ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. പഞ്ചായത്ത് അഡ്വാന്‍സ്മെന്റ് സൂചിക (പിഎഐ) പ്രകാരം ഇന്ത്യയിലെ ഏറ്റവും മികച്ച പഞ്ചായത്ത് ഏത്?
ചെറുതന പഞ്ചായത്ത്, ആലപ്പുഴ
- പിഎഐയില് ഇന്ത്യയിലെ രണ്ടരലക്ഷത്തിലധികം പഞ്ചായത്തുകളുടെ പ്രകടനം വിലയിരുത്തിയിരുന്നു.
- 2023-24-ലെ ആരോഗ്യം, ജലം, അടിസ്ഥാന സൗകര്യങ്ങള്‍, സുസ്ഥിരത തുടങ്ങിയ 150-ല്‍ അധികം ഘടകങ്ങളെ പിഎഐയില് വിലയിരുത്തി.
- ദാരിദ്ര്യമുക്തി ഒന്നാമത്: കടലുണ്ടി
- ആരോഗ്യം: നിരണം
- ജനസൗഹൃദം: ഒറ്റൂര്‍
- ജലപര്യാപ്തത: തിരുപുറം
- ശുചിത്വഹരിതം: തൃത്താല
- അടിസ്ഥാനസൗകര്യങ്ങളിലെ സ്വയംപര്യാപ്തത്: മേലുകാവ്
- സാമൂഹികഭദ്രത: തൃപ്പങ്ങോട്ടൂര്‍
- സദ്ഭരണം: കുറുമാത്തൂര്‍
- വനിത സൗഹൃദം: കോട്ടുകാല്‍
2. 2026 ഏപ്രിലില്‍ തീവ്രവാദ മുക്തമായി പ്രഖ്യാപിച്ച സംസ്ഥാനമേത്?
മിസോറം
- മിസോറം മുഖ്യമന്ത്രി: ലാല്‍ഡുഹോമ
3. 2026 ഏപ്രില്‍ 30-ന് അന്തരിച്ച പ്രശസ്ത ജര്‍മന്‍ ചിത്രകാരന് ആരാണ്?
ഗ്യോര്ഗ് ബാസെലിറ്റ്സ്
- തലതിരിഞ്ഞ ചിത്രങ്ങളിലൂടെ പ്രശസ്തി നേടിയ ചിത്രകാരനാണ് ഗ്യോര്ഗ് ബാസെലിറ്റ്സ്
- ദ് ബിഗ് നൈറ്റ് ഡൗണ്‍ ദ് ഡ്രെയിന്‍, ദ് നേക്കഡ് മാന്‍ എന്നിവ രചനകളാണ്.
4. എംപി വീരേന്ദ്രകുമാറിന്റെ സ്മരണയ്ക്ക് ഏര്‍പ്പെടുത്തിയ നാഷണല്‍ തോട്ട് ലീഡര്‍ഷിപ്പ് അവാര്‍ഡ് ലഭിച്ചത് ആര്‍ക്കാണ്?
സുനിത കൃഷ്ണന്
5. ലോകത്തിലെ ഏറ്റവും മാരകമായ വിഷമുള്ള പാമ്പ് ഏത്?
ഇന്‍ലാന്‍ഡ് ടൈപാന്‍
6. ലോകത്തിലെ ഏറ്റവും വലിയ ഗുഹാസംവിധാനം ഏത്?
യുഎസിലെ മാമ്മത്ത് ഗുഹ
- നീളം: 676 കിലോമീറ്റര്‍
7. മാധ്യമ സ്വാതന്ത്ര്യ സൂചിക 2026-ല്‍ (Press Freedom Index) ഇന്ത്യയുടെ സ്ഥാനം എത്ര?
157
- സൂചിക തയ്യാറാക്കിയത് റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് ആണ്.
- 2025-ല്‍ ഇന്ത്യ 151-ാം സ്ഥാനത്തായിരുന്നു.
- ഒന്നാം സ്ഥാനം: നോര്‍വേ
- ഏറ്റവും പിന്നില്‍: എറിത്രിയ
- സൂചികയില്‍ 180 രാജ്യങ്ങളുണ്ട്.
8. സംവിധായകന് എം കൃഷ്ണന്‍നായരുടെ ഓര്‍മ്മയ്ക്കായി ഭാരത് ഭവനും വയലാര്‍ രാമവര്‍മ സാംസ്കാരിക വേദിയും ഏര്‍പ്പെടുത്തിയ കൃഷ്ണാഞ്ജലി പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
നടന് മധു
9. ഇന്ത്യയേയും പശ്ചിമേഷ്യയേയും യൂറോപ്പിനേയും ബന്ധിപ്പിക്കുന്ന സാമ്പത്തിക ഇടനാഴി സ്ഥാപിക്കുന്നത് ലക്ഷ്യമിട്ടുള്ള നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ച രാജ്യമേത്?
യുഎസ്എ
- നിയമത്തിന്റെ പേര്: ഈസ്റ്റേണ്‍ മെഡിറ്ററേനിയന്‍ ഗേറ്റ് വേ ആക്ട്
- തുറമുഖങ്ങള്‍, ഡിജിറ്റല്‍ ഇടനാഴികള്‍, ഊര്‍ജവിതരണ ശൃംഖലകള്‍ എന്നിവയുടെ വികസനമാണ് ലക്ഷ്യം
- ഇടനാഴിയുടെ പേര്: ഐമെക്
- 2023-ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന ജി20 ഉച്ചകോടിയിലാണ് ഐമെക് പദ്ധതി പ്രഖ്യാപിച്ചത്.
10. ഇന്ത്യയിലെ പരമോന്നത നഴ്സിങ് ബഹുമതിയായ ഫ്ളോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡ് നേടിയ മലയാളി ആരാണ്?
വി എസ് മഞ്ജുമോള്‍
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


1 thought on “ഇന്നത്തെ കറന്റ് അഫയേഴ്സ് 2026 മെയ് 1 (Kerala PSC Current Affairs 1 May 2026)”