
1. കേരളത്തില്‍ ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
കഴക്കൂട്ടം, തിരുവനന്തപുരം
2. ദുബായ് എയര്‍ ഷോയില്‍ വ്യോമാഭ്യാസത്തിനിടെ തകര്‍ന്ന ഇന്ത്യന്‍ നിര്‍മ്മിത ലഘുയുദ്ധ വിമാനം ഏതാണ്?
തേജസ്
3. തായ്ലന്ഡില് നടന്ന മിസ് യൂണിവേഴ്സ് 2025 മത്സരത്തില്‍ വിജയി ആയത് ആരാണ്?
ഫാത്തിമ ബൊഷ്, മെക്സിക്കോ
4. 2025-ലെ ജി20 ഉച്ചകോടി വേദിയായ രാജ്യം ഏതാണ്?
ദക്ഷിണാഫ്രിക്ക
- യുഎസും ചൈനയും അടക്കം 19 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ആഫ്രിക്കന്‍ യൂണിയനും അംഗങ്ങളായ രാജ്യാന്തര കൂട്ടായ്മയാണ് ജി20.
5. 2025 നവംബറില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇമിഗ്രേഷന്‍ ചെക്പോസ്റ്റിന് അനുമതി നല്കിയ കേരളത്തിലെ തുറമുഖം ഏതാണ്?
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം
- കടല്‍ വഴിയുള്ള രാജ്യാന്തര യാത്രക്കാര്‍ക്ക് വിഴിഞ്ഞം തുറമുഖത്തിലൂടെ ഇന്ത്യയില്‍ പ്രവേശിക്കാന്‍ സാധിക്കും. ഈ അനുമതിയുള്ള 37 തുറമുഖങ്ങള്‍ ഇന്ത്യയിലുണ്ട്.
സര്‍ക്കാര്‍ പദ്ധതികള്‍
1. മത്സ്യശക്തി പദ്ധതി: ന്യൂനപക്ഷ മത്സ്യത്തൊഴിലാളി സമൂഹ ശാക്തീകരണ സംരംഭം. പ്രധാനമന്ത്രി വിരാസത് കാ സംവര്ദ്ധന്റെ (പിഎം വികാസ്) കീഴില്‍ നടപ്പിലാക്കുന്ന പദ്ധതി. ന്യൂനപക്ഷ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീ-പുരുഷന്മാര്ക്ക് നൈപുണ്യ വികസനം, തൊഴിലധിഷ്ഠിത, ആധുനിക സാങ്കേതിക വിദ്യ പരിശീലനം എന്ന നല്‍കും.