
1. ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളം സ്ഥിതി ചെയ്യുന്ന രാജ്യം- നേപ്പാള്‍
2. 2025 സെപ്തംബറില്‍ ഏത് രാജ്യത്തെ ഭരണാധികാരിക്ക് എതിരെയാണ് ബ്ലോക്ക് എവരിതിങ് എന്ന പേരില്‍ പ്രക്ഷോഭം നടന്നത്- ഫ്രാന്‍സ് (മലയാള മനോരമ)
3. ഫ്രഞ്ച് പ്രസിഡന്റ്- ഇമ്മാനുവേല്‍ മക്രോ
4. കേരളത്തില്‍ നാല് പുതിയ പരാദ കടന്നല് ഇനങ്ങളെ കണ്ടെത്തി. ജനുസ്- ഭാരതഗ്രിയോണ് കേരളാന്സീ. (മലയാള മനോരമ)
5. നാസയുടെ ചൊവ്വയിലെ റോവര്‍ ദൗത്യം- പെഴ്സീവിയറന്‍സ്. ഈ റോവര്‍ ചൊവ്വയിലെ ജസീറോ ഗര്‍ത്തമേഖലയില്‍ സവിശേഷതകളുള്ള ചെയാവ ഫോള്‍സ് എന്ന പാറയില്‍ പ്രാചീന ജീവന്റെ തെളിവുകള്‍ ആയേക്കാവുന്ന അടയാളങ്ങളും ധാതുനിക്ഷേപങ്ങളും കണ്ടെത്തി. ഭൂമിയിലെ ചില പാറകളില്‍ ഇത്തരം സവിശേഷതകള്‍ വരുന്നത് സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനത്താലാണ്. ചൊവ്വയില്‍ മുമ്പ് അത്തരം സൂക്ഷ്മ ജീവികള്‍ ഉണ്ടായിരുന്നുവോയെന്ന അന്വേഷണത്തിലാണ് ശാസ്ത്രലോകം. (മലയാള മനോരമ)
6. ഏഷ്യാകപ്പ് ടി20 ടൂര്‍ണമെന്റില്‍ ഇന്ത്യ-യുഎഇ മത്സരത്തില്‍ യുഎഇയുടെ ടോപ് സ്കോറര്‍ ആയ മലയാളി- അലിഷാന്‍ (കണ്ണൂര്‍ സ്വദേശി). അലിഷാന്‍17 പന്തില്‍ 22 റണ്‍സെടുത്തു. യുഎഇ അണ്ടര്‍ 19 ടീം ക്യാപ്റ്റനായിരുന്നു. ഈ വിഭാഗത്തില്‍ സെഞ്ച്വറി നേടിയ ആദ്യ യുഎഇ താരമാണ് അലിഷാന്‍. യുഎഇ ഉയര്‍ത്തിയ 57 റണ്‍സെന്ന വിജയലക്ഷ്യം ഇന്ത്യ 93 പന്തുകള്‍ ബാക്കി നില്‍ക്കേ ഇന്ത്യ മറികടന്നു. അവശേഷിക്കുന്ന പന്തുകളുടെ അടിസ്ഥാനത്തില്‍ രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും വലിയ വിജയമാണിത്. 2024-ല്‍ ഒമാനെതിരെ ഇംഗ്ലണ്ട് 101 പന്തുകള്‍ ശേഷിക്കെ ജയിച്ചിരുന്നു. (മലയാള മനോരമ)
7. ഖത്തര്‍ പ്രധാനമന്ത്രി- ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് ബിന്‍ ജാസിം അല്‍താനി
8. കേരള മീഡിയ അക്കാദമിയുടെ മാധ്യമോത്സവ വേദി- തിരുവനന്തപുരം
9. ഇന്ത്യയുടെ വിദേശകടത്തില്‍ 10 ശതമാനത്തില്‍ അധികം വര്‍ദ്ധനവ്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 73,000 കോടി ഡോളറായി. വിദേശകടം- ജിഡിപി അനുപാതം 60 അടിസ്ഥാന പോയിന്റ് ഉയര്‍ന്നു. (ദേശാഭിമാനി)
10. ഇന്ത്യയിലെ ആദ്യത്തെ സൂപ്പര്‍ കപ്പാസിറ്റര്‍ മാനുഫാക്ചറിങ് സെന്റര്‍- കെല്‍ട്രോണ്‍, കണ്ണൂര്‍
11. മുന്‍ പ്രധാനമന്ത്രി പി വി നരസിംഹറാവുവിന്റെ പേരിലുള്ള പുരസ്കാരം മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍സിങ്ങിന്. രാജ്യത്തെ സാമ്പത്തിക പരിഷ്കരണത്തിന് നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നത്. (മാതൃഭൂമി)
12. ചെറു ഉപഗ്രഹ വിക്ഷേപണ വാഹനങ്ങള്‍ (എസ് എസ് എല്‍ വി) നിര്‍മ്മിക്കാന്‍ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡുമായി (എച്ച് എ എല്‍) ഐ എസ് ആര് ഒ കരാര്‍ ഒപ്പിട്ടു. (മാതൃഭൂമി)
13. ആഗോള സമ്പന്നരുടെ പട്ടികയില്‍ ടെസ്ല സിഇഒ ഇലോണ്‍ മസ്കിനെ ഒറാക്കിളിന്റെ സഹസ്ഥാപകന്‍ ലാറി എലിസണ്‍ (81) ഒന്നാം സ്ഥാനത്തെത്തി. ഒറ്റദിവസം കൊണ്ട് എലിസണിന്റെ സമ്പത്തില്‍ 10,100 കോടി ഡോളറിന്റെ വര്‍ദ്ധനവ് ഉണ്ടായി. ഒറാക്കിളിന്റെ ഓഹരിയുടെ മൂല്യം വര്‍ദ്ധിച്ചതാണ് കാരണം. എലിസണിന്റെ സമ്പത് 39,300 കോടി ഡോളറായി. മസ്കിന്റേത് 38,500 കോടി ഡോളര്‍. (മാതൃഭൂമി)