
1. അഫ്ഗാനിസ്ഥാനില്‍ ഭൂകമ്പത്തില്‍ 812 പേര് കൊല്ലപ്പെട്ടു. ദുരന്തം കിഴക്കന്‍ നഗരമായ ജലാലാബാദില്‍. 6.0 തീവ്രത രേഖപ്പെടുത്തി. (മലയാള മനോരമ)
2. ശ്രീലങ്കന്‍ പ്രസിഡന്റ്- അനുര കുമാര ദിസനായകെ
3. രാജസ്ഥാനിലെ ജയ്പൂരില്‍ നടന്ന മിസ് ടീന്‍ ഇന്റര്‍നാഷണല്‍ സൗന്ദര്യ മത്സരത്തില്‍ സ്പെയിന്‍കാരിയായ ലൊറേന റൂയിസ് കിരീടം ചൂടി. ഇന്ത്യക്കാരിയായ കാസിയ ലിസ് മേജോ രണ്ടാമതെത്തി. (മലയാള മനോരമ)
4. വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പ് സമ്മാനത്തുകയില്‍ വന്‍വര്‍ദ്ധനവ്. ജേതാക്കള്‍ക്ക് 39.5 കോടി രൂപ ലഭിക്കും. റണ്ണറപ്പിന് 19.7 കോടി രൂപയും ലഭിക്കും. ടൂര്‍ണമെന്റിലെ ആകെ സമ്മാനത്തുകയില്‍ മുന്‍ ലോകകപ്പിനെക്കാള്‍ 297 ശതമാനത്തിന്റെ റെക്കോര്‍ഡ് വര്‍ധനവുണ്ട്. 2022-ലെ ലോകകപ്പില്‍ 35 കോടി രൂപയായിരുന്നു സമ്മാനത്തുക. (മലയാള മനോരമ)
5. ഒരു സീസണിലെ എല്ലാ ഗ്രാന്സ്ലാമുകളിലും ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്ന പ്രായംകൂടിയ താരമെന്ന റെക്കോര്‍ഡ് 38 വയസ്സുകാരനായ ജോക്കോവിച്ച് സ്വന്തമാക്കി. കൂടുതല്‍ വര്‍ഷങ്ങളില്‍ സീസണിലെ എല്ലാ ഗ്രാന്‍ഡ്സ്ലാമുകളിലും ക്വാര്‍ട്ടറിലെത്തിയതിന്റെ റെക്കോര്‍ഡും ജോക്കോവിച്ച് സ്വന്തമാക്കി. ഒമ്പത് തവണ. റോജര്‍ ഫെഡററുടെ റെക്കോര്‍ഡാണ് അദ്ദേഹം മറികടന്നത്. (മലയാളമനോരമ)
6. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ വനിതാ സിംഗിള്‍സില്‍ ജപ്പാന്റെ അകാനെ യമഗുച്ചി മൂന്നാം കിരീടം നേടി. പുരുഷന്മാരുടെ സിംഗിള്‍സില്‍ ചൈനയുടെ ഷി യുഖിക്കിന് കന്നിക്കിരീടം. (മലയാളമനോരമ)
7. 2026-ലെ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് വേദി- ന്യൂഡല്‍ഹി (മലയാള മനോരമ)
8. ഷാങ്ഹായ് സഹകരണ സംഘടന വികസന ബാങ്ക് രൂപീകരിക്കും. ബ്രിക്സിന്റെ ന്യൂ ഡവലപ്മെന്റ് ബാങ്ക്, ഏഷ്യന്‍ ഇന്‍വെസ്റ്റ്മെന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ബാങ്ക് എന്നിവയുടെ മാതൃകയിലാണ് ബാങ്ക് രൂപീകരിക്കുന്നത്. (ദേശാഭിമാനി)
9. ഇന്ന് ലോക നാളികേര ദിനം
10. സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് 115-ാം സ്ഥാനം. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എക്കണോമിക്സ് ആന്‍ഡ് പീസ് തയ്യാറാക്കിയ ഗ്ലോബല്‍ പീസ് ഇന്‍ഡക്സ് 2025-ല്‍ ഒന്നാം സ്ഥാനം ഐസ് ലന്‍ഡിനാണ്. 163 രാജ്യങ്ങളുള്ള പട്ടികയില്‍ ഉക്രെയ്നും റഷ്യയുമാണ് പിന്നില്‍. (ദേശാഭിമാനി)
11. ആര് പ്രഗ്നാനന്ദ ലോക ക്ലാസിക്കല്‍ ചെസ് മത്സര റാങ്കിങ്ങില്‍ നാലാം സ്ഥാനത്ത്. നോര്‍വെയുടെ മാഗ്നസ് കാള്‍സണാണ് ഒന്നാമത്. അര്ജുന് എരിഗെയ്സി അഞ്ചും ഡി ഗുകേഷ് ആറും സ്ഥാനങ്ങളില്‍ ആണ്. വനിതകളില്‍ ഇന്ത്യയുടെ കൊനേരു ഹമ്പി ആറാമതുണ്ട്. ചൈനയുടെ ഹോയു യിഫാനാണ് ഒന്നാമത്. (ദേശാഭിമാനി)