
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. കേരളത്തില്‍ സ്വര്‍ണത്തിന് വില പവന് ഒരു ലക്ഷം രൂപ കടന്നത് എന്നാണ്?
2025 ഡിസംബര്‍ 23
2. കേരളത്തിലെ ആദ്യത്തെ സ്കിന്‍ ബാങ്ക് എവിടെ?
തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍
3. കാന്‍സര്‍ കോശങ്ങളിലേക്ക് നേരിട്ട് മരുന്ന് കുത്തിവയ്ക്കാന്‍ കഴിയുന്ന നാനോ സൂചികള്‍ വികസിപ്പിച്ച ഗവേഷണ സ്ഥാപനം ഏതാണ്?
ഐഐടി മദ്രാസ്
- ഓസ്ട്രേലിയയിലെ മൊണാഷ് സര്‍വകലാശാലയുമായി ചേര്‍ന്നാണ് നാനോ സൂചി വികസിപ്പിച്ചത്.
4. 2025 ഡിസംബര്‍ 23-ന് അന്തരിച്ച പ്രമുഖ ഹിന്ദി സാഹിത്യകാരനും ജ്ഞാനപീഠ പുരസ്കാര ജേതാവുമായ വ്യക്തി ആരാണ്?
വിനോദ് കുമാര്‍ ശുക്ല (89)
5. രാജ്യാന്തര ട്വന്റി 20യില്‍ ഒരു ഓവറില്‍ 5 വിക്കറ്റുകള്‍ നേടുന്ന ആദ്യ താരം ആരാണ്?
ഗീഡി പ്രിയാന്താന (ഇന്തോനേഷ്യ)
6. ഇന്ത്യയിലെ എട്ടാമത്തെ കേന്ദ്ര ഫൊറന്‍സിക് ലാബ് സ്ഥാപിക്കുന്നത് എവിടെയാണ്?
തിരുവനന്തപുരം ടെക്നോപാര്‍ക്കിന്റെ നാലാം ഘട്ടമായ ടെക്നോസിറ്റിയില്‍
7. ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് ഫുട്ബോള്‍ കിരീടം നേടിയ ക്ലബ് ഏത്?
നാപ്പോളി
8. സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന യുവജനങ്ങള്‍ക്കിടയിലെ മയക്കുമരുന്ന് ഉപയോഗം തടയുന്നതിനായി കേരള പൊലീസ് ആരംഭിച്ച പദ്ധതി ഏതാണ്?
പോഡ (പ്രിവന്‍ഷന്‍ ഓഫ് ഡ്രഗ് അബ്യൂസ്)
9. പൊതുമുതലുകളുടെ നവീകരണവും സംരക്ഷണവും ലക്ഷ്യമിട്ട് നാഷണല്‍ സര്‍വീസ് സ്കീം (എന്‍ എസ് എസ്) ആരംഭിച്ച പദ്ധതി ഏതാണ്?
ഫീനിക്സ് പുനര്‍ജനി
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക