
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ സന്ദര്‍ശിക്കുക
1. അഡ്രിയന്‍ മേയര്‍ അന്തരിച്ചു
സ്രോതസ്സ്: മലയാള മനോരമ
- നരവംശ ശാസ്ത്രജ്ഞനായ അഡ്രിയന്‍ മേയര്‍ അന്തരിച്ചു
- ഇന്ത്യയിലെ ജാതിവ്യവസ്ഥയെപ്പറ്റി പഠിച്ച സാമൂഹിക, നരവംശ ശാസ്ത്രജ്ഞന് അഡ്രിയന്‍ മേയര്‍ (102) അന്തരിച്ചു.
- 1950 കാലഘട്ടത്തില്‍ മധ്യപ്രദേശിലെ ജാംഗോഡില് ഗ്രാമീണരുടെ ജീവിതത്തെ ജാതിവ്യവസ്ഥ എങ്ങനെ ബാധിക്കുന്നുവെന്ന് പഠിച്ചു.
- ജാംഗോഡിലെ പഠനത്തെ അധികരിച്ച് അദ്ദേഹം എഴുതിയ പുസ്തകം: കാസ്റ്റ് ആന്‍ഡ് കിന്‍ഷിപ്പ് ഇന്‍ സെന്‍ട്രല്‍ ഇന്ത്യ
2. ഇന്റര്‍സ്റ്റെല്ലാര്‍ അതിഥി
സ്രോതസ്സ്: മലയാള മനോരമ
- ചൊവ്വയിലുള്ള യൂറോപ്പ്- റഷ്യ സ്പേസ് ഏജന്‍സികളുടെ സംയുക്ത ഉപഗ്രഹ ദൗത്യം: എക്സോമാഴ്സ്
- എക്സോമാഴ്സ് ചിത്രം പകര്‍ത്തിയ വാല്‍നക്ഷത്രം: 3ഐ അറ്റ്ലസ്
- സൗരയൂഥത്തിന് വെളിയിലുള്ള ഇന്റര്സ്റ്റെല്ലാം മേഖലയില്‍നിന്നും സൗരയൂഥത്തിലേക്ക് കടന്നുവന്ന വാല്‍നക്ഷത്രമാണ് 3ഐ അറ്റ്ല്സ്.
3. വെങ്സര്‍ക്കാറിന്റെ പ്രതിമ വാങ്കെഡെയില്‍
സ്രോതസ്സ്: മലയാള മനോരമ
- ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ദിലീപ് വെങ്സര്‍ക്കാറിന്റെ പൂര്‍ണകായ പ്രതിമ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ സ്ഥാപിക്കും.
- വെങ്സര്‍ക്കാര്‍ ഇന്ത്യയ്ക്കുവേണ്ടി 116 ടെസ്റ്റുകളും 129 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്.
4. ക്രിസ്റ്റ്യാനോ റൊണാൾഡേ ശതകോടീശ്വരൻ
സ്രോതസ്സ്: മലയാള മനോരമ
- ലോകത്തിലെ ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഇടംപിടിച്ച ആദ്യ ഫുട്ബോൾ താരം: ക്രിസ്റ്റ്യാനോ റൊണാൾഡോ
- ബ്ലൂംബർഗിന്റെ കണക്ക് അനുസരിച്ച് ക്രിസ്റ്റ്യാനോയുടെ ആസ്തി 140 കോടി ഡോളറാണ്. ഏകദേശം 12,320 കോടി രൂപ വരുമിത്.
- പോർച്ചുഗൽ താരമായ കിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ് അൽ നസർ ക്ലബുമായുള്ള കരാർ 2027 വരെ പുതുക്കിയതിനെ തുടർന്ന് ആസ്തി വർദ്ധിച്ചത്.
5. ദേശീയ ഗെയിംസ് സ്വര്‍ണം സന്തോഷ് ട്രോഫി കിരീടമാകുമോ?
സ്രോതസ്സ്: മലയാള മനോരമ
- സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റിനുള്ള കേരള ടീമിന്റെ പരിശീലകന്: ഷഫീഖ് ഹസന്
- ദേശീയ ഗെയിംസില്‍ കേരളത്തിന് സ്വര്‍ണം നേടിത്തന്ന പരിശീലകനാണ് ഷഫീഖ് ഹസന്.
- 28 വര്‍ഷത്തിനുശേഷമാണ് കേരളം ദേശീയ ഗെയിംസില്‍ സ്വര്‍ണം നേടിയത്.
- കഴിഞ്ഞ വര്‍ഷം കേരളം സന്തോഷ് ട്രോഫിയില്‍ ഫൈനലില്‍ തോറ്റിരുന്നു.
6. രസതന്ത്ര നൊബേല്‍ മൂന്നുപേര്‍ക്ക്
സ്രോതസ്സ്: മലയാള മനോരമ, മാതൃഭൂമി
- 2025-ലെ രസതന്ത്ര നൊബേല്‍ പുരസ്കാരം സുസുമു കിറ്റഗാവ (88), റിച്ചഡ് റോബ്സണ് (74), ഒമര്‍ യാഗി (60) എന്നിവര്‍ക്ക് ലഭിച്ചു.
- മറ്റല്‍ ഓര്‍ഗാനിക് ഫ്രെയിംവര്‍ക്ക് (എംഒഎഫ്) എന്ന പദാര്‍ത്ഥങ്ങളുടെ പഠനത്തിനാണ് പുരസ്കാം.
- ലോഹ അയോണുകളെ കാര്‍ബണ്‍ അധിഷ്ഠിത സംയുക്തങ്ങളാല്‍ ബന്ധിപ്പിച്ച് കൂടുപോലുള്ള ഘടനയുണ്ടാക്കും. അവയ്ക്കുള്ള അറകള്‍ ഉണ്ട്. ഈ മെറ്റല്‍ ഓര്‍ഗാനിക് ഫ്രെയിംവര്‍ക്കിലെ അറകള്‍ക്ക് വന്‍തോതില്‍ വാതകങ്ങള്‍ ശേരിക്കാന്‍ സാധിക്കും.
- വായുവില്‍നിന്നും ജലം വേര്‍തിരിക്കാനും കാര്‍ബണ്‍ ഡൈയോക്സൈഡ് പിടിച്ചെടുക്കാനും ഇവയ്ക്ക് കഴിയും.
- ജലശുദ്ധീകരണം, ആരോഗ്യമേഖല, ഇന്ധന ശേഖരണം തുടങ്ങിവയ്ക്ക് എംഒഎഫുകളെ ഉപയോഗിക്കാം.
- ഈ കണ്ടുപിടിത്തത്തെ തന്മാത്രാ വാസ്തുവിദ്യ എന്നാണ് നോബേല്‍ കമ്മിറ്റി വിശേഷിപ്പിച്ചത്.
- 21-ാം നൂറ്റാണ്ടിന്റെ പദാര്‍ത്ഥം എന്നാണ് എംഒഎഫുകള്‍ അറിയപ്പെടുന്നത്.
- കൊബാള്‍ട്ട്, നിക്കല്‍, സിങ്ക് തുടങ്ങിയ ലോഹ അയോണുകളെ ഉപയോഗിച്ച് എംഒഎഫുകള്‍ നിര്‍മ്മിക്കാം.
7. നവിമുംബൈ: ഡിജിറ്റലും ഗ്രീനും
സ്രോതസ്സ്: മാതൃഭൂമി
- ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ ഗ്രീന്‍ വിമാനത്താവളം: നവിമുംബൈ അന്താരാഷ്ട്ര വിമാനത്താവളം
- ഉദ്ഘാടനം ചെയ്തത്: പ്രധാനമന്ത്രി നരേന്ദ്രമോദി
പുരസ്കാരങ്ങള്‍
- പുരുഷ ട്വന്റി 20 ക്രിക്കറ്റിലെ മികച്ച ബാറ്റര്‍ക്കുള്ള സിയറ്റ് ക്രിക്കറ്റ് റേറ്റിങ് അവാര്‍ഡ് സഞ്ജു സാംസണിന് ലഭിച്ചു. വരുണ്‍ ചക്രവര്‍ത്തിയാണ് മികച്ച ബൗളര്‍. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയ്ക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ലഭിച്ചു.
വേദികളും ദിനങ്ങളും
- ആഗോള ടെക് മേളയായ ജൈടെക്സ് ഗ്ലോബല്‍ 2025 വേദി: ദുബായ്
- ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് വേദി: ന്യൂഡല്‍ഹി
- വനിത ബ്ലൈന്‍ഡ് ഫുട്ബോള്‍ ലോകകപ്പ് വേദി: കൊച്ചി
- ലോക കാഴ്ച്ചാ ദിനം: ഒക്ടോബര്‍ 10
തസ്തികകളും പദവികളും
- ബ്രിട്ടീഷ് പ്രധാനമന്ത്രി: കെയര്‍ സ്റ്റാമര്‍
- ഇന്ത്യയിലെ അടുത്ത യുഎസ് അംബാസിഡറായി സെര്‍ജിയോ ഗോറിനെ നിയമിച്ചു.
- മുന്‍ ഐ എസ് ആര് ഒ ചെയര്മാന് എസ് സോമനാഥിന് യുഎസ് നാഷണല്‍ അക്കാദമി ഓഫ് എഞ്ചിനീയറിങ്ങിന്റെ അന്താരാഷ്ട്ര അംഗമായി തിരഞ്ഞെടുത്തു.