2026 ജനുവരി മാസത്തിലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. ഏതുകമ്പനിയില്നിന്നും 3.25 ലക്ഷം കോടി രൂപ മുതല്‍മുടക്കില്‍ 114 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനാണ് ഡിഫന്‍സ് അക്വിഷന് കൗണ്‍സില്‍ അനുമതി നല്‍കിയത്?
ഫ്രഞ്ച് കമ്പനിയായ ദസോ ഏവിയേഷന്‍
- ഇന്ത്യയുടെ ചരിത്ത്രതിലെ ഏറ്റവും വലിയ പ്രതിരോധ ഇടപാടാണിത്.
- ഇന്ത്യയുടെ പ്രതിരോധ മന്ത്രി: രാജ്നാഥ് സിംഗ്
- ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍
2. സംസ്ഥാനത്തെ ലക്ഷക്കണക്കിന് ഹെക്ടര്‍ തരിശുഭൂമിയില്‍ കൃഷി ആരംഭിക്കുന്നതിന് ലോകബാങ്ക് സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി ഏത്?
നവോധന്
3. ഡോസണ്‍സ് ക്രീക്ക് എന്ന പരമ്പരയിലൂടെ ശ്രദ്ധേയനായ താരം 2026 ഫെബ്രുവരിയില്‍ അന്തരിച്ചു. പേരെന്താണ്?
ജയിംസ് വാന്‍ ഡെര്‍ ബീക്ക്
- ഡോസണ് ലീറിയെന്ന കഥാപാത്രത്തെയാണ് ജയിംസ് വാന്‍ ഡെര്‍ ബീക്ക് അവതരിപ്പിച്ചത്.
4. കേരളത്തിലെ ഏത് വന്യജീവി സങ്കേതത്തിനുചുറ്റുമായി 118.279 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയാക്കുന്നതിനുള്ള (ഇക്കോ സെന്‍സിറ്റീവ് സോണ്‍- ഇ എസ് സെഡ്) കരട് വിജ്ഞാപനമാണ് 2026 ഫെബ്രുവരിയില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയത്?
ശെന്തുരുണി വന്യജീവി സങ്കേതം, കൊല്ലം
- തമിഴ്നാട്ടിലെ നെല്ലൈ വന്യജീവി സങ്കേതവുമായും കളക്കാട് മുണ്ടന്‍തുറൈ കടുവ സങ്കേതവുമായും ശെന്തുണി വന്യജീവി സങ്കേതം അതിര്‍ത്തി പങ്കിടുന്നു.
5. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസിന്റെ പേര് എന്ത്?
സേവാ തീര്‍ഥ്
6. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പര്‍വതമായ മൗണ്ട് കിളിമഞ്ചാരോയിലെ ഉഹുരു കൊടുമുടി ഒറ്റയ്ക്ക് ഏറ്റവും വേഗത്തില്‍ കയറി റെക്കോര്‍ഡ് സ്ഥാപിച്ച ഇന്ത്യക്കാരി ആരാണ്?
ജ്യോതി ശര്‍മ
- 5,895 മീറ്റര്‍ ഉയരമുള്ള കൊടുമുടി 2 ദിവസവും 19 മണിക്കൂറും 44 മിനിറ്റും എടുത്താണ് ജ്യോതി ശര്‍മ്മ കയറിയത്.
7. റഷ്യയില്‍ അമേരിക്കന്‍ കമ്പനിയായ വാട്സാപ്പിന് പകരം ഏത് മെസഞ്ചര്‍ ആപ്പ് ഉപയോഗിക്കാനാണ് തീരുമാനം?
മാക്സ്
8. ട്വന്റി20 ലോകകപ്പില്‍ അര്‍ധ സെഞ്ച്വറി നേടിയ പ്രായം കൂടിയ താരം ആരാണ്?
മുഹമ്മദ് നദീം, ഒമാന്‍
9. ലോക റേഡിയോ ദിനം എന്നാണ്?
ഫെബ്രുവരി 13
10. കേരളത്തിലെ ഏത് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് പാല് പിരിക്കാതെയും തൈരും അനുബന്ധ ഉല്പന്നങ്ങളും നിര്‍മ്മിക്കാനുള്ള കള്‍ച്ചര്‍ സംഗ്രഹം വികസിപ്പിച്ച് പേറ്റന്റ് നേടിയത്?
കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് സര്‍വകലാശാല
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1 thought on “ഇന്നത്തെ കറന്റ് അഫയേഴ്സ് 13 ഫെബ്രുവരി 2026 (Kerala PSC Current Affairs 13 February 2026)”