
Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
2025 ഡിസംബര്‍ മാസത്തിലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സംയുക്തമായി നല്കുന്ന ഹരിവരാസനം പുരസ്കാരം 2026 ലഭിച്ചത് ആര്‍ക്കാണ്?
തിരുവിഴ ജയശങ്കര്‍
2. എം വി ദേവന് സ്മാരക പുരസ്കാരം ആര്‍ക്കാണ്?
ചിത്രകാരന് മദനന്
3. യുഎസിലെ ലൊസാഞ്ചലസിലെ ഓസ്കര് അക്കാദമി മ്യൂസിയത്തില്‍ 2026 ഫെബ്രുവരി 12-ന് പ്രദര്‍ശിപ്പിക്കുന്ന മലയാള സിനിമ ഏതാണ്?
ഭ്രമയുഗം
4. 2026 ജനുവരിയില്‍ അത്ലറ്റിക്സില്‍നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ച മലയാളിയായ ഒളിമ്പ്യന്‍ ആരാണ്?
ജിന്സന് ജോണ്സണ്
- മധ്യദൂര ഓട്ടം മത്സരങ്ങളില്‍ ഒളിമ്പിക്സിലും ലോക ചാമ്പ്യന്‍ഷിപ്പിലും ഏഷ്യന്‍ ഗെയിംസുകളിലും ജിന്സന് ജോണ്സണ് ഇന്ത്യയെ പ്രതിനിധീകരിച്ചു.
- 800, 1500 മീറ്ററുകളില്‍ ആണ് ജിന്സന് ജോണ്സണ് മത്സരിച്ചിരുന്നത്.
- 2018 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്ററില്‍ വെള്ളിയും നേടിയിട്ടുണ്ട്.
- 2023 ഹാങ്ചോ ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ വെങ്കലം നേടി.
- 1500 മീറ്ററിലെ ദേശീയ റെക്കോര്‍ഡിന് ഉടമയാണ് ജിന്സന് ജോണ്സണ്.
- 2018-ല്‍ അര്‍ജുന അവാര്‍ഡ് ലഭിച്ചു.
5. സംസ്ഥാനത്തെ ഓറിയന്റല്‍ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് മാതൃഭാഷാ പഠനത്തിന് അവസരമൊരുക്കുന്ന സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയേതാണ്?
മലയാളശ്രീ
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക