ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. വനിത ഏകദിന ലോകകപ്പ് 2025: ഇന്ത്യ ചാമ്പ്യന്മാര്
സ്രോതസ്സ്: മലയാള മനോരമ, മാതൃഭൂമി
- 2025-ലെ വനിത ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് പരാജയപ്പെടുത്തി.
- ഇന്ത്യയുടെ കന്നി കിരീടമാണിത്.
- സ്കോര്‍: ഇന്ത്യ- 50 ഓവറില്‍ ഏഴ് വിക്കറ്റിന് 298 റണ്‍സ്, ദക്ഷിണാഫ്രിക്ക- 45.3 ഓവറില്‍ 246 റണ്‍സിന് എല്ലാവരും പുറത്ത്.
- ഇന്ത്യയുടെ ഷെഫാലി വര്‍മ്മ ഫൈനലിലെ താരമായി. ഇന്ത്യയുടെ തന്നെ ദീപ്തി ശര്‍മ്മ ടൂര്‍ണമെന്റിലെ താരമായി.
- ഫൈനലില്‍ 87 റണ്‍സെടുത്ത ഷെഫാലി 2 വിക്കറ്റുകളും വീഴ്ത്തി.
- ദീപ്തി ഫൈനലില്‍ 58 റൺസും അഞ്ചുവിക്കറ്റും നേടി
- ടൂര്‍ണമെന്റില്‍ ദീപ്തി ആകെ 22 വിക്കറ്റുകളും 215 റണ്‍സുകളും നേടി.
- വനിത ലോകകപ്പ് നേടുന്ന നാലാമത്തെ രാജ്യം: ഇന്ത്യ
- ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങള്‍ ലോകകപ്പ് നേടിയിട്ടുണ്ട്.
- 2005, 2017 ലോകകപ്പുകളില്‍ ഇന്ത്യ ഫൈനലില്‍ പരാജയപ്പെട്ടിരുന്നു.
- 2025-ലെ ഏകദിന ലോകകപ്പ് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം: ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റനായ ലോറ വോള്‍വാര്‍ട്ട്, 434 റണ്‍സ്.
- ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരം: സ്മൃതി മന്ഥാന
- 2017-ലെ ലോകകപ്പില്‍ മിതാലി രാജ് നേടിയ 409 റണ്‍സെന്ന റെക്കോര്‍ഡ് സ്മൃതി മറികടന്നു.
- ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റന്‍ ലോറ വോള്‍വര്‍ട്ട് ഫൈനലില്‍ സെഞ്ച്വറി നേടി.
- ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍: ഹര്‍മന്‍പ്രീത് കൗര്‍
- വനിത ലോകകപ്പ് വിജയികള്‍ക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ നല്കുന്ന സമ്മാനത്തുക: 39.77 കോടി രൂപ
- റണ്ണറപ്പായ ദക്ഷിണാഫ്രിക്കയ്ക്ക് 20 കോടി രൂപ ലഭിക്കും.
- ഇന്ത്യന്‍ വനിതാ ടീം അന്താരാഷ്ട്ര ഏകദിനം കളിച്ചു തുടങ്ങിയ വര്‍ഷം: 1978
- ഇന്ത്യയുടെ പുരുഷ ടീം നാല് ലോകകപ്പുകള്‍ നേടിയിട്ടുണ്ട്.
- 1983 (ഏകദിനം), 2007 (ട്വന്റി20), 2011 (ഏകദിനം) 2024 (ട്വന്റി20) എന്നീ വര്‍ഷങ്ങളിലാണ് ഇന്ത്യയുടെ പുരുഷന് ടീം ലോകകപ്പുകള്‍ വിജയിച്ചത്.
2. ഫിലിപ്പീന്‍സും കാനഡയും തമ്മില്‍ പ്രതിരോധ കരാര്‍
സ്രോതസ്സ്: മലയാള മനോരമ
- ഫിലിപ്പീന്‍സും കാനഡയും തമ്മില്‍ പ്രതിരോധ കരാര്‍ ഒപ്പിട്ടു.
- തെക്കന്‍ ചൈനാക്കടലില്‍ ചൈനയുടെ അധിനിവേശ നടപടികള്‍ക്കെതിരെ രാജ്യാന്തര കൂട്ടായ്മയൊരുക്കുന്ന ഫിലിപ്പൈന്‍സിന്റെ പദ്ധതിയുടെ ഭാഗമായിട്ടാണ് കരാറില്‍ എത്തിയത്.
3. ക്രൈറ്റീരിയനില് അടൂര്‍ സിനിമകള്‍
സ്രോതസ്സ്: മലയാള മനോരമ
- ലോകപ്രശസ്തമായ ദ് ക്രൈറ്റീരിയന്‍ കളക്ഷനില്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമകള്‍ ഉള്‍പ്പെടുത്തി.
- ലോകമെങ്ങുംനിന്നുള്ള ശ്രദ്ധേയവും പ്രധാനവുമായ സിനിമകളെ തിരഞ്ഞെടുത്ത് അവതരിപ്പിക്കുന്ന പ്ലാറ്റ്ഫോമാണ് അമേരിക്കന്‍ ഹോം-വീഡിയോ ഡിസ്ട്രിബ്യൂഷന്‍ കമ്പനിയായ ക്രൈറ്റീരിയന്‍.
4. സിഎംഎസ്-03 വിക്ഷേപിച്ചു
സ്രോതസ്സ്; മലയാള മനോരമ, മാതൃഭൂമി
- ഇന്ത്യയില്‍നിന്നും വിക്ഷേപിച്ച ഏറ്റവും ഭാരമേറിയ വാര്‍ത്താവിനിമയ ഉപഗ്രഹം: സിഎംഎസ്-03
- ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍നിന്നും എല്‍വിഎം3-എം5 റോക്കറ്റിലാണ് സിഎംഎസ്-03 വിക്ഷേപിച്ചത്.
- ബാഹുബലി എന്ന് വിളിപ്പേരുള്ള റോക്കറ്റാണ്: എല്‍വിഎം3-എം03
- സൈനിക പ്രതിരോധ ആവശ്യത്തിനുള്ള മള്‍ട്ടിബ്രാന്‍ഡ് വാര്‍ത്താ വിനിമയ ഉപഗ്രഹമാണ് സിഎംഎസ്-03.
- ഭാരം: 4.4 ടണ്‍
- പ്രതീക്ഷിത പ്രവര്‍ത്തന കാലാവധി: 15 വര്‍ഷം
- നാവികസേനയുടെ വാര്‍ത്താവിനിമയ ആവശ്യങ്ങള്‍ക്കാണ് സിഎംഎസ്-03 വിക്ഷേപിച്ചത്.
- ഐഎസ്ആര്‍ഒ ചെയര്മാന്: ഡോ വി നാരായണന്
- ഇന്ത്യന്‍ നിര്‍മ്മിത സി25 ക്രയോജനിക് സംവിധാനത്തിന്റെ തുടര്ജ്വലനം വിക്ഷേപണത്തില്‍ ഉപയോഗിച്ചു.
- ഒന്നിലധികം ഉപഗ്രങ്ങളെ ഒരു വിക്ഷേപണ ദൗത്യത്തില്‍ വ്യത്യസ്ത ഭ്രമണപഥത്തില്‍ എത്തിക്കാന്‍ സാധിക്കും.
- മിഷന് ഡയറക്ടര്‍: ടി വിക്ടര്‍ ജോസഫ്, തൃശൂര്‍ സ്വദേശി.
- ഇന്ത്യയില്‍നിന്നും ജിയോ സിംക്രണസ് ഭ്രമണപഥത്തിലേക്ക് അയക്കുന്ന ഏറ്റവും ഭാരമേറിയ ഉപഗ്രഹം ആണ് സിഎംഎസ്-03
- സിഎംഎസ് 03-ന് ജിസാറ്റ് 7 ആര് എന്ന പേരുമുണ്ട്.
- ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും അതിനോട് ചേര്‍ന്നുള്ള സമുദ്ര മേഖലയിലും വാര്‍ത്താവിനിമയ ബന്ധം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
5. കെയ്ന്‍ വില്യംസണ് ട്വി20 അവസാനിപ്പിച്ചു
സ്രോതസ്സ്: മലയാള മനോരമ
- 2025 നവംബറില്‍ രാജ്യാന്തര ട്വന്റി20യില്‍നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരം: കെയ്ന്‍ വില്യംസന്
- 93 ടി20 മത്സരങ്ങള്‍ കളിച്ച കെയ്ന്‍ വില്യംസന് 2575 റണ്‍സ് നേടിയിട്ടുണ്ട്.
- ഉയര്‍ന്ന സ്കോര്‍: 95 റണ്‍സ്
- ന്യൂസിലന്‍ഡ് ക്യാപ്റ്റനായിരുന്നു.
- ഐപിഎല്‍ ടീം ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ സ്ട്രാറ്റജിക് അഡൈ്വസറാണ്.
6. പ്ലേഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവലിലേക്ക് മലയാളി സഹോദരിമാര്‍
സ്രോതസ്സ്: ദേശാഭിമാനി
- ജര്‍മ്മനിയിലെ ലോക പ്രശസ്ത പ്ലേഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവലില്‍ മലയാളി സഹോദരിമാരായ അരുണിത മോഹനും ആന്യ മോഹനും പങ്കെടുക്കും.
- ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത് ദി പ്ലേഫോര്‍ഡ്സ് മ്യൂസിക്കല്‍ ബാന്‍ഡ് ആണ്.
7. ത്രിശൂല്‍
സ്രോതസ്സ്: മാതൃഭൂമി
- ഇന്ത്യ-പാക് അതിര്‍ത്തി മേഖലയായ സര്‍ക്രീക്കില്‍ ഇന്ത്യുയടെ സേനാവിഭാഗങ്ങള്‍ നടത്തിയ സംയുക്ത സൈനികാഭ്യാസം: ത്രിശൂല്‍
8. അവനവന് കടമ്പയ്ക്ക് 50 വയസ്സ്
സ്രോതസ്സ്: മാതൃഭൂമി
- കാവാലം നാരായണപ്പണിക്കരുടെ പ്രസിദ്ധ നാടകമായ അവനവന് കടമ്പ അവതരിപ്പിച്ചിട്ട് 50 വര്‍ഷം ആകുന്നു.
- കാവാലം സംസ്കൃതിയുടെ നാലാമത് അവനവന് കടമ്പ പുരസ്കാരം പടയണി കലാകാരന് പ്രൊഫ കടമ്മനിട്ട വാസുദേവന്‍ പിള്ളയ്ക്ക് സമ്മാനിക്കും.
9. അഞ്ച് ലക്ഷം കോടി ഡോളര്‍ മൂല്യവുമായി എന്‍വീഡിയ
സ്രോതസ്സ്: മാതൃഭൂമി
- ലോകത്തില്‍ അഞ്ച് ലക്ഷം കോടി ഡോളര്‍ വിപണിമൂല്യം കടക്കുന്ന ആദ്യ കമ്പനി: എന്‍വീഡിയ
- എഐ രംഗത്തെ നിര്‍ണായകമായ ചിപ്പ് നിര്‍മ്മാതാക്കളാണ് എന്‍വീഡിയ.
- തായ് വംശജനായ അമേരിക്കക്കാരന് ജെന്‍സെന്‍ ഹുവാങ്ങിന്റെ നേതൃത്വത്തില്‍ 1993-ല്‍ ആരംഭിച്ച കമ്പനിയാണ് എന്‍വീഡിയ.
- 2023-ല്‍ ഒരു ലക്ഷം കോടി ഡോളര്‍ വിപണി മൂല്യം പിന്നിട്ടു.
- ഈ വര്‍ഷമാണ് നാല് ലക്ഷം കോടി ഡോളര്‍ മൂല്യമെത്തിയത്. മൂന്ന് മാസങ്ങള്‍ കൊണ്ട് അഞ്ച് ലക്ഷം കോടി ഡോളറും കടന്നു.
തസ്തികകളും പദവികളും
- കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി: കിരണ്‍ റിജിജു
ചരമം
1. ലോലന് എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തെ സൃഷ്ടിച്ച കാര്‍ട്ടൂണിസ്റ്റ് ചെല്ലന് എന്ന ടി പി ഫിലിപ്പ് (78) അന്തരിച്ചു. കേരള കാര്‍ട്ടൂണ്‍ അക്കാദമി വിശിഷ്ടാംഗത്വം നല്‍കിയിട്ടുണ്ട്.
