ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. ഇന്ത്യയെ ഊര്ജസ്വയംപര്യാപ്തമാക്കാനുള്ള കേന്ദ്ര പദ്ധതി ഏത്?
ഗോബര്ധന്
- ഗോബര്ധന് പദ്ധതിയിലൂടെ ഇന്ത്യയില്‍ കംപ്രസ്ഡ് ബയോഗ്യാസ് (സിബിജി) പ്ലാന്റുകള്‍ ഇന്ത്യയില്‍ വ്യാപകമാക്കും.
- കാര്‍ഷിക അവശിഷ്ടങ്ങള്‍, നഗരമാലിന്യങ്ങള്‍, മൃഗാവശിഷ്ടങ്ങള്‍ എന്നിവയില്‍നിന്നും ഇന്ധനം ഉല്പാദിപ്പിക്കും.
- പദ്ധതി നടപ്പിലാക്കുന്നത്: കേന്ദ്ര പെട്രോളിയം- പ്രകൃതി വാതക മന്ത്രാലയം
- സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി കണക്കാക്കാതെ ഈ പദ്ധതിയില്‍ 50 വര്‍ഷത്തെ പലിശരഹിത വായ്പ നല്‍കും.
- സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള മൂലധന നിക്ഷേപത്തിനുള്ള പ്രത്യേക ധനസഹായ കേന്ദ്ര പദ്ധതിയാണ് സാസ്കി
2. ദേശീയപാതകളില്‍ തടസ്സരഹിത യാത്ര ഉറപ്പാക്കുന്ന മള്‍ട്ടി ലെയ്ന്‍ ഫ്രീ ഫ്ളോ സംവിധാനം ഇന്ത്യയില്‍ ആദ്യമായി നിലവില്‍ വന്നത് എവിടെ?
ചോരയാസി, ഗുജറാത്ത്
- ദേശീയ പാത 48-ലെ സൂറത്ത്- ബറൂച്ച് സെക്ഷനിലാണ് ഈ ടോള്‍ പ്ലാസ സ്ഥാപിച്ചത്.
3. ലോകത്തിലെ ആദ്യ ഒപ്റ്റോസാര്‍ ഉപഗ്രഹം ഏത്?
ദൃഷ്ടി
- ബംഗളുരുവിലെ ബഹിരാകാശ സ്റ്റാര്‍ട്ടപ്പ് ഗാലക്സ്ഐയാണ് നിര്‍മ്മാതാക്കള്‍
- സ്പേസ്എക്സ് ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ യുഎസില്‍നിന്നും വിക്ഷേപിച്ചു.
- ഇലക്ട്രോ-ഒപ്റ്റിക്കല്‍ (ഇഒ) സിന്തറ്റിക് അപര്‍ച്ചര്‍ റഡാര്‍ (സാര്‍) സെന്‍സറുകളെ ഈ ഉപഗ്രഹത്തില്‍ സംയോജിപ്പിക്കുന്നു.
4. സുകുമാര്‍ അഴീക്കോട് ട്രസ്റ്റ് നല്കുന്ന സുകുമാര്‍ അഴീക്കോട് ജന്മശതാബ്ദി പുരസ്കാരം ലഭിച്ചത് ആര്‍ക്കെല്ലാം?
മേധ പട്കര്‍ (സാമൂഹിക പ്രവര്‍ത്തക), പെരുമാള്‍ മുരുകന് (എഴുത്തുകാരന്)
5. ലണ്ടനിലെ പ്രമുഖ ഇന്ത്യന്‍ വ്യവസായികളായ മിത്തല്‍ കുടുംബവും വ്യവസായി അദാര്‍ പൂനവാലയും അടങ്ങിയ കണ്‍സോര്‍ഷ്യം ഏറ്റെടുത്ത ഐപിഎല്‍ ക്ലബ് ഏത്?
രാജസ്ഥാന് റോയല്‍സ്
- ആകെ വില: 165 കോടി യുഎസ് ഡോളര്‍ (15,600 കോടി രൂപ)
- 75 ശതമാനം ഓഹരികളും മിത്തല്‍ കുടുംബത്തിന്റെ പക്കല്‍
- 18 ശതമാനം ഓഹരികള്‍ അദാര്‍ പൂനവാല- 18 ശതമാനം
- രാജസ്ഥാന്റെ നിലവിലെ ഉടമകളായ മനോജ് ബദാലെ ഗ്രൂപ്പ്- 7 ശതമാനം
6. ഒരു ഐപിഎല്‍ ടീമിനുവേണ്ടി മാത്മരായി 200 വിക്കറ്റുകള്‍ നേടുന്ന ആദ്യ താരം ആരാണ്?
സുനില്‍ നരെയ്ന്
- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരമാണ് സുനില്‍ നരെയ്ന്.
- ഐപിഎല്ലില്‍ 200 വിക്കറ്റുകള്‍ വീഴ്ത്തുന്ന മൂന്നാമത്തെ താരം: സുനില്‍ നരെയ്ന്
- യുസ്വേന്ദ്ര ചെഹലും ഭുവനേശ്വര്‍ കുമാറും മുമ്പ് ഐപിഎല്ലില്‍ 200 വിക്കറ്റുകള്‍ വീഴ്ത്തി.
7. ഇന്ത്യയിലെ ഏത് മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപത്തിന് അനുമതി കൊടുത്തു കൊണ്ടുള്ള നിയമഭേദഗതിയാണ് 2026 മെയ് മാസത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഗസറ്റില്‍ വിജ്ഞാപനം ചെയ്തത്?
ഇന്‍ഷ്വറന്‍സ് മേഖല
- നേരത്തെയിത് 75 ശതമാനം
8. 30 വര്‍ഷം നീണ്ട സേവനത്തിനൊടുവില്‍ 2026 മെയ് 1-ന് പ്രവര്‍ത്തനം അവസാനിപ്പിച്ച ആദ്യകാല ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിന് ഏത്?
ആസ്ക് ഡോട് കോം
- സ്ഥാപകര്‍: 1997-ല്‍ ഗാരന്റ് ഗ്രൂണര്‍, ഡേവിഡ് വര്‍ത്തന്‍ എന്നിവര്‍
- ആദ്യകാല പേര്: ആസ്ക്സ് ജീവ്സ്
9. ഇന്ത്യയുടെ പുതിയ ചൈനീസ് സ്ഥാനപതി ആരാണ്?
വിക്രം ദൊരൈസ്വാമി
10. കേരള ചലച്ചിത്ര അക്കാദമിയുടെ പ്രഥമ ഒഎഫ്എ സോഷ്യല്‍ സര്‍വീസ് എക്സെംപ്ലറി പുരസ്കാരം 2026 നേടിയത് ആരാണ്?
മീനാക്ഷി, ചലച്ചിത്ര താരം
11. ഇന്ത്യയില്‍ ആദ്യമായി സമഗ്ര കുരങ്ങ് സെന്‍സസ് നടത്തുന്ന സംസ്ഥാനമേത്?
ഗുജറാത്ത്
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1 thought on “ഇന്നത്തെ കറന്റ് അഫയേഴ്സ് 2026 മെയ് 4 (Kerala PSC Current Affairs 4 May 2026)”