Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. ബംഗ്ലാദേശിലെ ആദ്യ വനിത പ്രധാനമന്ത്രിയായിരുന്ന വ്യക്തി 2025 ഡിസംബര്‍ 30-ന് അന്തരിച്ചു. പേരെന്താണ്?
ഖാലിദ സിയ (80)
- ബംഗ്ലദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) നേതാവാണ്.
- ബംഗ്ലദേശ് മുന്‍ പ്രസിഡന്റ് സിയാവുര്‍ റഹ്മാന്റെ ഭാര്യയാണ്.
- സിയാവുര്‍ റഹ്മാന് പട്ടാള അട്ടിമറിയില്‍ കൊല്ലപ്പെട്ടതിനുശേഷമാണ് ഖാലിദ രാഷ്ട്രീയത്തില്‍ എത്തുന്നത്.
2. ഏത് രാജ്യത്തെ മറികടന്നാണ് ഇന്ത്യ ലോകത്തെ ഏറ്റവും വലിയ നാലാമത്തെ സമ്പദ് വ്യവസ്ഥയായി മാറിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്?
ജപ്പാന്
- ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്പാദനം (ജിഡിപി) 4.18 ലക്ഷം കോടി ഡോളറായിയെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു.
- യുഎസ്, ചൈന എന്നീ രാജ്യങ്ങളാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
3. ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍ ലിമിറ്റഡ് (എച്ച്എഎല്‍) രൂപകല്പന ചെയ്ത് നിര്‍മ്മിച്ച പുതുതലമുറ ഹെലികോപ്റ്റര്‍ ഏതാണ്?
ധ്രുവ് എന്‍ജി ഹെലികോപ്റ്റര്‍
- 5.5 ടണ്‍ ഭാരം
- വേഗം: മണിക്കൂറില്‍ 285 കിലോമീറ്റര്‍
- ഭാരവാഹകശേഷി: 1000 കിലോഗ്രാം
4. ദക്ഷിണ ധ്രുവത്തിലേക്ക് സ്കീയിങ് നടത്തിയ പ്രായം കുറഞ്ഞ ഇന്ത്യക്കാരിയെന്ന നേട്ടം കൈവരിച്ച മലയാളി ആരാണ്?
കാമ്യ കാര്ത്തികേയന് (18)
- ഈ നേട്ടം കൈവരിക്കുന്ന ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ പെണ്‍കുട്ടിയും കാമ്യ കാര്ത്തികേയന് ആണ്.
- 7 ഭൂഖണ്ഡങ്ങളിലേയും ഏറ്റവും ഉയരം കൂടിയ കൊടുമുടികള്‍ കീഴടക്കുകയും ഇരുധ്രുവങ്ങളിലേക്കും സ്കീയിങ് നടത്തുകയും ചെയ്യുന്ന എക്സ്പ്ലോറേഴ്സ് ഗ്രാന്സ്ലാം ദൗത്യം പൂര്‍ത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ആകാനുള്ള ശ്രമത്തിലാണ് കാമ്യ.
- എവറസ്റ്റ് ഉള്‍പ്പെട 7 കൊടുമുടികള്‍ കീഴടക്കി സെവന് സമ്മിറ്റ്സ് ചാലഞ്ച് കാമ്യ പൂര്‍ത്തീകരിച്ചിട്ടുണ്ട്.
5. 2025 ഡിസംബര്‍ 30-ന് അന്തരിച്ച മുന്‍ കേരള നിയമസഭാംഗങ്ങള്‍ ആരെല്ലാം?
പി എം മാത്യു, കെ കെ നാരായണന്
- പി എം മാത്യു കടുത്തുരുത്തി മുന്‍ എംഎല്‍എയാണ്.
- 1991 മുതല്‍ 1996 വരെ നിയമസഭയില്‍ കേരള കോണ്‍ഗ്രസ് (എം) പ്രതിനിധിയായിരുന്നു.
- ധര്‍മ്മടം മുന്‍ എംഎല്‍എയാണ് സിപിഐഎം നേതാവായ കെ കെ നാരായണന്
- ധര്‍മ്മടം മണ്ഡലത്തിലെ ആദ്യ എംഎല്‍എയായിരുന്നു കെ കെ നാരായണന് (2011-16)
6. ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യ (എഫ് സി ഐ) ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി നിയമിതനായ കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥന് ആരാണ്?
ആര് കെ അഗര്‍വാള്‍
7. രാജ്യാന്തര വനിതാ ട്വന്റി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരം ആരാണ്?
ദീപ്തി ശര്‍മ, ഇന്ത്യ
- ഇതുവരെ 133 മത്സരങ്ങളില്‍നിന്നും 152 വിക്കറ്റുകള്‍ ദീപ്തി നേടിയിട്ടുണ്ട്.
- ഓസ്ട്രേലിയയുടെ മേഗന് ഷൂട്ടിനെയാണ് ദീപ്തി മറികടന്നത്.
8. ലോക റാപ്പിഡ് ചെസ് കിരീടവും ലോക ബ്ലിറ്റ്സ് കിരീടവും നേടിയ താരം ആരാണ്?
മാഗ്നസ് കാള്സന്
9. ആരോഗ്യകരമായ ഭക്ഷണം, വ്യായാമം, ഉറക്കം, ആരോഗ്യ പരിപാലനം എന്നീ നാല് ഘടകങ്ങളെ അടിസ്ഥാനമാക്കി സംസ്ഥാന ആരോഗ്യ വകുപ്പ് ആരംഭിക്കുന്ന ക്യാമ്പയിന് ഏതാണ്?
ആരോഗ്യം ആനന്ദം വൈബ് ഫോര്‍ വെല്‍നസ്
10. 2026 ഫെബ്രുവരിയില്‍ എഐ ഇംപാക്ട് സമ്മിറ്റ് നടക്കുന്നത് എവിടെയാണ്?
ഡല്‍ഹി
11. 2025 ഡിസംബറില്‍ അന്തരിച്ച മുന്‍ അത്ലറ്റിക്കോ മാഡ്രിഡ് ഇതിഹാസ താരം ആരാണ്?
എന്‍ റിക് കോളര്‍ (91)
12. ലോകത്തില്‍ ഏറ്റവും കൂടുതല്‍ അരി ഉല്പാദിപ്പിക്കുന്ന രാജ്യം ഏതാണ്?
ഇന്ത്യ
- 2025-ല്‍ ചൈനയെ മറികടന്നാണ് ഇന്ത്യ ഒന്നാമതെത്തിയത്.
- ഈ സാമ്പത്തിക വര്‍ഷം 20 മെട്രിക് ടണ്‍ അരി ഇന്ത്യ കയറ്റുമതി ചെയ്തു.
13. കേരളത്തിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച് പഠിച്ച കമ്മീഷന് ഏതാണ്?
ജസ്റ്റിസ് ജെ ബി കോശി
14. ലോകത്താദ്യമായി നിയമപരമായ അവകാശങ്ങള്‍ ലഭിക്കുന്ന പ്രാണി വര്‍ഗമേതാണ്?
ആമസോണ്‍ കാടുകളിലെ കൊമ്പില്ലാത്ത തേനീച്ചകള്‍
- പെറുവിലെ സാറ്റിപ്പോ, നൗറ്റ എന്നീ മുന്‍സിപ്പാലിറ്റികള്‍ ആണ് നിയമപരമായ അവകാശം നല്‍കിയത്.
15. ഇസ്രായേലിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഇസ്രായേല്‍ സമാധാന സമ്മാനം ലഭിച്ചത് ആര്‍ക്കാണ്?
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
16. 2025 ഡിസംബറില്‍ കേരളത്തിലെ 66 ബാര്‍ ഹോട്ടലുകളിലും എക്സൈസ് സര്‍ക്കിള്‍ ഓഫീസുകളിലും വിജിലന്‍സ് നടത്തിയ പരിശോധനയുടെ രഹസ്യ നാമം എന്തായിരുന്നു?
ഓപ്പറേഷന് ബാര്‍ കോഡ്
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1 thought on “ഇന്നത്തെ കറന്റ് അഫയേഴ്സ് 31 ഡിസംബര്‍ 2025 (Kerala PSC Current Affairs 31 December 2025)”