1. ലാസ്ലോ ക്രാസ്നഹോര്‍കയ്ക്ക് സാഹിത്യ നൊബേല്‍
സ്രോതസ്സ്: മലയാള മനോരമ
- 2025-ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം ഹംഗേറിയന്‍ എഴുത്തുകാരനായ ലാസ്ലോ ക്രാസ്നഹോര്‍കയ്ക്ക് (71) ലഭിച്ചു.
- ക്രാസ്നഹോര്കയുടെ മായാമയമായ രചനാപ്രപഞ്ചം കലയുടെ കരുത്തിന് അടിവരയിടുന്നുവെന്ന് നൊബേല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു.
- ആദ്യ നോവല്‍: സെയ്റ്റന്‍ടാന്‍ഗോ (1985)
- മറ്റ് നോവലുകള്‍: ദ് മെലങ്കൊലി ഓഫ് റെസിസ്റ്റന്‍സ് (1989), വാര് ആന്‍ഡ് വാര് (1999), എ മൗണ്ടന്‍ ടു ദ് നോര്‍ത്ത്, എ ലേക്ക് ടു സൗത്ത് (2003), ബാരണ്‍ വെങ്ക്ഹെയ്മ്സ് ഹോംകമിങ് (2016), ഹെര്ഷ്ട് 07769 (2021)
- ലാസ്ലോ ക്രാസ്നഹോര്കയുടെ നോവലുകളെ ഹംഗേറിയന്‍ സംവിധായകനായ ബീല താര് സിനിമ ആക്കിയിട്ടുണ്ട്.
- മഹാദുരന്തങ്ങളുടെ എഴുത്തധിപന് എന്ന് അമേരിക്കന്‍ എഴുത്തുകാരി സൂസന് സൊന്റാഗ് വിശേഷിപ്പിച്ചിട്ടുണ്ട്.
- സാഹിത്യ നൊബേല്‍ നേടിയ രണ്ടാമത്തെ ഹംഗറിക്കാനാണ് ലാസ്ലോ ക്രാസ്നഹോര്‍കയ്.
- 2002-ല്‍ ഇമ്രെ കേര്തെസ് ആണ് ആദ്യമായി സാഹിത്യ നൊബേല്‍ നേടിയ ആദ്യ ഹംഗറിക്കാരന്‍.
2. ഗാസയില്‍ സമാധാനം
സ്രോതസ്സ്: മലയാള മനോരമ
- ഇസ്രായേലും ഹമാസും തമ്മിലുള്ള ആദ്യഘട്ട സമാധാന കരാറില്‍ ജറുസലേമിലെ കയ്റോയില്‍ വച്ച് ഒപ്പിട്ടു.
- രണ്ട് വര്‍ഷം പിന്നിട്ട ഇസ്രായേല്‍ ആക്രമണത്തിന് വിരാമം കുറിക്കുമെന്ന് കരുതുന്നു.
3. ഫോബ്സ് അതിസമ്പന്ന പട്ടിക
സ്രോതസ്സ്: മലയാള മനോരമ
- അതിസമ്പന്നരുടെ ഫോബ്സ് പട്ടികയില്‍ മുകേഷ് അംബാനി ഒന്നാമത്. 10,500 കോടി ഡോളര്‍.
- രണ്ടാമത്: ഗൗതം അദാനി. 9200 കോടി ഡോളര്‍.
- എറ്റവും സമ്പന്നനായ മലയാളി: എം എ യൂസഫലി
- 585 കോടി ഡോളര്‍ ആസ്തിയുള്ള യൂസഫലി ദേശീയ തലത്തില്‍ 49-ാമത് ആണ്.
- ഏറ്റവും സമ്പന്നനായ രണ്ടാമത്തെ മലയാളി ജോയ് ആലൂക്കാസ് (530 കോടി ഡോളര്‍) ആണ്.
4. മിസിസ് യൂണിവേഴ്സ് കിരീടം ഇന്ത്യക്കാരിക്ക്
സ്രോതസ്സ്: മലയാള മനോരമ
- ഫിലിപ്പീന്‍സിലെ മനിലയില്‍ നടന്ന മിസിസ് യൂണിവേഴ്സ് മത്സരത്തില്‍ ഇന്ത്യക്കാരിയായ ഷെറി സിങ് കിരീടം ചൂടി.
- 48 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് കിരീടം ഒരു ഇന്ത്യാക്കാരിക്ക് ലഭിക്കുന്നത്.
- ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ സോഫിയ ജയിംസ് മിസിസ് ഫിലാന്തേരാഫി ടൈറ്റില്‍ നേടി.
5. സംസ്ഥാന സ്കൂള്‍ കായികമേള
സ്രോതസ്സ്: മലയാള മനോരമ
- 2025-26 അധ്യയന വര്‍ഷത്തിലെ സംസ്ഥാന സ്കൂള്‍ കായികമേളയുടെ ബ്രാന്‍ഡ് അംബാസഡറായി സഞ്ജു സാംസണിനെ തിരഞ്ഞെടുത്തു.
- സ്കൂള്‍ കായികമേളയുടെ ഭാഗ്യചിഹ്നം: തങ്കു എന്ന മുയല്കുട്ടി
- സ്കൂള്‍ കായികമേള വേദി: തിരുവനന്തപുരം
6. തമിഴ്നാടിന് രണ്ടാമത്തെ അന്താരാഷ്ട്ര സ്റ്റേഡിയം
സ്രോതസ്സ്: മലയാള മനോരമ
- തമിഴ്നാട്ടിലെ രണ്ടാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം മധുരയില്‍ സ്ഥാപിച്ചു.
- നിലവില്‍ ചെന്നൈ ചെപ്പോക്കിലെ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് രാജ്യാന്തര മത്സരങ്ങള്‍ നടക്കുന്നത്.
7. കെയ്മറിന്റെ ഇന്ത്യന്‍ സന്ദര്‍ശനം
ദേശാഭിമാനി
- ബ്രിട്ടന്റെ പക്കല്‍നിന്നും ഇന്ത്യ ലൈറ്റ് വെയ്റ്റ് മള്‍ട്ടി റോള്‍ മിസൈലുകള്‍ (എല്‍എംഎം) വാങ്ങും.
- മിസൈലുകള്‍ വാങ്ങുന്നതിനായി 46 കോടി ഡോളറിന്റെ കരാര്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറിന്റെ ഇന്ത്യ സന്ദര്‍ശന വേളയില്‍ ഒപ്പുവച്ചു.
8. മന്ദാനയ്ക്ക് റെക്കോര്‍ഡ് സ്മൃതി
സ്രോതസ്സ്: ദേശാഭിമാനി
- വനിത ഏകദിന ക്രിക്കറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്ണടിക്കുന്ന താരമായി ഇന്ത്യന്‍ താരം സ്മൃതി മന്ദാന.
- ഈവര്‍ഷം ഇതുവരെ 17 മത്സരങ്ങളില്‍നിന്നും 972 റണ്‍സ് നേടിയിട്ടുണ്ട്.
സര്‍ക്കാര്‍ പദ്ധതികള്‍
1. സല്ലാപം: മുതിര്‍ന്ന പൗരന്മാരുടെ മാനികാരോഗ്യം മെച്ചപ്പെടുത്താനും ഏകാന്തതയ്ക്ക് പരിഹാരം കാണാനും ലക്ഷ്യമിട്ട് സാമൂഹിക നീതി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി. 14568 എന്ന നമ്പറില്‍ വിളിച്ച് വയോജനങ്ങള്‍ക്ക് പ്രശ്നങ്ങള്‍ സംസാരിക്കാന്‍ സാധിക്കും.
2. നേര്‍ക്കൂട്ടം കമ്മിറ്റി: സംസ്ഥാനത്തെ ക്യാമ്പസുകളിലെ ലഹരിയുള്‍പ്പെടെയുള്ള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനും മാര്‍ഗനിര്‍ദ്ദേശം നല്‍കാനും രൂപീകരിക്കുന്ന കമ്മിറ്റി.
പുരസ്കാരം
- കൊച്ചി രാജ്യാന്തര പുസ്തകോത്സവ സമിതിയുടെ ബാലാമണിയമ്മ സാഹിത്യ പുരസ്കാരം ഡോ എം എം ബഷീറിന്.
- വയലാര്‍ രാമവര്‍മ്മ സാംസ്കാരികവേദിയുടെ പതിനെട്ടാമത് വയലാര്‍ രാമവര്‍മ്മ സ്മൃതി വര്‍ഷ പുരസ്കാരം പ്രഖ്യാപിച്ചു. വയലാര്‍ സംഗീത പുരസ്കാരം വിദ്യാധരനും ഗാനരചനാ പുരസ്കാരം ആര് കെ ദാമോദരനും ഗായകരത്ന പുരസ്കാരം മരണാനന്തര ബഹുമതിയായി കെ പി ബ്രാഹ്മാനന്ദനും നല്‍കും.
തസ്തികകളും പദവികളും വേദികളും
1. ഇന്ത്യയുടെ സുപ്രീംകോടതി ചീഫ്ജസ്റ്റിസ്: ബി ആര് ഗവായ്
2. സംസ്ഥാന നിയമ മന്ത്രി: പി രാജീവ്
3. ദേശീയ ജൂനിയര്‍ അത്ലറ്റിക്സ് വേദി: ഭുവനേശ്വര്‍
4. വനിത ബ്ലൈന്‍ഡ് ഫുട്ബോള്‍ ലോകകപ്പ് വേദി: കൊച്ചി
5. കേരള ലൈഫ് സയന്‍സസ് ഇന്‍ഡസ്ട്രീസ് പാര്‍ക്കും തോന്നയ്ക്കല്‍ ബയോലൈഫ് സയന്‍സസ് പാര്‍ക്കും സംഘടിപ്പിക്കുന്ന ബയോ കണക്ട് അന്താരാഷ്ട്ര കോണ്‍ക്ലേവ് വേദി: തിരുവനന്തപുരം
ചരമം
- ആരോഗ്യ സര്‍വകലാശാലയുടെ ആദ്യ വിസിയായിരുന്ന ഡോ കെ മോഹന്‍ദാസ് (81) അന്തരിച്ചു.
- ചലച്ചിത്ര നിര്‍മ്മാതാവും എഴുത്തുകാരനുമായ പി സ്റ്റാന്‍ലി (81) അന്തരിച്ചു. തൂവാനത്തുമ്പികള്‍, മോചനം, വരദക്ഷിണ, തീക്കളി തുടങ്ങിയ സിനിമകളുടെ നിര്‍മ്മാതാവാണ്.
റിവിഷന്‍: സ്പോണ്സര് ചെയ്യുന്നത് ദിറിവിഷന്‍.കോ.ഇന്‍
1. ഏലിയന്‍ മദര്‍ഷിപ്പ്
- ഇന്റര്‍സ്റ്റെല്ലാര്‍ മേഖലയില്‍നിന്നും സൗരയൂഥത്തിലേക്ക് പ്രവേശിച്ച വാല്‍നക്ഷത്രം: 3ഐ/അറ്റ്ലസ്
- ഏലിയന്‍ മദര്‍ഷിപ്പ് എന്ന് വിളിപ്പേര്.
- സിലിണ്ടര്‍ ആകൃതിയിലുള്ള 3ഐ/അറ്റ്ലസ് വാല്‍നക്ഷത്രത്തിന് ദശലക്ഷക്കണക്കിന് കിലോമീറ്റര്‍ നീളമുള്ള വാലുണ്ട്.
- സൗരയൂഥത്തില്‍ എത്തിയ മൂന്നാമത്തെ ഇന്റര്‍സ്റ്റെല്ലാര്‍ ബഹിരാകാശ വസ്തുവാണ് 3ഐ/അറ്റ്ലസ്.
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
