ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
1. റിസര്‍വ് ബാങ്ക് പുറത്തിറക്കിയ ഡിജിറ്റല്‍ കറന്‍സിയായ ഇ-റുപ്പി (സിബിസിഡി) ഉപയോഗിച്ച് റേഷന്‍ വിതരണം നടത്താനുള്ള പൈലറ്റ് പദ്ധതി നടപ്പിലാക്കിയത് ഏത് സംസ്ഥാനത്തിലാണ്?
ഗുജറാത്ത്
- സിബിസിഡി: സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി
- ആര്‍ബിഐ ഗവര്‍ണര്‍ ഒപ്പിടുന്ന കറന്‍സി പോലെ തന്നെ ലീഗല്‍ ടെന്‍ഡര്‍ ആണ് സിബിസിഡി
2. ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി വേദി എവിടെ?
ഡല്‍ഹി
3. പിന്നാക്ക വിഭാഗങ്ങളിലെ സ്ത്രീ സംരംഭകര്‍ക്കായി പ്രതിവര്‍ഷം 5% പലിശയ്ക്ക് 2 ലക്ഷം രൂപ വരെ വായ്പ നല്കുന്ന പദ്ധതി ഏതാണ്?
ന്യൂ സ്വര്‍ണിമ പദ്ധതി
4. കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി ആരാണ്?
കിരണ്‍ റിജിജു
5. കേരളത്തിലെ ലിറ്റില്‍ കൈറ്റ്സ് ഐടി ക്ലബ്ബുകളിലെ കുട്ടികളുടെ നേതൃത്വത്തില്‍ ആറ് ലക്ഷം രക്ഷിതാക്കള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) പരിശീലനം നല്കുന്ന പദ്ധതി ഏതാണ്?
സര്‍വം എഐ മയം
6. പ്രൊഫഷണല്‍ ഫുട്ബോളില്‍ 500 ഗോള്‍ തികയ്ക്കുന്ന ആദ്യ ഇംഗ്ലീഷുകാരന് ആരാണ്?
ഹാരി കെയ്ന്‍
- ജര്‍മന്‍ ലീഗില്‍ ബയേണ്‍ മ്യൂണിക്ക് താരമായ ഹാരി കെയ്ന്‍ വെര്‍ഡെര്‍ ബ്രെമനെതിരെ രണ്ട് ഗോളുകള്‍ നേടി.
7. വ്യോമസേനയുടെ വായുശക്തി 2026 അഭ്യാസ പ്രകടന വേദി എവിടെ?
രാജസ്ഥാന്
കറന്റ് അഫയേഴ്സ് ക്വിസ് 2026 ഫെബ്രുവരി 16
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


1 thought on “ഇന്നത്തെ കറന്റ് അഫയേഴ്സ് 16 ഫെബ്രുവരി 2026 (Kerala PSC Current Affairs 16 February 2026)”