
Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
2025 ഡിസംബര്‍ മാസത്തിലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. ശാസ്ത്ര സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഏര്‍പ്പെടുത്തിയ ഡോ എ പി ജെ അബ്ദുല്‍കലാം ദേശീയ പുരസ്കാരം നേടിയത് ആരാണ്?
രമേശ് ചെന്നിത്തല
2. 2026 ജനുവരിയില്‍ ഇന്ത്യ സന്ദര്‍ശിച്ച ജര്‍മ്മന്‍ ചാന്‍സലര്‍ ആരാണ്?
ഫ്രീഡ്റിഷ് മേര്‍ട്സ്
3. 2026 ജനുവരി 11-ന് അന്തരിച്ച മലയാളിയായ ശില്പി ആരാണ്?
സാബു ജോസഫ്
- കോട്ടയം നഗരത്തിലെ പി ടി ചാക്കോ, ബെഞ്ചമിന്‍ ബെയ്ലി, തിരുവനന്തപുരം നഗരത്തിലെ സി കേശവന്, അക്കാമ്മ ചെറിയാന്, മൂവാറ്റുപുഴയിലെ കെ എം ജോര്‍ജ് തുടങ്ങിയവരുടെ പ്രതിമകള്‍ നിര്‍മ്മിച്ചത് സാബു ജോസഫ് ആണ്.
4. രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരില്‍ രണ്ടാം സ്ഥാനത്തെത്തിയ താരം ആരാണ്?
വിരാട് കോലി
- ഒന്നാം സ്ഥാനത്ത് സച്ചിന് ടെണ്ടുല്‍ക്കര്‍. 34,357 റണ്‍സ്
- രണ്ടാം സ്ഥാനത്ത് വിരാട് കോലി. 28,068 റണ്‍സ്
- ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയെ മറികടന്നാണ് കോലി രണ്ടാമതെത്തിയത്.
- ഏറ്റവും കുറഞ്ഞ മത്സരങ്ങളില്‍നിന്നും 28,000 റണ്‍സ് നേടിയ താരമാണ് വിരാട് കോലി. 624 ഇന്നിങ്സുകളില്‍നിന്നാണ് കോലി 28,000 റണ്‍സ് കടന്നത്.
5. ദേശീയ വനിതാ വോളിബോള്‍ കിരീടം നേടിയ സംസ്ഥാനം ഏത്?
കേരളം
- റെയില്‍വേസിനെ ഫൈനലില്‍ പരാജയപ്പെടുത്തി.
6. ദേശീയ പുരുഷ വോളിബോള്‍ കിരീടം നേടിയ ടീം ഏത്?
റെയില്‍വേസ്
- റെയില്‍വേസ് ഫൈനലില്‍ കേരള പുരുഷ ടീമിനെ പരാജയപ്പെടുത്തി
7. ദേശീയ ബാസ്കറ്റ് ബോള്‍ വനിത, പുരുഷ കിരീടങ്ങള്‍ നേടിയ ടീം ഏതാണ്?
റെയില്‍വേസ്
- ഇരുവിഭാഗങ്ങളിലും റെയില്‍വേസ് കേരളത്തെ പരാജയപ്പെടുത്തി
8. പ്രശസ്ത ഗായകനായ പി ജയചന്ദ്രന്റെ സംഗീതം ആസ്വദിക്കാനായി ശബ്ദ സ്മാരകങ്ങള്‍ സ്ഥാപിക്കുന്നത് എവിടെയെല്ലാം?
തിരുവനന്തപുരം മ്യൂസിയം, എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്ക്, തൃശൂര്‍ തേക്കിന്‍കാട് മൈതാനം, കോഴിക്കോട് മാനാഞ്ചിറ മൈതാനം
9. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ഇന്റര്‍നെറ്റ് റേഡിയോ ഏതാണ്?
റേഡിയോ നെല്ലിക്ക
10. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ബാലശാസ്ത്ര വിഭാഗത്തിലുള്ള പുരസ്കാരം നേടിയ കൃതിയേത്?
പുല്ലരിമധുരം (പ്രദീപ് ഓര്‍ക്കാട്ടേരി)
11. ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആരാണ്?
ഡോ സജി ഗോപിനാഥ്
12. അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ പങ്കെടുക്കുന്ന അമേരിക്കന്‍ ടീമില്‍ അംഗമായ മലയാളി ആരാണ്?
അദ്വൈത് കൃഷ്ണ
13. ഭ്രമണപഥത്തിലുള്ള ഉപഗ്രഹങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കുന്ന ബഹിരാകാശ സ്റ്റാര്‍ട്ടപ്പ് ഏതാണ്?
ഓര്‍ബിറ്റ് എയ്ഡ് എയ്റോസ്പേസ്
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
2 thoughts on “ഇന്നത്തെ കറന്റ് അഫയേഴ്സ് 12 ജനുവരി 2026 (Kerala PSC Current Affairs 12 January 2026)”