
ഇന്നലത്തെ കറന്റ് അഫയേഴ്സ് വായിക്കാന്‍ ഇവിടെ സന്ദര്‍ശിക്കുക
1. എന്നൂര് അപകടം: 9 മരണം
സ്രോതസ്സ്: മലയാള മനോരമ
- എന്നൂര് താപവൈദ്യുത നിലയത്തില്‍ നിര്‍മ്മാണത്തിനിടയില്‍ ആര്‍ച്ച് തകര്‍ന്ന് വീണ്ട് 9 പേര് മരിച്ചു.
- 1,320 മെഗാവാട്ട് ശേഷിയുള്ള പുതിയ യൂണിറ്റിന്റെ നിര്‍മ്മാണമാണ് പ്ലാന്റില്‍ നടക്കുന്നത്.
2. എയ്ഡഡ് സ്ഥാപനങ്ങളിലെ ഭിന്നശേഷി സംവരണ നിയമനം
സ്രോതസ്സ്: മലയാള മനോരമ
- ഏത് നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടത്: 1995ലെ പിഡബ്ല്യുഡി നിയമം, 2016ലെ ആര്‍പിഡബ്ല്യുഡി നിയമം
3. ഇന്ത്യ ഐസിഎഒ അംഗം
സ്രോതസ്സ്: മലയാള മനോരമ
- ഐക്യരാഷ്ട്ര സംഘടനയുടെ വ്യോമയാന ഏജന്‍സിയായ രാജ്യാന്തര സിവില്‍ ഏവിയേഷന്‍ ഓര്ഗനൈസേഷന് (ഐസിഎഒ) കൗണ്‍സില്‍ ഇന്ത്യ വീണ്ടും അംഗമായി.
- 2022-ലും ഇന്ത്യ അംഗമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
- 196 രാജ്യങ്ങളാണ് ഐസിഎഒയില് അംഗങ്ങളായിട്ടുള്ളത്
4. ടി20 ക്രിക്കറ്റ്: ചരിത്രം കുറിച്ച് നേപ്പാള്‍
സ്രോതസ്സ്: മലയാള മനോരമ
- ട്വന്റി20 ക്രിക്കറ്റ് പരമ്പരയില്‍ 2-0-ന് വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തി നേപ്പാള്‍ പരമ്പര നേടി.
- ഇതാദ്യമായിട്ടാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) പൂര്‍ണ അംഗ ടീമിനെതിരെ നേപ്പാള്‍ പരമ്പര നേടിയത്.
- പൂര്‍ണ അംഗ ടീമിനെതിരെ അസോഷ്യേറ്റ് ടീമിന്റെ ഏറ്റവും വലിയ വിജയവും പരമ്പരയില്‍ നേപ്പാള്‍ കുറിച്ചു.
- രണ്ടാമത്തെ മത്സരം നേപ്പാള്‍ 90 റണ്‍സിന് ജയിച്ചു.
5. ഇന്ത്യ-ഇഎഫ്ടിഎ വ്യാപാരക്കരാര്‍
സ്രോതസ്സ്: മലയാള മനോരമ
- ഇന്ത്യയും യൂറോപ്യന്‍ സ്വതന്ത്ര വ്യാപാര അസോസിയേഷനും (ഇഎഫ്ടിഎ) തമ്മിലുള്ള വ്യാപാര, സാമ്പത്തിക പങ്കാളിത്ത കരാര്‍ 2025 ഒക്ടോബര്‍1 1-ന് നിലവില്‍വന്നു.
- സ്വിറ്റ്സര്‍ലന്‍ഡ്, നോരെ, ഐസ് ലാന്‍ഡ്, ലിക്റ്റന്സ്റ്റൈന് എന്നിവയാണ് ഇഎഫ്ടിഎ അംഗങ്ങള്‍
6. കേരളത്തില്‍ ഇഎസ്ജി നയം
സ്രോതസ്സ്: പ്രസ് റിലീസ്, വ്യവസായ മന്ത്രിയുടെ ഓഫീസ്
- ഇഎസ്ജി നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം
- വ്യവസായ, സംരംഭക പ്രവര്‍ത്തനങ്ങളില്‍ പാരിസ്ഥിതിക സാമൂഹിക, ഭരണനിര്‍വ്വഹണ ചട്ടക്കൂട് പ്രയോഗത്തില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ആണ് സംസ്ഥാന ഇ.എസ്.ജി നയത്തിന് (Environment, Social and Governance (ESG) Policy) രൂപം നല്‍കിയത്.
- ഇ.എസ്.ജി. തത്വങ്ങള്‍ പാലിക്കുന്ന നിക്ഷേപങ്ങളെ ആകര്‍ഷിക്കുകയും അത്തരം നിക്ഷേപങ്ങള്‍ക്ക് അനുയോജ്യമായ ഇന്ത്യയിലെ ഒന്നാമത്തെ ലക്ഷ്യസ്ഥാനമായി കേരളത്തെ മാറ്റുകയുമാണ് നയത്തിലൂടെ ലക്ഷ്യമിടുന്നു.
- സമഗ്രമായ ഒരു ഇ.എസ്.ജി നയം അവതരിപ്പിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ സംസ്ഥാനമാണ് കേരളം.
- പരിസ്ഥിതിക്കിണങ്ങുന്നതും സമൂഹത്തെ പരിഗണിക്കുന്നതും സുതാര്യവും മൂല്യാധിഷ്ഠിതവുമായ ഭരണനിര്‍വണം ഉറപ്പുവരുത്തുന്നതുമായ വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കും.
- ദേശീയ (BRSR), അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ (GRI, SASB, TCFD) എന്നിവയുമായി ബന്ധപ്പെടുത്തി കേരളത്തിനായി ഒരു ഇ.എസ്.ജി റിപ്പോര്‍ട്ടിംഗ് സംവിധാനം വികസിപ്പിക്കും. ഇ.എസ്.ജി റേറ്റിംഗുകളും അവാര്‍ഡുകളും നടപ്പാക്കും. ഡിജിറ്റല്‍ ഇ-പോര്‍ട്ടല്‍ വികസിപ്പിക്കും. കേരളത്തെ ഇ.എസ്.ജി സംസ്ഥാനമായി ബ്രാന്‍ഡ് ചെയ്യും.
- 2040 ആകുമ്പോഴേക്കും പൂര്‍ണ്ണമായും പുനരുപയോഗ ഊര്‍ജ്ജ ഉപയോഗവും 2050 ആകുമ്പോഴേക്കും കാര്‍ബണ്‍ ന്യൂട്രാലിറ്റിയും കൈവരിക്കുന്നതിന് നയം ലക്ഷ്യമിടുന്നു.
- സോളാര്‍ പാര്‍ക്കുകള്‍, ഫ്ലോട്ടിംഗ് സോളാര്‍, കാറ്റാടിപ്പാടങ്ങള്‍, ജലവൈദ്യുത നിലയങ്ങള്‍, ബയോമാസ് പദ്ധതികള്‍ എന്നിവയില്‍ നിക്ഷേപം നടത്തും.
- തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുക, വൈവിധ്യവും ഉള്‍പ്പെടുത്തലും ഉറപ്പാക്കുക, മനുഷ്യാവകാശങ്ങളെ ബഹുമാനിക്കുക, തൊഴില്‍ മാനദണ്ഡങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക, സിഎസ്ആര്‍, ക്ഷേമ സംരംഭങ്ങള്‍ എന്നിവയിലൂടെ സാമൂഹ്യക്ഷേമം ഉറപ്പു വരുത്തുക, അഴിമതിക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കുക, സുതാര്യത ശക്തിപ്പെടുത്തുക, ഇ.എസ്.ജി വെളിപ്പെടുത്തലുകള്‍ നിര്‍ബന്ധമാക്കുക എന്നിവയും ലക്ഷ്യമായി നയത്തില്‍ പ്രഖ്യാപിക്കുന്നു.
- ഇ.എസ്.ജി ദത്തെടുക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയായി കെ.എസ്.ഐ.ഡി.സി പ്രവര്‍ത്തിക്കും.
- 2030 വരെ അഞ്ച് വര്‍ഷത്തേക്കാണ് ഇപ്പോഴത്തെ നയം പ്രാബല്യത്തിലുണ്ടാവുക
7. പശ്ചിമഘട്ടത്തില്‍ പുതിയ ചെടി
സ്രോതസ്സ്: ദേശാഭിമാനി
- കേരളത്തില്‍ പശ്ചിമഘട്ട വനമേഖലയില്‍ കിഴങ്ങ് ഇനത്തില്‍പ്പെട്ട പുതിയ ചെടി കണ്ടെത്തി.
- സഫേദ് മുസ്ലി വിഭാഗത്തില്‍പ്പെടുന്ന ചെടിയാണ് കണ്ടെത്തിയത്.
- ശാസ്ത്രനാമം: ക്ലോറോഫൈറ്റം വനപുഷ്പം
8. ഇന്ത്യയുടെ വിദേശ കടം വര്‍ദ്ധിച്ചു
- ഇന്ത്യയുടെ വിദേശ കടം ജൂണിലെ കണക്കുകള്‍ പ്രകാരം 65 ലക്ഷം കോടി രൂപയായി വര്‍ദ്ധിച്ചു.
9. സുമിതിന് ഹാട്രിക് സ്വര്‍ണം
- ലോക പാരാ അത്ലറ്റിക് മീറ്റില്‍ ഇന്ത്യയുടെ സുമിത് ആന്റില്‍ തുടര്‍ച്ചയായി മൂന്നാം തവണയും സ്വര്‍ണം നേടി.
- പുരുഷന്മാരുടെ ജാവലിന്‍ ത്രോ എഫ്64 വിഭാഗത്തില്‍ സുമിത് 72.35 മീറ്റര്‍ എറിഞ്ഞു.
പുരസ്കാരങ്ങള്‍
- നാലപ്പാടന് സ്മാരക സാംസ്കാരിക സമിതി നല്കുന്ന 22-ാമത് നാലപ്പാടന് പുരസ്കാരം കവി കെ സച്ചിദാനന്ദന്.
പദവികളും തസ്തികളും ദിനങ്ങളും മറ്റും
- വയോജന ദിനം: ഒക്ടോബര്‍ 1
- കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ആക്ടിങ് ചെയര്‍പേഴ്സണ്‍- ജസ്റ്റിസ് പി വി ആശ
- പ്രേംനസീര്‍ സാംസ്കാരിക സമുച്ചയം സ്ഥിതി ചെയ്യുന്നത്: ചിറയിന്‍കീഴ്
- സംസ്ഥാന ഫിഷറീസ് മന്ത്രി- സജി ചെറിയാന്
- അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനം: ഒക്ടോബര്‍ 13
- ഒളിമ്പിക്സ് മാതൃകയില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന സ്കൂള്‍ കായികമേള വേദി: തിരുവനന്തപുരം
- കേരള ലൈഫ് സയന്‍സസ് ഇന്‍ഡസ്ട്രീസ് പാര്‍ക്ക് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ലൈഫ് സയന്‍സസ് കോണ്‍ക്ലേവ് വേദി: തിരുവനന്തപുരം