
1. രണ്ടാം ലോകമഹായുദ്ധത്തില്‍ ഹിറ്റ്ലറുടെ നാസി പട്ടാളം വധിച്ച ഏക ഇന്ത്യക്കാരനും മലയാളിയുമായ മുച്ചിലോട്ടു മാധവന്റെ കഥ പ്രമേയമായ നാടകം- അന്തിത്തോറ്റം. സിംഗപ്പൂരിലെ മലയാളികളുടെ കല-സാംസ്കാരിക കൂട്ടായ്മയായ കൈരളി കലാനിലയം ആണ് നാടകം അവതരിപ്പിക്കുന്നത്. (മലയാളമനോരമ)
2. ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന് ചുമതലയേറ്റു. (മലയാളമനോരമ)
3. നേപ്പാളില്‍ ഇടക്കാല പ്രധാനമന്ത്രിയായി മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കി (73) അധികാരമേറ്റു. ജെന്‍ സി വിപ്ലവത്തെത്തുടര്‍ന്ന് കെ പി ശര്‍മ്മ ഒലി രാജിവച്ചതിനെ തുടര്‍ന്നാണ് സുശീല കര്‍ക്കി സ്ഥാനമേറ്റത്. നേപ്പാളിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ്. നേപ്പാള്‍ പ്രസിഡന്റ് റാം ചന്ദ്ര പൗഡേല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. (മലയാളമനോരമ)
4. അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) സഹസ്ഥാപകനായ ജഗ്ദീപ് എസ് ചോക്കര്‍ (81) അന്തരിച്ചു. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാക്കുന്നതിനുവേണ്ടി പരിശ്രമിക്കുന്ന സംഘടനയാണ് എഡിആര്‍. (മലയാളമനോരമ)
5. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അനുയായിയും ടേണിങ് പോയിന്റ് എന്ന സംഘടനയുടെ സ്ഥാപകനുമായ ചാര്‍ലി കര്കിനെ വധിച്ച കേസില്‍ പ്രതി ടൈലര്‍ റോബിന്‍സണ്‍ അറസ്റ്റില്‍. (മലയാളമനോരമ)
6. ബ്രസീല്‍ മുന്‍പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോയ്ക്ക് 27 വര്‍ഷം തടവ് ശിക്ഷ. തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് ശിക്ഷ. 2022-ലെ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ നേതാവ് ലുല ഡസില്വയോട് ബൊല്‍സൊനാരോ പരാജയപ്പെട്ടിരുന്നു. (മലയാളമനോരമ)
7. ഇന്ത്യന്‍ നാവികസേനയുടെ പുതിയ നാവിക താവളമായ ഐഎന്എന്സ് ആരവല്ലി കമ്മീഷന് ചെയ്തു. നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ ത്രിപാഠി ഗുരുഗ്രാമില്‍ സ്ഥിതി ചെയ്യുന്ന താവളം കമ്മീഷന് ചെയ്തു. (മലയാളമനോരമ)
8. ആരോഗ്യമേഖലയിലെ മികച്ച പ്രവര്‍ത്തനത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്രകേരള പുരസ്കാരം തിരുവന്തപുരം കോര്‍പറേഷനും ഇടുക്കി ജില്ലാ പഞ്ചായത്തിനും വെള്ളിനേഴി ഗ്രാമപഞ്ചായത്തിനും പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിനും ഗുരുവായൂര്‍ മുനിസിപ്പാലിറ്റിക്കും ലഭിച്ചു. പത്ത് ലക്ഷം രൂപ വീതം സമ്മാനമായി ലഭിക്കും. (മലയാളമനോരമ)
9. കുവൈത്തിലെ പുതിയ ഇന്ത്യന്‍ അംബാസിഡര്‍- പരമിത ത്രിപാഠി (മാതൃഭൂമി)
10. ലോങ്ജംപിലെ ലോകറെക്കോര്ഡുകാരനും മുന്ലോകചാമ്പ്യനുമായ യുഎസ് താരം മൈക്ക് പവലിനെ അത്ലറ്റിക്സ് ഇന്റഗ്രിറ്റി യൂണിറ്റ് (എഐയു) അനിശ്ചിതകാലത്തേക്ക് വിലക്കി. സുരക്ഷാ മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് വിലക്കിയതെന്ന് എഐയു അറിയിച്ചു. 1991-ലെ ടോക്യോ ലോക ചാമ്പ്യന്‍ഷിപ്പില്‍ പവല്‍ 8.95 മീറ്റര്‍ ചാടി സ്ഥാപിച്ച റെക്കോര്‍ഡ് ഇപ്പോഴും നിലനില്ക്കുന്നു. 1988-ലെ സോള്‍, 1992-ലെ ബാഴ്സലോണ ഒളിമ്പിക്സുകളില്‍ വെള്ളി മെഡലുകള്‍ നേടി. (മാതൃഭൂമി)
11. ഇന്ത്യയിലാദ്യമായി വനിതകള്‍ക്കായി പ്രത്യേക ക്ലിനിക്ക് ആരംഭിക്കുന്ന സംസ്ഥാനം- കേരളം. (ദേശാഭിമാനി)
12. വിവ- സ്ത്രീകളിലെ വിളര്‍ച്ച പരിഹരിക്കുന്നതിനുള്ള ക്യാമ്പയിന്. വിളര്‍ച്ചയില്‍നിന്നും വളര്‍ച്ചയിലേക്ക് എന്നതിന്റെ ചുരുക്കെഴുത്താണ് വിവ. (ദേശാഭിമാനി)
കറന്റ് അഫയേഴ്സ് 2025 സെപ്തംബര്‍ 13 (Current Affairs 13 September 2025)
Kerala PSC current affairs