2026 ജനുവരി മാസത്തിലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കേരള ബജറ്റ് 2026: കേരള പി എസ് സി പരീക്ഷകള്‍ക്കുവേണ്ട ചോദ്യോത്തരങ്ങള്‍ പഠിക്കാന്‍ സന്ദര്‍ശിക്കുക
Kerala PSC Current Affairs Quiz: 3 February 2026
1. 2026 ഫെബ്രുവരി 3-ന് അന്തരിച്ച മലയാള സംഗീത സംവിധായകന് ആരാണ്?
എസ് പി വെങ്കിടേഷ്
- എസ് പി വെങ്കിടേഷിന്റെ ആദ്യ സിനിമ: രാജാവിന്റെ മകന് (186)
- 160 സിനിമകളിലെ അഞ്ഞൂറിലേറെ ഗാനങ്ങള്‍ക്ക് സംഗീതം നല്കി.
- 1993-ല്‍ പൈതൃകം, ജനം എന്നീ ചിത്രങ്ങളിലെ സംഗീത സംവിധാനത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു.
2. മണിപ്പൂരിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത് ആരാണ്?
യുമാന്‍ ഖേംചന്ദ്
- ഉപമുഖ്യമന്ത്രി: നെംച കിപ്ഗെന്
- കുക്കി-മെയ്തി വംശജര്‍ തമ്മിലുള്ള കലാപത്തെ തുടര്‍ന്ന് ഒരു വര്‍ഷമായി മണിപ്പൂര്‍ രാഷ്ട്രപതി ഭരണത്തിന് കീഴില്‍ ആണ്.
- യുമാന്‍ ഖേംചന്ദ് മെയ്തി വംശജനും നെംച കിപ്ഗെന് കുക്കി വംശജയുമാണ്.
3. സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്സി പ്ലാറ്റ്ഫോം ഏതാണ്?
കേരള സവാരി
4. ശതകോടീശ്വരന്‍ ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ പര്യവേഷണ കമ്പനിയായ സ്പേസ് എക്സ് ഏറ്റെടുത്ത നിര്‍മ്മിത ബുദ്ധി കമ്പനി ഏതാണ്?
എക്സ്എഐ
- ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് എക്സ്എഐ.
- 25,000 കോടി ഡോളറിനാണ് എക്സ്എഐയെ സ്പേസ് എക്സ് ഏറ്റെടുത്തത്. ഏകദേശം 22.56 ലക്ഷം കോടി രൂപ വരുമിത്.
- ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ ഏറ്റെടുക്കലാണ് സ്പേസ് എക്സ് നടത്തിയത്.
- എക്സ്എഐയുടെ നിര്‍മ്മിത ബുദ്ധി ചാറ്റ് ബോട്ട്: ഗ്രോക്ക്
5. നാല് ബഹിരാകാശ യാത്രികരുമായി ചന്ദ്രനെ വലംവയ്ക്കാനുള്ള ആര്‍ട്ടമിസ് ദൗത്യത്തിന് ഉപയോഗിക്കുന്ന റോക്കറ്റിന്റെ പേരെന്ത്?
എസ്എല്‍എസ് (സ്പേസ് ലോഞ്ച് സിസ്റ്റം)
- 98 മീറ്റര്‍ ഉയരമുള്ള എസ്എല്‍എസില്‍ ശീതീകരിച്ച ഹൈഡ്രജനും ഓക്സിജനും ആണ് ഇന്ധനം.
- ഫെബ്രുവരി 8-ന് നടത്താനിരുന്ന വിക്ഷേപണം നാസ മാര്‍ച്ചിലേക്ക് മാറ്റിവച്ചു.
6. 2025 മെയ് മാസത്തില്‍ വിക്ഷേപിച്ച പിഎസ്എല്‍വി സി-61, 2026 ജനുവരി 12-ന് വിക്ഷേപിച്ച പിഎസ്എല്‍വി സി-62 എന്നീ ദൗത്യങ്ങള്‍ പരാജയപ്പെട്ടത് സംബന്ധിച്ച് അന്വേഷണം നടത്തിയ സമിതിയുടെ അധ്യക്ഷന്‍ ആരാണ്?
കെ ശിവന്, മുന്‍ ഐ എസ് ആര് ഒ ചെയര്മാന്
7. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദിഷ്ട തിരുവനന്തപുരം- കാസര്‍കോഡ് റീജ്യണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം റെയിലിന്റെ ദൈര്‍ഘ്യം എത്ര?
583 കിലോമീറ്റര്‍
8. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആരാണ്?
ശക്തികാന്ത ദാസ്
9. വനിത പ്രീമിയര്‍ ലീഗില്‍ (ഡബ്ല്യുപിഎല്‍) തുടര്‍ച്ചയായി നാലാം തവണയും ഫൈനലിലെത്തിയ ടീം ഏത്?
ഡല്‍ഹി ക്യാപിറ്റല്‍സ്
10. വനിതാ പ്രീമിയര്‍ ലീഗിലെ ആദ്യ മലയാളി അംപയര്‍ ആരാണ്?
ടോണി ഇമ്മട്ടി
11. ഇന്‍ഷുറന്‍സ് രംഗത്ത് നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ പരിധി എത്ര?
100 ശതമാനം
12. സുപ്രീംകോടതി കൊളീജിയം ഭരണഘടനയുടെ ഏത് വകുപ്പ് നല്കുന്ന പ്രത്യേക അധികാരം ഉപയോഗിച്ചാണ് അലഹബാദ് ഹൈക്കോടതിയില്‍ വിരമിച്ച അഞ്ച് ജഡ്ജിമാരെ അഡ്ഹോക് ജഡ്ജിമാരായി നിയമിച്ചത്?
അനുച്ഛേദം 224എ
- കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നത് കുറയ്ക്കാന്‍ വേണ്ടിയാണ് തീരുമാനം.
- അഡ്ഹോക് വ്യവസ്ഥയില്‍ നിയമിതരാകുന്ന ജഡ്ജിമാര്‍ക്ക് ഡിവിഷന് ബഞ്ചുകളില്‍ സ്ഥിരം ജഡ്ജിമാര്‍ക്കൊപ്പം സിറ്റിങ് നടത്താം.
- ഹൈക്കോടതികള്‍ക്ക് രണ്ട് മുതല്‍ അഞ്ച് വരെ ജഡ്ജിമാരെ ഇപ്രകാരം നിയമിക്കാം. എന്നാല്‍ ഇത്തരത്തില്‍ നിയമിക്കുന്നവരുടെ എണ്ണം അനുവദനീയമായ തസ്തികകളുടെ 10 ശതമാനത്തില്‍ കൂടാന്‍ പാടില്ല.
13. കുടുംബശ്രീ അംഗങ്ങള്‍ക്ക് 200 രൂപയ്ക്ക് രണ്ട് ലക്ഷം രൂപയുടെ പരിരക്ഷ നല്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയുടെ പേരെന്ത്?
ജീവന് ദീപം ഒരുമ
14. ഇന്ത്യന്‍ ഭരണഘടനയുടെ എത്രാമത്തെ അനുച്ഛേദ പ്രകാരമാണ് ആര്‍ത്തവശുചിത്വം ജീവിക്കാനുള്ള അവകാശത്തില്പ്പെടുന്നതാണെന്ന് സുപ്രീംകോടതി വിധിച്ചത്?
അനുച്ഛേദം 21
15. മികച്ച ചലച്ചിത്ര ഗ്രന്ഥത്തിന് രശ്മി ഫിലിം സൊസൈറ്റി നല്കുന്ന ഷാജി എന്‍ കരുണ്‍ സുവര്‍ണ ജൂബിലി ചലച്ചിത്ര ഗ്രന്ഥ പുരസ്കാരം ലഭിച്ച കൃതി ഏതാണ്?
ഏകാന്ത യാത്രികന്
- രചയിതാക്കള്‍: ഡോ കെ എസ് അനില്‍ കുമാര്‍, ഡോ രശ്മി
16. മനുഷ്യരുടെ സോഷ്യല്‍ മീഡിയക്ക് സമാനമായി എഐ ചാറ്റ് ബോട്ടുകളായ എഐ ഏജന്റുമാര്‍ക്കുള്ള സോഷ്യല്‍ മീഡിയ ഏതാണ്?
മോള്‍ട്ട്ബുക്ക്
- നിര്‍മ്മിത ബുദ്ധി കമ്പനിയായ ഒക്ടേന്‍ എഐയുടെ സ്ഥാപകന്‍ മാറ്റ് ഷിലിഫ്റ്റാണ് മോള്ട്ബുക്ക് സ്ഥാപിച്ചത്.
- മോള്ട്ബുക്കില് എഐ ചാറ്റ് ബോട്ടുകള്‍ അംഗങ്ങള്‍ മനുഷ്യര്‍ നിരീക്ഷകരും ആണ്.
- മോള്ട്ബുക്ക് പ്രവര്‍ത്തിപ്പിക്കുന്ന എഐ- ക്ലോഡ്
- മോള്ട്ബുക്കില് ഒരു എഐ ചാറ്റ് ബോട്ട് സൃഷ്ടിച്ച മതം: ക്രസ്റ്റഫേരിയനിസം
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


1 thought on “ഇന്നത്തെ കറന്റ് അഫയേഴ്സ് 4 ഫെബ്രുവരി 2026 (Kerala PSC Current Affairs 4 February 2026)”