
1. മുന്‍ സ്പീക്കറും മുന്‍ കെ പി സി സി പി പി തങ്കച്ചന് (88) അന്തരിച്ചു. (മലയാള മനോരമ)
2. ഇസ്രായേല്‍ ഖത്തറില്‍ ആക്രമണം നടത്തിയ പശ്ചാത്തലത്തില്‍ അറബ്-മുസ്ലിം രാജ്യങ്ങളുടെ ഉച്ചകോടി ദോഹയില്‍ നടക്കും. (മലയാള മനോരമ)
3. യുഎസിലെ വലതുപക്ഷ ആക്ടിവിസ്റ്റും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത അനുയായിയുമായ ചാര്‍ലി കര്ക് (31) വെടിയേറ്റ് മരിച്ചു. കര്‍ക്കിന് മരണാനന്തര ബഹുമതിയായി പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം ട്രംപ് പ്രഖ്യാപിച്ചു. 2012-ല്‍ 18-ാം വയസ്സില്‍ കര്ക് ഷിക്കാഗോയില്‍ സ്ഥാപിച്ച സംഘടനയാണ് ടേണിങ് പോയിന്റ്. (മലയാളമനോരമ)
4. സി അച്യുതമേനോന് ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ കെ വി സുരേന്ദ്രനാഥ് പുരസ്കാരം ഡി വി സിറിള്‍ അര്‍ഹനായി. 10,000 രൂപയാണ് പുരസ്കാരത്തുക. (മലയാള മനോരമ)
5. ആര്‍കെവിവൈ- പിഡിഎംസി സൂക്ഷ്മ ജലസേചന പദ്ധതി: നടപ്പിലാക്കുന്നത്- കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍. ലക്ഷ്യങ്ങള്‍- നൂതന ജലസേചന രീതികള്‍ പ്രോത്സാഹിപ്പിക്കുക, ഉയര്‍ന്ന ഉല്പാദനം ഉറപ്പുവരുത്തുക, ജലത്തിന്റെ ഉപയോഗക്ഷമത വര്‍ദ്ധിപ്പിക്കുക. (മലയാളമനോരമ)
6. 16-ാം ധനകാര്യ കമ്മിഷന് അധ്യക്ഷന്‍- അരവിന്ദ് പനഗരിയ
7. ബോളിവുഡ് നടി ഐശ്വര്യറായിയുടെ പേരും ചിത്രങ്ങളും അനുമതിയില്ലാതെ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വിലക്കി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മോര്‍ഫ്, ഡീപ്ഫെയ്ക്ക് ചിത്രങ്ങളും ഉപയോഗിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. (മലയാള മനോരമ)
8. പരസ്യ കലാകാരനും തിരക്കഥാകൃത്തുമായ എസ് കെ മൂര്‍ത്തി (ശങ്കര്‍ കൃഷ്ണമൂര്‍ത്തി 85) അന്തരിച്ചു. (മലയാള മനോരമ)
9. യുഎസിലെ ബ്രിട്ടീഷ് അംബാസിഡര്‍ പീറ്റര്‍ മന്‍ഡല്‍സനെ ബ്രിട്ടീഷ് പ്രധാനമന്ത്രി കിയ സ്റ്റാമര്‍ പുറത്താക്കി. (മലയാള മനോരമ)
10. ഗ്രാമങ്ങളില്‍ മുറിവുണക്കാന്‍ ഉപയോഗിക്കുന്ന സസ്യമായ മുറികൂടിപ്പച്ചയില്‍ മുറിവുണക്കുന്ന ഘടകം ഏതാണെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. സ്ട്രോ ബലാന്തസ് ആള്‍ട്ടര്‍നേറ്റ എന്ന ശാസ്ത്രനാമമുള്ള മുറികൂടിപ്പച്ചയില്‍ അടങ്ങിയിട്ടുള്ള ആക്ടിയോസിഡ് എന്ന ഘടകമാണ് വേഗത്തില്‍ മുറിവുണക്കുന്നതെന്ന് തിരുവനന്തപുരം പാലോട് ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡനിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. കണ്ടെത്തല്‍ ഉപയോഗിച്ച് മുറിവുണാക്കാനുള്ള പാഡും ഗാര്‍ഡനിലെ സെന്റര്‍ ഓഫ് എക്സലന്‍സ് ഫൈറ്റോ കെമിക്കല്‍ നാനോ ടെക്നോളജിയിലെ ഗവേഷകര്‍ വികസിപ്പിച്ചു. (മലയാള മനോരമ)
11. ചെന്നൈയില്‍നിന്നുള്ള എസ് രോഹിത് കൃഷ്ണ (19) ഇന്ത്യയുടെ 89-ാം ചെസ് ഗ്രാന്‍ഡ് മാസ്റ്ററായി. അല്‍മാട്ടി റീജന്‍ ഓപ്പണ്‍ ക്വാനേവ് കപ്പ് മാസ്റ്റേഴ്സില്‍ നിന്നാണ് അവസാന ഗ്രാന്‍ഡ് മാസ്റ്റര്‍ നോം രോഹിത് നേടിയത്. (മലയാളമനോരമ)
12. ഇന്ത്യയില്‍ ആദ്യമായി പ്രവാസികള്‍ക്കായി ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കുന്നത്- കേരളം. നോര്‍ക്കയാണ് നോര്‍ക്ക കെയര്‍ എന്ന പേരില്‍ ഇന്‍ഷ്വറന്‍സ് ആരംഭിക്കുന്നത്. (മലയാളമനോരമ)
13. ഓണ്‍ലൈന്‍ കോഴ്സുകളുടെ നടത്തിപ്പിനായി കേരളം കെ ലേണ്‍ എന്ന പേരില്‍ പ്ലാറ്റ്ഫോം ആരംഭിക്കും. (ദേശാഭിമാനി)
14. ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് വേദി- ജപ്പാനിലെ ടോക്യോ
15. കേരള അര്‍ബന്‍ കോണ്‍ക്ലേവ് (കേരള നഗര ഉച്ചകോടി) വേദി- കൊച്ചി
16. ഫോബ്സിന്റെ പ്രായംകുറഞ്ഞ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇന്ത്യന്‍ വംശജനായ ബൈജു ഭട്ട് (40) ഇടംപിടിച്ചു. കമ്മിഷന് ഫ്രീ ട്രേഡിങ് പ്ലാറ്റ്ഫോമായ റോബിന്‍ഹുഡിന്റെ സഹസ്ഥാപകനാണ് ബൈജു. (മാതൃഭൂമി)