1. 2025-ലെ ലോക എയ്ഡ്സ് ദിനത്തിന്റെ സന്ദേശം എന്താണ്?
“പ്രതിസന്ധികളെ അതിജീവിച്ച്, പ്രതിരോധ പ്രവർത്തനങ്ങൾ മുന്നോട്ട്” (Overcoming disruption, transforming the AIDS response) – പിആര്‍ഡി പ്രസ് റിലീസ്, പാലക്കാട്
2. ടെസ്റ്റ്, ഏകദിനം, ട്വന്റി20 എന്നീ ഫോര്‍മാറ്റുകളില്‍ ഒന്നില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന ക്രിക്കറ്റ് താരമെന്ന റെക്കോര്‍ഡ് നേടിയ ഇന്ത്യന്‍ താരം ആരാണ്?
വിരാട് കോലി
സ്രോതസ്സ്: മലയാള മനോരമ
- ഏകദിനത്തില്‍ വിരാട് കോലി 52 സെഞ്ച്വറികള്‍ നേടി.
- ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ റാഞ്ചിയില്‍ നടന്ന മത്സരത്തിലാണ് കോലി റെക്കോര്‍ഡ് കുറിച്ചത്. 120 പന്തില്‍നിന്നും 135 റണ്‍സെടുത്തു.
- ടെസ്റ്റില്‍ 51 സെഞ്ച്വറി നേടിയിട്ടുള്ള സചിന് ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡാണ് കോലി മറികടന്നത്.
- കരിയറില്‍ വിരാട് കോലി ഇതുവരെ 83 സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്.
- ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് രോഹിത് ശര്‍മ്മ സ്വന്തമാക്കി. 277 മത്സരങ്ങളില്‍ നിന്നും 352 സിക്സുകള്‍ നേടി.
3. വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ദേശീയ കടുവ സംരക്ഷണ അതോറിറ്റിയും സംയുക്തമായി നടത്തുന്ന കടുവ സെന്സെസില് ഉപയോഗിക്കുന്ന മൊബൈല്‍ ആപ്പിന്റെ പേര് എന്താണ?
എം സ്ട്രൈപ്സ്
സ്രോതസ്സ്: മലയാള മനോരമ
- നാല് വര്‍ഷത്തിലൊരിക്കല്‍ ആണ് കടുവ സെന്‍സസ് നടത്തുന്നത്.
- കേരളത്തില്‍ പെരിയാര്‍, പറമ്പിക്കുളം കടുവ സങ്കേതങ്ങള്‍ ഉള്‍പ്പെടെ 37 ഫോസ്റ്റ് ഡിവിഷനുകളില്‍ ആണ് സെന്‍സസ് നടത്തുന്നത്.
- 2022-ല്‍ നടന്ന കടുവ സെന്‍സസ് അനുസരിച്ച് കേരളത്തില്‍ 213 കടുവകള്‍ ഉണ്ട്.
4. ഇന്ത്യയുടെ ജനസംഖ്യ 190 കോടിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന വര്‍ഷം ഏതാണ്?
2080
സ്രോതസ്സ്: മലയാള മനോരമ
- ഇന്ത്യയിലെ ടോട്ടല്‍ ഫെര്‍ട്ടിലിറ്റി റേറ്റ് (ടിഎഫ്ആര്‍): 1.9
5. 2025 നവംബര്‍ 30-ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ആരാണ്?
ആന്ദ്രെ റസല്‍
സ്രോതസ്സ്: മലയാള മനോരമ
- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരമാണ് ആന്ദ്രെ റസല്‍.
- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പവര്‍ കോച്ച് എന്ന തസ്തികയില്‍ ആന്ദ്രെ റസലിനെ നിയമിച്ചു.
6. സയ്യിദ് മോദി സൂപ്പര്‍ 300 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ വനിത ഡബിള്‍സ് കിരീടം നിലനിര്‍ത്തിയ ഇന്ത്യന്‍ ജോഡി ഏതാണ്?
ട്രീസ ജോളി- ഗായത്രി ഗോപീചന്ദ്
7. മലേഷ്യയില്‍ നടന്ന സുല്‍ത്താന്‍ അസ്ലന് ഷാ ഹോക്കിയില്‍ ഇന്ത്യന്‍ പുരുഷ ടീം നേടിയ മെഡല്‍ ഏതാണ്?
വെള്ളി
- ഫൈനലില്‍ ബല്‍ജിയം ഇന്ത്യയെ 1-0-ന് പരാജയപ്പെടുത്തി.
8. ദേശീയ സീനിയര്‍ സ്കൂള്‍ അത്ലറ്റിക്സില് ഓവറോള്‍ ചാമ്പ്യന്മാരായ സംസ്ഥാനം ഏതാണ്?
കേരളം
- കേരളം തുടര്‍ച്ചയായി മൂന്നാം തവണയാണ് ചാമ്പ്യന്മാരാകുന്നത്.
9. ദാര്‍ശനിക സമസ്യകളെ അവതരിപ്പിക്കുമ്പോള്‍ നടത്തുന്ന വാചകക്കസര്‍ത്ത് എന്നര്‍ത്ഥം വരുന്ന സ്റ്റൊപ്പാര്ഡിയന് എന്ന ഇംഗ്ലീഷ് വാക്ക് ഏത് നാടകകൃത്തിന്റെ പേരില്‍ നിന്നാണ് രൂപപ്പെട്ടത്?
ടോം സ്റ്റൊപ്പാര്‍ഡ്
- ലോക നാടകവേദിയിലെ ഇതിഹാസമായ ടോം സ്റ്റൊപ്പാര്‍ഡ് 2025 നവംബര്‍ 29-ന് അന്തരിച്ചു.
10. ക്വാണ്ടം ശാസ്ത്രത്തിന്റേയും സാങ്കേതികവിദ്യയുടേയും യുഎന്‍ രാജ്യാന്തര വര്‍ഷം ഏതാണ്?
2025
സ്രോതസ്സ്: മലയാള മനോരമ
- ക്വാണ്ടം മെക്കാനിക്സിന്റെ ശതാബ്ദി വര്‍ഷമാണ് 2025.
- ക്വാണ്ടം മെക്കാനിക്സിന് ആധാരമായ ജര്‍മന്‍ ഭൗതിക ശാസ്ത്രജ്ഞന് വെര്‍ണര്‍ ഹൈസന്‍ബെര്‍ഗിന്റെ ഗവേഷണ ഫലങ്ങള്‍ പുറത്തുവന്നത് 1925-ലാണ്.
- 1900-ല്‍ കൗണ്ടം ഭൗതികത്തിന് അടിസ്ഥാനമിട്ടത് ജര്‍മ്മന്‍ ശാസ്ത്രജ്ഞനായ മാക്സ് പ്ലാങ്ക് ആണ്.
- 2025 ഫെബ്രുവരിയില്‍ മൈക്രോസോഫ്റ്റ് വികസിപ്പിച്ച ക്വാണ്ടം ചിപ്പ്: മജോറാന 1
- 1982-ല്‍ ക്വാണ്ടം തത്വങ്ങള്‍ അനുസരിക്കുന്ന കംപ്യൂട്ടിങ് എന്ന ആശയം നിര്‍ദ്ദേശിച്ച ഭൗതിക ശാസ്ത്രജ്ഞന്: റിച്ചഡ് ഫെയ്ന്മാന്
- ഡിജിറ്റല്‍ കംപ്യൂട്ടറുകളിലെ ബിറ്റുകള്‍ പോലെ ക്വാണ്ടം കംപ്യൂട്ടറുകളില്‍ ഉപയോഗിക്കുന്നത്: ക്യു ബിറ്റ്
- ആറ്റം, ഫോട്ടോണ്‍, ഇലക്ട്രോണ്‍ പോലെ ഒരു ക്വാണ്ടം കണികയാണ് ക്യു ബിറ്റ്
11. 2025 നവംബര്‍ 25-ന് അന്തരിച്ച കന്നഡ ഹാസ്യ-സ്വഭാവ നടന് ആരാണ്?
എം എസ് ഉമേഷ്
ഇന്നലത്തെ കറന്റ് അഫയേഴ്സ് (നവംബര്‍ 30) പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
