
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ്
സ്രോതസ്സ്: മലയാള മനോരമ
- ബീഹാര്‍ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നടക്കും.
- വോട്ടെടുപ്പ് തിയതികള്‍: നവംബര്‍ 6-നും 11-നും. വോട്ടെണ്ണല്‍ 14ന്.
- 243 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്.
- കേന്ദ്ര മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ആണ് തിയതികള്‍ പ്രഖ്യാപിച്ചത്.
- ഏഴ് സംസ്ഥാനങ്ങളിലെ എട്ട് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളും ഇതോടൊപ്പം നടക്കും.
- ജമ്മുകശ്മീരില്‍ രണ്ട്, രാജസ്ഥാന്, ഝാര്‍ഖണ്ഡ്, തെലങ്കാന, പഞ്ചാബ്, മിസോറം, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ ഓരോ നിയമസഭ മണ്ഡലങ്ങളിലുമാണ് ഉപതിരഞ്ഞെടുപ്പ്.
2. ഇസ്രായേല്‍- ഹമാസ് സമാധന ചര്‍ച്ച
സ്രോതസ്സ്: മലയാള മനോരമ
- ഇസ്രായേല്‍ ഗാസയില്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കുന്നതിനായുള്ള സമാധാന ചര്‍ച്ച ഈജിപ്തിലെ ഷാമെല്‍ ഷെയ്ഖ് റിസോര്‍ട്ടില്‍ ആരംഭിച്ചു.
- ഗാസയിലെ ആക്രമണത്തിന് ഒക്ടോബര്‍ 7-ന് രണ്ട് വര്‍ഷം തികഞ്ഞു.
- യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവച്ച 20 ഇന സമാധാന പദ്ധതിയിലാണ് ചര്‍ച്ച നടക്കുന്നത്.
- 2023 ഒക്ടോബര്‍ 7-ന് തെക്കന്‍ ഇസ്രായേലില്‍ ഹമാസ് നടത്തി ആക്രമണത്തിന് പിന്നാലെയാണ് ഇസ്രായേല്‍ ഗാസയില്‍ തിരിച്ചടി ആരംഭിച്ചത്.
3. വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്
സ്രോതസ്സ്: മലയാള മനോരമ
- 2025-ലെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്കാരം മൂന്ന് പേര് പങ്കിട്ടു.
- മേരി ബ്രങ്കോ, ഫ്രെഡ് റാംസ്ഡെല്, ഷിമോണ്‍ സകാഗുചി എന്നിവര്‍ക്കാണ് വൈദ്യശാസ്ത്ര നൊബേല്‍ ലഭിച്ചത്.
- രോഗ പ്രതിരോധ വ്യവസ്ഥ ശരീര കോശങ്ങളെ തന്നെ ആക്രമിക്കുന്നത് തടയുന്ന പെരിഫറല്‍ ഇമ്മ്യൂണ്‍ ടോളറന്‍സ് എന്ന സവിശേഷതയുമായി ബന്ധപ്പെട്ട കണ്ടെത്തലുകള്‍ക്കാണ് നൊബേല്‍ ലഭിച്ചത്.
- മനുഷ്യശരീരത്തിലെ പ്രതിരോധവ്യവസ്ഥ ശരീരകോശങ്ങളെ ആക്രമിക്കുന്ന ഓട്ടോ ഇമ്യൂണ്‍ രോഗങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള പരിശ്രമത്തിലെ നിര്‍ണായക കാല്‍വയ്പ്പാണിത്.
- യുഎസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സിസ്റ്റംസ് ബയോളജിയില്‍ സീനിയര്‍ പ്രോഗ്രാം മാനേജരാണ് മേരി ബ്രങ്കോ.
- സാന്‍ഫ്രാന്‍സിസ്കോയിലെ സൊനോമ ബയോതെറപ്യൂട്ടിക്സിന്റെ ശാസ്ത്ര ഉപദേഷ്ടാവാണ് ഫ്രെഡ് റാംസ്ഡെല്.
- ജപ്പാനിലെ ഒസാക്ക സര്‍വകലാശാലയിലെ ഇമ്മ്യൂണോളജി ഫ്രണ്ടിയര്‍ റിസര്‍ച്ച് സെന്ററിലെ പ്രൊഫസറാണ് ഷിമോണ്‍ സകാഗുചി.
- പുരസ്കാര തുക: 12 ലക്ഷം ഡോളര്‍. തുക മൂന്ന് പേരും തുല്യമായി പങ്കിടും.
4. ഇന്ത്യന്‍ വംശജയ്ക്ക് ജോര്‍ജ് മെഡല്‍
സ്രോതസ്സ്: മലയാള മനോരമ
- ബ്രിട്ടണില്‍ ഇന്ത്യന്‍ വംശജയായ ഗ്രേസ് കുമാറിന് മരണാനന്തര ബഹുമതിയായി ധീരതയ്ക്കുള്ള ജോര്‍ജ് മെഡല്‍ സമ്മാനിച്ചു.
- 2023-ല്‍ സുഹൃത്തായ ബര്‍ണാബിയെ അക്രമിയില്‍നിന്നും രക്ഷിക്കുന്നതിനിടെ ഗ്രേസ് കുത്തേറ്റ് മരിക്കുകയായിരുന്നു. തുടര്‍ന്ന് ബര്‍ണാബിയും കൊല്ലപ്പെട്ടു.
- ബ്രിട്ടണിലെ രണ്ടാമത്തെ വലിയ ധീരതാ പുരസ്കാരമാണ് ജോര്‍ജ് മെഡല്‍.
5. ഫ്രഞ്ച് പ്രധാനമന്ത്രി രാജിവച്ചു
സ്രോതസ്സ്: മലയാള മനോരമ
- ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലുകോനു (39) രാജിവച്ചു.
- സത്യപ്രതിജ്ഞ ചെയ്ത് 27-ാം ദിവസമാണ് രാജിവച്ചത്.
- ലുകോനു തീരുമാനിച്ച മന്ത്രിസഭയെ പാര്‍ലമെന്റ് അംഗീകരിക്കില്ലെന്ന് വ്യക്തമായപ്പോഴാണ് രാജിവച്ചത്.
- മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് 14 മണിക്കൂറിനുള്ളില്‍ രാജിവച്ചു.
- ആധുനിക ഫ്രാന്‍സിന്റെ ചരിത്ത്രതിലെ ഏറ്റവും ഹ്രസ്വമായ സര്‍ക്കാരാണ് ലുകോനുവിന്റേത്.
- ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോ രാജി സ്വീകരിച്ചു.
6. മുംബൈയ്ക്ക് രണ്ടാമത്തെ വിമാനത്താവളം
സ്രോതസ്സ്: മലയാള മനോരമ
- മുംബൈയിലെ രണ്ടാമത്തെ വിമാനത്താവളം നവി മുംബൈയില്‍ സ്ഥാപിച്ചു.
- രണ്ടാമത്തെ വിമാനത്താവളം ഡി ബി പാട്ടീലിന്റെ പേരിലാണ് അറിയപ്പെടുക.
- താമരയുടെ ആകൃതിയിലാണ് നിര്‍മ്മാണം.
- 74 ശതമാനം ഓഹരി പങ്കാളിത്തമുള്ള അദാനി ഗ്രൂപ്പിനാണ് ഡി ബി പാട്ടീല്‍ വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല.
- സര്‍ക്കാര്‍ ഏജന്‍സിയായ സിഡ്കോയ്ക്ക് 26 ശതമാനം ഓഹരിയുണ്ട്.
റിവിഷന്‍: സ്പോണ്സര് ചെയ്യുന്നത് ദി റിവിഷന്‍ ഡോട് കോ ഡോട് ഇന്‍
- അന്തര്‍വാഹിനികളെ നശിപ്പിക്കുന്ന വിഭാഗം പടക്കപ്പലായ ഐഎന്‍എസ് ആന്ത്രോത്ത് നാവിക സേന കമ്മീഷന് ചെയ്തു. കൊല്‍ക്കത്തയിലെ ഗാര്ഡന് റീച്ച് ഷിപ്പ് ബില്‍ഡേഴ്സ് ആന്‍ഡ് എഞ്ചിനീയേഴ്സാണ് കപ്പല്‍ നിര്‍മ്മിച്ചത്.
- കേരള സ്പെയ്സ് പാര്‍ക്ക് നിലവില്‍വരുന്നത്: ടെക്നോപാര്‍ക്ക് ഫേസ് 4, തിരുവനന്തപുരം
പുരസ്കാരം
1. രവീന്ദ്രന് മാസ്റ്റര്‍ മ്യൂസിക് ട്രസ്റ്റ് ഏര്‍പ്പെടുത്തിയ രവീന്ദ്രപുരസ്കാരം ഗായിക കെ എസ് ചിത്രയ്ക്ക് ലഭിച്ചു. ഒരു ലക്ഷം രൂപയാണ് പുരസ്കാരത്തുക.
2. ടി ജി ഹരികുമാറിന്റെ സ്മരണാര്‍ഥം തുഞ്ചന്‍ സ്മാരക സമിതി ഏര്‍പ്പെടുത്തിയ പുരസ്കാരം കെ ജയകുമാറിന് ലഭിച്ചു.
3. 2025-ലെ സംഗീതസംവിധായകന് ജോണ്സണ് സ്മാരക പുരസ്കാരം ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക്
പദവികളും തസ്തികകളും
- ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളിന്റെ ഇന്ത്യന്‍ അംബാസിഡറായി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിനെ തിരഞ്ഞെടുത്തു.
പൊതുവിവരങ്ങള്‍
- ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് നിലനിന്നിരുന്ന രാജകുടുംബങ്ങളുടെ പ്രത്യേക അവകാശങ്ങള്‍ നിരോധിക്കുന്ന ഭരണഘടനയുടെ വകുപ്പ്: 363എ
- എല്ലാ പൗരന്മാരും തുല്യരാണെന്ന് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്: 14