Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. ഉത്തര്‍പ്രദേശ് പൊലീസില്‍ ഇന്‍സ്പെക്ടര്‍ ജനറലായി നിയമിതനായ മലയാളി ആരാണ്?
എസ് കിരണ്‍
2. 2025 ഡിസംബര്‍ 31-ന് ആഗോള നിക്ഷേപ കമ്പനിയായ ബാര്‍ക്ഷര്‍ ഹാത്തവെയുടെ ചെയര്മാന് സ്ഥാനത്തുനിന്നും വിരമിച്ച വ്യക്തി ആരാണ്?
വാറന്‍ ബഫറ്റ്
3. ചെറിയ ഉപഗ്രഹങ്ങള്‍ കുറഞ്ഞ ചെലവിലും കാലതാമസമില്ലാതെയും വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒ രൂപകല്പന ചെയ്ത റോക്കറ്റ് ഏത്?
എസ്എസ്എല്‍വി
4. ഐഎസ്ആര്‍ഒയുടെ സോളിഡ് മോട്ടര്‍ സ്റ്റാറ്റിക് ടെസ്റ്റ് ഫെസിലിറ്റി എവിടെ സ്ഥിതി ചെയ്യുന്നു?
ശ്രീഹരിക്കോട്ട
5. ഇന്ത്യയില്‍നിന്നും യൂറോപ്യന്‍ യൂണിയനിലേക്ക് കയറ്റിയയ്ക്കുന്ന സ്റ്റീല്‍, അലുമിനിയം ഉല്പന്നങ്ങളുടെ തീരുവ വര്‍ദ്ധിപ്പിക്കുന്ന കാര്‍ബണ്‍ നികുതി എന്ന് മുതലാണ് നിലവില്‍ വന്നത്?
2026 ജനുവരി 1
6. കേന്ദ്ര വാണിജ്യകാര്യ മന്ത്രി ആരാണ്?
പീയുഷ് ഗോയല്‍
7. ഇന്ത്യയിലെ റബ്ബര്‍, കാപ്പി കര്‍ഷകര്‍ക്കടക്കം വെല്ലുവിളി ഉയര്‍ത്തുന്ന യൂറോപ്യന്‍ യൂണിയന്റെ കയറ്റുമതി ചട്ടം നിലവില്‍ വരുന്നത് എന്നാണ്?
2026 ഡിസംബര്‍ 30
8. ജിഎസ്ടി നഷ്ടപരിഹാര സെസിന് പകരം പാന്‍ മസാലയ്ക്കുമേല് ചുമത്തിയ ആരോഗ്യ-രാജ്യസുരക്ഷാ സെസ് പ്രാബല്യത്തില്‍വരുന്നത് എന്നാണ്?
2026 ഫെബ്രുവരി 1
9. 2026 ജനുവരി 1 മുതല്‍ യൂറോ ഔദ്യോഗിക നാണയമായി സ്വീകരിച്ച യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യം ഏതാണ്?
ബള്‍ഗേറിയ
- 2007 മുതല്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗമായ ബള്‍ഗേറിയ 2025 ഡിസംബര്‍ 31 വരെ സ്വന്തം കറന്‍സിയായ ലെവ് ആണ് ഉപയോഗിച്ചിരുന്നത്.
- യൂറോ നാണയമായി ഉപയോഗിക്കുന്ന രാജ്യങ്ങളെയെല്ലാം ചേര്‍ത്ത് യൂറോസോണ്‍ എന്ന് വിളിക്കുന്നു.
- യൂറോസോണിന്റെ അംഗസംഖ്യ 21 ആയി.
- യൂറോപ്യന്‍ യൂണിയന്റെ അംഗ സംഖ്യ- 27
- ചെക്ക് റിപ്പബ്ലിക്, ഡെന്മാര്ക്ക്, ഹംഗറി, പോളണ്ട്, റുമാനിയ, സ്വീഡന് എഎന്നീ രാജ്യങ്ങള്‍ യൂറോയെ ഔദ്യോഗിക നാണയമായി അംഗീകരിച്ചിട്ടില്ല.
10. ദേശീയ സീനിയര്‍ ത്രോബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ, വനിത വിഭാഗങ്ങള്‍ കിരീടം നേടിയ സംസ്ഥാനം?
കേരളം
11. അക്വാ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴിലുള്ള ഫിഷ് ഫാം ഏതാണ്?
കണ്ണൂരിലെ എരഞ്ഞോളിയിലെ ഏജന്‍സി ഫോര്‍ ഡെവലപ്മെന്റ് ഓഫ് അക്വാകള്‍ച്ചര്‍ കേരള (അഡാക്) ഫിഷ് ഫാം
12. കുശാവതി എന്ന പേരില്‍ പുതിയ ജില്ല രൂപീകരിക്കുന്ന സംസ്ഥാനമേത്?
ഗോവ
- ഗോവയുടെ മുഖ്യമന്ത്രി- പ്രമോദ് സാവന്ത്
13. പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ) 2025 ഡിസംബര്‍ 31-ന് വിജയകരമായി വിക്ഷേപിച്ച മിസൈല്‍ ഏതാണ്?
പ്രളയ്
- ഒരേ ലോഞ്ചറില്‍നിന്നും 10 മിനിട്ടിനിടെ രണ്ട് പ്രളയ് മിസൈലുകള്‍ വിജയകരമായി വിക്ഷേപിച്ചു.
- കരയില്‍നിന്നും കരയിലേക്ക് തൊടുക്കാവുന്ന ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ പ്രളയിന് 150 മുതല്‍ 500 കിലോമീറ്റര്‍ വരെ ദൂരപരിധിയുണ്ട്.
- 350 കിലോഗ്രാം മുതല്‍ 700 കിലോഗ്രാം വരെ ആയുധം വഹിക്കാനുള്ള ശേഷിയുണ്ട്.
14. ലോകത്ത് പുതുവര്‍ഷത്തെ ആദ്യം സ്വാഗതം ചെയ്യുന്ന രാജ്യം ഏത്?
കിരിബാതി
- പസിഫിക് ദ്വീപ് രാജ്യമായ കിരിബാതിയിലെ ക്രിസ്മസ് ദ്വീപിലാണ് പുതുവര്‍ഷം ആദ്യം എത്തുന്നത്.
- ഇന്ത്യയേക്കാള്‍ എട്ടര മണിക്കൂര്‍ മുമ്പേ ക്രിസ്മസ് ദ്വീപില്‍ പുതുവര്‍ഷമെത്തി.
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറന്റ് അഫയേഴ്സ് 1 ജനുവരി 2026 (Kerala PSC Current Affairs 1 January 2026)
Kerala PSC GK | Daily Current Affairs in Malayalam | Current Affairs Malayalam | Current Affairs Model Questions | Current Affairs Mock Test | General Knowledge Question Bank Malayalam | Current Affairs 2025 Question Bank Malayalam |

1 thought on “ഇന്നത്തെ കറന്റ് അഫയേഴ്സ് 1 ജനുവരി 2026 (Kerala PSC Current Affairs 1 January 2026)”