ ആരംഭിച്ച പോർട്ടൽ- കെ സ്വിഫ്റ്റ് (കേരള സിംഗിൾ വിൻഡോ ഇന്റർഫേസ് ഫോർ ഫാസ്റ്റ് ആൻഡ് ഇന്റർഫേസ് ഫോർ ഫാസ്റ്റ് ആൻഡ് ട്രാൻസ്പരന്റ് ക്ലിയറൻസ്). 22 വകുപ്പുകളിലായി 120 സേവനങ്ങളാണ് കെ സ്വിഫ്റ്റിൽ സംയോജിപ്പിച്ചിരിക്കുന്നത്. (ദേശാഭിമാനി)
5. ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമിന്റെ ഗോൾ കീപ്പിങ് കോച്ചായി മലയാളിയായ ഫിറോസ് ഷെരീഫിനെ നിയമിച്ചു. (ദേശാഭിമാനി)
6. ജർമ്മൻ കപ്പ് ബയേൺ മ്യൂണിക്കിന്. ഫൈനലിൽ വിഎഫ്ബി സ്റ്റട്ഗർട്ടിനെ തോൽപ്പിച്ചു. ബയേണിന്റെ 11-ാമത് സൂപ്പർ കപ്പ് കിരീടമാണിത്. (മാതൃഭൂമി)
7. സൂപ്പർമാൻ, സൂപ്പർമാൻ രണ്ട് എന്നീ ഹോളിവുഡ് സിനിമകളിലെ വില്ലനായ ജനറൽ സോഡിനെ അവതരിപ്പിച്ച ബ്രിട്ടീഷ് നടൻ ടെൻസ് സ്റ്റാമ്പ് (87) അന്തരിച്ചു. (മാതൃഭൂമി)
ആഗസ്റ്റ് 19
1. കേന്ദ്ര മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെന്റ് (കുറ്റവിചാരണ) നടപടികൾ ആരംഭിക്കാൻ പ്രതിപക്ഷ പാർട്ടികളുടെ ഇന്ത്യാ മുന്നണി നീക്കം ആരംഭിച്ചു. ഹൈക്കോടതി, സുപ്രീംകോടതി ജഡ്ജിമാരെ പുറത്താക്കുന്നതിന് സമാനമായ ഇംപീച്ച്മെന്റ് നടപടയിലൂടെ മാത്രമേ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കാൻ സാധിക്കുകയുള്ളൂ. പാർലമെന്റിന്റെ ഇരുസഭകളിലും ആകെ അംഗങ്ങളുടെ ഭൂരിപക്ഷവും കൂടാതെ സഭകളിൽ ഹാജരാകുകയും വോട്ടു ചെയ്യുകയും ചെയ്യുന്ന അംഗങ്ങളുടെ മൂന്നിൽ രണ്ടിൽ കുറയാത്ത ഭൂരിപരിക്ഷവും ഇംപീച്ച്മെന്റ് പാസാകാൻ ആവശ്യമാണ്. (മലയാളമനോരമ)
2. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിനുള്ള സേർച്ച് കമ്മിറ്റിയുടെ അധ്യക്ഷനായി റിട്ടയേഡ് ജസ്റ്റിസ് സുധാംശു ധൂലിയയെ സുപ്രീംകോടതി നിയമിച്ചു. (മലയാള മനോരമ)
3. തുറമുഖ ഭരണനിർവഹണം, ആധുനികവൽക്കരണം, വ്യാപാരം കാര്യക്ഷമമാക്കുക എന്നീ ലക്ഷ്യങ്ങളുള്ള ഇന്ത്യൻ തുറമുഖ ബിൽ രാജ്യസഭ പാസാക്കി. 1908-ലെ ഇന്ത്യൻ തുറമുഖ നിയമത്തിന് പകരമായാണ് പുതിയ ബിൽ കൊണ്ടുവന്നത്. കഴിഞ്ഞ ദിവസം ബിൽ ലോകസഭയും പാസാക്കിയിരുന്നു. കേന്ദ്ര സർക്കാരും തീരദേശമുള്ള സംസ്ഥാനങ്ങളും തമ്മിലുള്ള ഏകോപനത്തിന് മാരിടൈം സ്റ്റേറ്റ് ഡെവലപ്മെന്റ് കൗൺസിൽ രൂപീകരിക്കാൻ ബിൽ ശിപാർശ ചെയ്യുന്നു. (മലയാള മനോരമ)
4. ചലച്ചിത്ര സംവിധായകൻ നിസാർ (65) അന്തരിച്ചു. (മലയാളമനോരമ)
5. സ്വാമി ശാശ്വതീകാനനന്ദ സാംസ്കാരിക കേന്ദ്രം ഏർപ്പെടുത്തിയ പ്രഥമ ശ്രീനാരായണഗുര സാഹോദര്യ പുരസ്കാരം (ഒരു ലക്ഷം രൂപ) കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർക്ക്. (മലയാള മനോരമ)
6. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി) അധിഷ്ഠിത പഞ്ചായത്ത് എന്ന ബഹുമതി കാട്ടാക്കട പഞ്ചായത്തിന് (തിരുവനന്തപുരം)
7. 2025 ആഗസ്റ്റ് 18-ന് ത്രിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ചൈനീസ് വിദേശകാര്യമന്ത്രി- വാങ് യി. മൂന്ന് വർഷത്തിനുശേഷമാണ് ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യ സന്ദർശിക്കുന്നത്. (ദേശാഭിമാനി)
8. ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് മലയാളിയായ ട്രിപ്പിൾ ജമ്പ് താരം എൻ വി ഷീനയെ വിലക്ക്. (ദേശാഭിമാനി)
9. രാജ്യാന്തര റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസി സ്ഥാപനമായ നൈറ്റ്ഫ്രാങ്കിന്റെ പ്രൈം ഗ്ലോബൽ സിറ്റീസ് ഇൻഡെക്സിൽ ഭവനവില വർധനയിൽ ലോകത്തിലെ പ്രധാന നഗരങ്ങളിൽ നാലാം സ്ഥാനം ബംഗളുരുവിന്. ദക്ഷിണ കൊറിയയിലെ സിയോൾ, ജപ്പാനിലെ ടോക്യോ, യുഎഇയിലെ ദുബായ് എന്നീ നഗരങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. ബംഗളുരുവിൽ ഏപ്രിൽ മുതൽ ജൂൺ വരെ ഭവനവിലയിൽ 10.2 ശതമാനം വർദ്ധനവ് ഉണ്ടായി. (മാതൃഭൂമി)
10. ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിൽ വെബ്സീരീസ് വിഭാഗത്തിൽ നിമിഷ സജയൻ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ഹിതേഷ് ഭട്ടായ സംവിധാനം ചെയ്ത ഡബ്ബ കാർട്ടൽ എന്ന ക്രൈം ഡ്രാമ ഹിന്ദി വെബ്സീരീസിലെ പ്രകടനത്തിനാണ് പുരസ്കാരം. (കേരളകൗമുദി)
ആഗസ്റ്റ് 20
1. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായി സി പി രാധാകൃഷ്ണനും പ്രതിപക്ഷ പാർട്ടികളുടെ സ്ഥാനാർത്ഥിയായി മുൻ സുപ്രീംകോടതി ജഡ്ജി ബി സുദർശൻ റെഡ്ഡിയും മത്സരിക്കും. (മലയാളമനോരമ)
2. തപാൽ വകുപ്പിന്റെ രജിസ്ട്രേഡ് പോസ്റ്റിനെ സ്പീഡ് പോസ്റ്റുമായി ലയിപ്പിക്കും. ഒക്ടോബർ 1 മുതൽ ഇത് പ്രാബല്യത്തിൽ വരും. പുതിയ പേര് സ്പീഡ് പോസ്റ്റ് വിത്ത് രജിസ്ട്രേഡ് എന്നാകും. (മലയാള മനോരമ)
3. കേരളത്തിൽ ഒരു നദിക്ക് കുറുകെ നിർമ്മിച്ച ഏറ്റവും നീളംകൂടിയ പാലം- കുമ്പിച്ചൽക്കടവ്, അമ്പൂരി, തിരുവനന്തപുരം. നീളം- 253.4 മീറ്റർ. നെയ്യാർ അണക്കെട്ടിന്റെ നിർമ്മാണത്തെ തുടർന്ന് അഗസ്ത്യമലയുടെ താഴ് വരയിൽ കരിപ്പയാറിന് നടുവിൽ തുരുത്തായി മാറിയ തൊടുമല ഗ്രാമത്തെ പുറംലോകവുമായി ബന്ധപ്പെടുത്തുന്നതാണ് പാലം. (മലയാള മനോരമ)
4. ജയിംസ് ബോണ്ട് സിനിമകളുടെ ലോഗോയായ 007 രൂപകൽപന ചെയ്ത ഗ്രാഫിക് ഡിസൈനർ ജോ കാരഫ് (104) അന്തരിച്ചു. ഗാന്ധി (1982) സിനിമയ്ക്കുവേണ്ടി ബ്രിട്ടനിലെ പോസ്റ്ററുകൾ തയ്യാറാക്കിയതും ജോ ആണ്. (മലയാള മനോരമ)
5. മിസ് ഇന്ത്യ യൂണിവേഴ്സ്- മനിക വിശ്വകർമ. ഈ വർഷം തായ്ലൻഡിൽ നടക്കുന്ന 74-ാമത് മിസ് യൂണിവേഴ്സ് മത്സരത്തിൽ ഇന്ത്യയെ മനിക പ്രതിനിധീകരിക്കും. (മലയാള മനോരമ)
6. 2025 ഏപ്രിൽ- ജൂൺ കാലയളവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മയുള്ള സംസ്ഥാനം- രാജസ്ഥാൻ (8.8 ശതമാനം). ആന്ധ്രാപ്രദേശ് (8.3 ശതമാനം), കേരളം (8.1 ശതമാനം) എന്നീ സംസ്ഥാനങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഇന്ത്യയിലെ ആകെ തൊഴിലില്ലായ്മ നിരക്ക് 5.4 ശതമാനം. (മലയാള മനോരമ)
7. ദേശീയ കായിക ഭരണ ബിൽ രാഷ്ട്രപതി ഒപ്പിട്ടു. (ദേശാഭിമാനി)
8. ഹിന്ദി നടൻ അച്യുത് പോട്ദാർ അന്തരിച്ചു. ത്രീഇഡിയ്റ്റ്സ്, അർധ്സത്യ, യേ ദില്ലഗി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. (ദേശാഭിമാനി)
9. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്
10. ഐഎസ്ആർഒ 75,000 കിലോഗ്രാം പേലോഡ് വഹിക്കാൻ ശേഷിയുള്ള റോക്കറ്റ് നിർമ്മിക്കുന്നു. 40 കെട്ടിടത്തിന്റെ ഉയരമുള്ള റോക്കറ്റാണ് നിർമ്മിക്കുന്നതെന്ന് ചെയർമാൻ വി നാരായണൻ പറഞ്ഞു. (മാതൃഭൂമി)
11. 2027-ൽ സമുദ്രയാൻ ദൗത്യത്തിൽ മത്സ്യ 6000 എന്ന പേടകം പര്യവേഷണം നടത്തുന്ന സ്ഥലം- സെൻട്രൽ ഇന്ത്യാ ഓഷ്യൻ ബെയ്സിൻ. ഇന്ത്യൻ മഹാസമുദ്രത്തിൽ കന്യാകുമാരിക്ക് 2700 കിലോമീറ്റർ തെക്ക് ഭാഗത്താണ് ഈ സ്ഥാനം. കൊബാൾട്ട്, നിക്കൽ, മാംഗനീസ്, കാഡ്മിയം, കോപ്പർ തുടങ്ങിയ ധാതുക്കളുടെ ശേഖരം ഇവിടെയാണ്. മത്സ്യ 6000-ൽ മൂന്ന് പേർക്ക് സഞ്ചരിക്കാം. നീളം 7.1 മീറ്റർ. വ്യാസം- 2.26 മീറ്റർ. 6000 മീറ്റർ ആഴം വരെ സഞ്ചരിക്കും. മൂന്ന് മണിക്കൂർ നേരം കൊണ്ടാണ് ഈ ആഴത്തിലെത്തുന്നത്. ഒരു തവണ 12 മണിക്കൂർ സമുദ്രത്തിനടിയിൽ കഴിയാം. സാങ്കേതിക പ്രശ്നമുണ്ടായാൽ 96 മണിക്കൂർ സുരക്ഷിതമായി കഴിയാം. നിലവിൽ അഞ്ച് രാജ്യങ്ങൾക്കാണ് ഈ സാങ്കേതികവിദ്യയുള്ളത്. (മാതൃഭൂമി)
ആഗസ്റ്റ് 21
1. ഗുരുതര കുറ്റകൃത്യങ്ങളുടെ പേരിൽ പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, സംസ്ഥാന കേന്ദ്ര ഭരണപ്രദേശങ്ങളിലെ മുഖ്യമന്ത്രിമാർ, മന്ത്രിമാർ എന്നിവർ തുടർച്ചയായി 30 ദിവസമെങ്കിലും തടവിൽ കഴിയേണ്ടി വന്നാൽ സ്ഥാനം നഷ്ടമാകുമെന്ന് വ്യവസ്ഥ ചെയ്യുന്ന ബിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 2025 ആഗസ്റ്റ് 20-ന് ലോകസഭയിൽ അവതരിപ്പിച്ചു. ബിൽ സംയുക്ത പാർലമെന്റററി സമിതിയുടെ (ജെപിസി) പരിഗണനയ്ക്ക് വിട്ടു. 21 ലോകസഭാംഗങ്ങളും 10 രാജ്യസഭാംഗങ്ങളുമാണ് ജെപിസിയിൽ ഉള്ളത്. പ്രധാനമന്ത്രിയുടേയും കേന്ദ്രമന്ത്രിമാരുടേയും നിയമനം, കാലാവധി എന്നീ വ്യവസ്ഥകളെക്കുറിച്ച് പ്രതിപാദിക്കുന്ന 75-ാം അനുച്ഛേദം, മുഖ്യമന്ത്രിമാരുടേയും മന്ത്രിമാരുടേയും നിയമനം, കാലാവധി എന്നീ വ്യവസ്ഥകളെക്കുറിച്ച് പ്രതിപാദിക്കുന്ന 164-ാം അനുച്ഛേദം എന്നിവ ഭേദഗതി ചെയ്യുന്ന 130-ാം ഭരണഘടനാ ഭേദഗതി ബില്ലാണ് കേന്ദ്രം അവതരിപ്പിച്ചത്.(മലയാളമനോരമ, ദേശാഭിമാനി)
2. ഇന്ത്യയിൽ ഓൺലൈൻ മണി ഗെയിമുകൾ പൂർണമായും നിരോധിക്കുന്ന ബിൽ ലോകസഭ 2025 ആഗസ്റ്റ് 20-ന് പാസാക്കി. (മലയാളമനോരമ)
3. കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി- കിരൺ റിജിജു
4. റെയിൽവേ സഹമന്ത്രി- രവ്നീത് സിങ് ബിട്ടു
5. ബാംഗ്ലൂർ സിറ്റി സർവകലാശാലയ്ക്ക് മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിങ്ങിന്റെ പേര് നൽകാൻ കർണാടക സർക്കാർ തീരുമാനിച്ചു. (മലയാള മനോരമ)
6. അബുദാബി ശക്തി തിയേറ്റേഴ്സ് ഏർപ്പെടുത്തിയ അബുദാബി ശക്തി-ടി കെ രാമകൃഷ്ണൻ പുരസ്കാരം ഡോ എ കെ നമ്പ്യാർക്ക് ലഭിച്ചു. 50,000 രൂപയാണ് പുരസ്കാരം. (മലയാള മനോരമ)
7. കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന രാജ്യാന്താര ഷോർട്ട് ഫിലിം മേളയിലെ ഉദ്ഘാടന ചിത്രം- ഗ്രൗണ്ട് സീറോ. വിവിധ പലസ്തീൻ സംവിധായകർ ചേർന്നാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. (മലയാളമനോരമ)
8. അഗ്നി 5 മിസൈൽ ഇന്ത്യ വീണ്ടും വിജയകരമായി പരീക്ഷിച്ചു. 5000 കിലോമീറ്റർ ആക്രമണപരിധിയുള്ള അഗ്നി 5 ഒഡീഷയിലെ ചന്ദിപ്പൂരിലെ സംയോജിത പരീക്ഷണ റേഞ്ചിലാണ് പരീക്ഷിച്ചത്. ആണവായുധം വഹിക്കാനുള്ള ശേഷിയുണ്ട്. (മലയാളമനോരമ)
9. ഇംഗ്ലണ്ടിലെ ലിവർപൂളിൽ നടക്കുന്ന ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിലേക്കുള്ള ഇന്ത്യൻ വനിതാ ബോക്സിങ് ടീമിന്റെ പരിശീലകനായി മലയാളിയായ ഡോ ഡി ചന്ദ്രലാലിനെ തിരഞ്ഞെടുത്തു. ദ്രോണാചാര്യ പുരസ്കാര ജേതാവാണ് ഡി ചന്ദ്രലാൽ. (മലയാളമനോരമ)
10. സൈക്കി എന്ന ഛിന്നഗ്രഹത്തെ പഠിക്കുന്നതിനുള്ള നാസയുടെ പര്യവേഷണ ദൗത്യം- സൈക്കി. 2029-ൽ സൈക്കി സൈക്കിയിലെത്തും. (മാതൃഭൂമി)
11. ഡെൻമാർക്കിൽ വായന ജനപ്രിയമാക്കുന്നതിനായി പുസ്തകങ്ങൾക്കുള്ള വിൽപ്പന നികുതി എടുത്തുകളയുന്നു. നിലവിൽ 25 ശതമാനമാണ് ഡെൻമാർക്കിലെ പുസ്തകനികുതി. (മാതൃഭൂമി)
12. ഇംഗ്ലീഷ് ഫുട്ബോളിലെ മികച്ച താരത്തിനുള്ള പ്രൊഫഷണൽ ഫുട്ബോളേഴ്സ് അസോസിയേഷന്റെ പുരസ്കാരം ലിവർപൂൾ താരമായ മുഹമ്മദ് സലയ്ക്ക്. മികച്ച യുവതാരമായി ആസ്റ്റൺവില്ലയുടെ മോർഗൻ റേജേഴ്സ് തിരഞ്ഞെടുക്കപ്പെട്ടു. (മാതൃഭൂമി)
ആഗസ്റ്റ് 22
1. പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു. (മലയാളമനോരമ)
2. 1961-ലെ ആദായ നികുതി നിയമത്തിന് പകരമുള്ള പുതിയ ആദായ നികുതി ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു. ബിൽ 2026 ഏപ്രിൽ 1-ന് നിലവിൽവരും. പുതിയ നിയമ പ്രകാരം സാമ്പത്തിക വർഷം, അസസ്മെന്റ് വർഷം, പ്രീവിയസ് ഇയർ എന്നീ പ്രയോഗങ്ങൾക്ക് പകരം നികുതി വർഷം എന്ന ഒറ്റപ്രയോം മാത്രമേയുള്ളൂ. നിലവിലെ ആദായ നികുതി ബില്ലിൽ 5.12 ലക്ഷം വാക്കുകൾ ഉണ്ട്. പുതിയ ബില്ലിൽ അത് 2.6 ലക്ഷമാക്കി കുറച്ചു. 47 അധ്യായങ്ങൾ 23 ആയി കുറഞ്ഞു. വകുപ്പുകളിൽ 819-ൽനിന്നും 536 ആയി കുറച്ചു. 39 പട്ടികകളും 40 ഫോർമുലകളും ഉൾപ്പെടുത്തി. 1961-ലെ നിയമത്തേക്കാൾ പുതിയ നിയമത്തിലെ ഭാഷ കൂടുതൽ ലളിതമാക്കുകയും യുക്തിസഹമാക്കുകയും ചെയ്തിട്ടുണ്ട്. (മലയാളമനോരമ)
3. പുരുഷന്മാരുടെ 400 മീറ്റർ ഓട്ടമത്സരത്തിൽ പുതിയ ദേശീയ റെക്കോർഡ് തമിഴ്നാടിന്റെ ടി കെ വിശാൽ സ്ഥാപിച്ചു. സമയം- 45.12 സെക്കന്റ് (മലയാളമനോരമ)
4. കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ ജിതേന്ദ്ര സിങ്
5. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് വരണാധികാരി- പി സി മോദി (രാജ്യസഭ സെക്രട്ടറി ജനറൽ)
6. സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടുന്ന ആദ്യ സംസ്ഥാനം- കേരളം (ദേശാഭിമാനി)
7.ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ യാത്ര ദൗത്യമായ ഗഗൻയാനിന്റെ പരീക്ഷണപ്പറക്കൽ ഡിസംബറിൽ നടത്തും. (ദേശാഭിമാനി)
8. ട്രാൻസ്ജൻഡർ വിഭാഗത്തിലുള്ളവർക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഭവന പദ്ധതി- സുഭദ്രം (ദേശാഭിമാനി)
9. ലോകത്തെ ഏറ്റവും മികച്ച ന്യായാധിപനെന്നും ദയാലുവെന്നും പേരുകേട്ട യുഎസ് ജഡ്ജി ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു. കോട്ട് ഇൻ പ്രോവിഡൻസ് എന്ന ടെലിവിഷൻ പരിപാടിയിലൂടെ കോടതിയിലെ കാപ്രിയോയുടെ നടപടികൾ ലോകശ്രദ്ധ ആകർഷിച്ചു. (മാതൃഭൂമി)
ആഗസ്റ്റ് 23
1. സിപിഐ മുൻ ജനറൽ സെക്രട്ടറി എസ് സുധാകർ റെഡ്ഡി (83) അന്തരിച്ചു. (മലയാളമനോരമ)
2. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് വ്യവസായി സ്വരാജ് പോൾ (94) അന്തരിച്ചു. കപാറോ ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസിന്റെ സ്ഥാപകനാണ് സ്വരാജ് പോൾ. ഉരുക്ക്, എഞ്ചിനീയറിങ് മേഖലയിൽ യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനിയാണ് കപാറോ ഗ്രൂപ്പ്. അംബിക പോൾ ഫൗണ്ടേഷന്റെ സ്ഥാപകനാണ്. 1978-ൽ ബ്രിട്ടീഷ് രാജ്ഞി അദ്ദേഹത്തിന് പ്രഭു പദവി നൽകി. ഹൗസ് ഓഫ് ലോഡ്സിൽ അംഗമായിരുന്നു. ഏഷ്യയിൽനിന്നും ഈ പദവിയിലെത്തിയ ആദ്യ വ്യക്തിയാണ്. 1983-ൽ പത്ഭൂഷൺ ലഭിച്ചു. (മലയാള മനോരമ)
3. ശ്രീലങ്കയുടെ മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗ അറസ്റ്റിൽ. സർക്കാർ പണം ദുരുപയോഗം ചെയ്തുവെന്ന കേസിലാണ് അറസ്റ്റ്. ആറ് തവണ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായിരുന്നു. 2022 ജൂലൈയിൽ പ്രസിഡന്റായി. യുണൈറ്റഡ് നാഷണൽ പാർട്ടി നേതാവാണ്. (മലയാള മനോരമ)
4. ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ് സ്റ്റേഷന്റെ (ബിഎഎസ്) മാതൃക ഐഎസ്ആർഒ പുറത്തിറക്കി. 2028-ൽ ആദ്യ മൊഡ്യൂൾ ഭ്രമണപഥത്തിലെത്തിക്കും. ബിഎഎസ്01 മൊഡ്യൂളിന് 10 ടൺ ഭാരം വരും. ഭൂമിയിൽനിന്നും 450 കിലോമീറ്റർ ഉയരത്തിലാണ് ബിഎഎസ് സ്ഥാപിക്കുന്നത്. നിലവിൽ അഞ്ച് ബഹിരാകാശ ഏജൻസികളുടെ സംയുക്ത സംരംഭമായ അന്താരാഷ്ട്ര ബഹിരാകാശ നിലയവും ചൈനയുടെ ചിയാൻഗോങ് സ്പേസ് സ്റ്റേഷനുമാണുള്ളത്. (മലയാളമനോരമ)
5. രസതന്ത്ര ശാസ്ത്രജ്ഞനും അധ്യാപകനം ശാസ്ത്ര സാഹിത്യകാരനുമായ ഡോ സി ജി രാമചന്ദ്രൻ നായർ (93) അന്തരിച്ചു. (മലയാള മനോരമ)
6. ധനസമ്പാദനം ലക്ഷ്യമിട്ടുള്ള ഓൺലൈൻ മണിഗെയിമുകൾ ഇന്ത്യയിൽ നിരോധിക്കുന്ന ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു. ഇതോടെ ബിൽ നിയമമായി. എന്നാൽ പ്രാബല്യത്തിൽ വന്നിട്ടില്ല. പ്രാബല്യത്തിൽവരുന്ന തിയതി കേന്ദ്ര സർക്കാർ പിന്നീട് വിജ്ഞാപനം ഇറക്കും. ഈ നിയമം അനുസരിച്ച് ഓൺലൈൻ മണി ഗെയിമുകൾ നടത്തുന്നതും പണമിടപാടുകൾക്ക് സൗകര്യം ഒരുക്കുന്ന ധനകാര്യ സ്ഥാപനങ്ങൾക്കും 3 വർഷം വരെ തടവോ ഒരു കോടി രൂപ വരെ പിഴയോ ലഭിക്കും. (മലയാളമനോരമ)
7. ഓസ്ട്രേലിയയുടെ എ ടീമിനെതിരായ അനൗദ്യോഗിക ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ ടീമംഗമായ മലയാളി താരം വി ജെ ജോഷിതയ്ക്ക് അർദ്ധ സെഞ്ച്വറി. ഒമ്പതാമതായ ബാറ്റിങ്ങിനിറങ്ങിയാണ് ജോഷിത അർദ്ധ സെഞ്ച്വറി തികച്ചത്. (മലയാളമനോരമ)
8. ഇന്ത്യൻ വനിത ക്രിക്കറ്റ് താരം ഗൗഹർ സുൽത്താന വിരമിച്ചു. ഇടംകൈ സ്പിന്നറായ സുൽത്താന 50 ഏകദിന മത്സരങ്ങളും 37 ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. (മലയാള മനോരമ)
9. തൊഴിലധിഷ്ഠിത കംപ്യൂട്ടർ വിദ്യാഭ്യാസം നൽകുന്ന സ്മാർട്ട് പദ്ധതി സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കും. വയനാട് ജില്ലയിലാണ് ആദ്യം പദ്ധതി നടപ്പിലാക്കുന്നത്. (ദേശാഭിമാനി)
10. ഏഷ്യൻ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഇളവെനിൽ വാളറവിന് സ്വർണം നേടി. വനിതകളുടെ 100 മീറ്റർ എയർ റൈഫിളിലാണ് നേട്ടം. ഇളവെനിൽ ലോകകപ്പിൽ സ്വർണം നേടിയിട്ടുണ്ട്. (ദേശാഭിമാനി)
ആഗസ്റ്റ് 24
1. അഗസത്യാർകൂടത്തിലെ ആരോഗ്യപ്പച്ച എന്ന സസ്യത്തെ ലോകത്തിന് പരിചയപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്ന കുട്ടിമാത്തൻ കാണി അന്തരിച്ചു. കുട്ടിമാത്തൻ കാണി, മല്ലൻ കാണി, ഈച്ചൻ കാണി എന്നിവരാണ് ആരോഗ്യപ്പച്ചയെ 1987-ൽ പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് പരിചപ്പെടുത്തിയത്. ചാത്തൻ കളഞ്ഞ എന്ന പേരിലാണ് ആരോഗ്യപ്പച്ച കാണിക്കാർ വിളിച്ചിരുന്നത്. ഗവേഷകർ പ്രതിരോധ ശക്തി വർദ്ധിപ്പിച്ച് രക്തത്തിന്റെ അളവ് കൂട്ടാനുള്ള ജീവനി എന്ന ഔഷധം നിർമ്മിച്ചിട്ടുണ്ട്. 2002-ൽ ജൊഹന്നാസ്ബർഗിൽ നടന്ന ലോക ഭൗമ ഉച്ചകോടിയിൽ അഗസ്ത്യാർ കൂടത്തിൽനിന്നും പങ്കെടുത്ത ഏക ആദിവാസി കുട്ടിമാത്തൻ കാണിയാണ്. (മലയാള മനോരമ)
2. പരിസ്ഥിതി സൗഹൃദ ഉൽപ്പാദന രീതിയിലൂടെ റെയിൻഫോറസ്റ്റ് അലയൻസ് സർട്ടിഫിക്കേഷൻ നേടുന്ന കേരളത്തിലെ ആദ്യത്തെ ഗോത്രക്കൂട്ടായ്മ- അതിരപ്പിള്ളി ട്രൈബൽ വാലി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി. അതിരപ്പിള്ളി എന്ന ബ്രാൻഡ് നാമത്തിൽ കാപ്പിയും കുരുമുളകും ഏലവും തേനും, മഞ്ഞളും മറ്റും വിൽക്കുന്നു. (മലയാള മനോരമ)
3. ഇന്ത്യയിലെ യുഎസ് അംബാസഡറായി സെർജിയോ ഗോറിനെ നിയമിച്ചു. (മലയാള മനോരമ)
4. നാല് വ്യത്യസ്ത ഫുട്ബോൾ ക്ലബുകൾക്കായി 100-ൽ അധികം ഗോളുകൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡ് പോർച്ചുഗൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നേടി. സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡ് (450 ഗോളുകൾ), ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് (145) ഇറ്റാലിയൻ ക്ലബ് യുവന്റ്സ് (101), സൗദി ക്ലബ് അൽ നസ്ർ എന്നീ ക്ലബുകൾക്കുവേണ്ടിയാണ് റൊണാൾഡോ ഗോൾ സെഞ്ച്വറികൾ തികച്ചിട്ടുള്ളത്. (മലയാളമനോരമ)
ആഗസ്റ്റ് 25
1. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സംയോജിത വ്യോമ പ്രതിരോധ സംവിധാനം ഒഡീഷയുടെ തീരത്ത് പരീക്ഷിച്ചു. താഴ്ന്ന് പറക്കുന്ന ഡ്രോണുകള്‍ മുതല്‍ വേഗത്തില്‍ പറക്കുന്ന വിമാനങ്ങളും മിസൈലുകളും വരെയുള്ള വിവിധ വ്യോമ ഭീഷണികളെ നിര്‍വീര്യമാക്കാന്‍ ഈ സംവിധാനത്തിന് സാധിക്കും. രൂപകല്പന ചെയ്തത്- ഡിആര്‍ഡിഒ. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് ലബോറട്ടറിയാണ് വികസിപ്പിച്ചത്. (മലയാള മനോരമ)
2. ചൈനയുമായി ഷിപ്കില (ഹിമാചൽപ്രദേശ്), ലിപുലേഖ് (ഉത്തരാഖണ്ഡ്), നാഥുല (സിക്കിം) പാതകളിലൂടെ വ്യാപാരം പുനരാരംഭിക്കാൻ ഇന്ത്യ തീരുമാനിച്ചു. (മലയാള മനോരമ)
3. ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് താരം ചേതേശ്വർ പൂജാര വിരമിച്ചു. 103 മത്സരങ്ങളിൽ ഇന്ത്യയ്ക്കുവേണ്ടി പാഡ് കെട്ടിയ പൂജാര 176 ഇന്നിങ്സുകളിൽനിന്നായി 16,217 പന്തുകൾ നേരിട്ട് 7195 റൺസ് നേടിയിട്ടുണ്ട്. 19 സെഞ്ച്വറികൾ നേടി. ഉയർന്ന സ്കാർ പുറത്താകാതെ 206. (മലയാള മനോരമ)
4. ദേശീയ സുരക്ഷ സഹ ഉപദേഷ്ടാവായി സിആര്‍പിഎഫിന്റേയും ഐടിബിബിയുടേയും മുന്‍ ഡയറക്ടര്‍ ജനറലായ അനീഷ് ദയാല്‍ സിങ്ങിനെ നിയമിച്ചു. (ദേശാഭിമാനി)
5. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നാലാമത്തെ സൈനിക വ്യോമത്താവളം- ലഡാക്കിലെ ന്യോമയില്‍. സമുദ്ര നിരപ്പില്‍നിന്നും 13,700 അടി ഉയരം. ഏറ്റവും ഉയരം കൂടിയതും ലഡാക്കിലാണ്. ദൗലത്ത് ബേഗ് ഓള്‍ഡി എന്ന സൈനിക വ്യോമതാവളം 16,730 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. (മാതൃഭൂമി)
ആഗസ്റ്റ് 26
1. കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രത്തിന് കീഴിലെ സാഗരിക മറൈൻ റിസർച്ച് അക്വേറിയം സ്ഥിതി ചെയ്യുന്നത്- വിഴിഞ്ഞം. അക്വേറിയത്തിൽ ലെമൺ ഷാർക്കുകൾ (നാരങ്ങാ സ്രാവുകൾ) പ്രദർശനത്തിന് എത്തിച്ചു. (മലയാള മനോരമ)
2. പുതിയ ആദായ നികുതി നിയമം നിലവിൽ വരുന്ന തിയതി- 2026 ഏപ്രിൽ 1. ഈ വർഷം ഡിസംബറിൽ വിജ്ഞാപനം പുറത്തിറങ്ങും. (മലയാള മനോരമ)
3. റിലയൻസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഗുജറാത്തിലെ ജാംനഗറിൽ പ്രവർത്തിക്കുന്ന വനതാര വന്യജീവി സങ്കേതത്തിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ സുപ്രീംകോടതി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവൻ- സുപ്രീംകോടതി മുൻ ജഡ്ജി ജസ്തി ചെലമേശ്വർ (മലയാള മനോരമ)
4. ആറുപതിറ്റാണ്ട് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായിരുന്ന മിഗ് 21 യുദ്ധവിമാനങ്ങളെ പിൻവലിക്കുന്നു. ഈ വർഷം സെപ്തംബർ 26-ന് യാത്രയയപ്പ് നൽകും. ഇന്ത്യ സ്വന്തമാക്കിയ ആദ്യ സൂപ്പർ സോണിക് വിമാനമായിരുന്നു മിഗ് 21. ഇവ 1963-ലാണ് സേനയുടെ ഭാഗമാകുന്നത്. 1965-ലെ ഇന്ത്യ-പാക് യുദ്ധത്തിലും 1971-ലെ ബംഗ്ലാദേശ് യുദ്ധത്തിലും 1999-ലെ കാർഗിൽ യുദ്ധത്തിലും പങ്കെടുത്തു. മിഗിന് പകരം തേജസ് യുദ്ധവിമാനങ്ങൾ വ്യോമസേനയുടെ ഭാഗമാകും. (മലയാള മനോരമ)
5. 2025 ആഗസ്റ്റിൽ ഇന്ത്യ സന്ദർശിച്ച ഫിജി പ്രസിഡന്റ്- സിതിവെനി റബൂക്ക (മലയാള മനോരമ)
6. കാഫ നേഷൻസ് കപ്പ് ഫുട്ബോൾ വേദി- താജിക്കിസ്ഥാൻ. ആഷിഖ് കുരുണിയൻ, എം എസ് ജിതിൻ, മുഹമ്മദ് ഉവൈസ് എന്നീ മലയാളികൾ ഇന്ത്യൻ ടീമിൽ ഇടം നേടി. (മലയാള മനോരമ)
7. കജികി ചുഴലിക്കാറ്റ് വീശിയ രാജ്യം- വിയറ്റ്നാം (ദേശാഭിമാനി)
8. മനുഷ്യചർമ്മം ലാബിൽ കൃത്രിമമായി വികസിപ്പിച്ച രാജ്യം- ഓസ്ട്രേലിയ. വിഭജനം വഴി പുതിയ കോശങ്ങളെ ഉൽപ്പാദിപ്പിക്കാൻ കഴിവുള്ള സ്റ്റംസെല്ലുകൾ മനുഷ്യശരീരത്തിൽനിന്നും ശേഖരിച്ചാണ് ക്വീൻസ് ലാൻഡ് സർവകലാശാലയിലെ ഗവേഷകർ കൃത്രിമ ചർമ്മം വികസിപ്പിച്ചത്. (മാതൃഭൂമി)
9. ലോകത്തിലെ ജിറാഫുകൾ എല്ലാം നാല് സ്പീഷീസുകളിൽ ഉൾപ്പെടുന്നവയാണെന്ന് ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ കണ്ടെത്തി. ജിറാഫുകൾ എല്ലാം ജിറാഫാ കാമലോപർഡാലിസ് എന്ന ഒറ്റ സ്പീഷിസിൽ ഉൾപ്പെടുന്നുവെന്നാണ് ഇതുവരെ കരുതിയിരുന്നത്. എന്നാൽ ജിറാഫുകളുടെ ജനിതക ഡേറ്റ വിശകലനം ഇത് തെറ്റാണെന്ന് തെളിയിച്ചു. ജിറാഫാ ടിപ്പൾസ്കിർച്ചി, ജിറാഫാ റെറ്റികുലാറ്റ, ജിറാഫാ ജിറാഫാ, ജിറാഫാ കാമലോപർഡാലിസ് എന്നീ നാല് സ്പീഷുകൾ ഉണ്ടെന്നാണ് പുതിയ കണ്ടെത്തൽ. (മാതൃഭൂമി)
10. കോമൺവെൽത്ത് ചാമ്പ്യൻഷിപ്പ് ഭാരാദ്വഹനത്തിൽ മീരാബായ് ചാനുവിന് സ്വർണം. 48 കിലോഗ്രാം വിഭാഗത്തിൽ റെക്കോർഡോടെ ചാനു സ്വർണം നേടി. ആകെ 193 കിലോഗ്രാം ഭാരം ഉയർത്തി. (മാതൃഭൂമി)
11. ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറിയേറ്റിന്റെ മിലിട്ടറി ഉപദേശകനായി കരസേന മുൻ വൈസ് ചീഫ് ലഫ്റ്റനന്റ് ജനറൽ എൻ എസ് രാജാ സുബ്രമണിയെ നിയമിച്ചു. (മാതൃഭൂമി)
ആഗസ്റ്റ് 27
1. കിടപ്പുരോഗികൾ, മാനസി-ശാരീരിക വെല്ലുവിളി നേരിടുന്നവർ, ഗുരുതര രോഗമുള്ളവർ എന്നിവരെ പരിചരിക്കുന്നവർക്കുള്ള പ്രതിമാസ ധനസഹായ പദ്ധതി- ആശ്വാസ കിരണം
2. ഇന്ത്യയിൽ പിറന്ന സ്നൂക്കർ എന്ന കായിക വിനോദത്തിന് 150 വയസ്സ്. 1875-ൽ ബ്രിട്ടീഷുകാരാണ് ഈ വിനോദം വികസിപ്പിച്ചത്. ബില്ല്യാർഡ്സിന് സമാനമായ സ്നൂക്കറിന്റെ നിയമങ്ങൾ വികസിപ്പിച്ചത് ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥനായ സർ നെവിൽ ഫ്രാൻസിസ് ചേംബർലൈൻ. (മലയാളമനോരമ)
3. സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്ഐആർ) എതിർക്കുന്ന പ്രമേയം ഝാർഖണ്ഡ് നിയമസഭ പാസാക്കി. (മലയാള മനോരമ)
4. ഇറാനുമായി നയതന്ത്ര ബന്ധം ഓസ്ട്രേലിയ ഉപേക്ഷിച്ചു. ഓസ്ട്രേലിയയിൽ നടന്ന 2 ജൂതവിരുദ്ധ ആക്രമണങ്ങൾക്ക് പിന്നിൽ ഇറാനാണെന്ന് ഓസ്ട്രേലിയ ആരോപിച്ചു. ഇറാന്റെ അംബാസിഡറോട് രാജ്യം വിടാൻ ആവശ്യപ്പെട്ടു. രണ്ടാം ലോകയുദ്ധത്തിനുശേഷം ആദ്യമായിട്ടാണ് ഓസ്ട്രേലിയ മറ്റൊരു രാജ്യത്തിന്റെ അംബാസിഡറെ പുറത്താക്കുന്നത്. അടുത്ത മാസം യുഎൻ സമ്മേളനത്തിൽ പാലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിക്കുമെന്ന് ഓസ്ട്രേലിയ നേരത്തെ പ്രഖ്യാപിച്ചിരുന്നു. (മലയാളമനോരമ)
5. നാവികസേനയുടെ ഐഎൻഎസ് ഉദയഗിരി, ഐഎൻഎസ് ഹിമഗിരി എന്നീ യുദ്ധ കപ്പലുകളെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് കമ്മീഷൻ ചെയ്തു. (മലയാളമനോരമ)
6. പത്തടി ഉയരവും ഇന്നത്തെ ഗൊറില്ലയുടെ ഇരട്ടി ഭാരവും ഉണ്ടായിരുന്ന ആള്ക്കുരങ്ങള് ചൈനയില്‍ ജീവിച്ചിരുന്നുവെന്നും അവയ്ക്ക് വംശനാശം സംഭവിച്ചുവെന്നും ജര്‍മ്മന്‍-ഡച്ച് ഗവേഷകനായ ജി എച്ച് ആറ്# വോന്‍ കോനിഗ്സ്വാല്ഡ് കണ്ടെത്തി. ജൈജാന്റോപിത്തേക്കസ് എന്നാണ് ഇവയ്ക്ക് നല്‍കിയിരിക്കുന്ന പേര്. തെക്കന്‍ ചൈനയിലെ ഗുഹകളില്‍നിന്നും ഇവയുടെ പല്ലുകളും താടിയെല്ലുകളും കണ്ടെത്തി. വിയറ്റ്നാമുമായി അതിര്‍ത്തി പങ്കിടുന്ന തെക്കന്‍ ചൈനയിലെ ഗ്വാംഗ്സി മേഖലയിലാണ് ഇവ ജീവിച്ചിരുന്നത്. ഏകദേശം 2.15 വര്‍ഷം മുമ്പാണ് ജീവിച്ചിരുന്നത്. കാലാവസ്ഥാ വ്യതിയാനം അവയുടെ നാശത്തിന് കാരണമായി. (മലയാള മനോരമ)
7. മുൻ വിംബിൾഡൺ ചാമ്പ്യയായ പെട്ര ക്വിറ്റോവ വിരമിച്ചു. യുഎസ് ഓപ്പൺ ആദ്യ റൗണ്ടിൽ പുറത്തായതിന് പിന്നാലെയാണ് വിരമിച്ചത്. രണ്ട് വർഷത്തെ ഇടവേളയ്ക്കുശേഷം യുഎസ് ഓപ്പണിൽ മത്സരിക്കാനെത്തിയ മുൻ ചാംപ്യയായ വീനസ് വില്ല്യംസ് ആദ്യ റൗണ്ടിൽ ചെക് റിപ്പബ്ലിക് താരം കരോലിന മുച്ചോവയോട് പരാജയപ്പെട്ടു. (മലയാള മനോരമ)
8. ഫിഡെ ചെസ് ലോകകപ്പ് ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 27 വരെ ഗോവയില്‍ നടക്കും. (മലയാളമനോരമ)
9. അതിഥി തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്നതിനുള്ള സാക്ഷരതാ മിഷന്റെ പദ്ധതി- ചങ്ങാതി
10. ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന വ്യോമ പ്രതിരോധ സംവിധാനം- സുദർശൻ ചക്ര (മാതൃഭൂമി)
11. മസ്തിഷ്ക മരണം സംഭവിച്ച മനുഷ്യനിൽ ജനിതക മാറ്റം വരുത്തിയ പന്നിയുടെ ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയിച്ചു. ചൈനയിലാണ് ശസ്ത്രക്രിയ നടന്നത്. ഒമ്പത് ദിവസം ഈ ശ്വാസകോശം പ്രവർത്തനക്ഷമമായിരുന്നു. മറ്റൊരു ജീവി വർഗത്തിന്റെ കോശങ്ങളോ അവയവങ്ങളോ മനുഷ്യനിലേക്ക് മാറ്റിവയ്ക്കുന്നതിനെ സെനോട്രാൻസ്പ്ലാന്റേഷൻ എന്ന് പറയുന്നു. (മാതൃഭൂമി)
12. മുൻ ബ്രിട്ടീഷ് വനിതാ ടെന്നീസ് താരവും മുൻ ലോക ഒന്നാം നമ്പർ താരവുമായ ഫ്ളോറൻസ് ആഞ്ജല മാർഗരറ്റ് മോർട്ടിമർ (93) അന്തരിച്ചു. വിംബിൾഡൺ (1961), ഓസ്ട്രേലിയൻ ഓപ്പൺ (1958), ഫ്രഞ്ച് ഓപ്പൺ (1955) ഗ്രാൻഡ്സ്ലാമുകൾ നേടിയിട്ടുണ്ട്. (മാതൃഭൂമി)
ആഗസ്റ്റ് 28
1. അയ്യങ്കാളി ജന്മദിനം- ആഗസ്റ്റ് 28
2. മലയാളിയായ ഡോ ബിജു സംവിധാനം ചെയ്ത പപ്പ ബുക്ക എന്ന സിനിമ ഓസ്കാറിൽ പാപുവ ന്യൂഗിനിയയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 2026-ലെ മികച്ച രാജ്യാന്തര സിനിമയ്ക്കായുള്ള മത്സര വിഭാഗത്തിലാണ് പപ്പ ബുക്കയെ ഉൾപ്പെടുത്തിയിട്ടുള്ളത്. മൂന്ന് തവണ ദേശീയ ചലച്ചത്ര പുരസ്കാരം നേടിയ സംവിധായകനാണ് ഡോ ബിജു. പാപുവ ന്യൂഗിനിയയിലെ ഭാഷയായ ടോക്പിസിനൊപ്പം ഹിന്ദി, ബംഗാളി, ഇംഗ്ലീഷ് ഭാഷകളും ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ഒരു ഇന്ത്യൻ സംവിധായകന്റെ സിനിമ ഔദ്യോഗികമായി മറ്റൊരു രാജ്യത്തെ പ്രതിനിധീകരിച്ച് ഓസ്കാറിൽ മത്സര വിഭാഗത്തിൽ എത്തുന്നത് ഇതാദ്യമായിട്ടാണ്. പാപുവ ന്യൂഗിനിയയുടെ ചരിത്രത്തിലെ ആദ്യ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയാണിത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ പപ്പ ബുക്കയെ അവതരിപ്പിക്കുന്നത് പാപുവ ന്യൂഗിനിയയിലെ ഗ്രോതവംശജനായ എണ്പത്തിയഞ്ചുകാരന് സിനെ ബോബോറോ ആണ്. സംഗീതം നല്‍കിയിരിക്കുന്നത് മൂന്ന് തവണ ഗ്രാമി പുരസ്കാരം നേടിയ റിക്കി കേജ് ആണ്. (മലയാള മനോരമ, ദേശാഭിമാനി)
3. എഡിജിപി മഹിപാൽ യാദവ് (60) അന്തരിച്ചു. (മലയാള മനോരമ)
4. ഡിജിറ്റൽ മാധ്യമങ്ങളിലൂടെ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ കേരള ടൂറിസം വകുപ്പ് നടത്തിയ പരിശ്രമങ്ങൾക്ക് പസിഫിക് ഏഷ്യ ട്രാവൽ അസോസിയേഷന്റെ (പാറ്റ) 2025-ലെ ഗോൾ അവാർഡ് ലഭിച്ചു. (മലയാള മനോരമ)
5. വഴിയോരക്കച്ചവടക്കാർക്കായി 2020-ൽ ആരംഭിച്ച വായ്പാപദ്ധതിയായ പിഎം സ്വനിധി 2030 വരെ നീട്ടാൻ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. (മലയാള മനോരമ)
6. സംയുക്ത സേനാ മേധാവി- ജനറല്‍ അനില്‍ ചൗഹാന്
7. വ്യോമസേനാ ചീഫ് മാർഷൽ എ പി സിങ്
8. പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിപുൽ എം പഞ്ചോളിയെയും ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആലോക് ആരാധെയെയും സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചു. കൊളീജിയത്തിന്റെ ശിപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചതോടെ ഇവരെ നിയമിച്ച് രാഷ്ട്രപതി വിജ്ഞാപനം ഇറക്കി. ഇതോടെ സുപ്രീംകോടതിയിൽ പൂർണ അംഗബലമായി. സുപ്രീംകോടതിയിലെ അനുവദനീയ അംഗബലം 34 ആണ്. (മലയാളമനോരമ)
9. കേരള സംസ്ഥാന വയോജന കമ്മീഷന്റെ ചെയര്‍പേഴ്സണായി കെ സോമപ്രസാദിനെ നിയമിച്ചു. ഇഎം രാധ, അമരവിള രാമകൃഷ്ണന്, കെഎന്‍കെ നമ്പൂതിരി, പ്രൊഫ ലോപ്പസ് മാത്യു എന്നിവരെ അംഗങ്ങളായും നിയമിച്ചു. ചെയര്‍പേഴ്സണിന്റേയും അംഗങ്ങളുടേയും കാലാവധി 3 വര്‍ഷമാണ്. ആസ്ഥാനം- തിരുവനന്തപുരം. (മലയാള മനോരമ)
10. സ്പിന്നർ ആർ അശ്വിൻ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) നിന്നും വിരമിച്ചു. ചെന്നൈ സൂപ്പർ കിങ്സ് താരമായിരുന്നു. 221 ഐപിഎൽ മത്സരങ്ങളിൽനിന്നും 187 വിക്കറ്റുകൾ നേടി. രണ്ട് തവണ ഐപിഎൽ കിരീടവും നേടിയിട്ടുണ്ട്. രാജസ്ഥാൻ റോയൽസിനുവേണ്ടിയും അശ്വിൻ കളിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഡിസംബറിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്നും അശ്വിൻ വിരമിച്ചിരുന്നു. (മലയാള മനോരമ)
11. ന്യൂനപക്ഷ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ടുള്ള കേന്ദ്ര സർക്കാരിന്റെ മത്സ്യശക്തി പദ്ധതി തിരുവനന്തപുരം ജില്ലയിൽ നടപ്പിലാക്കും. പ്രധാനമന്ത്രി വിരാസത് കാ സംവർധൻ (പിഎം വികാസ്) സ്കീമിന് കീഴിലുള്ള ഈ പദ്ധതി നടപ്പിലാക്കുന്നത് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ വിഴിഞ്ഞം പ്രാദേശിക കേന്ദ്രമാണ്. (മലയാള മനോരമ)
12. 17-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയില്‍ മികച്ച ലോങ് ഡോക്യുമെന്ററിക്കുള്ള പുരസ്കാരം ഗിരിധരന് എം കെ പി സംവിധാനം ചെയ്ത ദളിത് സുബ്ബയ്യയ്ക്ക് ലഭിച്ചു. (ദേശാഭിമാനി)
13. ലോകത്തിലെ ഏറ്റവും വലുതും കരുത്തേറിയതുമായ റോക്കറ്റായ സ്റ്റാര്‍ഷിപ്പിന്റെ പത്താം പരീക്ഷണം വിജയം. ഇലോണ്‍ മസ്കിന്റെ സ്പെയ്സ് എക്സ് കമ്പനിയാണ് സ്റ്റാര്‍ഷിപ്പ് വികസിപ്പിക്കുന്നത്. എട്ട് ഡമ്മി റോക്കറ്റുകളെ യന്ത്രക്കൈ ഉപയോഗിച്ചാണ് ഭ്രമണ പഥത്തിലേക്ക് വിക്ഷേപിച്ചത്. വിക്ഷേപണശേഷം റോക്കറ്റിനെ മെക്സിക്കന്‍ ഉള്‍ക്കടലില്‍ ഇറക്കി. 123 മീറ്റര്‍ ഉയരമുള്ള സ്റ്റാര്‍ഷിപ്പ് സ്പെയ്സ് എക്സിന്റെ ചൊവ്വ പര്യവേഷണ യാത്രകളുടെ പ്രധാനഘടകമാണ്. (മാതൃഭൂമി)
ആഗസ്റ്റ് 29
1. ഐഎസ്ആര്‍ഒ തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ കുലശേഖരപ്പട്ടണത്തില് നിര്‍മ്മിക്കുന്ന രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിന്റെ നിര്‍മ്മാണം 2026 ഡിസംബറോടെ പൂര്‍ത്തിയാകും. പ്രതിവര്‍ഷം 25 വിക്ഷേപണങ്ങള്‍ ഇവിടെ നിന്നും നടത്തും. ഇവിടെനിന്നും ഇസ്രോ രൂപകൽപന ചെയ്ത സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (എസ് എസ് എൽ വി) ഉപയോഗിച്ചുള്ള വിക്ഷേപണമാണ് നടത്തുന്നത്. 500 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ ഭൂമിയോടടുത്ത ഭ്രമണപഥത്തിലെത്തിക്കാൻ എസ് എസ് എൽ വിക്ക് സാധിക്കും. എസ് എസ് എൽ വിയുടെ സാങ്കേതിക വിദ്യ ഇസ്രോ സ്വകാര്യ മേഖലയിലെ സംരംഭകർക്ക് കൈമാറിയിരുന്നു. അതിനാൽ സ്വകാര്യ സംരംഭകർ ആകും ഈ വിക്ഷേപണ കേന്ദ്രം ഉപയോഗിക്കുക. വലിയ റോക്കറ്റുകളായ ജിഎസ്എൽവിയും പിഎസ്എൽവിയും ശ്രീഹരിക്കോട്ടയിൽനിന്ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിൽനിന്നും വിക്ഷേപിക്കുന്ന റോക്കറ്റുകൾ ശ്രീലങ്കയ്ക്ക് മുകളിലൂടെ പറക്കുന്നത് ഒഴിവാക്കാൻ അൽപം വഴിമാറിയാണ് ദക്ഷിണ ധ്രുവത്തിന് മുകളിലേക്ക് പറക്കുന്നത്. എന്നാൽ സമുദ്ര തീരത്തുള്ള കുലശേഖര പട്ടണത്തുനിന്നും വിക്ഷേപിക്കുമ്പോൾ വളഞ്ഞ പാത ഒഴിവാക്കി നേരെ ദക്ഷിണ ധ്രുവത്തിന് മുകളിലേക്ക് പറക്കും. ഐഎസ്ആര്‍ഒ ചെയര്മാന്- ഡോ വി നാരായണന്. (മലയാള മനോരമ, മാതൃഭൂമി)
2. ദേശീയ വനിത കമ്മീഷന് അധ്യക്ഷ- വിജയ കിഷോര്‍ രാഹത്കര്‍
3. പിവാല്യു അനലറ്റിക്സ് എന്ന സന്നദ്ധ സംഘടനയുടെ സ്ത്രീസുരക്ഷാ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ സ്ത്രീ സുരക്ഷയില്‍ കേരളം 13-ാം സ്ഥാനത്ത്. (മലയാള മനോരമ)
4. ഇന്ത്യയില്‍ റോബോട്ടിക് ലേസര്‍ തിമിര ശസ്ത്രക്രിയ നടത്തിയ ആദ്യ സര്‍ക്കാര്‍ ആശുപത്രി- കരസേനയുടെ കീഴിലുള്ള ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രി (മലയാള മനോരമ)
5. കേന്ദ്ര പ്രതിരോധ മന്ത്രി- രാജ്നാഥ് സിങ്
6. പ്രധാനമന്ത്രി നരേന്ദ്രമോദി ദ്വിദിന സന്ദര്‍ശനത്തിനായി ജപ്പാനിലെത്തി. (മലയാള മനോരമ)
7. ജപ്പാന് പ്രധാനമന്ത്രി- ഷിഗേറു ഇഷിബ
8. ജപ്പാൻ സർക്കാരിന്റെ ഫോറിൻ മിനിസ്റ്റേഴ്സ് കമൻഡേഷൻ ബഹുമതി മലയാളി ശാസ്ത്രജ്ഞനായ പ്രൊഫ ഡി ശക്തികുമാറിന് ലഭിച്ചു. (മലയാള മനോരമ)
9. ആണവോർജ കമ്മീഷൻ ചെയർമാനം ആണവോർജ വകുപ്പ് സെക്രട്ടറിയുമായ അജിത് കുമാർ മൊഹന്തിയുടെ കാലാവധി ആറുമാസത്തേ നീട്ടി. (മലയാള മനോരമ)
10. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി ദിനേശ് കെ പട്നാക്കിനേയും ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മീഷണറായി ക്രിസ്റ്റഫർ കൂട്ടറെയും നിയമിച്ചു. (മലയാള മനോരമ)
11. കാനഡയിലെ ഇന്ത്യൻ വംശജയായ വിദേശകാര്യമന്ത്രി അനിത ആനന്ദ്
12. കേന്ദ്രത്തിനെതിരെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഭരണഘടനയുടെ 32-ാം വകുപ്പ് പ്രകാരം സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി നല്കാന് കഴിയുമോയെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിനോട് ആരാഞ്ഞു. 32-ാം വകുപ്പ് അനുസരിച്ച് മൗലികാവകാശ ലംഘനത്തിനെതിരെ വ്യക്തികള്‍ക്ക് റിട്ട് ഹര്‍ജിയിലൂടെ സുപ്രീംകോടതിയെ സമീപിക്കാം. സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഭരണഘടനയുടെ 131-ാം വകുപ്പിന്റെ അധികാര പരിധിയില്‍ ഉള്‍പ്പെടുന്നതാണ്.
13. സോളിസിറ്റര്‍ ജനറല്‍- തുഷാര്‍ മേത്ത
14. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആര് ഗവായ്
15. ഡയമണ്ട് ലീഗ് ഫൈനലിലെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് വെള്ളി. സൂറിച്ചില്‍ നടന്ന ഫൈനലില്‍ ചോപ്ര 85.01 മീറ്റര്‍ എറിഞ്ഞു. ജര്‍മ്മനിയുടെ ജൂലിയന്‍ വെബ്ബറിനാണ് (91.51 മീറ്റര്‍) സ്വര്‍ണം. 2022-ല്‍ ഡയമണ്ട് ലീഗില്‍ ചോപ്ര സ്വര്‍ണം നേടിയിരുന്നു. അതിനുശേഷം ഇത് തുടര്‍ച്ചയായി മൂന്നാം തവണയാണ് ചോപ്രയ്ക്ക് വെള്ളി മെഡല്‍ ലഭിക്കുന്നത്. (മലയാള മനോരമ)
16. മരുന്നുകളുടെ ആഗിരണം വേഗത്തിലാക്കി രോഗിയില്‍ ഉടന്‍ ഫലപ്രാപ്തിയുണ്ടാക്കുന്ന ആധുനിക ഡ്രഗ് ഡെലിവറി സംവിധാനമായ ലിപോസോമല്‍ ഗവേഷണത്തിന് മാത്രമായുള്ള ലോകത്തിലെ ഏറ്റവും വലിയ കേന്ദ്രം തൃശൂരിലെ കൊരട്ടിയിലെ കിന്‍ഫ്ര പാര്‍ക്കില്‍ സ്ഥാപിച്ചു. (ദേശാഭിമാനി)
17. കേരളത്തിൽനിന്നും ആദ്യമായി കുരുമുളക് തൈകൾ ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിലേക്ക് കയറ്റുമതി ചെയ്യുന്നു. കരിമുണ്ട, പന്നിയൂർ 1 ഇനങ്ങളാണ് കയറ്റി അയക്കുന്നത്. (ദേശാഭിമാനി)
18. വായു മലിനീകരണം മൂലം ഇന്ത്യക്കാരുടെ ആയുര്‍ദൈര്‍ഘ്യം മൂന്നര വര്‍ഷം വരെ കുറയുന്നതായി ഷിക്കാഗോ സര്‍വകലാശാലയിലെ എനര്‍ജി പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് കണ്ടെത്തി. നിലവില്‍ ഇന്ത്യയിലെ മലിനീകരണതോത് ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ക്ക് എട്ട് മടങ്ങ് കൂടുതലാണ്. (ദേശാഭിമാനി)
ആഗസ്റ്റ് 30
1. സംസ്ഥാനത്തെ മൃഗാശുപത്രികളില്‍ നടപ്പിലാക്കുന്ന ഓണ്‍ലൈന്‍ ചികിത്സാ-സേവന സംവിധാനം- ഇ സമൃദ്ധ (മലയാളമനോരമ)
2. പി അഭിജിത്ത് സംവിധാനം ചെയ്ത ഞാന്‍ രേവതി എന്ന ഡോക്യുമെന്ററി വാന്‍കൂവര്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എഴുത്തുകാരിയും ആക്ടിവിസ്റ്റും അഭിനേതാവുമായ ട്രാന്‍സ് വുമണ്‍ എ രേവതിയുടെ ജീവിതമാണ് ഈ ഡോക്യുമെന്ററിയില്‍ പ്രതിപാദിക്കുന്നത്. (മലയാളമനോരമ)
3. ചന്ദ്രശേഖര്‍ പരിധി: ഒരു നക്ഷത്രം വെള്ളക്കുള്ളനായി മാറാന്‍ കഴിയുന്ന ഭാരപരിധിയാണ് ചന്ദ്രശേഖര്‍ പരിധി. സൂര്യന്റെ ഭാരത്തിലും ഏകദേശം 1.44 മടങ്ങ് ആണ് ചന്ദ്രശേഖര്‍ പരിധി. ചന്ദ്രശേഖര്‍ പരിധിക്ക് താഴെ പിണ്ഡമുള്ള നക്ഷത്രങ്ങള്‍ ബാഹ്യപാളികള്‍ പുറത്തേക്ക് വിട്ടശേഷം അതിന്റെ ഉള്‍ഭാഗം മാത്രമായി ചുരുങ്ങും. ഇന്ത്യന്‍ വംശജനായ ഭൗതിക ശാസ്ത്രജ്ഞനായ സുബ്രഹ്മണ്യം ചന്ദ്രശേഖരാണ് 1930-ല്‍ ഈ പരിധി കണ്ടെത്തിയത്. (മലയാള മനോരമ)
4. ഐഎസ്ആര്‍ഒ നാല് പതിറ്റാണ്ടിനുള്ളില്‍ ചൊവ്വയിലേക്ക് യാത്രികരെ അയക്കുകയും കോളനി സ്ഥാപിക്കുകയും ചെയ്യും. ചന്ദ്രനിലെ ധാതുക്കളും മറ്റ് വിഭവങ്ങളും ഖനനം ചെയ്യുന്നതിനായി 2047-ല്‍ ഇന്ത്യ ചന്ദ്രനില്‍ ഒരു ക്രൂ സ്റ്റേഷനുണ്ടാക്കും. (മലയാള മനോരമ)
5. കാഫ നേഷന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യ 2-1 എന്ന സ്കോറിന് താജിക്കിസ്ഥാനെ പരാജയപ്പെടുത്തി. അന്‍വര്‍ അലി, സന്ദേശ് ജിങ്കാന് എന്നിവരാണ് ഇന്ത്യയുടെ സ്കോറര്‍മാര്‍. പുതിയ പരിശീലകന് ഖാലിദ് ജമീലിന്റെ ആദ്യ മത്സരമാണ്. (മലയാളമനോരമ)
6. ബീഹാറിൽ നടക്കുന്ന ഏഷ്യാ കപ്പ് ഹോക്കിയിൽ ചൈനയെ 4-3ന് ഇന്ത്യ പരാജയപ്പെടുത്തി. ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് ഹാട്രിക് നേടി. ലോക റാങ്കിങ്ങിൽ ഏഴാം സ്ഥാനക്കാരാണ് ഇന്ത്യ. പരിശീലകൻ ക്രെയ്ഗ് ഫുൾട്ടൻ. (മലയാള മനോരമ)
7. സൂറിച്ചില്‍ നടക്കുന്ന ഡയമണ്ട് ലീഗ് ഫൈനലില്‍ പുരുഷ 200 മീറ്റര്‍ ഓട്ടത്തില്‍ യുഎസിന്റെ നോഹ ലൈന്‍സിന് ആറാം കിരീടം. 19.74 സെക്കന്റുകളില്‍ നോഹ 200 മീറ്റര്‍ ഓടിയെത്തി. ട്രാക്ക് ഇനങ്ങളില്‍ കൂടുതല്‍ ഡയമണ്ട് ലീഗ് കിരീടം നേടുന്ന അത്ലറ്റ് എന്ന റെക്കോര്‍ഡ് ലൈന്‍സിന് സ്വന്തമായി. (മലയാളമനോരമ)
8. 2025-26 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദമായ ഏപ്രില്‍- ജൂണ്‍ പാദത്തില്‍ ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചു. (മലയാള മനോരമ)
9. രൂപയുടെ മൂല്യത്തിന് റെക്കോര്‍ഡ് തകര്‍ച്ച. ഒരു ഡോളറിന് 88.19 രൂപയായി. രൂപയുടെ മൂല്യം കുറയുന്നത് മൂലമുണ്ടാകുന്ന വെല്ലുവിളികള്‍: റിസര്‍വ് ബാങ്കിന്റെ കരുതല്‍ ശേഖരത്തില്‍ വലിയ ഇടിവുണ്ടാകും. ഇറക്കുമതി ചെലവ് കൂടും. ക്രൂഡ് ഓയിലിന്റെ 80% ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെ ബാധിക്കും. വളര്‍ച്ചാനിരക്ക് കുറയും. പണപ്പെരുപ്പം വര്‍ദ്ധിക്കും. ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില ഉയരും. (മലയാള മനോരമ)
10. തായ്ലന്ഡ് പ്രധാനമന്ത്രി സ്ഥാനത്തുനിന്നും പയേതുങ്താന് ഷിനവത്രയെ (38) ഭരണഘടനാ കോടതി പുറത്താക്കി. (മലയാളമനോരമ)
11. കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലെ വൈദ്യുതി വകുപ്പിനെ പൂര്‍ണമായും അദാനി ഗ്രൂപ്പ് ഏറ്റെടുത്തു. പുതുച്ചേരിയിലെ ഊര്‍ജമേഖലയിലെ 100 ശതമാനം ഓഹരികളും അദാനി വാങ്ങിയതായി നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചു. വൈദ്യുതി വകുപ്പിന്റെ പേര് അദാനി ഇലക്ട്രിസിറ്റി പുതുച്ചേരി ലിമിറ്റഡ് എന്ന് മാറ്റി. (മലയാള മനോരമ)
12. റിസര്‍വ് ബാങ്ക് മുന്‍ഗവര്‍ണറായ ഉര്‍ജിത് പട്ടേലിനെ അന്താരാഷ്ട്ര നാണയനിധിയുടെ (ഐഎംഎഫ്) എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ആര്‍ബിഐയുടെ 24-ാമത്തെ ഗവര്‍ണറായിരുന്നു പട്ടേല്‍. (ദേശാഭിമാനി)
13. സിയോള്‍ അന്താരാഷ്ട്ര വനിതാ ചലച്ചിത്രോത്സവത്തില്‍ എക്സലന്‍സ് അവാര്‍ഡ് മലയാളിയായ ശിവരഞ്ജിനിക്ക് ലഭിച്ചു. മത്സര വിഭാഗത്തിലെ ഏക ഇന്ത്യന്‍ സിനിമയായിരുന്ന വിക്ടോറിയയുടെ സംവിധായികയാണ് ശിവരഞ്ജിനി. വനിതാ സംവിധായകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി പ്രകാരം കെ എസ് എഫ് ഡി സി നിര്‍മ്മിച്ച ചിത്രമാണ് വിക്ടോറിയ. (ദേശാഭിമാനി)
14. ഹൃദ്രോഗം ബാധിച്ച കുട്ടികള്‍ക്ക് കേരള സര്‍ക്കാര്‍ സൗജന്യ ശസ്ത്രക്രിയ നല്കുന്ന പദ്ധതി- ഹൃദ്യം പദ്ധതി
ആഗസ്റ്റ് 31
1. സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തേയും ജനങ്ങളേയും തമ്മില്‍ ബന്ധിപ്പിക്കാന്‍ സിറ്റിസണ്‍ കണക്ട് സെന്റര്‍ എന്ന പേരില്‍ സംവിധാനം ആരംഭിക്കുന്നു. (മലയാളമനോരമ)
2. ഗുരുദേവന്റെ വിവേകാനന്ദന് എന്നറിയപ്പെട്ട സത്യവ്രത സ്വാമികളുടെ സമാധി ശതാബ്ദി സെപ്തംബര്‍ 2-ന്. 1918-ല്‍ ഗുരുവിനൊപ്പം ശ്രീലങ്ക സന്ദര്‍ശിക്കുമ്പോഴാണ് ഗുരുവില്‍നിന്നും അദ്ദേഹം സന്യാസ നാമം സ്വീകരിച്ചത്. 1923 വരെ ശ്രീലങ്കയില്‍ തങ്ങിയ അദ്ദേഹം തിരിച്ചെ്തതിയശേഷം ആലുവ അദ്വൈതാശ്രമം സെക്രട്ടറിയായി ചുമതലയേറ്റു. 1923-ല്‍ നവജീവന്‍ മാസിക പ്രസിദ്ധീകരിച്ചു. 1924-ല്‍ ആലുവ സര്‍വമത സമ്മേളനത്തില്‍ സ്വാഗത പ്രസംഗം നടത്തി. 1925 സെപ്തംബര്‍ 2-ന് സമാധിയായി. ആനന്ദാശ്രമം സ്ഥാപിച്ചു. (മലയാള മനോരമ)
3. ആലപ്പുഴ പുന്നമടക്കായലില്‍ നടന്ന നെഹ്റു ട്രോഫി വള്ളംകളിയില്‍ കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന് ജേതാക്കളായി. (മലയാള മനോരമ)
4. കേരളത്തിലെ ഏറ്റവും നീളം കൂടിയതും ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും നീളം കൂടിയതുമായ ഇരട്ടതുരങ്കപാത- ആനക്കാംപൊയില്‍ കള്ളാടി- മേപ്പാടി പാത. ദൈര്‍ഘ്യം- 8.11 കിലോമീറ്റര്‍. (മലയാളമനോരമ)
5. ഇസ്രായേലിന്റെ ആക്രമണത്തില്‍ യെമനിലെ ഹൂതികളുടെ പ്രധാനമന്ത്രി അഹ്മദ് അല്‍ റഹാവി കൊല്ലപ്പെട്ടു. (മലയാള മനോരമ)
6. ഈ വര്‍ഷാവസാനം നടക്കുന്ന ക്വാഡ് ഉച്ചകോടിയുടെ വേദി- ഇന്ത്യ. ഓസ്ട്രേലിയ, യുഎസ്, ഇന്ത്യ, ജപ്പാന് എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ക്വാഡ്. (മലയാള മനോരമ)
7. ഇന്റര്‍സ്റ്റെല്ലാര്‍ മേഖലയില്‍നിന്നും സൗരയൂഥത്തിലേക്കെത്തിയ മൂന്നാമത്തെ വസ്തു- അറ്റ്ലസ്. 46 കിലോമീറ്റര്‍ വ്യാസമുണ്ട്. ഭൂമിയുടെ 27 കോടി കിലോമീറ്റര്‍ അകലെക്കൂടി അറ്റ്ലസ് കടന്നുപോകും. (മലയാള മനോരമ)
8. ചൊവ്വയെ ഭ്രമണം ചെയ്യുന്ന നാസ ഉപഗ്രഹം- മാഴ്സ് റീക്കണൈസന്‍സ് ഓര്‍ബിറ്റര്‍ (മലയാള മനോരമ)
9. സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റിയുടെ അധ്യക്ഷന്‍- പി എച്ച് കുര്യന്
10. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍- സഞ്ജയ് മല്‍ഹോത്ര
11. ഐപിഎല്‍ ടീം രാജസ്ഥാന് റോയല്‍സിന്റെ പരിശീലക സ്ഥാനം രാഹുല്‍ ദ്രാവിഡ് ഒഴിഞ്ഞു. (മലയാള മനോരമ)
12. ദക്ഷിണ കൊറിയയിലെ ബുസാന്‍ രാജ്യാന്തര ചലച്ചിത്ര മേളയില്‍ വിഷന്‍ ഏഷ്യ വിഭാഗത്തില്‍ മലയാളിയായ സഞ്ജു സുരേന്ദ്രന് സംവിധാനം ചെയ്ത ഇഫ് ഓണ്‍ എ വിന്റേഴ്സ് നൈറ്റ് (ഖിഡ്കീ ഗാവ്) എന്ന സിനിമ പ്രദര്‍ശിപ്പിക്കും. (മലയാള മനോരമ)
13. മദര്‍ മേരി കംസ് ടു മീ എന്ന അമ്മയോര്‍മ്മ പുസ്തകം എഴുതിയത്- അരുന്ധതി റോയ്. കോട്ടയത്തെ പള്ളിക്കൂടം എന്ന സ്കൂളിന്റെ സ്ഥാപകയും ക്രിസ്ത്യന്‍ പിന്തുടര്ച്ചാവകാശ നിയമപ്രകാരം പിതൃസ്വത്തില് പെണ്മക്കള്ക്കും തുല്യാവകാശമുണ്ടെന്ന സുപ്രീംകോടതി വിധി നേടിയെടുത്തതുമായ മേരി റോയിയെക്കുറിച്ച് മകളും ബുക്കര്‍ പുരസ്കാര ജേതാവുമായ അരുന്ധതി റോയ് എഴുതിയ പുസ്തകമാണിത്. (മലയാള മനോരമ)