
ഇന്നലത്തെ കറന്റ് അഫയേഴ്സ് (ഡിസംബര്‍ 5) പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
സന്ദര്‍ശിക്കുക: കേരള പി എസ് സി കറന്റ് അഫയേഴ്സ് നവംബര്‍ ക്വിസ്
1. ഏത് രാജ്യത്തില്‍നിന്നും എത്തുന്നവര്‍ക്കാണ് 30 ദിവസത്തെ സൗജന്യ ഇ-ടൂറിസ്റ്റ് വിസ അനുവദിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്?
റഷ്യ
2. സിംഹം, കടുവ, പുലി ഉള്‍പ്പെടെയുള്ള ഏഴ് വന്യമൃഗങ്ങളുടെ സംരക്ഷണത്തിനായി ഇന്ത്യ രൂപീകരിച്ച ഇന്റര്‍നാഷണല്‍ ബിഗ് ക്യാറ്റ് അലയന്‍സില്‍ അംഗമാകാന്‍ 2025 ഡിസംബറില്‍ തീരുമാനിച്ച രാജ്യമേത്?
റഷ്യ
3. 2025 ഡിസംബറില്‍ നടന്ന ഇന്ത്യ-റഷ്യ ഉച്ചകോടിയില്‍ ഏതൊക്കെ മേഖലകളില്‍ സഹകരണത്തിനുള്ള ധാരണാപത്രങ്ങളാണ് ഒപ്പിട്ടത്?
കൃഷി, ആരോഗ്യം, മാനവശേഷി കൈമാറ്റം, മാരിടൈം, വിനോദസഞ്ചാരം, മരുന്ന് നിര്‍മ്മാണം
3. ഇന്ത്യയും റഷ്യയും തമ്മിലുള്ള 6870 കോടി ഡോളറിന്റെ വാണിജ്യ ബന്ധം 2030 ഓടെ എത്ര കോടി ഡോളറായി വര്‍ദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്?
10,000 കോടി ഡോളര്‍
4. കരകൗശല വിദഗ്ധരെ ആദരിക്കുന്നതിനായി കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രാലയം ഏര്‍പ്പെടുത്തിയ ദേശീയ കരകൗശല പുരസ്കാരം ലഭിച്ച മലയാളികള്‍ ആരെല്ലാം?
ബി രാധാകൃഷ്ണപിള്ള (വൈക്കോല്‍ ചിത്രരചന), കെ സുലൈമാന്‍ കുട്ടി (വൈക്കോല്‍ കരകൗശലം), വി കെ ജയന് (ടെറാക്കോട്ട ശില്പം)
5. പ്രായപൂര്‍ത്തിയായ യുവതീയുവാക്കള്‍ക്ക് (18 വയസ്സ്) വിവാഹ പ്രായം (21 വയസ്സ്) ആയില്ലെങ്കിലും ഒരുമിച്ച് കഴിയുന്നതിനുള്ള (ലിവ് ഇന്‍ റിലേഷന്‍) ഭരണഘടനാപരമായ അവകാശം ഉണ്ടെന്ന് വിധിച്ച ഹൈക്കോടതി ഏതാണ്?
രാജസ്ഥാന് ഹൈക്കോടതി
6. അംബേദ്കര്‍ സ്മൃതി ദിനം എന്നാണ്?
ഡിസംബര്‍ 6
- അംബേദ്കറിന് ഭാരതരത്ന ലഭിച്ച വര്‍ഷം- 1990
- അംബേദ്കറുടെ സമാധി സ്ഥലം അറിയിപ്പെടുന്ന പേര്: ചൈത്യ ഭൂമി, മുംബൈ
- അംബേദ്കറുടെ ചരമദിനമായ ഡിസംബര്‍ 6 മഹാപരിനിര്‍വാണ്‍ ദിവസമായും ആചരിക്കുന്നു.
7. മദര്‍ മേരി കംസ് ടു മി എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ്?
അരുന്ധതി റോയി
8. ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 2025 ഡിസംബറില്‍ വിലക്ക് ലഭിച്ച ഇന്ത്യന്‍ കായിക താരങ്ങള്‍ ആരെല്ലാം?
സീമ പൂനിയ (ഡിസ്കസ് ത്രോ), പൂജ യാദവ് (ദീര്‍ഘ ദൂര ഓട്ടം), മന്‍ജീത് കൗര്‍ (ഷോട് പുട്)
- ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ മെഡലും വെങ്കല മെഡലും നേടിയിട്ടുള്ള സീമ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നാല് തവണ മെഡല്‍ നേടിയിട്ടുണ്ട്.
- സീമയ്ക്ക് 16 മാസവും പൂജയ്ക്ക് നാല് വര്‍ഷവും മന്‍ജീതിന് ആറ് വര്‍ഷവും വിലക്ക് ലഭിച്ചു.
9. പ്രഥമ ഫിഫ സമാധാന പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
- ഫിഫ പ്രസിഡന്റ്: ജിയാനി ഇന്‍ഫന്റീനോ
10. ഹോളിവുഡിലെ വാര്‍ണര്‍ ബ്രദേഴ്സ് ഡിസ്കവറിയുടെ സ്റ്റുഡിയോ, സ്ട്രീമിങ് ബിസിനസുകള്‍ വാങ്ങിക്കുന്ന കമ്പനി ഏതാണ്?
നെറ്റ്ഫ്ളിക്സ്
- 6.8 ലക്ഷം കോടി രൂപയ്ക്കാണ് വാര്‍ണര്‍ ബ്രദേഴ്സിനെ നെറ്റ്ഫ്ളിക്സ് ഏറ്റെടുക്കുന്നത്.
11. ലളിത കലാ അക്കാദമിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ വേദി എവിടെയാണ്?
കൊച്ചി
12. 2025 ഡിസംബറില്‍ ഇന്ത്യന്‍ കരസേന ആദ്യമായി കീഴടക്കിയ അരുണാചല്‍പ്രദേശിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയേതാണ്?
കാങ്ടോ
- 7,042 മീറ്റര്‍ ഉയരമുള്ള കാങ്ടോയില് ഈസ്റ്റേണ്‍ കമാന്‍ഡിലെ 18 പേരടങ്ങുന്ന സംഘമാണ് കയറിയത്.
13. 2025 ഡിസംബറില്‍ ചേര്‍ന്ന റിസര്‍വ് ബാങ്കിന്റെ പണനയ സമിതി റിപ്പോ നിരക്കില്‍ എത്ര ശതമാനം കുറവാണ് വരുത്തിയത്?
0.25 ശതമാനം
- റിസര്‍വ് ബാങ്ക് വാണിജ്യബാങ്കുകള്‍ക്ക് നല്കുന്ന ഹ്രസ്വകാല വായ്പായുടെ പലിശ നിരക്കാണ് റിപ്പോ നിരക്ക്.
- റിപ്പോ നിരക്ക് 5.5 ശതമാനത്തില്‍നിന്നും 5.25 ശതമാനമായി കുറഞ്ഞു.
- ആര്‍ബിഐ ഗവര്‍ണര്‍: സഞ്ജയ് മല്‍ഹോത്ര
- റിപ്പോ നിരക്ക് കുറയുമ്പോള്‍ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ കുറയും.
- സ്റ്റാന്‍ഡിങ് ഡിപ്പോസിറ്റി ഫെലിസിറ്റ് (എസ്ഡിഎഫ്) 5 ശതമാനമായും മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി നിരക്ക് 5.50 ശതമാനമായും കുറഞ്ഞു.
14. ശരീരശാസ്ത്രത്തിന് ഒരാമുഖം എന്ന പുസ്തകം രചിച്ചത് ആരാണ്?
ഡോ വിലാസിനി സുരേന്ദ്രന്
15. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഇന്ത്യയില്‍ സ്കൂള്‍ പഠനം പൂര്‍ത്തിയാക്കാതെ കൊഴിഞ്ഞു പോയത് എത്ര ലക്ഷം കുട്ടികളാണ്?
65.7 ലക്ഷം കുട്ടികള്‍
- കേന്ദ്ര വനിത-ശിശു വികസന സഹമന്ത്രി സാവിത്രി താക്കൂര്‍
- ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠനം നിര്‍ത്തിയത് ഉത്തര്‍പ്രദേശ്, ബിഹാര്‍, ഗുജറാത്ത്, അസം
- ഈ അധ്യനയ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠനം അവസാനിപ്പിച്ചത്: ഗുജറാത്തില്‍