
1. ഗാസയില്‍ ഇസ്രായേല്‍ വംശഹത്യ നടത്തിയെന്നും അത് തുടരുകയാണെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു ഉള്‍പ്പെടെയുള്ളവര്‍ അതിന് വളമിട്ടതായും കണ്ടെത്തിയ യുഎന്‍ അന്വേഷണ കമ്മീഷനില്‍ അംഗമായ ഇന്ത്യന്‍ വംശജ- നവി പിള്ള. രാജ്യാന്തര ക്രിമിനല്‍ കോടതി മുന്‍ ജഡ്ജിയും ദക്ഷിണാഫ്രിക്കന്‍ നിയമജ്ഞയുമാണ് നവി പിള്ള. യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലാണ് കമ്മിഷനെ നിയമിച്ചത്. (മലയാള മനോരമ)
2. കേരള മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ രത്തന്‍ യു കേല്‍ക്കര്‍
3. സ്പീക്കറുടേയും ഡപ്യൂട്ടി സ്പീക്കറുടേയും അഭാവത്തില്‍ നിയമസഭ നിയന്ത്രിക്കുന്നതിനുള്ള ചെയര്മാന്മാരുടെ പാനലില്‍ കെ പി കുഞ്ഞഹമ്മദ് കുട്ടി, വി ആര് സുനില്‍കുമാര്‍, കുറുക്കോളി മൊയ്തീന് എന്നിവരെ ഉള്‍പ്പെടുത്തി. (മലയാള മനോരമ)
4. ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ച പുനരാരംഭിച്ചു. ഡല്‍ഹിയില്‍ യുഎസ് വ്യാപാര പ്രതിനിധിയും ചീഫ് നെഗോഷ്യേറ്ററുമായ ബ്രെന്‍ഡന്‍ ലിഞ്ചും വാണിജ്യമന്ത്രാലയം സ്പെഷല്‍ സെക്രട്ടറി രാജേഷ് അഗര്‍വാളും തമ്മില്‍ ചര്‍ച്ച നടത്തി. (മലയാളമനോരമ)
5. ദേശീയ വനിത കമ്മീഷന്റെ ഉപദേശക സമിതിയില്‍ അംഗമായ മലയാളി- ജി അഞ്ജനാ ദേവി (മലയാള മനോരമ)
6. ഇന്ത്യയിലെ ആദ്യത്തെ പിഎം മിത്ര പാര്‍ക്ക് സ്ഥാപിക്കുന്നത്- മധ്യപ്രദേശിലെ ധാര്‍ ജില്ലയില്‍. ടെക്സ്റ്റൈല്‍ ഉല്പന്ന നിര്‍മ്മാണ പാര്‍ക്കാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. (മലയാള മനോരമ)
7. മധ്യപ്രദേശ് മുഖ്യമന്ത്രി- മോഹന്‍ യാദവ്
8. ഹോളിവുഡിലെ സുവര്‍ണബാലന്‍ എന്നറിയപ്പെട്ടിരുന്ന നടനും ഓസ്കര് ജേതാവായ സംവിധായകനും നിര്‍മ്മാതാവുമായ റോബര്‍ട്ട് റെഡ്ഫെഡ് (89) അന്തരിച്ചു. സണ്‍ഡാന്‍സ് എന്ന സ്വതന്ത്ര സിനിമാ പ്രസ്ഥാനത്തിന്റെ സ്ഥാപകനാണ്. 1973-ല്‍ ഏറ്റവും മികച്ച ചിത്രമായിരുന്ന ദ് സ്റ്റിങ്ങിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്കര് ലഭിച്ചിരുന്നു. (മലയാളമനോരമ)
9. സ്വതന്ത്ര ഇന്ത്യയില്‍ 50 രൂപ നോട്ട് അച്ചടിക്കാന്‍ തുടങ്ങിയിട്ട് 50 വര്‍ഷം തികഞ്ഞു. 1975 സെപ്തംബര്‍ 16-ന് ആണ് റിസര്‍വ് ബാങ്ക് ആദ്യമായി 50 രൂപ അച്ചടിച്ചത്. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചിത്രത്തെ കൂടാതെ അശോകസ്തംഭത്തിന് അടിയില്‍ ദേവനാഗരി ലിപിയില്‍ സത്യമേവ ജയതേ എന്ന ആപ്ത വാക്യം കൂടി ചേര്‍ത്തിരുന്നു. (മലയാള മനോരമ)
10. കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ എന്‍ വി കൃഷ്ണവാരിയര്‍ സ്മാരക വൈജ്ഞാനിക പുരസ്കാരം ഡോ ഗോപകുമാര്‍ ചോലയിലിന്റെ ഉരുകും കാലം: അതിതാപനവും അതിജീവനവും എന്ന കൃതി അര്‍ഹമായി. ഡോ കെ എം ജോര്‍ജ് സ്മാരക ഗവേഷണ പുരസ്കാരം ഡോ കെ എസ് ഇന്ദുലേഖയുടെ ശില്പകലയും സംസ്കാര ചരിത്രവും: കേരളത്തിലെ മാതൃകകള്‍ മുന്‍ നിര്‍ത്തിയുള്ള പഠനം എന്ന കൃതിക്കും എംപി കുമാരന് സ്മാരക വിവര്‍ത്തന പുരസ്കാരം ആര് പാര്‍വതീദേവിയുടെ റീത്തയുടെ പാഠങ്ങള്‍: ഓര്‍മ്മക്കുറിപ്പുകള്‍ 1975-1985 എന്ന കൃതിക്കും ലഭിച്ചു. (മലയാള മനോരമ)
11. കേന്ദ്ര തുറമുഖ- ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ് സോനാവാള്‍
12. ഫ്രാന്‍സ് ഫുട്ബോള്‍ താരം സാമുവല്‍ ഉംറ്റിറ്റി വിരമിച്ചു. 2018-ല്‍ ഫുട്ബോള്‍ ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സ് ടീമില്‍ അംഗമായിരുന്നു. സ്പാനിഷ് ക്ലബ് ബാഴ്സലോണയ്ക്കൊപ്പം 2 ലാലിഗ, 3 കോപ്പ ഡെല്‍ റേ കിരീടങ്ങളും നേടിയിട്ടുണ്ട്. (മലയാള മനോരമ)
13. ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തി ചരിത്രം കുറിച്ച ഇന്ത്യന്‍ ഹൈജംപ് താരം സര്‍വേശ് കുശാരേയ്ക്ക് ഫൈനലില്‍ ആറാം സ്ഥാനം ലഭിച്ചു. അദ്ദേഹം 2.28 മീറ്റര്‍ ചാടി. പുരുഷ ഹൈജംപില്‍ ഫൈനല്‍ യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സര്‍വേശ്. (മലയാള മനോരമ)
14. പാലസ്തീന്‍കാരുടെ പക്കല്‍ നിന്നും ഗാസ പിടിച്ചെടുക്കാനായി ഇസ്രായേല്‍ നടത്തുന്ന ഓപ്പറേഷന്- ഗിദയോന് ചാരിയറ്റ്സ് 2. (ദേശാഭിമാനി)
15. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ് സ്പോണ്സര്- അപ്പോളോ ടയേഴ്സ് (മാതൃഭൂമി)