ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ സന്ദര്‍ശിക്കുക
1. 2025 ഡിസംബര്‍ 20-ന് അന്തരിച്ച മലയാള നടന് ആരാണ്?
ശ്രീനിവാസന് (1956- 2025)
- 1998-ല്‍ സാമൂഹിക പ്രസക്തിയുള്ള മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ശ്രീനിവാസന് സംവിധാനം ചെയ്ത ചിന്താവിഷ്ടയായ ശ്യാമളയ്ക്ക് ലഭിച്ചു.
- കേരള സംസ്ഥാന ചല്ലച്ചിത്ര പുരസ്കാരങ്ങള്‍: 1989-ല്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരം (വടക്കുനോക്കിയന്ത്രം), 1991-ല്‍ മികച്ചകഥ (സന്ദേശം), 1995-ല്‍ മികച്ച തിരക്കഥ (മഴയെത്തും മുമ്പേ), 1998-ല്‍ മികച്ച ജനപ്രിയ ചിത്രം (ചിന്താവിഷ്ടയായ ശ്യാമള), 2006-ല്‍ അഭിനയത്തിന് പ്രത്യേക ജൂറി പരാമര്‍ശം (തകരച്ചെണ്ട), 2007-ല്‍ മികച്ച ജനപ്രിയ ചിത്രം (കഥപറയുമ്പോള്‍)
2. ആദ്യമായി ബഹിരാകാശ സഞ്ചാരം നടത്തിയ വീല്‍ചെയറില്‍ കഴിയുന്ന വ്യക്തി ആരാണ്?
മിഖയ്ല ബെന്റ്ഹോസ്
- ജര്‍മന്‍കാരിയായ മിഖയ്ല ബെന്റ്ഹോസ് ബ്ലൂ ഒറിജിന്‍ റോക്കറ്റിലാണ് ബഹിരാകാശത്ത് എത്തിയത്.
3. തുണിയും റബര്‍ പാലും ചേര്‍ത്ത് റബ് ഹാബ് എന്ന വസ്തു കണ്ടെത്തിയ സ്ഥാപനം ഏതാണ്?
റബ്ബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ
4. 2025 ഡിസംബറില്‍ ലോക ചെസ് സംഘടനയുടെ കാന്‍ഡിഡേറ്റ് മാസ്റ്റര്‍ പദവി സ്വന്തമാക്കിയ മലയാളി ആരാണ്?
ഗൗരി ശങ്കര്‍
5. ട്വന്റി20-യില്‍ ഒരു വര്‍ഷം മൂന്ന് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരം ആരാണ്?
സഞ്ജു സാംസണ്
6. സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ സ്മരണാര്‍ത്ഥം മികച്ച മലയാള കവിതാ സമാഹാരത്തിന് നല്കുന്ന നാലാമത് സച്ചി പുരസ്കാരം ലഭിച്ച കൃതിയേതാണ്?
ഇണക്കമുള്ളവരുടെ ആധി (പി വിഷ്ണുപ്രിയ)
