1. ഏഷ്യാകപ്പ് ട്വന്റി20 ക്രിക്കറ്റ് സൂപ്പര്‍ ഫോര്‍ റൗണ്ടിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ ആറ് വിക്കറ്റിന് വിജയിച്ചു. സ്കോര്‍: പാക്കിസ്ഥാന് 20 ഓവറില്‍ 5 വിക്കറ്റിന് 171 റണ്‍സ്. ഇന്ത്യ– 18.5 ഓവറില്‍ 4 വിക്കറ്റിന് 174. (മലയാള മനോരമ)
2. ബ്രിട്ടന്, കാനഡ, ഓസ്ട്രേലിയ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങള്‍ പാലസ്തീന് രാജ്യത്തെ അംഗീകരിച്ച് പ്രഖ്യാപനം നടത്തി. ഇന്ന് യുഎന്‍ പൊതുസഭ വാര്‍ഷിക സമ്മേളനത്തില്‍ ഫ്രാന്‍സ്, ബല്‍ജിയം, മാള്‍ട്ട തുടങ്ങിയ രാജ്യങ്ങളും പാലസ്തീനെ രാജ്യമായി അംഗീകരിച്ച് പ്രഖ്യാനം നടത്തും. (മലയാള മനോരമ)
3. കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സംഘടിപ്പിക്കുന്ന ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്പ് ഉച്ചകോടി വേദി- കോവളം
4. ഇന്ത്യയുടെ പാര്‍ലമെന്റ് ചരിത്രത്തില്‍ എംഎല്‍എമാര്‍ ലോക്സഭാ എംപിയെ തിരഞ്ഞെടുത്ത സംഭവത്തിന് അരനൂറ്റാണ്ട്. 1975 സെപ്റ്റംബര്‍ 22-ന് സിക്കിം നിയമസഭയിലെ 32 അംഗങ്ങള്‍ ചേര്‍ന്ന് സംസ്ഥാനത്തിന്റെ ആദ്യ ലോകസഭാംഗത്തെ തിരഞ്ഞെടുത്തു. സിക്കം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിരുന്ന എസ് കെ റായിയാണ് അന്ന് എംപിയായത്. ഇന്ത്യന്‍ യൂണിയനില്‍ സിക്കിം അംഗമായത് 1974-ല്‍ ആണ്. 36-ാം ഭരണഘടന ഭേദഗതി സിക്കിമിന് പൂര്‍ണ സംസ്ഥാന പദവി നല്കി. ഇതേതുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. സിക്കിമിന്റെ ലോക്സഭാ എംപിയെ സംസ്ഥാന നിയമസഭയിലെ അംഗങ്ങള്‍ തിരഞ്ഞെടുക്കണമെന്ന് ഭരണഘടനയില്‍ വ്യവസ്ഥ ചെയ്തിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ലോകസഭയിലേക്ക് നടന്ന ഏക തിരഞ്ഞെടുപ്പാണിത്. (മലയാള മനോരമ)
5. കര്‍ണാടകത്തില്‍ ഇന്ന് മുതല്‍ ജാതി സെന്‍സ് നടത്തും. (മലയാള മനോരമ)
6. സിനിമ കലാസംവിധായകനായ മക്കട ദേവദാസ് (78) അന്തരിച്ചു. (മലയാള മനോരമ)
7. 3000 വര്‍ഷം മുമ്പ് ഈജിപ്ത് ഭരിച്ചിരുന്ന അമെനിമോപ്പി എന്ന ഫറവോയുടെ ബ്രേസ്ലെറ്റ് മോഷണം പോയി. ഈ ബ്രേസ്ലെറ്റ് ഉരുക്കി നശിപ്പിച്ചു. ഈജിപ്ത് ഭരിച്ചിരുന്ന 21-ാം രാജവംശത്തിലെ രാജാവായിരുന്നു അമേനിടോപ്. ടാനിസ് എന്ന പ്രാചീന നഗരമായിരുന്ന അമേനിടോപിന്റെ തലസ്ഥാനം. (മലയാള മനോരമ)
8. തൃശൂര്‍ സ്വദേശിയായ മനോജ് ചാക്കോയുടെ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനി ഫ്ളൈ 91 എയര്‍ലൈന്‍സ്. (മലയാള മനോരമ)
9. ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ 4 X 400 മീറ്റര്‍ റിലേയില്‍ ബോട്സ്വാന സ്വര്‍ണം നേടി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമാണ് ബോട്സ്വാന. കഴിഞ്ഞ 10 ലോക ചാമ്പ്യന്‍ഷിപ്പുകളിലും ഒമ്പതിലും പുരുഷ 4×400 മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടിയിട്ടുള്ള യുഎസ്എ രണ്ടാം സ്ഥാനം നേടി. പുരുഷന്മാരുടെ 400 മീറ്ററില്‍ സ്വര്‍ണം നേടിയ ആദ്യ ബോട്സ്വാന താരമെന്ന റെക്കോര്‍ഡ് കഴിഞ്ഞ ദിവസം കോളിന് കെബിനാഷിപി നേടിയിരുന്നു. കോളിന്റെ മികവിലാണ് റിലേയിലും ബോട്സ്വാന ചരിത്രം കുറിച്ചത്. (മലയാള മനോരമ)
10. ജമൈക്കന്‍ ഇതിഹാസ അത്ലറ്റിക് താരം ഷെല്ലി ആന്‍ ഫ്രേസര്‍ വിരമിച്ചു. ടോക്കിയോയില്‍ നടന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പാണ് ഷെല്ലി ഹംസഗാനം പാടിയത്. വനിതകളുടെ 4×100 മീറ്റര്‍ റിലേ ആയിരുന്നു അവസാന മത്സരം. ജമൈക്കന്‍ ടീം വെള്ളി നേടി. പോക്കറ്റ് റോക്കറ്റ്, അമ്മ റോക്കറ്റ് എന്നീ അപരനാമങ്ങളില്‍ ഷെല്ലി അറിയപ്പെടുന്നു. ഒമ്പത് ലോക മീറ്റുകളില്നിന്നും 10 സ്വര്‍ണവും ആറ് വെള്ളിയും ഒരു വെങ്കലവും ഉള്‍പ്പെടെ 17 മെഡലുകള്‍ നേടിയിട്ടുണ്ട്. ലോക മീറ്റുകളില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടിയവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനം. ഒന്നാമത് 20 മെഡലുകളുമായി അമേരിക്കയുടെ അല്ലിസണ് ഫെലിക്സ് ആണ്. എന്നാല്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണമെഡല്‍ നേടിയിട്ടുള്ളത് ഷെല്ലിയാണ്. ഒളിമ്പിക്സില്‍ മൂന്ന് സ്വര്‍ണവും നാല് വെള്ളിയും ഒരു വെങ്കലും നേടിയിട്ടുണ്ട്.(മലയാള മനോരമ, ദേശാഭിമാനി)
11. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ യുഎസ് ചാമ്പ്യന്മാരായി. 16 സ്വര്‍ണവും 5 വെള്ളിയും 5 വെങ്കലവും നേടി. കെനിയ രണ്ടാം സ്ഥാനം നേടി. 7 സ്വര്‍ണമടക്കം 11 മെഡലുകള്‍ കെനിയ നേടി. ഇന്ത്യയ്ക്ക് മെഡലുകള്‍ ഒന്നുമില്ല. (മലയാള മനോരമ)
12. കേരള സംസ്ഥാന സര്‍ക്കാര്‍ പ്രവാസികള്‍ക്കായി ആരംഭിക്കുന്ന ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി- നോര്‍ക്ക കെയര്‍. (ദേശാഭിമാനി)
13. കാഥികള്‍ അഡ്വ. ജോര്‍ജ് ചാത്തമ്പടത്തിന്റെ പേരിലുള്ള 2025-ലെ മലയാള കലാ അക്കാദമി പുരസ്കാരം വസന്തകുമാര്‍ സാംബശിവന് ലഭിച്ചു. (ദേശാഭിമാനി)
14. 2025-ലെ ദേശാഭിമാനി സാഹിത്യ പുരസ്കാരം ഡോ എം ലീലാവതിക്ക്. (ദേശാഭിമാനി)
15. ചരക്ക്-സേവന നികുതി (ജിഎസ്ടി) പരിഷ്കരണം സെപ്തംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍വന്നു. 12,28 എന്നീ സ്ലാബുകളെ ഒഴിവാക്കി. നാല് സ്ലാബുകളില്നിന്നും രണ്ട് സ്ലാബുകളായി നികുതി നിരക്കുകള്‍ കുറഞ്ഞു. നിലവില്‍ അഞ്ച് ശതമാനം, 18 ശതമാനം എന്നിവയാണ് ജിഎസ്ടി സ്ലാബുകള്‍. (മലയാള മനോരമ)
16. ഇംഗ്ലണ്ടിലെ കടലിന് അടിത്തട്ടിലുള്ള സില്‍വര്‍പിറ്റ് എന്ന ഗര്‍ത്തം 4.3 കോടി വര്‍ഷങ്ങള്‍ക്കുമുമ്പ് ഛിന്നഗ്രഹം പതിച്ചുണ്ടായതാണെന്ന് നാച്വറല്‍ എന്‍വയോണ്‍മെന്റ് റിസര്‍ച്ച് കൗണ്‍സിലിന്റെ പഠനം സ്ഥിരീകരിച്ചു. (മാതൃഭൂമി)
17. ഒരു വ്യക്തിക്ക് ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള രോഗങ്ങള്‍ ഏതെല്ലാമെന്ന് പ്രവചിക്കുന്ന നിര്‍മ്മിത ബുദ്ധി മാതൃക- ഡെല്‍ഫി 2 എം (മാതൃഭൂമി)
18. സെപ്തംബര്‍ 21-ന് ഗുജറാത്തിലെ കച്ച് ജില്ലയില്‍ 3.1 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായി. (മാതൃഭൂമി)