ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. ഐഎഫ്എഫ്കെ 2025-ല്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നേടിയ മൗറത്താനിയന് സംവിധായകന് ആരാണ്?
അബ്ദെര്‍റഹ്മാന്‍ സിസാക്കോയ്
- 30-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ (ഐഎഫ്എഫ്കെ 2025) മികച്ച സിനിമയ്ക്കുള്ള സുവര്‍ണ ചകോരം (സമ്മാനത്തുക 20 ലക്ഷം രൂപ) നേടിയ ജാപ്പനീസ് ചിത്രം: ടു സീസണ്‍സ് ടു സ്ട്രെയ്ഞ്ചേഴ്സ്
- രാജ്യാന്തര മത്സരവിഭാഗത്തില്‍ മികച്ച ചിത്രത്തിനുള്ള ഫിപ്രസി അവാര്‍ഡ് ലഭിച്ച ഖിഡ്കി ഗാവ്
- സംവിധാനം ചെയ്ത് മലയാളി സംവിധായകന്: സഞ്ജു സുരേന്ദ്രന്
- മികച്ച സംവിധായകനുള്ള രജത ചകോരം (4 ലക്ഷം രൂപ) ലഭിച്ചത്: കരീന പിയാസ, ലൂസിയ ബ്രസീലിസ് (സിനിമ: ബിഫോര്‍ ദ് ബോഡി), അര്‍ജന്റീന
- പ്രത്യേക ജൂറി പരാമര്‍ശം: തന്തപ്പേര്, സംവിധായകന്: ഉണ്ണികൃഷ്ണന് ആവള
- ഓഡിയന്‍സ് പോള്‍ പുരസ്കാരം: തന്തപ്പേര്
2. പ്രമുഖ ബാങ്കിതര ധന സ്ഥാപനമായ ശ്രീറാം ഫിനാന്‍സില്‍ 39,617 കോടി രൂപ നിക്ഷേപം നടത്തിയ ജപ്പാന് കമ്പനി ഏതാണ്?
മിത്സുബിഷി യുഎഫ്ജി ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ്
- ഇന്ത്യന്‍ ധനകാര്യ മേഖലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിദേശ നിക്ഷേപമാണിത്.
3. 2025 ഡിസംബര്‍ 17-ന് അന്തരിച്ച പ്രശസ്ത മലയാളി സസ്യശാസ്ത്രജ്ഞന് ആരാണ്?
ഡോ പി പുഷ്പാംഗദന്
- പത്മശ്രീ പുരസ്കാര ജേതാവാണ്.
- നോര്‍മന്‍ ബോര്‍ലോഗ് പുരസ്കാരം നേടിയിട്ടുണ്ട്.
- ഡോ പുഷ്പാംഗദന് രൂപം നല്കിയ ടിബിജിആര്‍ഐ- കാണി നേട്ടം പങ്കുവയ്ക്കല്‍ മാതൃക ദാരിദ്ര നിര്‍മ്മാര്‍ജനത്തിനും സുസ്ഥിര വികസനത്തിനുമുള്ള നൂതനാശയമെന്ന നിലയില്‍ 2002-ല്‍ യുഎന്‍ഡിപിയുടെ ഇക്വിറ്റര് ഇനിഷ്യേറ്റീവ് പുരസ്കാരം നേടിയിട്ടുണ്ട്.
- അഗസ്ത്യാര്‍കൂടത്തിലെ കാണി ഗോത്രവര്‍ഗക്കാര്‍ ഉപയോഗിച്ചിരുന്ന ആരോഗ്യപച്ച എന്ന ചെടിയില്‍നിന്നും ജീവനി എന്ന ഔഷധക്കൂട്ട് നിര്‍മ്മിക്കാന്‍ നേതൃത്വം നല്കി.
4. സൈക്കിളില്‍ യാത്ര ചെയ്താല്‍ കാര്‍ബണ്‍ ക്രെഡിറ്റ് നല്‍കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മൊബൈല്‍ ആപ്പ് ഏതാണ്?
ഫിറ്റ് ഇന്ത്യ
- ഫിറ്റ് ഇന്ത്യ സണ്‍ഡേ ഓണ്‍ സൈക്കിള്‍ എന്ന പദ്ധതിയുടെ ഒന്നാം വാര്‍ഷത്തിന്റെ ഭാഗമായിട്ടാണ് ആപ്പ് പുറത്തിറക്കിയത്.
- ഒരു കാര്‍ബണ്‍ ക്രെഡിറ്റ് പോയിന്റിന് 60 പൈസ നിരക്കില്‍ ലഭിക്കും.
5. ഫ്രം എക്രോസ് ദ് ഡാര്‍ക്ക് എന്ന ചിത്രം വരച്ചത് ആരാണ്?
രബീന്ദ്രനാഥ ടാഗോര്‍
- 1937-ല്‍ ടാഗോര്‍ വരച്ച് അല്‍മോറയിലെ രാജകുമാരി വിദ്യാവതി ദേവിക്ക് സമ്മാനിച്ച ഈ ചിത്രം 2025 ഡിസംബറില്‍ നടന്ന ലേലത്തില്‍ 10.73 കോടി രൂപയ്ക്ക് വിറ്റു.
- ടാഗോറിന്റെ ഒരു ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്.
- ത്രീബാവുള്സ് എന്ന ടാഗോര്‍ ചിത്രം 2023-ല്‍ 5.7 കോടി രൂപയ്ക്ക് വിറ്റിരുന്നു.
6. ഫിഫ അറബ് കപ്പ് ഫുട്ബോള്‍ കിരീടം നേടിയ രാജ്യമേത്?
മൊറോക്കോ
- ഫൈനലില്‍ 3-2 എന്ന സ്കോറിന് ജോര്‍ദാനെ പരാജയപ്പെടുത്തി.
- 2012-ലും മൊറോക്കോ അറബ് കപ്പ് നേടിയിരുന്നു.
7. 2025-ലെ സൂപ്പര്‍ ലീഗ് കേരള ഫുട്ബോള്‍ കിരീടം നേടിയ ടീം ഏതാണ്?
കണ്ണൂര്‍ വോറിയേഴ്സ്
- തൃശൂര്‍ മാജിക് എഫ് സിയെ 1-0 എന്ന സ്കോറിന് പരാജയപ്പെടുത്തി.
8. കേന്ദ്ര സര്‍ക്കാരിന്റെ ലേബര്‍ കോഡുകള്‍ പഠിക്കുന്നതിന് കേരളം നിയോഗിച്ച സമിതിയുടെ അധ്യക്ഷന്‍ ആരാണ്?
ജസ്റ്റിസ് ഗോപാലഗൗഡ
9. മഹാരാഷ്ട്രയിലെ പന്വേലിയേയും തമിഴ്നാട്ടിലെ കന്യാകുമാരിയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ദേശീയ പാത 66 കേരളത്തിലൂടെ എത്ര ദൂരം കടന്നു പോകുന്നു?
650 കിലോമീറ്റര്‍
10. ആകാശത്ത് വെറുംകണ്ണുകള് കൊണ്ട് കാണാന്‍ കഴിയുന്ന നക്ഷത്രക്കൂട്ടം ഏതാണ്?
കാര്‍ത്തിക അഥവാ പ്ലൈയാഡീസ്
