
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. കേരള സംസ്ഥാന പാരാ ഗെയിംസ് അത്ലറ്റിക്സ് വിഭാഗത്തില്‍ ചാമ്പ്യന്മാരായ ജില്ലയേത്?
തൃശൂര്‍
2. കേന്ദ്ര സര്‍ക്കാര്‍ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി റദ്ദാക്കിയശേഷം പാസാക്കിയ വികസിത് ഭാരത്- ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന് ഗ്രാമീണ്‍ (വിബി-ജിറാം ജി) ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചത് എന്നാണ്?
2025 ഡിസംബര്‍ 21
3. പൊതുതാല്പര്യ ഹര്‍ജികള്‍ നല്‍കുന്നതിലൂടെ ശ്രദ്ധേയനായ ഒരു അഭിഭാഷകന് 2025 ഡിസംബര്‍ 21-ന് അന്തരിച്ചു. ആരാണ്?
എം എല്‍ ശര്‍മ്മ
4. നിലവില്‍ സംസ്ഥാനത്തെ മറ്റ് സാമൂഹികക്ഷേമ പദ്ധതികളുടെയോ പെന്‍ഷനുകളുടെയോ ഗുണഭോക്താക്കളല്ലാത്ത അര്‍ഹരായ സ്ത്രീകള്‍ക്ക് മാസം 1000 രൂപ ധനസഹായം ലഭ്യമാക്കുന്ന പദ്ധതി ഏതാണ്?
സ്ത്രീ സുരക്ഷ പദ്ധതി
- കേരളത്തില്‍ സ്ഥിര താമസക്കാരായ, 35നും 60നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും ട്രാന്‍സ് വുമണ്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും.
- അന്ത്യോദയ അന്ന യോജന (മഞ്ഞകാര്‍ഡ്), മുന്‍ഗണനാ വിഭാഗം (പിങ്ക് കാര്‍ഡ്) എന്നീ റേഷന്‍ കാര്‍ഡുകള്‍ ഉള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യതയുള്ളത്.
5. യാത്രയ്ക്കിടെ ശുചിമുറികള്‍ കണ്ടെത്താന്‍ ശുചിത്വ മിഷന് അവതരിപ്പിച്ച മൊബൈല്‍ ആപ്പേത്?
ക്ലൂ (Kloo)
- തദ്ദേശവകുപ്പിന്റെ മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായിട്ടാണ് ആപ്പ് തയ്യാറാക്കിയത്.
- തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി: എം ബി രാജേഷ്
6. വീണ, ഗിറ്റാര്‍, കീബോര്‍ഡ്, ഓടക്കുഴല്‍ എന്നിവയുടെ ശബ്ദം വായിക്കാന്‍ കഴിയുന്ന പീകോക്ക് വയലിന് അവതരിപ്പിച്ച മലയാളി സംഗീതജ്ഞന് ആരാണ്?
എല്‍ ശങ്കര്‍
- ശങ്കര്‍ മുമ്പ് ഡബിള്‍ വയലിന് അവതരിപ്പിച്ചിട്ടുണ്ട്.
7. അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം നേടിയ രാജ്യം ഏതാണ്?
പാക്കിസ്ഥാന്
- ഇന്ത്യയെ 191 റണ്‍സിന് പരാജയപ്പെടുത്തി.
8. കേന്ദ്ര സര്‍ക്കാര്‍ 1992-ലെ സെബി നിയമം, 1996-ലെ ഡെപ്പോസിറ്ററീസ് നിയമം, 1956-ലെ സെക്യൂരിറ്റീസ് കോണ്‍ട്രാക്ട്സ് (റെഗുലേഷന്) നിയമം എന്നിവ ലയിപ്പിച്ച് തയ്യാറാക്കുന്ന പുതിയ നിയമത്തിന്റെ പേരെന്ത്?
സെക്യൂരിറ്റീസ് മാര്‍ക്കറ്റ്സ് കോഡ്
9. ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്റെ വേള്‍ഡ് ടൂര്‍ ഫൈല്‍സില്‍ കിരീടം നേടിയ ദക്ഷിണ കൊറിയന്‍ താരം ആരാണ്?
ആന്‍ സെയൂങ്
- പാരീസ് ഒളിമ്പിക്സ് ചാമ്പ്യനായ ആന്‍ സെയൂങ് ഈ വര്‍ഷം 11 കിരീടങ്ങള്‍ സ്വന്തമാക്കി. ഇതോടെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ കൂടുതല്‍ രാജ്യാന്തര കിരീടങ്ങളെന്ന നേട്ടത്തിനൊപ്പം ആന്‍ സെയുങ്ങ് എത്തി.
10. 700 ബില്ല്യണ്‍ ഡോളര്‍ ആസ്തിയെന്ന നേട്ടം കൈവരിച്ച വ്യക്തി ആരാണ്?
എലോണ്‍ മസ്ക്
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക