ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. 55-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍
- 2024-ലെ സംസ്ഥാന സിനിമ പുരസ്കാരങ്ങളിൽ മഞ്ഞുമ്മൽ ബോയ്സിന് 10 അവാർഡുകൾ ലഭിച്ചു.
- മികച്ച നടന്: മമ്മൂട്ടി (ചിത്രം: ഭ്രമയുഗം).
- ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്: കൊടുമണ്‍ പോറ്റി
- മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന സിനിമ പുരസ്കാരം ഏഴാം തവണയാണ് ലഭിക്കുന്നത്.
- മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ച വര്‍ഷങ്ങളും സിനിമകളും: 1984- അടിയൊഴുക്കുകള്‍, 1989- ഒരുവടക്കന്‍ വീരഗാഥ, മൃഗയ, മതിലുകള്‍, 1994 – വിധേയന്, പൊന്തന്മാട, വാത്സല്യം, 2004- കാഴ്ച, 2009- പലേരിമാണിക്യം, 2022- നന്‍പകല്‍ നേരത്ത് മയക്കം, 2024- ഭ്രമയുഗം
- മികച്ച നടി: ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ)
- മികച്ച സിനിമ: മഞ്ഞുമ്മല്‍ ബോയ്സ് (സംവിധായകന്: ചിദംബരം)
- മികച്ച സംവിധായകന്: ചിദംബരം (മഞ്ഞുമ്മല്‍ ബോയ്സ്)
- മികച്ച രണ്ടാമത്തെ ചിത്രം: ഫെമിനിച്ചി ഫാത്തിമ (സംവിധായകന്: ഫാസില്‍ മുഹമ്മദ്)
- മികച്ച സ്വഭാവനടി: ലിജോ മോള് ജോസ് (നടന്ന സംഭവം).
- മികച്ച സ്വഭാവ നടന്മാര്: സൗബിന് ഷാഹിര്‍ (മഞ്ഞുമ്മല്‍ ബോയ്സ്), സിദ്ധാര്‍ഥ് ഭരതന് (ഭ്രമയുഗം)
- പ്രത്യേക ജൂറി പരാമര്‍ശം: പാരഡൈസ്
- സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനുമുള്ള പ്രത്യേക പുരസ്കാരം: പായല്‍ കപാഡിയ (ഓള് വീ ഇമാജിന്‍ അസ് നൈറ്റ്:
- മികച്ച നവാഗത സംവിധായകന്: ഫാസില്‍ മുഹമ്മദ് (ഫെമിനിച്ചി ഫാത്തിമ)
- ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചിത്രം: പ്രേമലു
- മികച്ച നൃത്ത സംവിധാനം: സുമേഷ് സുന്ദര്‍, ജിഷ്ണു ദാസ് എം വി (ബോഗെയ്ന്‍ വില്ല)
- മികച്ച ഡബ്ബിങ്: സയനോര ഫിലിപ്പ് (ബറോസ്), ഫാസി വൈക്കം (ബറോസ്)
- മികച്ച വസ്ത്രാലങ്കാരം: സമീറ സനീഷ് (രേഖാചിത്രം, ബോഗെയ്ന്‍വില്ല)
- മേക്കപ്പ്: റോണക്സ് സേവ്യര്‍ (ഭ്രമയുഗം, ബോഗെയ്ന്‍വില്ല)
- മികച്ച സിങ്ക് സൗണ്ട്: അജയന് അടാട്ട് (പണി)
- മികച്ച കലാസംവിധായകന്‍: അജയന് ചാലിശ്ശേരി (മഞ്ഞുമ്മല്‍ ബോയ്സ്)
- മികച്ച എഡിറ്റിങ്ങ്: സൂരജ് ഇ എസ് (കിഷ്കിന്ധാകാണ്ഡം)
- മികച്ച ഗായിക: സെബാ ടോമി (ആരോരും കേറിടാത്തൊരു ചില്ലയില്‍ – അംഅ)
- ഗായകന്: കെ എസ് ഹരിശങ്കര്‍ (കിളിയേ–എ ആര് എം)
- സംഗീത സംവിധായകന് (പശ്ചാത്തലസംഗീതം): ക്രിസ്റ്റോ സേവ്യര്‍
- സംഗീത സംവിധായകന് (ഗാനം): സുഷിന് ശ്യാം ( ബോഗെയ്ന്‍വില്ല)
- മികച്ച ഗാനരചയിതാവ്: വേടന് (കുതന്ത്രം-മഞ്ഞുമ്മല്‍ ബോയ്സ്)
- തിരക്കഥ (അഡാപ്റ്റേഷന്): ലാജോ ജോസ്, അമല്‍ നീരദ്
- ഛായാഗ്രാഹകന്‍: ഷെജു ഖാലിദ് (മഞ്ഞുമ്മല്‍ ബോയ്സ്)
- കഥാകൃത്ത്: പ്രസന്ന വിധാനഗൈ (പാരഡൈസ്)
2. ഏകാരോഗ്യം പദ്ധതി എല്ലാ ജില്ലകളിലേക്കും
സ്രോതസ്സ്: മലയാള മനോരമ
- മനുഷ്യരും സസ്യ, ജന്തുജാലങ്ങളും അവ ഉള്‍പ്പെടുന്നതും തമ്മില്‍ അഭ്യേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ അവയെ പൊതുവായി ബാധിക്കുന്ന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന പദ്ധതിയാണ് ഏകാരോഗ്യം.
- പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിലാണ് നേരത്തെ വണ്‍ ഹെല്‍ത്ത് എന്ന ഏകാരോഗ്യം പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്.
- പ്രദേശവാസികളുടെ പങ്കാളിത്തത്തോടെ പകര്‍ച്ചവ്യാധികള്‍ എത്രയും നേരത്തെ കണ്ടെത്തി അവ തടയുന്നതിനുള്ള സംവിധാനമാണിത്.
3. ഋത്വിക് ഘട്ടക്കിന് ജന്മശതാബ്ദി
മലയാള
- 2025 നവംബര്‍ 4-ന് ജന്മശതാബ്ദി ആഘോഷിച്ച വിഖ്യാത ബംഗാളി ചലച്ചിത്ര സംവിധായകന്: ഋതിക് ഘട്ടക്ക്
- നാഗരിക്, അജാന്ത്രിക്, ബാരി ദേഖേ പാലിയോ, മേഘേ ദഖാ താരാ, കോമള്‍ ഗാന്ധാര്‍, സുവര്‍ണരേഖ, തിതാഷ് എക്തി നദീര്‍ നാം, ജുക്തി ഥാക്കോ ഗപ്പോ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മികച്ച സിനിമകള്‍.
- കിഴക്കന്‍ ബംഗാളിലെ ധാക്കയിലാണ് ഋതിക് ഘട്ടക് ജനിച്ചത്.
- ഇന്ത്യാ-പാക് വിഭജനത്തെതുടര്‍ന്ന് ഇന്ത്യയിലെത്തി കല്‍ക്കട്ടയില്‍ താമസമാക്കി.
- ബംഗ്ലാദേശില്‍നിന്നും ഇന്ത്യയിലെത്തിയ അഭയാര്‍ത്ഥികളുടെ വേദനകള്‍ ഋതിക് ഘട്ടക് സിനിമകളില്‍ അവതരിപ്പിച്ചു.
റിവിഷന്‍: സ്പോണ്സര് ചെയ്യുന്നത് ദിറിവിഷന്‍.കോ.ഇന്‍
- എട്ടാം കേന്ദ്ര ശമ്പള കമ്മീഷന് അധ്യക്ഷ: ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി. ബംഗളുരു ഐഎംഎം പ്രൊഫസര്‍ പുളക് ഘോഷ് പാര്‍ട്ട് ടൈം അംഗം.
Buy now Puma Mens Dazzler Sneaker
