
Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
2025 ഡിസംബര്‍ മാസത്തിലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. കേരളത്തെ സമ്പൂര്‍ണ ബിരുദ സംസ്ഥാനമാക്കാനുള്ള പദ്ധതി നടപ്പിലാക്കുന്ന സ്ഥാപനമേത്?
സാക്ഷരതാ മിഷന്
- തുല്യതാ വിദ്യാഭ്യാസത്തിലൂടെ പ്ലസ്ടു യോഗ്യത നേടിയവര്‍ക്ക് ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയിലൂടെ ബിരുദം നേടാന്‍ സാക്ഷരതാ മിഷന് അവസരമൊരുക്കും.
- ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റ് വൈസ് ചാന്‍സലര്‍- ഡോ വി പി ജഗതിരാജ്
2. കവി സുഗതകുമാരിയുടെ സ്മരണാര്‍ഥം സോള്‍ലൈറ്റ് ഇന്റര്‍നാഷണല്‍ ഓര്ഗനൈസേഷന് ഏര്‍പ്പെടുത്തിയ 2025-ലെ സുഗതകുമാരി പുരസ്കാരം നേടിയ കൃതി ഏതാണ്?
രൗദ്രസാത്വികം (കര്‍ത്താവ്: പ്രഭാവര്‍മ)
3. 2026 ജനുവരില്‍ ഏത് രാജ്യത്തിലാണ് 2,000-ല്‍ അധികം പേര് കൊല്ലപ്പെട്ട ഭരണകൂട വിരുദ്ധ പ്രക്ഷോഭം നടന്നത്?
ഇറാന്
4. പ്രധാനമന്ത്രി രാഷ്ട്രീയ കൃഷി വികാസ് യോജനയില്‍ (പിഎം- ആര്‍കെവി) ലയിപ്പിക്കുന്ന മൂന്ന് കാര്‍ഷിക പദ്ധതികള്‍ ഏതെല്ലാം?
നാഷണല്‍ മിഷന് ഓണ്‍ നാച്വറല്‍ ഫാമിങ് (എന്എംഎന്എഫ്), കൃഷോന്നതി യോജന (കെവൈ), നാഷണല്‍ ബീ ആന്‍ഡ് ഹണി മിഷന് (എന്‍ബിഎച്ച്എം)
5. ഏത് മലയാളി ഫോട്ടോഗ്രാഫറുടെ ചിത്രമാണ് ബ്രിട്ടീഷ് ജേണല്‍ ഓഫ് ഫോട്ടോഗ്രാഫിയുടെ പോര്‍ട്രെയ്റ്റ് ഓഫ് ബ്രിട്ടന് പുരസ്കാരം നേടിയത്?
കീര്‍ത്തന
- ത്രെഡ്സ് ഓഫ് ഹോം- എ പോര്‍ട്രെയ്റ്റ് ഓഫ് കെയ്റ്റ് എന്ന ചിത്രത്തിനാണ് പുരസ്കാരം ലഭിച്ചത്.
6. യുഎന്‍ സെക്രട്ടറി ജനറല്‍ അവാര്‍ഡ് നേടിയ ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥ ആരാണ്?
മേജര്‍ സ്വാതി ശാന്തികുമാര്‍
- ആഫ്രിക്കന്‍ രാജ്യമായ ദക്ഷിണ സുഡാനില്‍ സമാധാന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥയാണ് മേജര്‍ സ്വാതി.
- ലിംഗനീതി ഉറപ്പാക്കുന്ന ഈക്വല്‍ പാര്‍ട്നേഴ്സ്, ലാസ്റ്റിങ് പീസ് എന്ന പദ്ധതിക്കാണ് പുരസ്കാരം
7. വിദ്യാര്‍ഥി വിസയ്ക്കുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഏറ്റവും ഉയര്‍ന്ന തട്ടിപ്പു സാധ്യതയുള്ള വിഭാഗത്തിലേക്ക് മാറ്റിയ രാജ്യമേത്?
ഓസ്ട്രേലിയ
8. 2025-ലെ ഹരിവരാസന പുരസ്കാരം നേടിയത് ആരാണ്?
നാഗസ്വര കലാകാരന് തിരുവിഴ ജയശങ്കര്‍
9. 2026 ജനുവരിയില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച ഓസ്ട്രേലിയന്‍ വനിത ക്രിക്കറ്റ് താരം ആരാണ്?
അലീസ ഹീലി
- ഓസ്ട്രേലിയന്‍ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റനാണ് അലീസ ഹീലി
10. ആപ്പിള്‍ ഐഫോണിന്റെ വെര്‍ച്വല്‍ അസിസ്റ്റന്റ് ഏതാണ്?
സിരി
11. ഗൂഗിളിന്റെ എഐ ചാറ്റ് ബോട്ട് ഏതാണ്?
ജെമിനി
12. ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി-സി 62 ദൗത്യത്തിന്റെ പരാജയത്തെ അതിജീവിച്ച ചെറുഉപഗ്രഹം ഏതാണ്?
കെസ്ട്രല്‍ ഇനിഷ്യല്‍ ടെക്നോളജി ഡെമോണ്‍സ്ട്രേറ്റര്‍ (കെഐഡി)
- സ്പെയിനിലെ സ്റ്റാര്‍ട്ടപ്പായ ഓര്‍ബിറ്റ് പാരാഡിഗ്മം നിര്‍മ്മിച്ച ചെറുപരീക്ഷണ ഉപഗ്രഹമാണിത്.
- പിഎസ്എല്‍വി സി 62 വിക്ഷേപണത്തിന്റെ മൂന്നാം ഘട്ടത്തില്‍ തടസ്സങ്ങള്‍ നേരിടുകയും ദൗത്യം പരാജയപ്പെടുകയും ചെയ്തു.
- ഇന്ത്യയുടേത് അടക്കം 16 ഉപഗ്രഹങ്ങളാണ് ദൗത്യത്തില്‍ ഉണ്ടായിരുന്നത്.
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക