ഇന്നലത്തെ (28 നവംബര്‍) കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. വെന്‍ ഇറ്റ് ഓള് ബിഗാന്‍: ദി അണ്ടര്‍ടോള്‍ഡ് സ്റ്റോറീസ് ഓഫ് അണ്ടര്‍വേള്‍ഡ് എന്ന പുസ്തകം രചിച്ച മുംബൈ പൊലീസ് മുന്‍ കമ്മീഷണര്‍ ആരാണ്?
രാകേഷ് മാരിയ
2. 2025 നവംബറില്‍ ഏത് ഇന്ത്യന്‍ ദേശീയ നേതാവിന്റെ അര്‍ധകായ പ്രതിമയാണ് യുനെസ്കോയുടെ ആസ്ഥാനത്ത് സ്ഥാപിച്ചത്?
ഡോ ബി ആര് അംബേദ്കര്‍
- യുനെസ്കോ ഡയറക്ടര്‍ ജനറല്‍ ഖാലിദ് എല്‍ ഇനാനി
- യുനെസ്കോയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി വിശാല്‍ വി ശര്‍മ
3. 2026-ലെ ജി20 ഉച്ചകോടി വേദിയാകുന്ന രാജ്യം ഏതാണ്?
അമേരിക്ക
- 2025-ലെ ജി 20 ഉച്ചകോടി വേദി: ബ്രസീല്‍
4. 2025-26 സീസണിലെ വനിത പ്രീമിയര്‍ ലീഗ് (ഡബ്ല്യുഐപിഎല്‍) താരലേലത്തില്‍ ഏറ്റവും കൂടുതല്‍ വില ലഭിച്ച താരം ആരാണ്?
ദീപ്തി ശര്‍മ
- താരലേലത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായ ദീയ യാദവ് (16)
- മലയാളിയായ ആശയ്ക്ക് 1.1 കോടി രൂപ ലഭിച്ചു.
5. ജൂനിയര്‍ ഹോക്കി പുരുഷ ലോകകപ്പ് വേദി എവിടെ?
ചെന്നൈ
- ഇന്ത്യയുടെ ജൂനിയര്‍ പുരുഷ ടീം പരിശീലകന്: പി ആര് ശ്രീജേഷ്
- ഇന്ത്യയുടെ ക്യാപ്റ്റന്‍: രോഹിത്ത്
6. സഹകരണ ഓസ്കാര്‍ എന്ന് വിശേഷിപ്പിക്കുന്ന കോഓപ്പറേറ്റീവ് ഗ്ലോബല്‍ എക്സലന്‍സ് അവാര്‍ഡ് നേടിയ ലോകത്തിലെ ആദ്യ സഹകരണ ആശുപത്രി ഏതാണ്?
എന്‍എസ് സഹകരണ ആശുപത്രി, കൊല്ലം
- സഹകരണ പ്രസ്ഥാനങ്ങളുടെ അന്താരാഷ്ട്ര സഖ്യമായ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയന്‍സ് (ഐസിഎ) ആണ് ഈ പുരസ്കാരം നല്‍കുന്നത്.
- ഈ പുരസ്കാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സഹകരണ സംഘവും എന്‍എസ് സഹകരണ ആശുപത്രി ആണ്.
7. 2025 നവംബറില്‍ പാര്‍പ്പിട സമുച്ചയത്തിന് തീപിടിച്ച് 83 പേര് കൊല്ലപ്പെട്ട സംഭവം നടന്നത് ഏത് രാജ്യത്തിലാണ്?
ഹോങ്കോങ്
8. 2025 നവംബറില്‍ ശ്രീലങ്കയ്ക്ക് സമീപത്തായി രൂപംകൊണ്ട ഡിറ്റ് വാ എന്ന ചുഴലിക്കാറ്റിന് പേരിട്ട രാജ്യം ഏതാണ്?
യെമന്‍
9. കെട്ടിട നിര്‍മ്മാണ രൂപകല്പനയില് അന്താരാഷ്ട്ര ഡിസൈനിങ് പുരസ്കാരമായ ബിഎല്‍ടി ബില്‍റ്റ് ഡിസൈനിങ് അവാര്‍ഡ് നേടിയ മലയാളി ആരാണ്?
ശ്രീജിത്ത് ശ്രീനിവാസ്
10. അധിനിവേശ പലസ്തീന് ഭൂപ്രദേശങ്ങളിലും ഇസ്രയേലിലും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനുള്ള യുഎന്‍ സ്വതന്ത്ര അന്വേഷണ കമ്മീഷന്റെ അധ്യക്ഷനായ ഇന്ത്യക്കാരന് ആരാണ്?
ജസ്റ്റിസ് എസ് മുരളീധര്‍
- ഒഡീഷ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് ഡോ എസ് മുരളീധര്‍
