ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ സന്ദര്‍ശിക്കുക
1. ബിലാസ്പൂര്‍ ട്രെയിന്‍ അപകടം
സ്രോതസ്സ്: മലയാള മനോരമ
- ഛത്തീസ്ഗഡിലെ ബിലാസ്പൂരില്‍ ചരക്കുതീവണ്ടിയിലേക്ക് മെമു ഇടിച്ചുകയറി 8 പേര് കൊല്ലപ്പെട്ടു.
- 2023 ജൂണില്‍ ഒഡീഷയിലെ ബാലസോറില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 293 പേര് മരിച്ചിരുന്നു.
2. പേസ് മേക്കര്‍ ശസ്ത്രക്രിയ: തിരുവനന്തപുരം മെഡിക്കല്‍ കോളെജിന് റെക്കോര്‍ഡ്
സ്രോതസ്സ്: മലയാള മനോരമ
- തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ലോകത്തിലെ ഏറ്റവും ചെറിയ ലീഡ് രഹിത പേസ് മേക്കറായ മൈക്ര ഹൃദയത്തില്‍ വിജയകരമായി സ്ഥാപിച്ചു.
- സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകളില്‍ ആദ്യമായിട്ടാണ് ലീഡ് രഹിത പേസ് മേക്കര്‍ (വിഡിഡി) സ്ഥാപിക്കുന്നത്.
3. ഇന്ത്യ, ഇസ്രായേല്‍ വ്യാപാര, പ്രതിരോധ ധാരണകള്‍
സ്രോതസ്സ്: മലയാള മനോരമ
- വ്യാപാരം, അടിസ്ഥാന സൗകര്യ വികസനം, കണക്ടിവിറ്റി എന്നിവയില്‍ സഹകരണം വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യയും ഇസ്രായേലും ധാരണയിലെത്തി.
- ഇന്ത്യ സന്ദര്‍ശിക്കുന്ന ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഗീഡിയാന്‍ സാറും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
4. മുന്‍ യുഎസ് വൈസ് പ്രസിഡന്റ് ഡിക് ചെയ്നി അന്തരിച്ചു
സ്രോതസ്സ്: മലയാള മനോരമ
- 2001 മുതല്‍ 2009 വരെ യുഎസ് വൈസ് പ്രസിഡന്റായിരുന്ന ഡിക് ചെയ്നി (84) അന്തരിച്ചു.
- പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ വൈസ് പ്രസിഡന്റായിരുന്ന ഡിക് ചെയ്നിയാണ് യുഎസിന്റെ ഇറാഖ് അധിനിവേശത്തിന്റെ സൂത്രധാരന്‍.
- യുഎസ് ചരിത്രത്തിലെ ഏറ്റവും ശക്തനായ വൈസ് പ്രസിഡന്റായി വിലയിരുത്തപ്പെടുന്നു.
5. ഹിന്ദുജ ഗ്രൂപ്പ് ചെയര്മാന് അന്തരിച്ചു
സ്രോതസ്സ്: മലയാള മനോരമ
- ബ്രിട്ടനിലെ ഇന്ത്യന്‍ വംശജനായ പ്രമുഖ വ്യവസായിയും ചെയര്‍മാനുമായ ഗോപിചന്ദ് പരമാനന്ദ് ഹിന്ദുജ (85) അന്തരിച്ചു.
- ബ്രിട്ടനിലെ സമ്പന്നരുടെ പട്ടികയില്‍ തുടര്‍ച്ചയായി നാലാം വര്‍ഷവും ഒന്നാമനായിരുന്നു.
- ആസ്തി: 350 കോടി പൗണ്ട്. 4,18,183 കോടി രൂപ
6. സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ അവകാശം
സ്രോതസ്സ്: മലയാള മനോരമ
- പൊതുസേവന അവകാശ നിയമം പ്രാബ്യത്തില്‍ വന്നു.
- സര്‍ക്കാരിന്റെ സേവനങ്ങള്‍ ജനങ്ങളുടെ അവകാശമാക്കുന്ന കേരള പൊതുസേവന അവകാശ നിയമം പ്രാബല്യത്തില്‍വന്നു.
- ഗവര്‍ണര്‍ ഒപ്പിട്ടത്തിനെ തുടര്‍ന്ന് വിജ്ഞാപനം ഇറങ്ങി.
- നിയമ പ്രകാരം സേവനാവകാശ കമ്മീഷനെ രൂപീകരിക്കണം.
7. ഹോളിവുഡ് താരം ഡിയന് ലാഡ് (89) അന്തരിച്ചു
സ്രോതസ്സ്: മലയാള മനോരമ
- മികച്ച നടിക്കുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം നേടിയിട്ടുള്ള ഡിയന് ലാഡ് (89) അന്തരിച്ചു.
- 3 തവണ ഓസ്കാര്‍ പുരസ്കാരത്തിന് നാമനിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.
8. ലാലൂര്‍ സ്പോര്‍ട്സ് കോപ്ലക്സ്
സ്രോതസ്സ്: മലയാള മനോരമ
- ഐഎം വിജയന് സ്പോര്‍ട്സ് കോംപ്ലാക്സ് സ്ഥിതി ചെയ്യുന്നത് എവിടെ: ലാലൂര്‍, തൃശൂര്‍
9. ഫിഫ് പ്രോ ഇലവന് ടീമില്‍ ലമീന്‍ യമാല്‍
സ്രോതസ്സ്: മലയാള മനോരമ
- പ്രൊഫഷണല്‍ ഫുട്ബോളര്‍മാരുടെ സംഘടനയായ ഫിഫ്പ്രോയുടെ ടീം ഓഫ് ദി ഇയര്‍ പട്ടികയില്‍ ഇടംപിടിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ട് 18 വയസ്സുകാരനായ ലമീന്‍ യമാല്‍ സ്വന്തമാക്കി.
10. ദ് മാന്‍ ഹു ഹെഡ് ഇന്ത്യ
സ്രോതസ്സ്: മലയാള മനോരമ
- ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവായ എം എസ് സ്വാമിനാഥന്റെ ജീവചരിത്രം: ദ് മാന്‍ ഹു ഹെഡ് ഇന്ത്യ
- രചയിതാവ്: പ്രിയംബദ ജയകുമാര്‍
സർക്കാർ പദ്ധതികൾ
- കേരള സവാരി: സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാകിസ് ആപ് സര്‍വീസ്
പുരസ്കാരങ്ങള്‍
- കെ ആര് ഗൗരിയമ്മ പുരസ്കാരം അരുണാ റോയിക്ക് ലഭിച്ചു.
- ശ്രീനാരായണഗുരു സാഹിതിയുടെ 2025-ലെ വനിതാരത്ന പുരസ്കാരം സിസ്റ്റര്‍ ഉഷ ജോര്‍ജിന് ലഭിച്ചു.
