
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. ഐഎസ്ആര്‍ഒയുടെ ഗഗന്യാന് ദൗത്യം വിക്ഷേപിക്കുന്ന വര്‍ഷം ഏതാണ്?
2027
സ്രോതസ്സ്: മലയാള മനോരമ
- ഐഎസ്ആര്‍ഒ ചെയര്മാന്: ഡോ വി നാരായണന്
2. ഡെറാഡൂണിലെ ശ്രീഗുരുറാം റായി സര്‍വകലാശാല വൈസ് ചാന്‍സലറായി നിയമിതനായ മലയാളി ആരാണ്?
പ്രൊഫ ഡോ കെ പ്രതാപന്
3. ഏത് രാജ്യത്തിലാണ് ഇന്ത്യന്‍ സൈന്യം ഓപ്പറേഷന് പവന് നടത്തിയത്?
ശ്രീലങ്ക
സ്രോതസ്സ്: മലയാള മനോരമ
- 1987-നും 1990-നും ഇടയില്‍ ഇന്ത്യ ശ്രീലങ്കയില്‍ നടത്തിയ ഓപ്പറേഷന് പവനില്‍ 1200 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
- ഓപ്പറേഷന് പവനില്‍ കൊല്ലപ്പെട്ട മലയാളി: രാമസ്വാമി പരമേശ്വരന്
4. ഗാന്ധിജിയുടെ ആത്മകഥയ്ക്ക് 100 വയസ്സ് തികഞ്ഞത് എന്നാണ്?
2025 നവംബര്‍ 25
സ്രോതസ്സ്: മലയാള മനോരമ
- 1925 നവംബര്‍ 25 മുതല്‍ ഗാന്ധിജി ഗുജറാത്തി ഭാഷയില്‍ പ്രസിദ്ധീകരിച്ചിരുന്ന നവജീവനില്‍ സത്യനാ പ്രയോഗോ അഥവ ആത്മകഥ എന്ന പേരിലാണ് സ്വന്തം ജീവിതം എഴുതി തുടങ്ങിയത്.
- മഹാത്മാഗാന്ധിയുടെ ആത്മകഥ ഗുജറാത്തിയില്നിന്നും ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്: മഹാദേവ് ദേശായി
- ഇംഗ്ലീഷ് പരിഭാഷ പ്രസിദ്ധീകരിച്ചിരുന്നത്: യങ് ഇന്ത്യ
- ആത്മകഥയുടെ ആദ്യഭാഗം മലയാളത്തില്‍ പ്രസിദ്ധീകരിച്ചത്: മലയാള മനോരമ
- മലയാളത്തിലെ ആദ്യ പേര്: എന്റെ സത്യാന്വേഷണ സംരംഭം
5. നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഗജരാജ് സംവിധാനം ഇന്ത്യയില്‍ ആദ്യം നടപ്പിലാക്കിയത് എവിടെ?
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍
സ്രോതസ്സ്: മലയാള മനോരമ
- ട്രെയിന്‍ തട്ടി ആനകള്‍ ചരിയുന്നത് തടയാന്‍ റെയില്‍വേ നടപ്പിലാക്കിയ സംവിധാനമാണ് ഗജരാജ് സുരക്ഷ.
- കേരളത്തില്‍ പാലക്കാട്- കോയമ്പത്തൂര്‍ പാതയില്‍ ഗജരാജ് സുരക്ഷ നടപ്പിലാക്കിയിട്ടുണ്ട്.
6. ഇന്ത്യയിലെ പ്രഥമ ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് വേദി എവിടെയാണ്?
ഭുവനേശ്വര്‍, ഒഡീഷ
7. ബഹുഭാര്യാത്വ നിരോധന ബില്‍ അവതരിപ്പിച്ച സംസ്ഥാനം ഏതാണ്?
അസം
8. യൂറോപ്യന്‍ സമുദ്രങ്ങളില്‍ മാത്രം കാണപ്പെട്ടുന്ന അപൂര്‍വ കടലട്ടയെ കേരള തീരത്ത് കണ്ടെത്തി. ഈ കടലട്ടയുടെ പേരെന്ത്?
പോണ്ടോഡെല്ലാ മുരിക്കേറ്റ
സ്രോതസ്സ്: ദേശാഭിമാനി
- യൂറോപ്യന്‍, മെഡിറ്ററേനിയന്‍ സമുദ്രങ്ങളില്‍ മാത്രം കാണപ്പെടുന്നവയാണ് ഇവ.
9. ദക്ഷിണ കൊറിയയില്‍ നാഷണല്‍ ടിവി ഡാഡ് എന്നറിയപ്പെട്ടിരുന്ന നടന് 2025 നവംബറില്‍ അന്തരിച്ചു. യഥാര്‍ത്ഥ പേര് എന്താണ്?
ലീ സൂണ്ജെ (91)
10. 2025-26-ലെ സന്തോഷ് ട്രോഫി ഫുട്ബോള്‍ വേദിയാകുന്ന സംസ്ഥാനം ഏതാണ്?
അസം
11. ദേശീയ സീനിയര്‍ സ്കൂള്‍ അത്ലറ്റിക് മീറ്റ് 2025 വേദി?
ഹരിയാനയിലെ ഭിവാനി
12. ട്വന്റി20 ലോകകപ്പ് 2026 വേദി?
ഇന്ത്യ, ശ്രീലങ്ക
13. ഭരണഘടനാ ദിനം?
നവംബര്‍ 26
14. മനുഷ്യന്റെ ജീവിതകാലയളവില്‍ മസ്തിഷ്കം എത്ര വ്യത്യസ്ത ദശകളിലൂടെ കടന്നു പോകുന്നുവെന്നാണ് കണ്ടെത്തിയത്?
അഞ്ച്
സ്രോതസ്സ് മാതൃഭൂമി
- ബാല്യം- ജനനം മുതല്‍ ഒമ്പത് വയസ്സുവരെ, കൗമാരം- ഒമ്പത് മുതല്‍ 32 വരെ, യൗവനം- 32 മുതല്‍ 66 വരെ, വാര്‍ധക്യത്തിന്റെ ആദ്യഘട്ടം- 66 മുതല്‍ 83 വരെ, വാര്‍ധക്യത്തിന്റെ അന്ത്യഘട്ടം- 83 മുതല്‍ എന്നിവയാണ് ഈ അഞ്ച് ഘട്ടങ്ങള്‍
- ബ്രിട്ടനിലെ കേംബ്രിഡ്ജ് സര്വകലാശാളയിലെ ഗവേഷകരാണ് ഈ കണ്ടെത്തല്‍ നടത്തിയത്.