ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. 12 സംസ്ഥാനങ്ങളില്‍ എസ് ഐ ആര്
സ്രോതസ്സ്: മലയാള മനോരമ
- 12 സംസ്ഥാനങ്ങളില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണം (എസ് ഐ ആര്) പ്രഖ്യാപിച്ചു.
- കേരളം, തമിഴ്നാട്, പുതുച്ചേരി, ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളിലാണ് എസ് ഐ ആര് നടപ്പിലാക്കുന്നത്.
2. അമീബിക് മസ്കിഷ്കജ്വരം
സ്രോതസ്സ്: മലയാള മനോരമ
- കേരളത്തില്‍ അമീബിക് മസ്തിഷ്കജ്വരം ബാധിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനെ കുറിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് പഠനം നടത്തും.
- തിരുവനന്തപൂരം, കോഴിക്കോട് മെഡിക്കല്‍ കോളെജുകളും ഐസിഎംആറിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എപ്പിഡെമിയോളജിയും ചേര്‍ന്നാണ് പഠനം നടത്തുന്നത്.
3. ഐഎന്‍എസ് ഇഷക്
സ്രോതസ്സ്: മലയാള മനോരമ
- തദ്ദേശീയമായി നിര്‍മ്മിച്ച നാവികസേനയുടെ ഹൈഡ്രോഗ്രാഫിക് സര്‍വേ കപ്പല്‍: ഐഎന്‍എസ് ഇഷക്
4. അമേരിക്കന്‍ വനിതകളുടെ ഫോബ്സ് പട്ടികയില്‍ മലയാളി
സ്രോതസ്സ്: മലയാള മനോരമ
- 50 വയസ്സിനുമേല്‍ പ്രായമുള്ളവരുടെ 200 അമേരിക്കന്‍ വനിതകളുടെ ഫോബ്സ് പട്ടികയില്‍ ഇടംപിടിച്ച മലയാളി: സുമ കൃഷ്ണന്
- ഔഷധ ഗവേഷകയും ക്രിസ്റ്റല്‍ ബയോടെക് സഹസ്ഥാപകയുമാണ് സുമ.
- അത്യപൂര്‍വ്വമായ ത്വക്ക് രോഗമായ ബട്ടര്‍ഫ്ളൈ സ്കിന്‍ ഡിസീസിന് സുമ കൃഷ്ണന് മരുന്ന് കണ്ടെത്തിയിരുന്നു.
5. പിന്‍ഗാമിയെ നിര്‍ദ്ദേശിച്ച് ചീഫ് ജസ്റ്റിസ്
സ്രോതസ്സ്: മലയാള മനോരമ
- നിലവിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആര് ഗവായ് തന്റെ പിന്‍ഗാമിയായി ജസ്റ്റിസ് സൂര്യകാന്തിനെ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.
- ഗവായ് നവംബര്‍ 23-ന് വിരമിക്കും.
- സുപ്രീംകോടതിയിലെ സീനിയോരിറ്റിയില്‍ ഗവായിയുടെ പിന്നിലുള്ള ജഡ്ജിയാണ് ജസ്റ്റിസ് സൂര്യകാന്ത്.
- കേന്ദ്ര സര്‍ക്കാര്‍ ശിപാര്‍ശ അംഗീകരിച്ചാല്‍ ഇന്ത്യയുടെ 53-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് മിശ്ര ചുമതലയേല്‍ക്കും.
6. മൊന്ത ചുഴലിക്കാറ്റ്
സ്രോതസ്സ്: മലയാള മനോരമ
- 2025 ഒക്ടോബറില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ചുഴലിക്കാറ്റ്: മൊന്ത
7. ബഹുഭാര്യത്വത്തിന് ജയില്‍ശിക്ഷ
സ്രോതസ്സ്: മലയാള മനോരമ
- വിവാഹമോചനം നേടാതെ വീണ്ടും വിവാഹിതനായാല്‍ ഏഴ് വര്‍ഷം ജയില്‍ശിക്ഷ നല്കുന്ന നിയമം പാസാക്കുന്ന സംസ്ഥാനം: അസം
- അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ
8. 92-ാം വയസ്സില്‍ പ്രസിഡന്റ്
സ്രോതസ്സ്: മലയാള മനോരമ
- ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാകുന്ന വ്യക്തി: പോള്‍ ബിയ
- കാമറൂണിന്റെ അടുത്ത പ്രസിഡന്റായി നിലവിലെ പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെട്ടു.
9. പുത്തൂര്‍ മൃഗശാല
സ്രോതസ്സ്: മലയാള മനോരമ
- ഇന്ത്യയിലെ ആദ്യത്തെ ഡിസൈനര്‍ മൃഗശാല: പുത്തൂര്‍, തൃശൂര്‍ ജില്ല
- വലിപ്പത്തില്‍ ഏഷ്യയിലെ വലിയ രണ്ടാമത്തെ സുവോളജിക്കല്‍ പാര്‍ക്കാണ് പുത്തൂര്‍.
- വിസ്തൃതി: 336 ഏക്കര്‍
- പുത്തൂര്‍ മൃഗശാല രൂപകല്‍പ്പന ചെയ്തത് ലോകോത്തര മൃഗശാല ഡിസൈനര്‍ ആയ ജോണ്‍ ചാള്‍സ് കോ ആണ്
- ഇന്ത്യയിലാദ്യമായി ഹോളോഗ്രാം സൂ പൂത്തൂരില്‍ ഉണ്ട്. ഇതിലൂടെ വിവിധ ഭൂഖണ്ഡങ്ങളിലെ സഫാരി അനുഭവം ലഭിക്കും.
10. അതിര് കാക്കാന്‍ ഭൈരവന്മാര്
സ്രോതസ്സ്: മലയാള മനോരമ
- കരസേന അതിര്‍ത്തി കാവലിനായി പുതുയി രൂപീകരിച്ച ബറ്റാലിയന്: ഭൈരവ് സ്പെഷ്യലൈസ്ഡ് കമാന്‍ഡോ ബറ്റാലിയന്.
- കരസേനയുടെ നോര്‍ത്തേണ്‍ കമാന്‍ഡിന് കീഴില്‍ ലഡാക്ക്, ശ്രീനഗര്‍ എന്നിവിടങ്ങളിലാണ് ഭൈരവ് സംഘത്തെ ആദ്യം നിയോഗിക്കുന്നത്.
11. എല്‍ജിബിടിക്യു സൈനിക സ്മാരകം
സ്രോതസ്സ്: മലയാള മനോരമ
- ബ്രിട്ടണില്‍ എല്‍ജിബിടിക്യു സൈനികര്‍ക്കുവേണ്ടി സ്റ്റാഫഡ്ഷറില് തുറന്ന സ്മാരകം: ഓപ്പണ്‍ ലെറ്റര്‍ സ്മാരം.
- സൈനിക സ്മാരകം ഉദ്ഘാടനം ചെയ്തത് ചാള്‍സ് രാജാവ്.
12. വിഴിഞ്ഞത്ത് എല്‍എന്‍ജി ബങ്കറിങ്
സ്രോതസ്സ്: മലയാള മനോരമ
- ഇന്ത്യയിലെ ആദ്യത്തെ ഷിപ് ടു ഷിപ് എല്‍എന്‍ജി ബങ്കറിങ് നിലവില്‍ വരുന്നത്: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തില്‍
- രാജ്യാന്തര സര്‍വീസ് നടത്തുന്ന കപ്പലുകള്‍ക്ക് എല്‍എന്‍ജി ഇന്ധനം നിറയ്ക്കാനുള്ള ഇന്ത്യയിലെ പ്രധാന കേന്ദ്രമായി വിഴിഞ്ഞം മാറുന്നതോടെ വിദേശ തുറമുഖങ്ങളെ ആശ്രയിക്കുന്ന കൂടുതല്‍ കപ്പലുകള്‍ വിഴിഞ്ഞത്തേക്ക് എത്തും.
പുരസ്കാരങ്ങള്‍
- 2025-ലെ വയലാര്‍ പുരസ്കാരം ഇ സന്തോഷ് കുമാറിന്റെ തപോമയിയുടെ അച്ഛന് എന്ന നോവലിന് സമ്മാനിച്ചു.
- വക്കം മൗലവി മെമ്മോറിയല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ വക്കം മൗലവി സ്മാരക പുരസ്കാരം മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ജി പ്രിയദര്ശന് ലഭിച്ചു.
- ദേശാഭിമാനി സാഹിത്യ പുരസ്കാരം ഡോ എം ലീലാവതിക്ക് ലഭിച്ചു.
- കമുകറ സംഗീത പുരസ്കാരം സംഗീത സംവിധായകന് ജോണ്സണ് മരണാനന്തര ബഹുമതിയായി സമ്മാനിക്കും.
പുസ്തകം
- വയലാര്‍ രാമവര്‍മ്മ: ഒരു കാവ്യജീവിതം എന്ന ജീവചരിത്രം രചിച്ചത്: രാജീവ് പുലിയൂര്. പ്രസാധകര്: മാതൃഭൂമി ബുക്സ്