Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
2025 ഡിസംബര്‍ മാസത്തിലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. 2026 ജനുവരി 7-ന് അന്തരിച്ച പരിസ്ഥിതി ശാസ്ത്രജ്ഞന് ആരാണ്?
ഡോ മാധവ് ഗാഡ്ഗില്‍ (83)
- 2010-ല്‍ പശ്ചമഘട്ടത്തിലെ പരിസ്ഥിതിയെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ അധ്യക്ഷനായി. പശ്ചിമഘട്ടത്തിന്റെ മുക്കാല്‍ പങ്കും പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കണമെന്ന ശിപാര്‍ശയോടെ 2011-ല്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
- പശ്ചിമഘട്ട സംരക്ഷണത്തിന് 2024-ല്‍ യുഎന്നിന്റെ ചാമ്പ്യന്‍സ് ഓഫ് ദി എര്‍ത്ത് പുരസ്കാരം ലഭിച്ചു.
- പത്മശ്രീ (1981), പത്മഭൂഷണ്‍ (2006), ശാന്തി സ്വരൂപ് ഭട്നാഗര്‍ പുരസ്കാരം എന്നിവ ലഭിച്ചു.
- പാലക്കാട് നെല്ലിയാമ്പതിയില്‍ 2021-ല്‍ കണ്ടെത്തിയ രുദ്രാക്ഷ കുടുംബത്തില്‍പ്പെട്ട മരത്തിന് എലയോകാര്‍പസ് ഗാഡ്ഗില്‍ എന്ന പേര് നല്‍കിയിട്ടുണ്ട്.
- പശ്ചിമഘട്ടത്തിലെ ചോല വനങ്ങളില്‍ കണ്ടെത്തിയ മഴക്കാലത്ത് മാത്രം മുളയ്ക്കുന്ന സസ്യത്തിന് സൊണറില ഗാഡ്ഗിലിയാന എന്ന പേര് നല്‍കിയിട്ടുണ്ട്.
- ഗാഡ്ഗില്ലിന്റെ പ്രവര്‍ത്തനത്തിലൂടെയാണ് 1986-ല്‍ ഇന്ത്യയുടെ ആദ്യ ജൈവമണ്ഡലമായ നീലഗിരി നിലവില്‍ വന്നത്.
2. ഉത്തര അറ്റ്ലാന്റിക് സമുദ്രത്തില്‍ യുഎസ് പിടിച്ചെടുത്ത റഷ്യന്‍ പതാകയുള്ള വെനസ്വേലന്‍ എണ്ണക്കപ്പല്‍ ഏതാണ്?
ബെല്ല 1
3. ആധാര്‍ അതോറിറ്റിക്കായി (യുഐഡിഎഐ) ഭാഗ്യചിഹ്നം രൂപകല്പന ചെയ്യാനുള്ള മത്സരത്തില്‍ വിജയിച്ച മലയാളി ആരാണ്?
അരുണ്‍ ഗോകുല്‍
4. യുഐഡിഎഐ ചെയര്മാന് ആരാണ്?
നീലകണ്ഠ് മിശ്ര
5. യുഐഡിഎഐയുടെ ഭാഗ്യചിഹ്നത്തിന്റെ പേര് എന്താണ്?
ഉദയ്
6. യുഐഡിഎഐയ്ക്ക് ഉദയ് എന്ന പേര് നിര്‍ദ്ദേശിച്ചത് ആരാണ്?
റിയ ജെയിന്
7. കേന്ദ്ര പുനരുപയോഗ മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഗ്രീന്‍ ഹൈഡ്രജന്‍ മിഷന്റെ ലോഗോ ഡിസൈന്‍ ചെയ്ത മലയാളി ആരാണ്?
മധു സി മോഹന്‍
8. 2026 ഫെബ്രുവരിയില്‍ നടക്കുന്ന എഐ ഇംപാക്ട് ഉച്ചകോടിയുടെ ലോഗോ ഡിസൈന്‍ ചെയ്ത മലയാളി ആരാണ്?
അജിത് പി സുരേഷ്
9. ഉപഭോക്തൃ മന്ത്രാലയത്തിന് കീഴിലുള്ള റിപ്പയറബിലിറ്റി ഇന്‍ഡക്സിന്റെ ലോഗോ ഡിസൈന്‍ ചെയ്ത മലയാളി ആരാണ്?
എസ് ശ്രീനാഥ്
10. 2026 ജനുവരിയില്‍ എത്ര രാജ്യാന്തര സഖ്യകളില്നിന്ന് പിന്മാറാനാണ് യുഎസ് തീരുമാനിച്ചത്?
66
- 31 യുഎന്‍ സംഘടനകളില്‍നിന്നും 35 യുഎന്‍ ഇതര സംഘടനകളില്‍നിന്നും പിന്മാറും.
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
