
1. ആര്‍ച്ച് ബിഷപ്പ് ഇമെരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴി (95) കാലം ചയ്തു. (മലയാളമനോരമ)
2. യുഎസ് ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് 0.25 ശതമാനം കുറച്ചു. ഇതോടെ നിരക്ക് 4-4.25 ശതമാനമായി. 2025-ല്‍ ആദ്യമായിട്ടാണ് ഫെഡ് റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുന്നത്. യുഎസില്‍ പുതിയ തൊഴിലവസരങ്ങളുടെ എണ്ണത്തില്‍ വന്ന കുറവാണ് നിരക്ക് കുറയ്ക്കാന്‍ കാരണം. (മലയാള മനോരമ)
3. കേരളത്തിലെ സ്ഥലനാമങ്ങളുടെ അടിസ്ഥാന വിവരങ്ങളും ഉച്ചാരണ ലേഖന വ്യവസ്ഥകളും ഉള്‍പ്പെടുത്തി കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കേരള സ്ഥല നാമ കോശം രചിച്ചത്- ഡോ വിളക്കുടി രാജേന്ദ്രന്
4. ഇന്ത്യയുടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്- ബി ആര് ഗവായ്
5. മുന്‍ രാജ്യസഭാംഗം ചന്ദ്രകല പാണ്ഡെ (84) അന്തരിച്ചു. സിപിഐഎം നേതാവും എഴുത്തുകാരിയുമായിരുന്നു. (മലയാള മനോരമ)
6. കേരള സംസ്ഥാന സര്‍ക്കാരിനെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ജനങ്ങളുമായി ബന്ധിപ്പിക്കുന്ന സിറ്റിസണ്‍ കണക്ട് പദ്ധതി- മുഖ്യമന്ത്രി എന്നോടൊപ്പം (സിഎം വിത്ത് മീ) (മലയാള മനോരമ)
7. വോട്ടിങ് യന്ത്രത്തില്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രം ഉള്‍പ്പെടുത്തും. ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ് മുതല്‍ ഈ പരിഷ്കരണം നടപ്പിലാക്കുമന്ന് കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ അറിയിച്ചു. (മലയാള മനോരമ)
8. കേന്ദ്ര പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയം ഭൗമ താപോര്‍ജ നയം പ്രഖ്യാപിച്ചു. 16 സംസ്ഥാനങ്ങളിലായി 40 ഓളം സ്ഥലങ്ങളില്‍ ഭൗമ താപ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ അനുയോജ്യമാണെന്ന് കണ്ടെത്തി. ദക്ഷിണേന്ത്യയില്‍നിന്നും തെലങ്കാന ഈ പട്ടികയില്‍ ഉണ്ട്. ഭൂമിക്കുള്ളിലെ ചൂട് ഉപയോഗിച്ച് ടര്‍ബൈന്‍ പ്രവര്‍ത്തിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കും. ഭൗമ താപത്തില്‍നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന കേന്ദ്രങ്ങളാണ് ഭൗമ താപ കേന്ദ്രം (ജിയോ തെര്‍മല്‍ പവര്‍ സ്റ്റേഷന്). ഇന്ത്യയില്‍ 10 ഗിഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുമെന്നാണ് കണക്ക്. ലോകത്തിലെ ഏറ്റവും വലിയ ജിയോ തെര്‍മല്‍ പവര്സ്റ്റേഷന്- അമേരിക്കയിലെ കാലിഫോര്‍ണിയ. ഐസ് ലന്‍ഡിലെ 85 ശതമാനം വീടുകളിലും ഭൗമതാപോര്ജമാണ് ഉപയോഗിക്കുന്നത്. (മലയാളമനോരമ)
9. ലിഥിയം അയോണ്‍ ബാറ്ററികള്‍ക്ക് ബദലായി അലുമിനിയം ലായനി ഉപയോഗിച്ചുള്ള പുതിയ ബാറ്ററി സാങ്കേതിക വിദ്യ സെന്റര്‍ ഫോര്‍ നാനോ ആന്റ് സോഫ്റ്റ്മാറ്റര് (ബംഗളുരു) വികസിപ്പിച്ചു. ഇലക്ട്രിക് വാഹനങ്ങളിലും ലാപ്ടോപ്പിലും ഫോണുകളിലും ഉപയോഗിക്കുന്ന ലിഥിയം അയോണ്‍ ബാറ്ററികളെക്കാള്‍ ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമാണ് പുതിയ ബാറ്ററി. (മലയാള മനോരമ)
10. കേരളത്തില്‍ വികസനപദ്ധതികള്‍ക്ക് സ്വകാര്യഭൂമി ഏറ്റെടുക്കുന്നതിനുള്ള സാമ്പത്തിക സഹായം നല്കാന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡിന് (കിഫ്ബി) കീഴില്‍ കിഫ്കോര്‍ എന്ന ഏജന്‍സി രൂപീകരിക്കും. (മലയാള മനോരമ)
11. ഐസിസിയുടെ ട്വന്റി20 റാങ്കിങ്ങില്‍ എല്ലാ വിഭാഗങ്ങളിലും ഇന്ത്യ ഒന്നാം സ്ഥാനത്ത്. ടീമുകളുടെ വിഭാഗത്തില്‍ ഇന്ത്യയും ബൗളര്‍മാരില്‍ വരുണ്‍ ചക്രവര്‍ത്തി, ബാറ്റിങ്ങില്‍ അഭിഷേക് ശര്‍മ്മ, ഓള്‍റൗണ്ടര്‍മാരില്‍ ഹാര്‍ദിക് പാണ്ഡ്യയും ആണ് ഒന്നാം സ്ഥാനത്ത്. (മലയാളമനോരമ)
12. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐആര്‍ഡിഎഐ) മേല്‍നോട്ടത്തില്‍ എല്ലാ ഇന്‍ഷുറന്‍സ് കമ്പനികളുടേയും പോളിസികള്‍ ഒറ്റ പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കുന്നതിനായി ആരംഭിച്ച പോര്‍ട്ടല്‍- ബീമ സുഗം പോര്‍ട്ടല്‍ (മലയാളമനോരമ)
13. സംസ്ഥാന ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന ബ്ലൂടൈഡ്സ്: കേരള-യൂറോപ്യന്‍ യൂണിയന് ദ്വിദിന കോണ്‍ക്ലേവ് വേദി- കോവളം (ദേശാഭിമാനി)
14. സംസ്ഥാന ഫിഷറീസ് മന്ത്രി- സജി ചെറിയാന്
15. കെ സോട്ടോ- കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്ഗനൈസേഷന് (ദേശാഭിമാനി)
16. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ കുടുംബ കോടതി ആരംഭിക്കുന്നത് – ശാസ്താംകോട്ടയില്‍ (ദേശാഭിമാനി)
17. പൊട്ടിപ്പോട അസ്ഥികള്‍ ഒട്ടിക്കുന്ന പശ വികസിപ്പിച്ച രാജ്യം- ചൈന (ദേശാഭിമാനി)
18. ഇന്ത്യയിലെ ഏറ്റവും നീളമേറിയ കാന്‍ഡിലിവര്‍ ഗ്ലാസ് പാലം എന്ന റെക്കോര്‍ഡ് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിലെ കൈലാസഗിരിക്ക്. 55 മീറ്ററാണ് നീളം. വാഗമണിലെ 40 മീറ്റര്‍ നീളമുള്ള കാന്ഡിലിവറിന്റെ റെക്കോര്‍ഡാണ് കൈലാസഗിരിക്ക് മുന്നില്‍ വഴിമാറിയത്. (മാതൃഭൂമി)
19. ലോക മുള ദിനം- സെപ്തംബര്‍ 18