
ഇന്നലത്തെ കറന്റ് അഫയേഴ്സ് (4 ഡിസംബര്‍ 2025) പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
സന്ദര്‍ശിക്കുക: കേരള പി എസ് സി കറന്റ് അഫയേഴ്സ് നവംബര്‍ ക്വിസ്
1. 2025-ലെ ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടി വേദി എവിടെ?
ഹൈദരാബാദ് ഹൗസ്, ഡല്‍ഹി
2. സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന വനിതാ ജീവനക്കാര്‍ക്ക് മാസത്തില്‍ ഒരു ദിവസം ശമ്പളത്തോട് കൂടിയ ആര്‍ത്തവ അവധി അനുവദിച്ച സംസ്ഥാനം ഏതാണ്?
കര്‍ണാടക
3. 2025 ഡിസംബര്‍ 4-ന് അന്തരിച്ച മുന്‍ മിസോറാം ഗവര്‍ണര്‍ ആരാണ്?
സ്വരാജ് കൗശല്‍
4. 2025 ഡിസംബര്‍ 4-ന് അന്തരിച്ച തമിഴ് സിനിമാ നിര്‍മ്മാതാവും എവിഎം സ്റ്റുഡിയോ ഉടമയുമായ വ്യക്തി ആരാണ്?
എസ് എം ശരവണന് (എവിഎം ശരവണന് 86)
5. 2025 നവംബറില്‍ രാജിവച്ച പ്രസാര്‍ ഭാരതി ചെയര്മാന് ആരാണ്?
നവ്നീത് സെഹ്ഗാള്‍
6. നഗരപ്രദേശത്തെ എല്ലാവര്ക്കും പാര്‍പ്പിടങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര നഗര വികസന മന്ത്രാലയം നടപ്പിലാക്കുന്ന പദ്ധതി ഏതാണ്?
പിഎംഎഐയു രണ്ടാംഘട്ടം
7. കേരളത്തിന്റെ ചീഫ് സെക്രട്ടറി ആരാണ്?
എം ജയതിലക്
8. കേരള ഗവര്‍ണര്‍ ആരാണ്?
രാജേന്ദ്ര അര്‍ലേക്കര്‍
9. ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രി ആരാണ്?
സനായെ തകൈച്ചി
10. 2025 നവംബറില്‍ ഫ്രഞ്ച് സര്‍ക്കാരിന്റെ സിവിലിയന്‍ ബഹുമതിയായ നൈറ്റ് ഓഫ് ദി ഓര്‍ഡര്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് ലെറ്റേഴ്സ് ലഭിച്ച മലയാളി ആരാണ്?
രവി ഡി സി
സ്രോതസ്സ്: മലയാള മനോരമ
- കലാ, സാഹിത്യ മേഖലയില്‍ സംഭാവനകള്‍ നല്‍കിയവരെ ആദരിക്കാന്‍ ഫ്രഞ്ച് സര്‍ക്കാര്‍ 1957-ല്‍ ആരംഭിച്ചതാണ് ഈ ബഹുമതി
11. സിബില്‍ ക്രെഡിറ്റ് സ്കോര്‍ മാസം നാല് തവണ പുതുക്കുന്ന സംവിധാനം നിലവില്‍ വരുന്നത് എന്നാണ്?
2026 ജൂലൈ 1
12. ആരോഗ്യ രാജ്യ സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയത് ഏത് ഉല്പന്നത്തിനുമേലാണ്?
പാന്‍ മസാല
13. ഫിഡെ റേറ്റിങ് ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോര്‍ഡ് കരസ്ഥമാക്കിയ ബാലന് ആരാണ്?
സര്‍വജ്യ സിങ് കുശ്വാഹ
സ്രോതസ്സ്: മലയാള മനോരമ
- സര്വജ്യയുടെ പ്രായം: 3 വര്‍ഷവും 7 മാസവും 20 ദിവസവും
- ഫിഡെ റേറ്റിങ് ലഭിക്കാന്‍ ഒരു രാജ്യാന്തര താരത്തെ പരാജയപ്പെടുത്തണം. മധ്യപ്രദേശ് സ്വദേശിയായ സര്‍വജ്യ മൂന്ന് രാജ്യാന്തര താരങ്ങളെ പരാജയപ്പെടുത്തി.
14. ട്വന്റി20 ക്രിക്കറ്റില്‍ 600 വിക്കറ്റ് തികയ്ക്കുന്ന ആദ്യ താരം ആരാണ്?
സുനില്‍ നരെയ്ന്, വെസ്റ്റ് ഇന്‍ഡീസ്
15. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് 2024-25 പ്രകാരം ഇന്ത്യയില്‍ ജിഡിപി പെര് ക്യാപിറ്റയില്‍ ഏറ്റവും മുന്നിലുള്ള ജില്ല ഏതാണ്?
രംഗറെഡ്ഡി, തെലങ്കാന
16. ഏത് രാജ്യത്തിന്റെ പക്കല്നിന്നുമാണ് ഇന്ത്യ സെമി ക്രയോജനിക് റോക്കറ്റ് എഞ്ചിനുകള്‍ വാങ്ങുന്നത്?
റഷ്യ
സ്രോതസ്സ്: ന്യൂഏജ്
- റഷ്യയുടെ ബഹിരാകാശ ഏജന്‍സിയായ റോസ്കോസ്മോസുമായുള്ള കരാര്‍ പ്രകാരം ഇന്ത്യ വാങ്ങുന്ന സെമി ക്രയോജനിക് എഞ്ചിനുകള്‍ എല്‍വിഎം 3 റോക്കറ്റിലാണ് ഉപയോഗിക്കുന്നത്.
- ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ എഞ്ചിനാണ് എല്‍വിഎം 3.
- റഷ്യന്‍ കമ്പനിയായ എന്‍പിഒ എനര്‍ഗോമാഷ് വികസിപ്പിച്ച സെമി ക്രയോജനിക് എഞ്ചിന് (ആര്‍ഡി 191) ആണ് ഇന്ത്യ വാങ്ങുന്നത്.
- മണ്ണെണ്ണയും ദ്രവീകൃത ഓക്സിജനും ഇന്ധമായി ഉപയോഗിക്കുന്നവയാണ് സെമി ക്രയോ എഞ്ചിനുകള്‍.
- ഇന്ത്യയുടെ സെമി ക്രയോജനിക് എഞ്ചിന് പരീക്ഷണങ്ങള്‍ നടത്തുന്നത് മഹേന്ദ്രഗിരിയിലാണ്.
17. ഇന്ത്യയുടെ നാവികസേനയുടെ നീലഗിരി ക്ലാസിലെ നാലാമത്തെ കപ്പല്‍ ഏതാണ്?
ഐഎന്‍എസ് താരഗിരി
സ്രോതസ്സ്: മാതൃഭൂമി
- നിര്‍മ്മിച്ചത്: മാസഗണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡിങ് ലിമിറ്റഡ്.
18. വിദ്വേഷ പ്രചാരണം തടയുന്നതിനുള്ള ബില്ലിന് അംഗീകാരം നല്കിയ സംസ്ഥാനം ഏതാണ്?
കര്‍ണാടകം
19. പാകിസ്താന്റെ പ്രഥമ സംയുക്ത സേനാ മേധാവി ആരാണ്?
ഫീല്‍ഡ് മാര്‍ഷല്‍ ആസിഫ് അലി
20. ബോളിവുഡ് ചലച്ചിത്രം ദില്‍വാലേ ദുല്‍ഹനിയ ലേ ജായേഗേ (ഡിഡിഎല്‍ജെ) റിലീസായതിന്റെ 30-ാം വാര്‍ഷികത്തിന്റെ ഭാഗമായി നായികയായ കജോളും നായകന് ഷാരൂഖും അവതരിപ്പിച്ച സിമ്രന്റേയും രാജിന്റേയും പ്രതിമകള്‍ സ്ഥാപിച്ച നഗരം ഏതാണ്?
ലണ്ടന്‍