നവംബര്‍ 13-ന്റെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. നീളമുള്ള ഉയരപ്പാത
സ്രോതസ്സ്: മലയാള മനോരമ
- ഇന്ത്യയിലെ ഏറ്റവും നീളമുള്ള ഉയരപ്പാത നിര്‍മ്മിക്കുന്നത് ദേശീയപാത 66-ല്‍ ആലപ്പുഴ ജില്ലയില്‍ അരൂര്‍ മുതല്‍ തുറവൂര്‍ വരെ
2. യുഎസ് വീണ്ടും തുറന്നു
സ്രോതസ്സ്: മലയാള മനോരമ
- യുഎസ് ചരിത്രത്തിലെ ഏറ്റവും ദീര്‍ഘമായ സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ എത്ര ദിവസം നീണ്ടു: 43
- യുഎസ് ജനപ്രതിനിധി സഭ പാസാക്കിയ ധനവിനിയോഗ ബില്ലില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പിട്ടതോടെ അടച്ചുപൂട്ടല്‍ പ്രതിസന്ധി അവസാനിച്ചു.
3. മുകുള്‍ റോയിക്ക് കൂറുമാറ്റ നിയമ പ്രകാരം അയോഗ്യത
സ്രോതസ്സ്: മലയാള മനോരമ
- 2025 നവംബറില്‍ കൂറുമാറ്റ നിയമപ്രകാരം പശ്ചിമ ബംഗാളില്‍ എംഎല്‍എ സ്ഥാനത്തുനിന്നും അയോഗ്യനാക്കപ്പെട്ട വ്യക്തി ആരാണ്: മുകുള്‍ റോയി
- തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാപക നേതാവും മുന്‍ കേന്ദ്ര റെയില്‍വേ മന്ത്രിയുമായ മുകുള്‍ റോയിയുടെ എംഎല്‍എ സ്ഥാനം കൂറുമാറ്റ നിരോധന നിയമപ്രകാരം നഷ്ടമായി.
- തൃണമൂലില്‍നിന്നും ബിജെപിയിലെത്തി നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് എംഎല്‍എയായ മുകുള്‍ റോയി തിരിച്ചു വീണ്ടും തൃണമൂലില്‍ എത്തി. ഇതാണ് കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യനാകാന്‍ കാരണമായത്.
- മുകുള്‍ റോയിയെ അയോഗ്യനാക്കിയത് കല്‍ക്കട്ട ഹൈക്കോടതിയാണ്.
4. പെന്നിക്ക് ആദരാഞ്ജലി
സ്രോതസ്സ്: ന്യൂഏജ്
- യുഎസ് ഉല്‍പ്പാദനം അവസാനിപ്പിച്ച പെന്നി എന്ന നാണയത്തിന്റെ മൂല്യം: ഒരു സെന്റ്
- 232 വര്‍ഷമായി യുഎസില്‍ പ്രചാരത്തിലുണ്ടായിരുന്ന പെന്നി നാണയം 2025 നവംബര്‍ 12-ന് ആണ് അവസാനമായി ഉല്‍പ്പാദിപ്പിച്ചത്.
- അവസാനത്തെ പെന്നി മിന്റ് ചെയ്തത് ഫിലാഡല്‍ഫിയയിലെ യുഎസ് നാണയ നിര്‍മ്മാണ ശാലയില്‍.
- ഒരു സെന്റ് മൂല്യമുള്ള ഒരു പെന്നി നിര്‍മ്മിക്കാന്‍ ഏകദേശം നാല് സെന്റ് ചെലവ് വരുന്നത് കാരണമാണ് നിര്‍മ്മാണം നിര്‍ത്തലാക്കിയത്.
- 1793-ലാണ് പെന്നി ആദ്യമായി നിലവില്‍വന്നത്.
- അര സെന്റ് നാണയം നിര്‍ത്തലാക്കിയ വര്‍ഷം- 1857
5. ബഹിരാകാശ നിലയം പോലൊരു സമുദ്രാന്തര ഗവേഷണനിലയവും
സ്രോതസ്സ്: മാതൃഭൂമി
- ബഹിരാകാശ നിലയത്തിന് സമാനമായി സ്ഥിരം സമുദ്രാന്തര ഗവേഷണ നിലയം സജ്ജമാക്കുന്ന പദ്ധതി പ്രഖ്യാപിച്ച രാജ്യം: ഇന്ത്യ
- ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജിയുടെ നേതൃത്വത്തില്‍ 2047 ഓടെ നിലയം സ്ഥാപിക്കും
- 6000 മീറ്റര്‍ ആഴത്തിലാണ് നിലയം സ്ഥാപിക്കുന്നത്.
6. അന്റാര്‍ട്ടിക്കയില്‍ ഇന്ത്യയുടെ പുതിയ ഗവേഷണ കേന്ദ്രം
സ്രോതസ്സ്: മാതൃഭൂമി
- അന്റാര്‍ട്ടിക്കയില്‍ വര്‍ഷം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന പുതിയ ഗവേഷണ കേന്ദ്രം ഇന്ത്യ സ്ഥആപിക്കും.
- നിലവിലെ മൈത്രി സ്റ്റേഷനുപകരമാണ് പുതിയ കേന്ദ്രം സ്ഥാപിക്കുന്നത്.
- ചെലവ്: 2150 കോടി രൂപ
- 2032-ല്‍ പ്രവര്‍ത്തനസജ്ജമാകും.
- സ്ഥാപിക്കുന്നത്: ഗോവയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ പോളാര്‍ ആന്‍ഡ് ഓഷ്യന്‍ റിസര്‍ച്ച്
- പ്രവര്‍ത്തന കാലാവധി: 40 വര്‍ഷം
- അന്റാര്‍ട്ടിക്കയില്‍ ഇന്ത്യയുടെ ആദ്യത്തെ താവളം: ഗംഗോത്രി (1983)
- രണ്ടാമത്തെ കേന്ദ്രം: മൈത്രി (1989)
- മൂന്നാമത്തെ കേന്ദ്രം: ഭാരതി (2012)
- ആര്ട്ടിക്കിലുള്ള ഇന്ത്യയുടെ കേന്ദ്രം: ഹിമാദ്രി
7. വിക്ടോറിയക്ക് പുരസ്കാരം
സ്രോതസ്സ്: മാതൃഭൂമി
- കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്കാരം മലയാള സിനിമയായ വിക്ടോറിയക്ക് ലഭിച്ചു.
- ശിവരഞ്ജിനിയാണ് വിക്ടോറിയ സംവിധാനം ചെയ്തത്.
- 2024-ലെ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ സംവിധാന രംഗത്തെ നവാഗതര്‍ക്കുള്ള ഫിപ്രസി പുരസ്കാരം വിക്ടോറിയ നേടിയിരുന്നു.
ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങള്‍
1. എത് സംസ്ഥാനത്തിലാണ് ബന്നാര്‍ഘട്ട ബയോളജിക്കല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്?
കര്‍ണാടക
2. 2025 നവംബറില്‍ വ്യോമസേന മേധാവി എയര്‍ചീഫ് മാര്‍ഷല്‍ എ പി സിങ് ഉദ്ഘാടനം ചെയ്ത വ്യോമകേന്ദ്രം എവിടെയാണ്?
ലഡാക്കിലെ ന്യോമയില്‍
3. 2025-26 ഐപിഎല്‍ സീസണില്‍ രാജസ്ഥാന് റോയല്സില്നിന്നും ചെന്നൈ സൂപ്പര്‍ കിങ്സ് ടീമിലെത്തിയ മലയാളി ആരാണ്?
സഞ്ജു സാംസണ്
4. 1948-ലെ സെന്‍സസ് നിയമപ്രകാരം 2027-ല്‍ നടക്കുന്ന സെന്‍സസിന്റെ മുന്നോടിയായുള്ള പ്രീടെസ്റ്റ് കേരളത്തില്‍ ഏതെല്ലാം ജില്ലകളിലാണ് നടത്തുന്നത്?
പാലക്കാട്, എറണാകുളം, ഇടുക്കി
6. കൊമ്പുള്ള മെഗാചൈല്‍ (ഹാക്കീരിയാപിസ്) ലൂസിഫര്‍ എന്ന തേനീച്ചയെ കണ്ടെത്തിയ രാജ്യം ഏതാണ്?
ഓസ്ട്രേലിയ
7. പ്രോജക്ട് ചീറ്റയുടെ ഭാഗമായി എട്ട് ചീറ്റകളെ ഇന്ത്യയ്ക്ക് കൈമാറുന്ന മൂന്നാമത്തെ രാജ്യം ഏതാണ്?
ബോട്സ്വാന
8. കരസേന ലേസര്‍ ഗൈഡഡ് ഇന്‍വാര്‍ ടാങ്ക് വേധ മിസൈലുകള്‍ വാങ്ങുന്നത് ഏത് പൊതുമേഖലാ സ്ഥാപനത്തില്‍നിന്നാണ്?
ഭാരത് ഡൈനാമിക്സ് ലിമിറ്റഡ്
9. ഇന്ത്യയില്‍ ആദ്യത്തെ സില്‍ക്ക് മ്യൂസിയം സ്ഥാപിക്കുന്നത് എവിടെയാണ്?
മൈസൂരു
10. 2025 നവംബറില്‍ ഓപ്പണ്‍ എഐ പുറത്തിറക്കിയ ചാറ്റ് ജിപിയുടെ പുതിയ പതിപ്പ് ഏതാണ്?
ചാറ്റ്ജിപിടി5.1
ദിനങ്ങള്‍
- ശിശുദിനം: നവംബര്‍ 14. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനം ശിശുദിനമായി ആഘോഷിക്കുന്നു.
- ലോക പ്രമേഹ ദിനം: നവംബര്‍ 14. 2025-ലെ പ്രമേഹ ദിന സന്ദേശം: തൊഴിലിടത്തെ സൗഖ്യം.
