നവംബര്‍ 8-ലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. ഇന്ത്യ നിരീക്ഷ രാജ്യം
സ്രോതസ്സ്: മലയാള മനോരമ
- മഴക്കാടുകള്‍ സംരക്ഷിക്കുന്നതിന് ധനസഹായം നല്കുന്ന ബ്രസീലിന്റെ ഇന്ത്യ ട്രോപിക്കല്‍ ഫോറസ്റ്റ്സ് ഫോര്‍ എവര്‍ ഫസിലിറ്റി (ടിഎഫ്എഫ്എഫ്) എന്ന ആഗോള ഫണ്ടില്‍ ഇന്ത്യ നിരീക്ഷ രാജ്യമായി.
2. ഫ്ളോറന്റൈന് വജ്രം
സ്രോതസ്സ്: മലയാള മനോരമ
- ലോകത്ത് ഖനനം ചെയ്തിട്ടുള്ളവയില്‍ വച്ച് ഏറ്റവും വലിയ വജ്രങ്ങളില്‍ ഒന്നാണ് ഫ്ളോറന്റൈന് വജ്രം.
- ഒരു നൂറ്റാണ്ടില്‍ അധികമായി കാണാതായിരുന്ന ഈ വജ്രത്തെ സ്വിറ്റ്സര്‍ലന്‍ഡിലെ ക്യുബെക്കിലെ ഒരു ബാങ്ക് ലോക്കറില്‍ കണ്ടെത്തി.
- ഓസ്ട്രിയയിലെ ഹാബാസ്ബര്ഗ് സാമ്രാജ്യത്തിന്റെ നിലവിലെ പിന്‍ഗാമികളാണ് ഈ വജ്രത്തിന്റെ അവകാശികള്‍.
- 1918-ല്‍ ഒന്നാം ലോകമഹായുദ്ധത്തില്‍ ഓസ്ട്രിയന്‍ സാമ്രാജ്യം തകര്‍ന്നപ്പോള്‍ രാജാവ് ചാള്‍സ് ഒന്നാമന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഈ വജ്രത്തെ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചത്.
- തെലങ്കാനയിലെ ഗോല്കോണ്ടയില്നിന്നും ഖനനം ചെയ്തതെടുത്ത വജ്രമാണ് ഫ്ളോറന്റൈന് വജ്രം.
3. ടി20 പരമ്പര ഇന്ത്യയ്ക്ക്
സ്രോതസ്സ്: മലയാള മനോരമ
- ഓസ്ട്രേലിയക്ക് എതിരായ ടി20 പരമ്പര ഇന്ത്യയ്ക്ക്
- അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-1-ന് ആണ് വിജയിച്ചത്.
- ആദ്യ മത്സരവും അവസാന മത്സരവും മഴ മൂലം ഉപേക്ഷിച്ചു.
- രാജ്യാന്തര ടി20യില്‍ പരാജയമറിയാതെ ഇന്ത്യ 13 പരമ്പരകള്‍ പൂര്‍ത്തിയാക്കി.
- 2023-ല്‍ വെസ്റ്റ്ഇന്‍ഡീസിനെതിരെയാണ് ഇന്ത്യ അവസാനമായി ഒരു ടി20 പരമ്പരയില്‍ പരാജയപ്പെട്ടത്.
- ടി20യില്‍ ഏറ്റവും കുറവ് ഇന്നിങ്സുകളില്‍നിന്നായി 1000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബാറ്റര്‍- അഭിഷേക് ശര്‍മ
- വിരാട് കോലി 27 ഇന്നിങ്സുകളില്‍നിന്നും 100 റണ്‍സ് തികച്ചിട്ടുണ്ട്.
4. വി എസ് രാഹുല്‍ ഗ്രാന്‍ഡ്മാസ്റ്റര്‍
സ്രോതസ്സ്: മലയാള മനോരമ
- ഇന്ത്യയുടെ 91-ാം ചെസ് ഗ്രാന്‍ഡ്മാസ്റ്റര്‍: വി എസ് രാഹുല്‍ (21)
- തമിഴ്നാട്ടുകാരനായ വി എസ് രാഹുല്‍ ഫിലിപ്പീന്‍സില്‍ നടന്ന ആസിയാന്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ചതോടെയാണ് ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി ലഭിച്ചത്.
5. ഗോവ ചെസ് ലോകകപ്പ്
സ്രോതസ്സ്: മലയാള മനോരമ
- ഗോവയില്‍ നടക്കുന്ന ഫിഡെ ലോകകപ്പ് ചെസില്നിന്നും ലോകചാമ്പ്യന് ഡി ഗുകേഷ് പുറത്ത്. ജര്‍മനിയുടെ ഫ്രെഡറിക് സ്വാനെ ആണ് ഗുകേഷിനെ അട്ടിമറിച്ചത്.
6. ബാഡ്മിന്റണ്‍ താരം തായ്സു യിങ് വിരമിച്ചു
സ്രോതസ്സ്: മലയാള മനോരമ
- മുന്‍ ലോക ഒന്നാം നമ്പര്‍ വനിതാ താരം ചൈനീസ് തായ്പേയിയുടെ തായ്സു സിങ് ബാഡ്മിന്റണില്‍നിന്നും വിരമിച്ചു.
- രണ്ട് തവണ ലോക ചാമ്പ്യന്‍ഷിപ്പ് മെഡലും ടോക്കിയോ ഒളിമ്പിക്സില്‍ വെള്ളിമെഡലും നേടിയിട്ടുണ്ട്.
7. കേരളത്തിന് റെക്കോര്‍ഡ്
സ്രോതസ്സ്: മലയാള മനോരമ
- എല്ലാ ജില്ലകളിലും കാത്ത് ലാബുള്ള ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം: കേരളം
8. നരേഷ് ദധിച്ച് അന്തരിച്ചു
സ്രോതസ്സ്: ദേശാഭിമാനി
- പ്രമുഖ ഇന്ത്യന്‍ ഭൗതിക ശാസ്ത്രജ്ഞന് നരേഷ് ദധിച്ച് (81) അന്തരിച്ചു.
- ചൈനയില്‍ പ്രഭാഷണ പരമ്പര നടത്തുന്നതിന് ഇടയില്‍ ബീജിങ്ങില്‍ വച്ചാണ് മരണം.
- ഗുരുത്വാകര്‍ഷണം, തമോഗര്‍ത്ത ഭൗതിക ശാസ്ത്രം, പ്രപഞ്ച ശാസ്ത്രം എന്നീ മേഖലകളില്‍ സംഭാവന നല്കി.
- പൂനെ ആസ്ഥാനമായ ഇന്റര്‍യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ആസ്ട്രോണമി ആന്‍ഡ് ആസ്ട്രോഫിസിക്സിന്റെ സ്ഥാപക അംഗമാണ്.
9. ഒന്നാമതാകാന്‍ ആദ്യ
സ്രോതസ്സ്: മാതൃഭൂമി
- കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ വെള്ളപ്പൊക്കത്തെ നേരിടാന്‍ കഴിയുന്ന നെല്‍വിത്ത്: ആദ്യ
- ഉമ, തവളക്കണ്ണന്‍ എന്നീ നെല്ഇനങ്ങളുടെ സങ്കര വിത്തിനമാണ് ആദ്യ
- നാടന്‍ നെല്‍വിത്ത് ഇനമാണ് തവളക്കണ്ണന്‍
- കുട്ടനാട്ടിലെ മങ്കൊമ്പ് എംഎസ് സ്വാമിനാഥന് നെല്ലുഗവേഷണ കേന്ദ്രം പുറത്തിറക്കിയ ആദ്യത്തെ വെള്ള അരിയോട് കൂടിയ നെല്ലിനം: ആദ്യ
ചരമം
- മുന്‍മന്ത്രി എം ആര് രഘുചന്ദ്രബാല്‍ അന്തരിച്ചു. 1991-ല്‍ കെ കരുണാകരന് മന്ത്രിസഭയില്‍ എക്സൈസ്, പ്രിന്റിങ് ആന്‍ഡ് സ്റ്റേഷനറി വകുപ്പ് മന്ത്രിയായിരുന്നു.
- നാടന്‍പാട്ട് കലാകാരന് ശേഖരീപുരം മാധവന് അന്തരിച്ചു
