Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
2025 ഡിസംബര്‍ മാസത്തിലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. വന്യജീവികള്‍ക്ക് കാടിനുള്ളില്‍ തന്നെ ഭക്ഷണവും ശുദ്ധജലവും ഉറപ്പാക്കാന്‍ വനംവകുപ്പ് വര്‍ഷം മുഴുന്‍ നടപ്പിലാക്കുന്ന പദ്ധതി ഏതാണ്?
മിഷന് ഫുഡ്, ഫോഡര്‍ ആന്‍ഡ് വാട്ടര്‍
2. ജീവിതത്തിലെ വെല്ലുവിളികളേയും പ്രതിസന്ധിയേയും ആത്മവിശ്വാസത്തോടെ നേരിടാന്‍ സ്ത്രീകളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ പറന്നുയരാം കരുത്തോടെ എന്ന ക്യാംപെയ്ന് നടത്തുന്നത് ആരാണ്?
വനിത കമ്മീഷന്
- പറന്നുയരാം കരുത്തോടെ എന്ന പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ മഞ്ജു വാരിയര്‍ ആണ്.
3. അഞ്ചാം ലോകകേരള സഭ വേദി ഏതാണ്?
തിരുവനന്തപുരം
4. 2026 ജനുവരി 19-ന് അന്തരിച്ച കേരള ഹൈക്കോടതി മുന്‍ ജഡ്ജിയും മനുഷ്യാവകാശ കമ്മിഷന് അംഗവുമായിരുന്ന വ്യക്തി ആരാണ്?
ജസ്റ്റിസ് എ ലക്ഷ്മിക്കുട്ടി (82)
5. 2026 ജനുവരിയില്‍ 39 പേരുടെ മരണത്തിന് ഇടയാക്കിയ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം ഉണ്ടായ രാജ്യം ഏതാണ്?
സ്പെയിന്
6. 2026 ജനുവരിയില്‍ അന്തരിച്ച ഇറ്റലിക്കാരനായ വാലന്റീനോ ഗറവാനി ഏത് മേഖലയിലെ ഇതിഹാസമാണ്?
ഫാഷന്‍
6. സംസ്ഥാനത്ത് സ്കൂളുകളില്‍ നല്ലതിനെ അഭിനന്ദിച്ചും തെറ്റുകണ്ടാല്‍ ശാസിക്കാതെ ബോധവല്‍ക്കരിച്ചുമുള്ള അധ്യയനം നടത്തുന്നതിനായി നടപ്പിലാക്കുന്ന പദ്ധതി ഏതാണ്?
സ്നേഹം പദ്ധതി
7. കുട്ടികളുടെ കളിക്കാനുള്ള അവകാശം സംരക്ഷിക്കുന്ന പദ്ധതി ഏതാണ്?
നാരങ്ങാമിഠായി
8. സംസ്ഥാന തദ്ദേശവകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും സംശയങ്ങള്‍ക്കും ജീവനക്കാര്‍ക്ക് പകരം മറുപടി നല്കുന്ന എഐ വെര്‍ച്വല്‍ അസിസ്റ്റന്റിന്റെ പേരെന്താണ്?
സ്മാര്‍ട്ടി
- എഐ കോള്‍ സെന്ററിന്റെ നമ്പര്‍: 0471- 25252100
9. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമായ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഹോം ഗ്രൗണ്ട് ഏതാണ്?
കോഴിക്കോട് ഇഎംഎസ് കോര്പറേഷന് സ്റ്റേഡിയം
10. 2026 ജനുവരിയില്‍ കോര്‍ട്ടില്‍നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യയുടെ ഇതിഹാസ ബാഡ്മിന്റണ്‍ വനിതാ താരം ആരാണ്?
സൈന നെഹ്വാള്
- 2012 ലണ്ടന്‍ ഒളിംപിക്സിലെ വെങ്കല മെഡല്‍ ജേതാവായിരുന്നു.
- മുന്‍ ലോക ഒന്നാം നമ്പര്‍ താരമാണ്.
- 2023-ല്‍ സിംഗപ്പൂര്‍ ഓപ്പണിലാണ് അവസാനമായി മത്സരിച്ചത്.
- പരിക്കുകാരണം ടൂര്‍ണമെന്റുകളില്‍ മത്സരിച്ചിരുന്നില്ല
11. 2026-ലെ സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റ് വേദി ഏതാണ്?
അസം
12. ഓസ്ട്രേലിയന്‍ ഓപ്പണില്‍ 100 വിജയം സ്വന്തമാക്കിയ ടെന്നീസ് താരം ആരാണ്?
നൊവാക് ജോക്കോവിച്ച്, സെര്‍ബിയ
- ഓസ്ട്രേലിയന്‍ ഓപ്പണ്‍ വേദി- മെല്‍ബണ്‍ പാര്‍ക്ക്
- 25-ാം ഗ്രാന്‍ഡ് സ്ലാം കിരീടം ലക്ഷ്യമിട്ടാണ് ജോക്കോവിച്ച് ഓസ്ട്രേലിയന്‍ ഓപ്പണിലെത്തിയത്.
13. ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് 2026 കിരീടം നേടിയ രാജ്യം ഏതാണ്?
സെനഗല്‍
- മൊറോക്കോയിലെ റബാതില്‍ നടന്ന ഫൈനലില്‍ സെനഗല്‍ ആതിഥേയ രാജ്യമായ മൊറോക്കോയെ 1-0-ന് പരാജയപ്പെടുത്തി.
- ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് സെനഗല്‍ രണ്ടാം തവണയാണ് നേടുന്നത്.
- 2021-ലും സെനഗല്‍ കിരീടം നേടിയിരുന്നു.
14. സംസ്ഥാന സര്‍ക്കാര്‍ പദ്ധതി പ്രകാരം കൊട്ടരക്കരയില്‍ സ്ഥാപിച്ച ആദ്യ വര്‍ക്ക് നിയര്‍ ഹോം കേന്ദ്രത്തിന്റെ പേരെന്ത്?
കമ്യൂണ്‍
15. ഹല്‍വ സെറിമണി (ഹല്‍വ പാചകം) എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് തയ്യാറാക്കലുമായി
16. സംസ്ഥാന നിയമസഭാ സ്പീക്കര്‍ ആരാണ്?
എ എന്‍ ഷംസീര്‍
17. പതിനഞ്ചാം കേരള നിയമസഭയുടെ എത്രാമത് സമ്മേളനമാണ് 2026 ജനുവരിയില്‍ ആരംഭിച്ചത്?
16-ാം സമ്മേളനം
18. സംസ്ഥാന സൂക്ഷ്മാണുവിനെ പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനം ഏതാണ്?
കേരളം
19. 2013-ല്‍ ദേശീയ സൂക്ഷ്മാണുവായി പ്രഖ്യാപിച്ച ബാക്ടീരിയ-
ലാക്ടോബാസില്ലസ് ഡെല്‍ബ്രൂക്കീ സബ്സ്പ് ബള്‍ഗാരിക്കസ്
20. സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തത് ആരാണ്?
വ്യവസായ മന്ത്രി പി രാജീവ്
- സംസ്ഥാന ചീഫ് സെക്രട്ടറി- ഡോ എ ജയതിലക്
- സ്വിറ്റ്സര്‍ലന്‍ഡിലെ ഇന്ത്യന്‍ അംബാസഡര്‍- മൃദുല്‍ കുമാര്‍
- ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കുന്ന 40 ഗ്ലോബല്‍ ഷേപ്പേഴ്സില് ഇടംനേടിയ ഇന്ത്യാക്കാര്‍- ദൃഷ്ടി മേധി (അസം), ഇഷാന് പ്രതാപ് സിങ് (ഡല്‍ഹി)
- ഫോറം സമ്മേളനത്തിന് മുന്നോടിയായി വാര്‍ഷിക അസമത്വ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്- ഓക്സ്ഫാം
- ദാരിദ്ര്യം, അസമത്വം, അനീതി എന്നിവയ്ക്കെതിരെ പോരാടുന്ന 21 സ്വതന്ത്ര സംഘടനകളുടെ കൂട്ടായ്മയാണ് ഓക്സ്ഫാം.
21. ഇന്ത്യയില്‍ പുതുതായി കണ്ടെത്തിയ രണ്ടിനം ഉറുമ്പീച്ചകള് ഏതെല്ലാം?
മെറ്റാഡോണ് ഘോര്പാഡെയി, മെറ്റാഡോണ് റീമേരി
- ഡല്‍ഹിയിലും തമിഴ്നാട്ടിലുമാണ് ഇവയെ കണ്ടെത്തിയത്.
- സിറ്ഫിഡെ കുടുംബത്തിലെ മൈക്രോഡോണ്ടിനെ എന്ന ഉപകുടുംബത്തില്‍പ്പെടുന്ന ഉറുമ്പീച്ചികളാണ് ഇവ.
22. 2026 ജനുവരിയില്‍ 18 പേരുടെ മരണത്തിന് ഇടയാക്കിയ കാട്ടുതീ ഉണ്ടായ രാജ്യം ഏതാണ്?
ചിലി
23. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച പിനാക റോക്കറ്റ് വാങ്ങുന്ന രാജ്യമേത്?
അര്‍മീനിയ
24. ബ്രിട്ടനിലെ ഓണ്‍ലൈന്‍ ബാങ്കായ മോണ്സോയുടെ മേധാവിയായ ഇന്ത്യക്കാരന് ആരാണ്?
ടി എസ് അനില്‍
25. ഇന്ത്യയിലെ ആദ്യത്തെ തുറന്ന കടലിലെ മറൈന്‍ മത്സ്യ വളര്‍ത്തല്‍ പദ്ധതി ആരംഭിച്ചത് എവിടെയാണ്?
ആന്‍ഡമാന്‍ കടലില്‍
26. സംസ്ഥാനത്ത് മീറ്റ് പോയിന്റ് ടേക് എവേ ഭക്ഷണ കൗണ്ടറുകള്‍ ആരംഭിക്കുന്നത്?
കുടുംബശ്രീ
- സംസ്ഥാനത്തെ കുടുംബശ്രീയുടെ ആദ്യത്തെ മീറ്റ് പോയിന്റ് ടേക് എവേ കൗണ്ടര്‍ സ്ഥാപിച്ചത്- മുളവന, തിരുവനന്തപുരം ജില്ല
27. ലൈംഗിക പീഡനക്കേസുകളിലെ അതിജീവിതകള്‍ക്ക് ആത്മധൈര്യം പകരാന്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ കാര്‍ണിവലിന്റെ പേരെന്താണ്?
പെണ്‍ചുവടുകള്‍ കരുതലോടെ മുന്നോട്ട്
- വേദി: തിരുവനന്തപുരം
28. ഇന്ത്യയില്‍ ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള ഉപഭോക്തൃ പണപ്പെരുപ്പം കണാക്കുന്ന രീതിയിലെ പുതിയ അടിസ്ഥാന വര്‍ഷമേത്?
2024
- പുതിയ രീതി അനുസരിച്ച് പണപ്പെരുപ്പം കണക്കാക്കുന്നതില്‍ ഭക്ഷ്യോത്പന്നങ്ങള്‍ക്കുള്ള പ്രധാനം കുറയും
29. 2026 ജനുവരിയില്‍ അന്തരിച്ച ചൈനീസ് നടനും ആയോധനകലാ വിദഗ്ദ്ധനുമായ വ്യക്തി ആരാണ്?
ബ്രൂസ് ല്യൂങ് സ്യുലങ് (ല്യോങ് ചോയ് സാങ്, 77)
30. ഏത് രാജ്യവുമായി ചേര്‍ന്നാണ് ഡിജിറ്റല്‍-ഡേറ്റാ എംബസി എന്ന സങ്കല്പം രൂപീകരിച്ചത്?
യുഎഇ
31. 2030-ലെ ഫുട്ബോള്‍ ലോകകപ്പ് വേദിയാകുന്ന രാജ്യങ്ങള്‍ ഏതെല്ലാം?
പോര്‍ച്ചുഗല്‍, സ്പെയിന്, മൊറോക്കോ
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1 thought on “ഇന്നത്തെ കറന്റ് അഫയേഴ്സ് 20 ജനുവരി 2026 (Kerala PSC Current Affairs 20 January 2026)”