
ഇന്നലത്തെ കറന്റ് അഫയേഴ്സ് (നവംബര്‍ 15) പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ നടപ്പിലാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി റദ്ദ് ചെയ്ത് പകരം ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതി ഏതാണ്?
വി ബി ജി റാം ജി
- വികസിത് ഭാരത് ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന് എന്നതാണ് വി ബി ജി റാം ജി എന്നതിന്റെ പൂര്‍ണരൂപം.
- മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് പൂജ്യ ബാപ്പു ഗ്രാമീണ തൊഴിലുറപ്പ് നിയമം എന്ന് മാറ്റുമെന്നായിരുന്ന ആദ്യ റിപ്പോര്‍ട്ടുകള്‍.
- കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന നിയമ പ്രകാരം പദ്ധതിയുടെ 40 % ഇനി സംസ്ഥാനങ്ങള്‍ വഹിക്കണം.
- തൊഴില്‍ ദിനങ്ങളുടെ എണ്ണം 125 ആക്കും. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രകാരം 100 തൊഴില്‍ ദിനങ്ങള്‍ ആയിരുന്നു ഉണ്ടായിരുന്നത്.
- ഗ്രാമവികസന മന്ത്രി: ശിവരാജ് സിങ് ചൗഹാന്
2. നിയമസഭ രാജ്യാന്തര പുസ്തകോത്സവ വേദി എവിടെ?
തിരുവനന്തപുരം
3. 2025 ഡിസംബര്‍ 15-ന് അന്തരിച്ച കഥാകൃത്തും വിവര്‍ത്തകനും നാടകരചയിതാവുമായ വ്യക്തി ആരാണ്?
എം രാഘവന്
4. 2025 ഡിസംബറില്‍ കൊല്ലപ്പെട്ട ഹോളിവുഡ് സംവിധായകനും ഭാര്യയും ആരാണ്?
റോബ് റെയ്നര്‍, മിഷേല്‍
5. മെറിയം- വെബ്സ്റ്റര്‍ ഡിക്ഷ്ണറി 2025-ലെ വാക്കായി തിരഞ്ഞെടുത്ത വാക്കേത്?
Slope
- തരംതാഴ്ന്ന എഐ ഡിജിറ്റല്‍ ഉള്ളടക്കം എന്നാണ് സ്ലോപ്പിന്റെ അര്‍ത്ഥം.
6. ഐക്യരാഷ്ട്ര സംഘടന ലോകം എയ്ഡ്സ് മുക്തമാക്കണമെന്ന് ലക്ഷ്യമിടുന്ന വര്‍ഷമേത്?
2030
7. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ മാനേജിങ് ഡയറക്ടറായി നിയമിതനായത് ആരാണ്?
രവി രഞ്ജന്‍
8. 2025-ലെ വയലാര്‍- കമുകറ പുരുഷോത്തമന് പുരസ്കാരം ലഭിച്ച സംഗീത സംവിധായകന് ആരാണ്?
രമേശ് നാരായണ്‍
9. വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള തേജോമയ ഹോമിലെ അതിജീവിതകള്‍ നിര്‍മ്മിച്ച ഉല്പന്നങ്ങള് ഏത് ബ്രാന്‍ഡ് നാമത്തിലാണ് പുറത്തിറക്കുന്നത്?
ഉയരേ
10. ചിലിയുടെ പുതിയ പ്രസിഡന്റ് ആരാണ്?
ഹൊസെ അന്റോണിയോ കാസ്റ്റ്
11. ഇന്ത്യയിലെ മൊത്തവില സൂചിക പ്രകാരം നവംബറിലെ പണപ്പെരുപ്പം എത്രയാണ്?
നെഗറ്റീവ് 0.32 ശതമാനം
12. പുതിയ മുഖ്യവിവരാവകാശ കമ്മീഷണര്‍ ആരാണ്?
രാജ് കുമാര്‍ ഗോയല്‍
- വിവരാവകാശ കമ്മീഷണറായി ചുമതലയേറ്റ മലയാളി- പി ആര് രമേശ്