
1. ഒമാന്‍ രാജാവായിരുന്ന ഖാബുസ്ബിന് സെയ്ദ് അല്‍ സെയ്ദിന്റെ ദിവാന് ഓഫ് റോയല്‍ കോര്‍ട്ട് കണ്‍സല്‍റ്റന്റായിരുന്ന മലയാളി 2025 ഡിസംബറില്‍ അന്തരിച്ചു. പേരെന്താണ്?
ഡോ എം ഐ ജോയ് (94)
2. വന്യമൃഗശല്യം തടയാന്‍ കൃഷിയിടങ്ങളിലും ജനവാസ മേഖലകളിലും തേനീച്ചക്കൂടുകള്‍ സ്ഥാപിക്കുന്ന വനംവകുപ്പിന്റെ പദ്ധതി ആരംഭിച്ച വന്യജീവി സങ്കേതം ഏതാണ്?
നെയ്യാര്‍ വന്യജീവി സങ്കേതം
- സന്നദ്ധ സംഘടനകളുടെ പങ്കാളിത്തത്തോടെ വനാശ്രിത ജനങ്ങള്‍ക്ക് തേനീച്ചപ്പെട്ടികള്‍ വിതരണം ചെയ്യാന്‍ ലക്ഷ്യമിടുന്ന മധുവനം പദ്ധതിയുടെ ഭാഗമായിട്ടാണ് കൂടുതല്‍ സ്ഥാപിച്ചത്.
3. തിരുവനന്തപുരം കോര്പറേഷന് മേയര്‍ ആരാണ്?
വി വി രാജേഷ്
4. കൊല്ലം കോര്പറേഷന് മേയര്‍ ആരാണ്?
എ കെ ഹഫീസ്
5. കൊച്ചി കോര്പറേഷന് മേയര്‍ ആരാണ്?
വി കെ മിനിമോള്‍
6. തൃശൂര്‍ കോര്പറേഷന് മേയര്‍ ആരാണ്?
ഡോ നിജി ജസ്റ്റിന്
7. കോഴിക്കോട് കോര്പറേഷന് മേയര്‍ ആരാണ്?
ഒ സദാശിവന്
8. കണ്ണൂര്‍ കോര്പറേഷന് മേയര്‍ ആരാണ്?
പി ഇന്ദിര
9. 2025 ഡിസംബറില്‍ അന്തരിച്ച പലസ്തീന് സംവിധായകന് ആരാണ്?
മുഹമ്മദ് ബക്രി
- കേന്ദ്ര സര്‍ക്കാര്‍ ഐഎഫ്എഫ്കെയില് പ്രദര്‍ശനം നിരോധിച്ച ഓള് ദാറ്റ് ലെഫ്റ്റ് ഓഫ് യുവിലെ നടനാണ് മുഹമ്മദ് ബക്രി.
10. രാജ്യാന്തര വനിതാ ട്വന്റി 20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമെന്ന റെക്കോര്‍ഡില്‍ ഓസ്ട്രേലിയയുടെ മേഗന് ഷൂട്ടിന് ഒപ്പമെത്തിയ ഇന്ത്യന്‍ താരം ആരാണ്?
ദീപ്തി ശര്‍മ
- 131 മത്സരങ്ങളില്‍ നിന്നും 151 വിക്കറ്റുകള്‍ ദീപ്തി നേടി.
- ട്വന്റി20 ക്രിക്കറ്റില്‍ 1000 റണ്‍സും 150 വിക്കറ്റും നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും ദീപ്തി ശര്‍മ്മ സ്വന്തമാക്കി.
11. രാജ്യാന്തര വനിതാ ട്വന്റി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയ ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയത് ആരാണ്?
ഇന്ത്യന്‍ ക്യാപ്റ്റനായ ഹര്മന് പ്രീത്
- 131 മത്സരങ്ങളില്‍നിന്നും 77 വിജയം ഹര്മന് പ്രീത് നേടി.
12. ഏത് ശാസ്ത്രീയ നാമത്തിലുള്ള തേയിലച്ചെടിയില്നിന്ന് ഉല്‍പ്പാദിപ്പിക്കുന്നവയെ മാത്രമേ ഇനി മുതല്‍ ചായ എന്ന ലേബലില്‍ വില്ക്കാന് പാടുള്ളൂവെന്ന് ഭക്ഷ്യ സുരക്ഷാ അതോറിറ്റി നിര്‍ദ്ദേശിച്ചത്?
കമീലിയ സിനിസിസ്
13. ഇന്ത്യയിലെ ആദ്യത്തെ എലവേറ്റഡ് റെയില്‍വേ സ്റ്റേഷന് സ്ഥാപിക്കുന്നത് എവിടെയാണ്?
ബംഗളുരുവിലെ യെലഹങ്കയില്‍
14. ഇന്ത്യയില്‍ പണിയ വിഭാഗത്തില്‍നിന്നും നഗരസഭാ ചെയര്‍പേഴ്സണാകുന്ന ആദ്യവ്യക്തി ആരാണ്?
വി വിശ്വനാഥന്, കല്‍പ്പറ്റ നഗരസഭ
15. ജമ്മുകശ്മീരിലെ കിഷ്ത്വാര്‍ ജില്ലയിലെ ദുല്‍ഹസ്തി ജലവൈദ്യുത പദ്ധതി ഏത് നദിയില്‍ സ്ഥിതി ചെയ്യുന്നു?
ചെനാബ്
16. ചൈന നിര്‍മ്മിച്ച ലോകത്തെ ഏറ്റവും നീളം കൂടിയ വേഗപ്പാതാതുരങ്കത്തിന്റെ പേരെന്ത്?
ദി ടിയാന്ഷെന് ഷെന്ഗില് ടണല്‍
- സിന്‍ജിയാങ് പ്രവിശ്യയിലുള്ള തുരങ്കപ്പാതയ്ക്ക് 22.13 കിലോമീറ്റര്‍ നീളമുണ്ട്.
- 20 മിനുട്ടുകള്‍ കൊണ്ട് ഈ ദൂരം യാത്ര ചെയ്യാം.
- ലോകത്തെ ഏറ്റവും കൂടുതല്‍ വ്യാസമുള്ള ഹൈവേ ടണല്‍ എന്ന റെക്കോര്‍ഡും ഈ പാതയ്ക്കുണ്ട്.
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1 thought on “ഇന്നത്തെ കറന്റ് അഫയേഴ്സ് 27 ഡിസംബര്‍ 2025 (Kerala PSC Current Affairs 27 December 2025)”