
നവംബര്‍ 15-ലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. ലോക കാലാവസ്ഥാ ഉച്ചകോടി 2025
സ്രോതസ്സ്: മലയാളമനോരമ
- കാലവസ്ഥാ മാറ്റം മൂലം മനുഷ്യരാശി നേരിടുന്ന ആരോഗ്യപ്രശ്നങ്ങളെ നേരിടാന്‍ പ്രത്യേക സാമ്പത്തിക നിധി രൂപീകരിക്കാന്‍ ബ്രസീലില്‍ നടന്ന സിഒപി 30 കാലവസ്ഥാ ഉച്ചകോടി തീരുമാനിച്ചു.
2. രവീന്ദ്ര ജഡേജയ്ക്ക് റെക്കോര്‍ഡ്
സ്രോതസ്സ്: മലയാളമനോരമ
- ടെസ്റ്റ് ക്രിക്കറ്റില്‍ 4000 റണ്‍സും 300 വിക്കറ്റും നേടിയ ലോകത്തെ നാലാമത്തെ താരമായി ഇന്ത്യയുടെ രവീന്ദ്ര ജഡേജ.
- ഇയാന്‍ ബോതം, കപില്‍ദേവ്, ഡാനിയേല്‍ വെട്ടോറി എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചത്.
3. ലോക സഹകരണ സാംസ്കാരിക പൈതൃക കേന്ദ്രത്തില്‍ ഊരാളുങ്കലും
സ്രോതസ്സ്: ദേശാഭിമാനി
- തൊഴിലാളി സഹകരണ സംഘമായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി (യുഎല്‍സിസി) ആസ്ഥാനം ലോക സഹകരണ സാംസ്കാരിക പൈതൃക കേന്ദ്രമായി.
- ബ്രസീലില്‍ നടന്ന ചടങ്ങില്‍ ഇന്റര്‍നാഷണള്‍ കോഓപ്പറേറ്റീവ് അലയന്‍സാണ് പ്രഖ്യാപനം നടത്തിയത്.
- ഗുജറത്തിലെ അമുലിന്റെ ഡോ വര്‍ഗീസ് കുര്യന് മ്യൂസിയവും ഉള്‍പ്പെട്ടു.
- 25 രാജ്യങ്ങളിലെ 31 കേന്ദ്രങ്ങള്‍ രേഖപ്പെടുത്തിയ ആദ്യ ലോക ഭൂപടം പുറത്തിറക്കി.
- ഭൂപടത്തില്‍ ഏഷ്യയില്‍നിന്നും ഏഴ് കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തി.
ഒബ്ജക്ടീവ് ടൈപ്പ് ചോദ്യോത്തരങ്ങള്‍
1. ബംഗ്ലാദേശിനെതിരായ ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ യോഗ്യത മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംനേടിയ മലയാളി ആരാണ്?
മുഹമ്മദ് സനാന്
ദിനങ്ങള്‍
- ലോക സഹിഷ്ണുതാദിനം: നവംബര്‍ 16
ചരമം
1. ഊര്‍ജ മേഖലയിലെ ആസൂത്രണ വിദഗ്ദ്ധനും പ്രമുഖ ശാസ്ത്രജ്ഞനുമായ പ്രൊഫ വി കെ ദാമോദരന്‍ (85) അന്തരിച്ചു.